കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നാളെ മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ ഒൻപത് ഒഴിവുകളും ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ ഒൻപത് ഒഴിവുകളുമാണുള്ളത്. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ തസ്തികയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുൻഗണന ലഭിക്കും. ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സിനോടൊപ്പം സര്‍വ്വീസ് ബാഡ്ജും ഉണ്ടായിരിക്കണം. ഡ്രൈവിങ്ങില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 25-34 പ്രായക്കാര്‍ക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങളും ശമ്ബളവും ലഭിക്കുന്നതാണ്. ലൈറ്റ് വെഹിക്കിള്‍ ഡ്രൈവര്‍ക്ക് മാസം 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കുന്നതാണ്. ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാര്‍ക്ക് മാസം 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്ബളയിനത്തില്‍ ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റായ https://www.vssc.gov.in സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://www.vssc.gov.in/