TRENDING
-
ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്കും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ
ബംഗളുരു: ഗ്രൂപ്പ് ഘട്ടത്തിലുടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ കുതിപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടി സെമി ഫൈനല്‍ സ്വപ്നങ്ങളെ സമ്മര്‍ദത്തിലാക്കും. സൂപ്പര്‍ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെല്‍ വിറപ്പിച്ചു. 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറി. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തില്‍ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനം ദക്ഷിണാഫ്രിക്കയെ 187/7 എന്ന ശക്തമായ നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. പത്താം ഓവറില്‍ 51 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 15-ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ…
Read More » -
വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വടം’; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി… വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
നടൻ വിമൽ ‘മഹാസേന’യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ “വട”ത്തിൻ്റ ട്രെയിലർ റിലീസ് ആയി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ്, കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത്. മാർച്ച് 06ന് വടം തിയേറ്ററുകളിൽ എത്തും. വിമലിനെ കൂടാതെ നടരാജ് (നട്ടി), സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ,മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. രാജശേഖർ ആർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനും,ഛായാഗ്രഹണം പ്രസന്ന എസ് കുമാറുമാണ് . വെമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എൻ്റർടെയ്നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ ഗാനരചയിതാവ് ജ്ഞാനകരവേൽ ആണ്. ഇൻ പ്രൈം മീഡിയയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം…
Read More » -
ഇന്ത്യൻ മണ്ണിലെത്തി ഇന്ത്യക്കിട്ടുതന്നെ ഇരുട്ടടി കൊടുത്ത് ദക്ഷിണാഫ്രിക്ക!! സൂപ്പർ എട്ടിൽ 76 റൺസിന്റെ ദയനീയ തോൽവി, ഇന്ത്യൻ ഇന്നിങ്സ് 100 കടത്തിയത് ദുബെയുടെ (42) ഒറ്റയാൾ പോരാട്ടം…
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എ റൗണ്ടിൽ ആദ്യ മത്സരത്തിൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്കുമുന്നിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ.188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ 111 റൺസെടുത്തു എല്ലാവരും പുറത്തായി. ഇതോടെ 76 റൺസിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 37 പന്തിൽ 42 റൺസടിച്ച ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ബാക്കി സ്കോറുകൾ ഇങ്ങനെ- നാല് ഡക്ക്, രണ്ട്- 1, ബാക്കി 11,15, 18… മുൻ താരങ്ങൾ പ്രവചിച്ച പോലെ തന്നെയായിരുന്നു ദക്ഷിണാഫ്രിക്ക ഇന്നു കളത്തിലിറങ്ങിയത്. ഇന്ത്യൻ ടോപ് ഓർഡറിനെ ലക്ഷ്യമിട്ട് സ്പിന്നർ എയ്ഡൻ മാർക്രമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഓവർ എറിഞ്ഞത്. മാർക്രം ഒരുക്കിയ കുരുക്കിൽ നാലാം പന്തിൽ റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷൻ വീണു. ഒരു റൺസെടുത്ത് തിലക് വർമയും വന്നപോലെ മടങ്ങി. ലോകകപ്പിലെ ആദ്യ റൺ സ്കോർ ചെയ്യാനായെങ്കിലും പതിവു വമ്പനടി അഭിഷേകിനു സാധിച്ചില്ല. ഒരു സിക്സും രണ്ട് ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും മാർകോ യാൻസന്റെ…
Read More » -
പേടിക്കേണ്ട അഭിഷേകേ ഇനിയും അവസരമുണ്ട്, നീ കളിക്കുന്നപോലെതന്നെ മുന്നോട്ടും കളിച്ചാൽ മതി, ക്യാപ്റ്റനും മാനേജ്മെന്റും ഫുൾ സപ്പോർട്ടായി പിന്നാലെയുണ്ട്- 15 റൺസുമായി അഭിഷേക് പുറത്ത്: ഇന്ത്യ- 42-3
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 188 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് തുടരെത്തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലു ബോളുകൾ നേരിട്ടെങ്കിലും റൺസൊന്നുമെടുക്കാതെ ഇഷാൻ കിഷനും, ഒരു റൺസുമായി തിലക് വർമയുമാണ് പുറത്തായത്. അതേസമയം മൂന്നുകളികളിൽ ഡക്കേൽ പുറത്തായ അഭിഷേക് രണ്ട് ഫോറുൾപെടെ 15 റൺസെടുത്ത് പുറത്തായി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലർ (35 പന്തിൽ 63, ഡിവാൾഡ് ബ്രേവിസ് (29 പന്തിൽ 45), ട്രിസ്റ്റൺ സ്റ്റബ്സ് (24 പന്തിൽ പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര മൂന്നും അർഷ്ദീപ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. വരുണും ദുബെയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്സർ പട്ടേലിന് അവസരം ലഭിച്ചില്ല. സഞ്ജുവിനും…
Read More » -
രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക പ്രഹരം… ഡി കോക്ക് പുറത്ത്, തൊട്ടടുത്ത ഓവറിൽ മാർക്രത്തെ കൂടാരം കയറ്റി അർഷ് ദീപും!! ദക്ഷിണാഫ്രിക്കയ്ക്ക് തുടരെത്തുടരെ പ്രഹരമേൽപിച്ച് ടീം ഇന്ത്യ, ബുമ്രയ്ക്ക് രണ്ടു വിക്കറ്റ്- സ്കോർ 119-4
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ എട്ടിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. കളി തുടങ്ങി രണ്ടാം ഓവറിലെ അഞ്ചാം ബോളിൽ ബുമ്രയുടെ വക ബ്രേക് ത്രൂ. ആറു റൺസെടുത്ത ക്വിന്റൺ ഡി കോക്ക് പുറത്ത്. തൊട്ടടുത്ത ഓവറിൽ നാല് റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ കൂടാരം കയറ്റി അർഷ്ദീപും. അർഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം ബോളിൽ എയ്ഡൻ അടിച്ച പന്ത് പാണ്ഡ്യയുടെ കൈകളിലൊതുങ്ങി. നാലാം ഓവറിൽ റയാൻ റിക്കൽടണിനെ പുറത്താക്കി ബുമ്രയുടെ രണ്ടാം വിക്കറ്റ്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപറ്റൻ എയ്ഡൻ മാർക്രം ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് 11നിൽ ഇടംപിടിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെതിരെ അവസാനം കളിച്ച ടീമിൽ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങുന്നത്. വാഷിംഗ്ടൺ സുന്ദർ സ്ഥാനം നിലനിർത്തി. അക്സർ പട്ടേലിനും അവസരം ലഭിച്ചില്ല. അതേസമയം അഭിഷേക് ശർമ, തിലക്…
Read More » -
ആദ്യം ബാറ്റ് ചെയ്യുമ്പോൾ മുഴുവൻ ഓവറും താൻ ക്രീസിൽ നിന്നേ പറ്റൂ എന്ന നായകൻറെ ചിന്ത അപകടകരം, ടീമിന് ആവശ്യമായ ബാറ്റിംഗ് കരുത്തുണ്ടെന്ന കാര്യം സൂര്യ മറക്കരുത്!! സൂര്യയും തിലകും റൺസ് കണ്ടെത്താൻ അധിക സമയം എടുക്കുന്നതോടെ പാണ്ഡ്യ, ദുബെ, റിങ്കു എന്നിവരുടെ പ്രഹരശേഷി ഉപയോഗിക്കാൻ ടീമിനാവുന്നില്ല- സഞ്ജയ് മഞ്ജരേക്കർ
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാകാനിരിക്കെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിൻറെ ബാറ്റിംഗ് ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും ബാറ്റിംഗിൽ അമിതമായി കാണിക്കുന്ന പ്രതിരോധാത്മക സമീപനം ടീമിന് തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി. അമേരിക്കക്കെതിരായ മത്സരത്തിൽ ടീം പ്രതിസന്ധിയിലായപ്പോൾ സൂര്യകുമാർ കാണിച്ച സംയമനം പ്രശംസനീയമാണ്. എന്നാൽ പിന്നീട് പാക്കിസ്ഥാനെതിരായ മത്സരത്തിലും സമാനമായ രീതിയിൽ ‘ഷട്ടർ വലിച്ചടയ്ക്കുന്ന’ ബാറ്റിംഗ് ശൈലിയാണ് താരം പിന്തുടരുന്നത്. ഇത് ടി20 ഫോർമാറ്റിൽ ഒട്ടും ഗുണകരമല്ലെന്ന് മഞ്ജരേക്കർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. മഞ്ജരേക്കറിന്റെ വാക്കുകൾ ഇങ്ങനെ- സൂര്യകുമാർ യാദവിൻറെ ബാറ്റിംഗിൽ ഞാൻ കാണുന്ന ഒരു കാര്യം ഒട്ടും ഇഷ്ടപ്പെടുന്നില്ല. അമേരിക്കക്കെതിരെ 77-ന് 6 എന്ന നിലയിൽ തകർന്നപ്പോൾ സൂര്യ കളിച്ച രീതി മികച്ചതായിരുന്നു. എന്നാൽ പിന്നീട് ആ ശൈലി അദ്ദേഹം അമിതമായി പിന്തുടരുന്നു. പ്രത്യേകിച്ച് ആദ്യം ബാറ്റ് ചെയ്യുമ്പോൾ താൻ ക്രീസിൽ നിന്നേ പറ്റൂ…
Read More » -
നിലവിൽ ടീമിൽ ഇടങ്കയ്യൻ ബാറ്റ്സ്മാൻമാരുടെ അതിപ്രസരം, എതിരാളികൾക്ക് കാര്യങ്ങൾ ഈസിയാകും!! സഞ്ജു ഫോമിലല്ലായിരിക്കാം, ഓഫ് സ്പിന്നിനെ നേരിടാൻ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നത് തന്ത്രപരമായ നീക്കമായിരിക്കും- മുഹമ്മദ് കൈഫ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയിൽ നിർണ്ണായക മാറ്റം നിർദ്ദേശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. നിലവിൽ ടീമിൽ ഇടംകൈയൻ ബാസ്റ്റർമാരുടെ അതിപ്രസരമാണെന്നും ഇത് എതിരാളികൾക്ക് അഡ്വാന്റേജാകുമെന്നും കൈഫ് മുന്നറിയിപ്പ് നൽകി. ഫോമില്ലെങ്കിൽ പോലും ഒരു സ്പെഷ്യലിസ്റ്റ് വലംകൈയൻ ബാസ്റ്റർ എന്ന നിലയിൽ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് കൈഫിന്റെ നിർദ്ദേശം. ഈ അഭിപ്രായത്തെ സാധൂകരിക്കാനായി ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഓഫ് സ്പിന്നർമാർക്ക് മുന്നിൽ പതറുന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. അമേരിക്കയുടെ ഹർമീത് സിംഗ് (2/26), നമീബിയയുടെ ജെറാർഡ് ഇറാസ്മസ് (4/20), പാക്കിസ്ഥാൻറെ സയിം അയ്യൂബ് (3/25), നെതർലൻഡ്സിൻറെ ആര്യൻ ദത്ത് (2/19) എന്നിവർ ഇന്ത്യൻ ബാറ്റിംഗ് നിരയെ ഗ്രൂപ്പ് ഘട്ടത്തിൽ വെള്ളം കുടിപ്പിച്ചിരുന്നു. മാത്രമല്ല തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഓഫ് സ്പിന്നർമാർക്ക് മുന്നിൽ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായത് വലിയ ആശങ്കയാണെന്ന് കൈഫ് തൻറെ…
Read More » -
‘നിനക്കൊക്കെ എന്നെ നിർബന്ധിച്ച് ഇന്ത്യ ഫൈനലിലെത്തുമെന്ന് പറയിക്കണോ? അവന്മാരൊക്കെ ഫൈനലിലെത്തിയാലും ഇല്ലെങ്കിലും എനിക്കെന്താണ് പ്രശ്നം? എന്റെ അഭിപ്രായം നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇനി അഥവാ വെറുക്കുന്നുണ്ടെങ്കിലും, അതു നിങ്ങളുടെ കാര്യം’- മുൻ പാക് താരം കലിപ്പിൽ
ലഹോർ: ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്താകുമെന്ന നിലപാട് ആവർത്തിച്ച് പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ. വീണ്ടും ചോദിച്ചതോടെ താരം കലിപ്പാകുകയും ചെയ്തു. എന്റെ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള എന്റെ വിലയിരുത്തൽ മാത്രമാണിത്. എന്റെ അഭിപ്രായത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും മികച്ച ടീമുകളാണ്, അതുകൊണ്ടാണ് ഞാൻ ഇന്ത്യയെ സെമി ഫൈനലിസ്റ്റായി തിരഞ്ഞെടുക്കാത്തതെന്നും പാക് താരം പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം സെമിഫൈനലിൽ കയറില്ലെന്ന് ആമിർ പറഞ്ഞതിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ ആരാധകർ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതോടെയാണ് തന്റെ നിലപാടിന്റെ കാരണം വ്യക്തമാക്കി ആമിർ രംഗത്തെത്തിയത്. ഒരു ടോക്ക് ഷോയിലായിരുന്നു താരത്തിന്റെ വിശദീകരണം. ‘‘എന്റെ അഭിപ്രായമാണിത്. ഇന്ത്യ മോശം ടീമാണെന്ന് ഞാൻ പറയുന്നില്ല. അവരുടെ ബാറ്റിങ് പ്രകടനത്തെയും മുഴുവൻ ടീമും ഇതുവരെ എങ്ങനെ കളിച്ചു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള…
Read More » -
ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു കളിക്കില്ല? ‘അവനെ (സഞ്ജുവിനെ) അഭിഷേകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? തിലകിനു പകരം കളിപ്പിക്കണമെന്നാണോ നിങ്ങൾ പറയുന്നത്’’– പരിഹസിച്ച് സൂര്യകുമാർ, ക്യാപ്റ്റൻ സഞ്ജുവിനെ അപമാനിച്ചു, ‘പ്ലേയിങ് ഇലവനിൽ മാറ്റമില്ലെന്ന് പറഞ്ഞാൽ മതിയായിരുന്നല്ലോ, എന്തിനാണ് അതിൽ ഒരു തമാശ കൊണ്ടുവന്നത്?’’- വിമർശിച്ച് ആരാധകർ- video
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കില്ലെന്ന് വാർത്താസമ്മേളനത്തിൽ സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സൂര്യകുമാറിന്റെ വാക്കുകൾ. ടൂർണമെന്റിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിക്കാത്ത ഓപ്പണർ അഭിഷേക് ശർമയ്ക്കോ മെല്ലപ്പോക്കിനു പഴികേൾക്കുന്ന തിലക് വർമയ്ക്കോ പകരം സഞ്ജുവിനെ കളിപ്പിക്കുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സൂര്യകൂമാർ അതു പുച്ഛിച്ചു തള്ളിയത്. അതേസമയം മൂന്ന് ഇന്നിങ്സുകളിൽ സംപൂജ്യനായി പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്ക്ക് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പൂർണ പിന്തുണ നൽകി. അഭിഷേകിനെ വിമർശിക്കുന്നവരെ തള്ളിയ സൂര്യകുമാർ, താരത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും സ്വന്തം ശൈലിയിൽ തന്നെ കളിക്കാനാണ് അഭിഷേകിനോട് ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ‘‘അഭിഷേക് ശർമയുടെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നവരെക്കുറിച്ചാണ് എന്റെ ആശങ്ക. അവൻ കളിക്കുമ്പോൾ എതിർ ടീമുകളെക്കുറിച്ച് ഞാൻ…
Read More »
