CareersNEWS

യു.പി.എസ്.സി. റിക്രൂട്ട്‌മെന്റ്: 19 ഒഴിവുകള്‍; 16 വരെ അപേക്ഷിക്കാം

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക് സൈക്കോളജി), റീഹാബിലിറ്റേഷൻ ഓഫീസർ, മറ്റ് തസ്തികകളിലേക്ക് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷകർക്ക് സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്. ആകെ 19 ഒഴിവുകളാണുള്ളത്.

ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1,അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4, സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി’ : 1, സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക് ഇലക്ട്രോണിക്സ്): 3, സയന്റിസ്റ്റ് ‘ബി’ (ഫോറൻസിക് സൈക്കോളജി): 3, റിഹാബിലിറ്റേഷൻ ഓഫീസർ: 4, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3 എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.

ഉദ്യോഗാർത്ഥികൾ 25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല.

Back to top button
error: