CareersNEWS

ഒഴിവുകൾ: ഗസ്റ്റ് ഇൻസ്ട്രക്റ്റർ, റിസോഴ്സ് പേഴ്സൺ, പ്രോഗ്രാമർ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:  കിറ്റ്സില്‍ കരാ‍‍‍‍‍ർ അടിസ്ഥാനത്തിൽ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കിൽ കുറയാതെ റഗുലർ ഫുൾടൈം എം.ബി.എ (ഫിനാൻസ്)/ എം.കോം പാസായിരിക്കണം. യൂണിവേഴ്സിറ്റി അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പരിചയമുണ്ടായിരിക്കണം. അപേക്ഷകർക്ക് 01.01.2022 ൽ 40 മുകളിൽ പ്രായം പാടില്ല. അവസാന തീയതി നവംബർ 15. വിശദവിവരങ്ങൾക്ക് www.kittsedu.org.

  • ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

കഴക്കൂട്ടം ഗവൺമെന്റ് വനിതാ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥി നവംബർ 14നു രാവിലെ പത്തിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2418317.

  • മോട്ടോർ വാഹന വകുപ്പിൽ റിസോഴ്സ് പേഴ്സൺ ഒഴിവ്

ഇ-മൊബിലിറ്റി, സമാന്തര ഇന്ധനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് 2023 ജനുവരിയിൽ സംഘടിപ്പിക്കുന്ന ‘ഇവോൾവ് – 23’ അന്താരാഷ്ട്ര കോൺഫറൻസിന്റെ നടത്തിപ്പിനായി റിസോഴ്സ് പേഴ്സനെ ആവശ്യമുണ്ട്. ഓട്ടോമോട്ടീവ് ടെക്നോളജിയിൽ നല്ല ഗ്രാഹ്യമുള്ള ആളായിരിക്കണം. വിഷയ വിദഗ്ധരുമായി ചർച്ച നടത്തി, ബന്ധപ്പെട്ട വകുപ്പുകൾ, വ്യവസായ മേഖല, ഇവന്റ് മാനേജ്‌മെന്റ്‌ കമ്പനി എന്നിവരുമായി ഏകോപിപ്പിച്ച് നല്ല രീതിയിൽ സംഘാടനം നടത്തണം.

യോഗ്യത ഓട്ടോമോട്ടീവ് ടെക്നോളജി മേഖലയിൽ പി.എച്ച്.ഡി. ഗവേഷണ മേഖലയിലെ പരിചയം അഭികാമ്യ യോഗ്യതയാണ്. 2022 ഡിസംബർ 1 മുതൽ 2023 മാർച്ച് 31 വരെയാണ് നിയമന കാലാവധി. പ്രായം 50 വയസിൽ താഴെയായിരിക്കണം. പ്രതിമാസവേതനം 75,000 രൂപ. ഇന്റർവ്യൂ മുഖേനയാണ് തെരഞ്ഞെടുപ്പ്. താത്പര്യമുള്ളവർ വിശദ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. അവസാന തീയതി നവംബർ 19.

  • ധനവകുപ്പിൽ പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ

സംസ്ഥാന ധനകാര്യ വകുപ്പിൽ ഇ-ഗവേർണൻസിന്റെ ഭാഗമായി സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പി.എച്ച്.പി പ്രോഗ്രാമർ, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നിവരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. ഉദ്യോഗാർഥികൾ വിശദ ബയോഡാറ്റാ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം.

പി.എച്ച്.പി പ്രോഗ്രാമേഴ്സ് – Skill set: Development experience in PHP using any MVC Framework, preferably Symfony with MySQL, PostgreSQL. സോഫ്റ്റ് വെയർ ഡവലപ്പ്മെന്റിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Information Technology / Electronics and Communication. പ്രതിഫലം പ്രതിമാസം 40,000-50,000.

ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ – Skill set: Experience in the Administration of Database in DB2/ PostgreSQL/MariaDB/MongoDB on Linux / Ubumtu Platform. Database Administration ൽ 3 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം. Qualifications: BE/B.Tech, MCA or MSc in Computer Science / Computer Applications / Informaton Technology / Electronics and Communication. പ്രതിഫലം 40,000-50,000. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 5. വിലാസം: അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.ടി സോഫ്റ്റ് വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം.

Back to top button
error: