CareersTRENDING

സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള; മാസം അഞ്ചക്ക തുക പോക്കറ്റിൽ!

തിരുവനന്തപുരം: കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Back to top button
error: