Careers

  • 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഡിസംബർ 26

    കേന്ദ്രീയ വിദ്യാലയ സംഘടൻ 13,165 അധ്യാപക, അനധ്യാപക തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഡിസംബർ 26. www.kvsangathan.nic.in പ്രൈമറി ടീച്ചർ തസ്തികയിൽ മാത്രം 6414 ഒഴിവുണ്ട്. അസിസ്റ്റന്റ് കമ്മിഷണർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ (മ്യൂസിക്), ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിൽ 6990 ഒഴിവ്. ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ തസ്‌തികയിൽ 3176 ഒഴിവും പിജി ടീച്ചർ തസ്തികയിൽ 1409 ഒഴിവുമുണ്ട്. അധ്യാപകർക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാൻ കഴിയണം. സി–ടെറ്റ് യോഗ്യത ഉൾപ്പെടെ വിശദ മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. അധ്യാപക തസ്‌തികകളിലേക്കുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്, ഇന്റർവ്യൂ, പെർഫോമൻസ് ടെസ്റ്റ് എന്നിവയുടെ തീയതി പിന്നീടറിയിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മറ്റു തസ്‌തികകൾ ഉൾപ്പെടെയുള്ളവയുടെ തിരഞ്ഞെടുപ്പ്, പരീക്ഷാരീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. ∙ അപേക്ഷാ ഫീസ്:…

    Read More »
  • ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം തസ്‍തികയിലേക്ക് തൊഴിലവസരം

    ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്ക് തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം തസ്‍തികയാണിത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഡിപ്ലോയമോ ആണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും അറിയുന്നവരായിരിക്കുകയും വേണം. Vacancy announcement… pic.twitter.com/aMOuRhfluX — India in Qatar (@IndEmbDoha) December 4, 2022 അപേക്ഷകര്‍ക്ക് ഇംഗീഷ് – അറബി ഭാഷകളില്‍ വിവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. എല്ലാ അലവന്‍സുകളും ഉള്‍പ്പെടെ 5,550 ഖത്തര്‍ റിയാലായിരിക്കും പ്രതിമാസ ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 21 വയസിനും 40 വയസിനും ഇടയിലായിരിക്കണം. 2022 ജനുവരി 30 അടിസ്ഥാനമായിട്ടായിരിക്കും പ്രായം കണക്കാക്കുക. ഖത്തറില്‍ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ദോഹയിലെ ഇന്ത്യന്‍ എംബസി അഡ്‍മിനിസ്‍ട്രേഷന്‍ വിഭാഗം അറ്റാഷെയ്ക്ക് [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാം. 2022 ഡിസംബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

    Read More »
  • പത്തനംതിട്ടയിൽ കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ ഒഴിവ്

    പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി നിലവിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരങ്ങളും www.kudumbashree.org വെബ്‌സൈറ്റില്‍ ലഭ്യമാണ്. കോഡ്.നം, തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, വയസ്/ പ്രായപരിധി, പ്രതിമാസ ശമ്പളം, തെരഞ്ഞെടുപ്പ് രീതി എന്ന ക്രമത്തില്‍. ബിസി.1,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എന്‍.ആര്‍.എല്‍.എം) ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഡി.ഡി.യു.ജി.കെ.വൈ), മൂന്ന് ഒഴിവ്. ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം. 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല, 20,000 രൂപ, ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും. ബി.സി. 3, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍( എം.ഐ.എസ്) നാല് ഒഴിവ്. ബിരുദം : കംപ്യൂട്ടര്‍ പരിഞ്ജാനം നിര്‍ബന്ധം(എം എസ് ഓഫീസ്) വനിതകള്‍ മാത്രം (കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പംഗം ആയിരിക്കണം). 2022 ഒക്ടോബര്‍ ഒന്നിന് 35 വയസില്‍ കൂടാന്‍ പാടില്ല. 15,000 രൂപ. ജില്ലാ അടിസ്ഥാനത്തില്‍ എഴുത്തു പരീക്ഷയും അഭിമുഖവും. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട…

    Read More »
  • ആലപ്പുഴയിൽ തൊഴിൽമേള 3ന്; 1500-ൽ അധികം അവസരങ്ങൾ

    ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ഇതിനകം 1500-ല്‍ അധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ഡിസംബര്‍ മൂന്നിന് കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇന്റര്‍വ്യുവിന് ശേഷം ഉടന്‍തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. തൊഴില്‍ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത്…

    Read More »
  • പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐടിബിപിയില്‍ അവസരം;ഇപ്പോൾ അപേക്ഷിക്കാം

    ന്യൂഡൽഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി) വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ recruitment.itbpolice.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. 2022 നവംബര്‍ 23 മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഡിസംബര്‍ 22 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ആകെ 287 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

    Read More »
  • പുത്തൻ തൊഴിൽ ജാലകങ്ങൾ തുറക്കും;നോർക്ക കരിയർ ഫെയറിന് തുടക്കം

    കൊച്ചി: നോർക്ക കരിയർ ഫെയറിന് തുടക്കമായി.എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കുന്ന നോര്‍ക്ക-യുകെ കരിയർ ഫെയര്‍  നോര്‍ക്ക ചെയര്‍മാന്‍ സ. പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുകെയിലേയ്ക്ക് തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ തൊഴിൽ ജാലകങ്ങൾ തുറന്ന് കൊടുക്കാൻ നോർക്ക – യുകെ കരിയർ ഫെയറിന്  കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടയിൽ ഒപ്പുവച്ച ധാരണാ പത്രത്തിന്റെ ഭാഗമായ യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യ ഘട്ടമാണ് അഞ്ചു ദിവസങ്ങളായി കൊച്ചിയിൽ നടക്കുക. ആദ്യമായാണ്  ഇത്രത്തോളം വ്യവസ്ഥാപിതമായതും ബ്രഹത്തുമായ തൊഴിൽ മേള നേർക്കയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. യു.കെ യുമായുളള കരാര്‍ കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ആരോഗ്യം, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ മൂവായിരത്തോളം തൊഴിലവസരങ്ങള്‍ ഇതുവഴി ഉറപ്പുവരുത്തും. പല ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ മൂവായിരത്തോളം പേരെ ഉള്‍പ്പെടുത്താനാകുമെന്നാണ് കരുതുന്നത്. യുകെയുമായി ഇന്ത്യയില്‍ നിന്ന് ആദ്യമായി ഏര്‍പ്പെടുന്ന കരാര്‍ എന്ന നിലയില്‍ ഇത് വളരെ പ്രാധാന്യമുള്ളതാണെന്നും കൂടുതല്‍ മേഖലകളിലേക്ക് ഇതു വ്യാപിപ്പിക്കാൻ…

    Read More »
  • സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയിൽ 245 ഒഴിവുകൾ

    സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റായ sail.com sail.com വഴി അപേക്ഷിക്കാം. നവംബര്‍ 23 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആകെ 245 ഒഴിവുകളാണുള്ളത്. ഒഴിവുകൾ ഇങ്ങനെ: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്: 65 മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗ്: 52 ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്: 59 കെമിക്കല്‍ എഞ്ചിനീയറിംഗ്: 14 സിവില്‍ എന്‍ജിനീയറിങ്: 16 മൈനിംഗ് എഞ്ചിനീയറിംഗ്: 26 ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്: 13

    Read More »
  • ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിട്ട് ലോകരാജ്യങ്ങള്‍;5 ലക്ഷത്തോളം ഒഴിവുകൾ

    തിരുവനന്തപുരം:ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍ക്കായി വാതില്‍ തുറന്നിട്ട് ലോകരാജ്യങ്ങള്‍.  പല രാജ്യങ്ങളും മുന്‍പരിചയമടക്കം കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കുകയും വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുടിയേറുന്ന നഴ്സുമാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ബ്രിഡ്ജ് കോഴ്സ് ഓസ്ട്രേലിയ നിര്‍ത്തി. ഇപ്പോള്‍ എന്‍സിഎല്‍ഇഎക്സ് ആര്‍എന്‍ പരീക്ഷ വിജയിച്ചാല്‍മാത്രംമതി. ന്യൂസിലന്‍ഡ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒഇടി, ഐഇഎല്‍ടിഎസ് സ്കോര്‍ കുറച്ചു. ഫിലിപ്പീന്‍സില്‍നിന്നുള്ള നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ജപ്പാന്‍, വ്യവസ്ഥ പിന്‍വലിച്ചു. ജര്‍മനി 2.5 ലക്ഷം, ജപ്പാന്‍ 1.4 ലക്ഷം, ഫിന്‍ലന്‍ഡ് 15000, യുകെ 50000, ഓസ്ട്രേലിയ 15000, ന്യൂസിലന്‍ഡ് 10000, അയര്‍ലന്‍ഡ് 5000 എന്നിങ്ങനെ നഴ്സുമാരുടെ ഒഴിവുണ്ടെന്നാണ് അതത് സര്‍ക്കാരുകള്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ യുകെ സന്ദര്‍ശനത്തില്‍ ഒപ്പുവച്ച കരാര്‍പ്രകാരമുള്ള റിക്രൂട്ട്മെന്റ് മേള 21ന് തുടങ്ങും.ജര്‍മനിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിനായി ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി, ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ–-ഓപ്പറേഷന്‍, നോര്‍ക്ക റൂട്സ് എന്നിവര്‍ ചേര്‍ന്ന് ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം നടത്തുന്നുണ്ട്. ജര്‍മന്‍ ഭാഷാ പരിശീലനം അടക്കം നല്‍കുന്നു.…

    Read More »
  • പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ല, സംസ്ഥാനത്ത് മൂവായിരത്തോളം ബിരുദ സീറ്റുകളിലൊഴിവ്

    തിരുവനന്തപുരം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലാതെ സംസ്ഥാനത്തെ സര്‍വകലാശാലകള്‍. വിവിധ സര്‍വകലാശാലകളിലായി മൂവായിരത്തോളം ബിരുദ സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്ട്രീയ തര്‍ക്കങ്ങളും നടക്കുന്നതിനിടയിലാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സര്‍വ്വകലാശാലകള്‍ ഉപേക്ഷിക്കുന്നതിന്റെ കണക്കുകള്‍ പുറത്തു വരുന്നത്. നാക് അക്രഡിറ്റേഷന്‍ എ പ്ലസ്പ്ലസ് യോഗ്യത ലഭിച്ച കേരള സര്‍വകലാശാലയിലടക്കം അഡ്മിഷന്‍ നടപടികള്‍ അവസാനിക്കുമ്പോള്‍ നൂറുകണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 ഗവണ്‍മെന്റ് കോളജുകളില്‍ 192 സീറ്റുകളും 39 എയ്ഡഡ് കോളജുകളിലായി 2,446 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന 34 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികളിലും 60 സ്വാശ്രയ കോളജുകളിലുമായി 50 % ത്തോളം സീറ്റുകളും അപേക്ഷകരില്ലാതെ കിടക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ മൂന്ന് അലോട്ട്‌മെന്റും ഒരു സ്‌പോട്ട് അഡ്മിഷനും നടത്തിക്കഴിയുമ്പോള്‍ പ്രവേശനം അവസിപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ നാല് അലോട്ട്‌മെന്റ്കളും രണ്ട് സ്‌പോട്ട് അഡ്മിഷനുകളും നടത്തിയ ശേഷവും കുട്ടികളില്ല. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലാണ് കൂടുതല്‍…

    Read More »
  • എന്‍ജിനീയറിങ് പ്രവേശനം: സമയപരിധി ഈ മാസം 30 വരെ നീട്ടി

    ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള അവസാന തീയതി. എന്നാല്‍ ബി.ടെക്കിന് 217 സീറ്റുകളും എം.ടെക്കിന് 253 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനത്തീയതി നീട്ടിക്കിട്ടിയാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമാകുമെന്ന് സ്റ്റാന്‍ഡിങ് കോണ്‍സെല്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നടപടി.  

    Read More »
Back to top button
error: