IndiaNEWSTRENDING

റിലയന്‍സ് ഫൗണ്ടേഷന്‍ സാരഥി നിത അംബാനിക്ക് ‘ഗ്ലോബല്‍ പീസ് ഓണര്‍’ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വച്ച് നടന്ന പ്രത്യേക ചടങ്ങിലാണ് നിത അംബാനിക്ക് ആഗോള സമാധാനം പ്രോല്‍സാഹിപ്പിക്കുന്നവര്‍ക്കുള്ള ആദരം ലഭിച്ചത്

കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിത എം അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍. 26/11 ഭീകരാക്രമണ സ്മരണയുടെ ഭാഗമായി ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നിത അംബാനിക്ക് ഗ്ലോബല്‍ പീസ് ഓണര്‍ പുരസ്‌കാരം സമര്‍പ്പിച്ചത്.

വിദ്യാഭ്യാസം, കായികം, ആരോഗ്യസേവനം, കല, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ കാലത്തെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തത് കണക്കിലെടുത്താണ് നിത അംബാനിക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രതീക്ഷ, അനുകമ്പ, എല്ലാവരെയും ഉള്‍ച്ചേര്‍ത്തുള്ള പുരോഗതി തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിത അംബാനിയുടെ പരിശ്രമങ്ങള്‍ രാജ്യത്തുടനീളമുള്ള നിരവധി പേരുടെ ജീവിതം മെച്ചപ്പെടുത്തുന്നുവെന്നത് കൂടി കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

Back to top button
error: