Careers
-
ഡിആർഡിഒയിൽ 630 സയന്റിസ്റ്റ് ഒഴിവുകൾ
ദില്ലി: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ DRDO, DST, ADA എന്നിവയിലെ 630 സയന്റിസ്റ്റ് ബി/എൻജിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ drdo.gov.in വഴി അപേക്ഷിക്കാം. തസ്തിക: ഡിആർഡിഒ സയന്റിസ്റ്റ് ‘ബി’ ഒഴിവുകളുടെ എണ്ണം: 579 പേ സ്കെയിൽ: 88000/- (പ്രതിമാസം) തസ്തിക: ഡിഎസ്ടി സയന്റിസ്റ്റ് ‘ബി’ ഒഴിവുകളുടെ എണ്ണം: 8 തസ്തിക: എഡിഎ സയന്റിസ്റ്റ്/എൻജിനീയർ ‘ബി’ ഒഴിവുകളുടെ എണ്ണം: 43 യോഗ്യതാ മാനദണ്ഡം സയന്റിസ്റ്റ് ‘ബി’ (DRDO): ഉദ്യോഗാർത്ഥിക്ക് എഞ്ചിനീയറിംഗ് വിഭാഗത്തിൽ എഞ്ചിനീയറിംഗിലോ ടെക്നോളജിയിലോ ഒന്നാം ക്ലാസ് ബിരുദവും ഗേറ്റ് സ്‌കോറും ഉണ്ടായിരിക്കണം. പ്രായപരിധി: 28 വയസ്സ് സയന്റിസ്റ്റ് ‘ബി’ (ഡിഎസ്ടി): ഉദ്യോഗാർത്ഥി ബയോ-ടെക്നോളജി/ബയോ-മെഡിക്കൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക് ചെയ്തിരിക്കണം. പ്രായപരിധി: 35 വയസ്സ് സയന്റിസ്റ്റ്/എൻജിനീയർ (എഡിഎ): ഉദ്യോഗാർത്ഥി കെമിക്കൽ എഞ്ചിനീയറിംഗ്/പോളിമർ എഞ്ചിനീയറിംഗ്/പ്ലാസ്റ്റിക് എഞ്ചിനീയറിംഗ്/പോളിമർ സയൻസ് എന്നിവയിൽ ബിഇ/ബിടെക് ചെയ്തിരിക്കണം. പ്രായപരിധി: 30 വയസ്സ് പരീക്ഷാ ഫീസ് ഓൺലൈനായിട്ടാണ്…
Read More » -
സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവ്, ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകൾ
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ എം. എയും യുജിസി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡിയുമാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതുവാനുള്ള കഴിവ് അപേക്ഷകർക്ക് ഉണ്ടായിരിക്കണം. നിയമനം ഒരു വർഷത്തേയ്ക്കായിരിക്കും. പ്രായം 40 വയസിൽ കൂടാൻ പാടില്ല. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് രാവിലെ 10ന് കാലടിയിലുള്ള സർവ്വകലാശാല ആസ്ഥാനത്ത് നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8075928825.
Read More » -
പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ; എയിംസിൽ 82 ഒഴിവുകൾ
ദില്ലി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് രാജ്ഘട്ട്, ഗുജറാത്ത് 82 ഫാക്കൽറ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നടപടികൾ ആരംഭിച്ചു. വിജ്‍ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 30 നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിശദവിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി ഉദ്യോഗാർത്ഥികൾക്ക് aiimsrajkot.edu.in. എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ആകെ 82 ഒഴിവുകളാണുള്ളത്. പ്രൊഫസർ- 18, അഡീഷണൽ പ്രൊഫസർ -13, അസോസിയേറ്റ് പ്രൊഫസർ – 16, അസിസ്റ്റന്റ് പ്രൊഫസർ – 35 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 58 വയസ്സിൽ കൂടാൻ പാടുള്ളതല്ല. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിവരുടെ പ്രായപരിധി 50 വയസ്സാണ്. ജനറൽ, ഒബിസി ഉദ്യോഗാർത്ഥികൾക്ക് 3000 രൂപയാണ് അപേക്ഷ ഫീസ്. എസ് സി, എസ് ടി, വനിത, ഇ ഡബ്ലിയു എസ്, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 100 രൂപ ഫീസ് അടച്ചാൽ മതിയാകും. AIIMS Rajkot Recruitment” payable…
Read More » -
കെൽട്രോണിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സഹായത്തോടുകൂടി കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ആപേക്ഷ ക്ഷണിച്ചു. ഡിഗ്രി,ബി.ടെക് (എം.സി.എ) കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്കാണ് അവസരം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിൽ റസിഡൻഷ്യൽ വിഭാഗത്തിലാണ് കോഴ്‌സുകൾ നടക്കുക. പഠന കാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപ്പന്റും നൽകും. അപേക്ഷകൾ ആഗസ്റ്റ് 10 ന് മുൻപായി തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ ലഭിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 73567899917
Read More » -
പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സിയില്‍ 109 എന്‍ജിനീയര്‍
പൊതുമേഖലാ സ്ഥാപനമായ ടി.എച്ച്.ഡി.സി. ഇന്ത്യ ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി എന്‍ജിനീയര്‍മാരുടെ 109 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ബി.ഇ./ബി.ടെക് ബിരുദധാരികള്‍ക്ക് 102 ഉം എം.എസ്്‌സി/എം.ടെക് ബിരുദാനന്തര ബിരുദധാരികള്‍ക്ക് അഞ്ചും ഒഴിവാണുള്ളത്. ഓഗസ്റ്റ് 19 വരെ ഓണ്‍െലെനായി അപേക്ഷ സ്വീകരിക്കാം. വിഷയം തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ. ബിരുദധാരികള്‍: സിവില്‍- 33, ഇലക്ട്രിക്കല്‍-38, മെക്കാനിക്കല്‍-31. ബിരുദാനന്തര ബിരുദധാരികള്‍: എന്‍വയോണ്‍മെന്റല്‍-3, സിവില്‍ (ഫ്‌ള്യൂയിഡ് മെക്കാനിക്കല്‍)-1, ഇലക്ട്രിക്കല്‍ (പവര്‍ ഇലക്‌ട്രോണിക്‌സ്)- 1, ഇലക്ട്രിക്കല്‍ (ഇലക്ട്രിക്കല്‍ മെഷീന്‍സ്)- 1, ഇലക്ട്രിക്കല്‍ (കണ്‍ട്രോള്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍)- 1. യോഗ്യത ഫുള്‍െടെം കോഴ്‌സായി നേടിയതായിരിക്കണം. മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌െസെറ്റിലെ വിജ്ഞാപനം കാണുക. പ്രായപരിധി: 32 വയസ്. (അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഇളവ് ബാധകം) 60,000 രൂപയാണ് കുറഞ്ഞ ശമ്പളം. ഉയര്‍ന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് കൂടുതല്‍ തുക ലഭിക്കും. അപേക്ഷാഫീസ്: 600 രൂപ. (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ബാധകമല്ല) ഓണ്‍െലെനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷയും ഓണ്‍െലെനായി സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.thdc.co.in…
Read More » -
ഐടി മിഷനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിരവധി അവസരങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള കേരള സ്‌റ്റേറ്റ് ഐ.ടി. മിഷനില്‍ വിവിധ തസ്തികകളിലായി 11 ഒഴിവുണ്ട്. കരാര്‍ നിയമനമായിരിക്കും. പി.എച്ച്.പി. ഡെവലപ്പര്‍ (3 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സിഎസ്./ഇ.സിഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി (സി.എസ്). ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 24-40 വയസ്. ശമ്പളം: 50,000 രൂപ. െപെത്തോണ്‍ ഡെവലപ്പര്‍ (1 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സി.എസ്./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്‌സി(സി.എസ്) ബിരുദതലത്തില്‍ 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്. ശമ്പളം: 50,000 രൂപ. സോഫ്റ്റ്‌വേര്‍ ടെസ്റ്റര്‍ (2 ഒഴിവ്) യോഗ്യത: ബി.ഇ/ബി.ടെക് (സി.എസ്/ഇ.സി.എ/ഐ.ടി) അല്ലെങ്കില്‍ എം.എസ്.സി(സി.എസ്). മൂന്നുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 24-40 വയസ്. ശമ്പളം: 45,000 രൂപ. സോഫ്റ്റ്‌വേര്‍ ആര്‍ക്കിടെക്ട് (1 ഒഴിവ്) യോഗ്യത: ബി.ഇ/ബിടെക് (സി.എസ്./ഇ.സി.ഇ/ഐ.ടി) അല്ലെങ്കില്‍ എം.സി.എ. അല്ലെങ്കില്‍ എം.എസ്.സി(സി.എസ്). അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം. പ്രായപരിധി: 30-45 വയസ്.…
Read More » -
കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ 79 ഒഴിവ്
മുംബെയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിെലെസേഴ്‌സ് ലിമിറ്റഡില്‍ ഓഫീസറുടെ (മാര്‍ക്കറ്റിങ്) 18 ഒഴിവും മാനേജ്‌മെന്റ് ട്രെയിനിയുടെ 61 ഒഴിവുമുണ്ട്. അപേക്ഷ ഓണ്‍െലെനായി സമര്‍പ്പിക്കാം. ഓഫീസര്‍ (മാര്‍ക്കറ്റിങ്) യോഗ്യത: സയന്‍സ്/എന്‍ജിനീയറിങ്/അഗ്രികള്‍ച്ചര്‍ ഡിഗ്രിയും എം.ബി.എ/എം.എം.എസും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. അല്ലെങ്കില്‍ നാലുവര്‍ഷത്തെ അഗ്രികള്‍ച്ചര്‍ ബിരുദവും എം.എസ്.സി. അഗ്രികള്‍ച്ചറും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. ഉയര്‍ന്ന പ്രായപരിധി 34 വയസാണ്. സംവരണ വിഭാഗക്കാര്‍ക്ക് ഇളവ് ബാധകം. ശമ്പള സ്‌കെയില്‍: 40,000-1,40,000 രൂപ. അപേക്ഷാഫീസ് 1000 രൂപ (വനിതകള്‍ക്കും എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). ഓഗസ്റ്റ് 12 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.rcfltd.com. എന്ന വെബ്‌െസെറ്റില്‍. മാനേജ്‌മെന്റ് ട്രെയിനി (കെമിക്കല്‍-14)മെക്കാനിക്കല്‍-4, ബോയ്‌ലര്‍-4, സേഫ്റ്റി-2, സിവില്‍-3, ഫയര്‍-1, സി.സി ലാബ്-2, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി-3, ഹ്യൂമന്‍ റിസോഴ്‌സ്-4, അഡ്മിനിസ്‌ട്രേഷന്‍-3, ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ്-2, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍-2, മെറ്റീരിയല്‍സ്-17 എന്നിങ്ങനെയാണ് ഒഴിവുകള്‍. കെമിക്കല്‍, മെക്കാനിക്കല്‍, ബോയ്‌ലര്‍, സേഫ്റ്റി, സിവില്‍, ഫയര്‍, സി.സി. ലാബ്, ഐ.ടി…
Read More » -
പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന ഘടക പദ്ധതികളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ജില്ലാ ഫിഷറീസ് വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജന പദ്ധതി പ്രകാരം ബയോഫ്ളോക്ക് വനാമി യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റ്, മത്സ്യ സേവന കേന്ദ്രം എന്നിവ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് മൂന്ന്, വനിതകള്‍ക്ക് രണ്ട്, എസ് സി ഒന്ന് എന്നിങ്ങനെയാണ് ബയോഫ്ളോക്ക് വനാമി യൂണിറ്റ് യൂണിറ്റുകള്‍ അനുവദിക്കുക. മീഡിയം സ്‌കയില്‍ ഓര്‍ണമെന്റല്‍ യൂണിറ്റും(എസ് സി മാത്രം) മത്സ്യസേവനകേന്ദ്രവും ഓരോ യൂണിറ്റ് വീതമാണ്. ഫിഷറീസ് സയന്‍സില്‍ ബിരുദമുള്ളവര്‍ക്കാണ് മത്സ്യസേവനകേന്ദ്രത്തിന് അപേക്ഷിക്കാനാകുക. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഓഗസ്റ്റ് മൂന്നിനകം സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി ഒ, കമലേശ്വരം, തിരുവനന്തപുരം- പിന്‍ 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2464076.
Read More » -
ബി.എസ്.എഫില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം
ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) 323 ഹെഡ് കോണ്‍സ്റ്റബിള്‍(എച്ച്‌സി മിനിസ്റ്റീരിയല്‍), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 30 ദിവസത്തിനകം അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ rectt.bsf.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. റിക്രൂട്ട്മെന്റ് 2022 വിശദാംശങ്ങള്‍ തസ്തിക: ഹെഡ് കോണ്‍സ്റ്റബിള്‍ (HC മിനിസ്റ്റീരിയല്‍) ഒഴിവുകളുടെ എണ്ണം: 312 പേ സ്‌കെയില്‍: 25500 81100/ ലെവല്‍-4 തസ്തിക: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ സ്റ്റെനോഗ്രാഫര്‍) ഒഴിവുകളുടെ എണ്ണം: 11 പേ സ്‌കെയില്‍: 29200 92300/ ലെവല്‍-5 യോഗ്യതാ മാനദണ്ഡം: ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം. എഎസ്ഐ (സ്റ്റെനോ): ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്നും ഷോര്‍ട്ട്ഹാന്‍ഡ്/ടൈപ്പിംഗ് സ്‌കില്‍ ടെസ്റ്റിനൊപ്പം 10+2 ഇന്റര്‍മീഡിയറ്റ് പരീക്ഷ നടത്തിയിരിക്കണം. Gen/OBC/EWSന് 100/ രൂപയാണ് അപേക്ഷ ഫീസ്. SC/ST/Ex-S വിഭാഗത്തിലുള്ളവര്‍ക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ്…
Read More » -
കൊല്ലത്ത് വൻസിന്തറ്റിക് മയക്കുമരുന്ന് വേട്ട, 80 ഗ്രാം എംഡിഎംഎയുമായി 25കാരനായ ചെറുപ്പക്കാരനെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി
കൊല്ലം: എക്സ്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ഫ്രണ്ട്സിന്റെ’ ഭാഗമായി കൊല്ലം എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്‌ഡിൽ 80 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കുണ്ടറ പേരയം, കരിക്കുഴി സ്വദേശിയായ കാഞ്ഞിരം വിള കിഴക്കതിൽ അമൽ (25)ആണ് പിടിയിലായത്. കൊല്ലം ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു വിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ അനുഭാവപൂർവ്വം നുഴഞ്ഞ് കയറി ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കിയാണ്, ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ വാങ്ങുന്നതെന്നും, ബാംഗ്ലൂരിൽ സ്‌ഥിര തമാസമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇതിൽ ഇടനിലക്കാരൻ എന്നും ഒരു ഗ്രാം എം.ഡി.എം.എ രണ്ടായിരം രൂപയ്ക്ക്…
Read More »