Careers
-
എന്‍ജിനീയറിങ് പ്രവേശനം: സമയപരിധി ഈ മാസം 30 വരെ നീട്ടി
ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആര് ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.
Read More » -
നഴ്സുമാരുടെ റിക്രൂട്ട്‌മെന്റ്: നോർക്ക ട്രിപ്പിൾവിൻ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു; ചുരുക്കപ്പട്ടിക നവംബർ 20ന്
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും സംയുക്തമായി നടപ്പാക്കുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതി പ്രകാരമുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന്റെ രണ്ടാംഘട്ട അഭിമുഖം സമാപിച്ചു. 634 പേരാണ് അഭിമുഖത്തിനെത്തിയത്. ഇവരിൽനിന്നുള്ള 350 പേരുടെ ചുരുക്കപ്പട്ടിക നവംബർ 20 ന് പ്രസിദ്ധീകരിക്കും. ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയിലെയും ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിയത്. നവംബർ രണ്ട് മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു അഭിമുഖം. ചരുക്കപ്പട്ടികയിൽ നിന്നുള്ള 300 നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്തും കൊച്ചിയിലും വച്ച് ജർമ്മൻ ഭാഷയിൽ ബി 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കും. ഇതിന് ശേഷമായിരിക്കും ഇവരെ ജര്‍മ്മനിയിലേക്ക് അയയ്ക്കുക. ജര്‍മ്മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും തൊഴില്‍ സാഹചര്യവുമായി ഇണങ്ങിചേർന്ന് ജര്‍മ്മന്‍ രജിസ്‌ടേഷന്‍ നേടാനുള്ള പരിശീലനവും സൗജന്യമായി അവർക്ക് ലഭിക്കും. ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും…
Read More » -
ഒഴിവുകൾ: ഗസ്റ്റ് ഇൻസ്ട്രക്റ്റർ, റിസോഴ്സ് പേഴ്സൺ, പ്രോഗ്രാമർ; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കിറ്റ്സില്‍ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ 40 മുകളിൽ പ്രായം പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org. ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317. മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ് ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്…
Read More » -
നിയുക്തി ജോബ് ഫെയര്‍; പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ നവംബര്‍ 12ന്
തിരുവനന്തപുരം: തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്. ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.
Read More » -
ട്വിറ്ററിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റയും
സാന്‍ഫ്രാന്‍സിസ്‌കോ: സമൂഹമാധ്യമമായ ട്വിറ്ററിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍ പിരിച്ചുവിടല്‍ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നും രാജ്യാന്തര മാധ്യമം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയ്ക്കു മുന്‍പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്കു തിരിച്ചടിയായത്. ഡിജിറ്റല്‍ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജിവച്ചതും കമ്പനിയെ പുറകോട്ട് അടിച്ചിരുന്നു. മെറ്റയുടെ അതിവിപുലമായ പരസ്യ…
Read More » -
എസ്.എസ്.സി. അപേക്ഷകൾ ക്ഷണിച്ചു; 70,000 ൽ അധികം ഒഴിവുകൾ, റിക്രൂട്ട്‌മെന്റ് ഡിസംബറിന് മുമ്പ്
ദില്ലി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തേക്ക് 70000 ൽ അധികം ഒഴിവുകൾ പ്രഖ്യാപിച്ചു. റിക്രൂട്ട്‌മെന്റ് 2022 ഡിസംബറിന് മുമ്പ് നടത്തും. B.Com, M.Com, BE, ME, കൂടാതെ മറ്റേതെങ്കിലും ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ ഹോൾഡർമാർ എന്നിവർക്ക് SSC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാം. 2022ഓടെ 70000 തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) അറിയിച്ചു. ഇതോടൊപ്പം 15,247 തസ്തികകളിലേക്കുള്ള നിയമന ഓർഡറുകളും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും. ഞായറാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് കൂടാതെ, വരാനിരിക്കുന്ന പരീക്ഷയിലൂടെ 67,768 ഒഴിവുകൾ എത്രയും വേഗം നികത്താനും എസ്എസ്‌സി പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകൾ മുഖേന നിയമന കത്ത് നൽകും. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, കരസേനയുടെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് സംരംഭമായ ‘അഗ്‌നിപഥ’ത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം നടക്കുന്നതിനിടെ, ഈ പ്രഖ്യാപനം തൊഴിലന്വേഷകർക്ക് അൽപ്പം…
Read More » -
കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഓൺലൈൻ കോഴ്സ്; ഇപ്പോൾ അപേക്ഷിക്കാം
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച്(Resource Enhancement Academy for Career Heights) നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫ്ലൈൻ ക്ലാസുകളില്‍ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂര്‍ സെന്ററുകളില്‍ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15. അന്‍പത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങള്‍ക്ക്: 0471-2365445, 9496015002, www.reach.org.in.
Read More » -
കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍: പരീക്ഷകള്‍ക്ക് മാറ്റം, ജോലി ഒഴിവ്
തിരുവനന്തപുരം: കേരളസർവകലാശാല 2022 ഒക്ടോബർ 6, 7 തീയതികളിൽ കേരള ലോ അക്കാദമി ലോ കോളേജിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റർ ബി കോം എൽ എൽ ബി, ബി ബി എ എൽ എൽ ബി പ്രോജക്ട് ആന്റ് വൈവ വോസി പരീക്ഷകൾക്ക് മാറ്റം. ഒക്ടോബർ 27, 28 തീയതികളിലേക്കാണ് പരീക്ഷകൾ മാറ്റിയത്. കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം എ ഇംഗ്ലീഷ് പരീക്ഷയുടെ വൈവ ഒക്ടോബർ 6, 7 തീയതികളിൽ അതാതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ജോലി ഒഴിവ് കേരളസർവകലാശാലയുടെ കാര്യവട്ടത്തുള്ള മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ സെന്റർ ഫോർ ദ്രവീഡിയൻ കൾച്ചറൽ സ്റ്റഡീസിൽ (MSICDS) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്. ഒറ്റ സീറ്റിലേക്കാണ് ഒഴിവ്. പ്രതിമാസ ശമ്പളം: 15,000 രൂപയാണ്. യോഗ്യത: 55% മാർക്കോടെയുള്ള എം.എ. തമിഴ് (എസ്.സി/എസ്.ടി:50%), യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഒക്ടോബർ 14, രാവിലെ 11 മണിക്ക് മനോന്മണിയം സുന്ദരനാർ ഇന്റർനാഷണൽ…
Read More » -
എസ് എൻ ഓപ്പൺ സര്‍വ്വകലാശാല കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം
ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകാരം ലഭിച്ച കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സുകൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15ആണ്. നവംബര്‍ അവസാനം ക്ലാസുകൾ ആരംഭിക്കാനാകുമെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നത്. ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി, ബിഎ സംസ്കൃതം, ബിഎ അറബിക് , എംഎ മലയാളം, എംഎ ഇംഗ്ലീഷ് കോഴ്സുകൾക്കാണ് അംഗീകാരം. 50 ഓളം ലേണിംഗ് സെന്ററുകളും ഓൺലൈൻ ക്ലാസ് മുറികളും തയ്യാറായിട്ടുണ്ട്. സര്‍വ്വകലാശാല ആസ്ഥാനത്ത് കൂടാതെ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂര്‍, എന്നിവിടങ്ങളിലും പ്രദേശിക കേന്ദ്രങ്ങളുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ബിഎ ഹിസ്റ്ററി, ബിഎ ഇക്കണോമിക്സ്, ബിഎ സോഷ്യോളജി, ബിഎ ഫിലോസഫി, ബികോം, ബിസിഎ, ബിസിനസ് സ്റ്റഡീസ്, എംഎ ഹിസ്റ്ററി, എംഎ സോഷ്യോളജി, എം കോം കോഴ്സുകൾക്കും അധികം വൈകാതെ അംഗീകാരം ലംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
Read More » -
യുപിഎസ്‍സി അപേക്ഷ ക്ഷണിച്ചു; 37 ഒഴിവുകൾ
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് പ്രൊഫസർ, വെറ്ററിനറി ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ UPSConline.nic.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 13 ആണ്. 37 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിൽ 28 ഒഴിവുകൾ സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് III, പ്രോസിക്യൂട്ടർ – 12, അസിസ്റ്റന്റ് പ്രൊഫസർ – 2, വെറ്ററിനറി ഓഫീസർ – 10 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. ഉദ്യോഗാർത്ഥികൾ 25 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്. SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് പുരുഷ ഉദ്യോഗാർത്ഥികൾക്ക് “ഫീസ് ഇളവ്” ലഭ്യമല്ല. അവർ നിശ്ചിത ഫീസ് മുഴുവൻ അടയ്‌ക്കേണ്ടതുണ്ട്. UPSC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള നടപടികൾ: UPSConline.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക “One-time registration (OTR)” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഒരു രജിസ്ട്രേഷൻ ചെയ്യുക. തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി വിശദാംശങ്ങൾ പൂരിപ്പിക്കുക രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ്…
Read More »