ന്യൂഡല്‍ഹി: ദേശീയ ബിരുദ പൊതുപരീക്ഷ (സി.യു.ഇ.ടി.-യു.ജി.) ഫലം ഈ മാസം പത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് യു.ജി.സി. ഫലം പ്രഖ്യാപിച്ചാല്‍ പരമാവധി നാലാഴ്ചയ്ക്കുള്ളില്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
ആറുഘട്ടങ്ങളിലായി നടന്ന പ്രവേശനപ്പരീക്ഷ ഓഗസ്റ്റ് 30-ന് പൂര്‍ത്തിയായി്. അപേക്ഷ സമര്‍പ്പിച്ചവരില്‍ 60 ശതമാനവും പരീക്ഷയ്ക്ക് ഹാജരായതായി ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.) വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ജൂലൈയ് ആദ്യവാരത്തോടെ പ്രവേശനം പൂര്‍ത്തിയായിരുന്നിടത്ത്, ഇത്തവണ കാലതാമസം നേരിട്ടത് അധ്യയനവര്‍ഷത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും.