കൊങ്കണ്‍ റെയില്‍വേയില്‍ ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ), അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. 190 ഒഴിവുകളാണുള്ളത്.
വിഷയങ്ങളും ഒഴിവും: സിവില്‍ എൻജിനിയറിങ്-30, ഇലക്ട്രിക്കല്‍ എൻജിനിയറിങ്-20, ഇലക്ട്രോണിക്സ് എൻജിനിയറിങ്-10, മെക്കാനിക്കല്‍ എൻജിനിയറിങ്-20, ഡിപ്ലോമ (സിവില്‍)-30, ഡിപ്ലോമ (ഇലക്ട്രിക്കല്‍)-20, ഡിപ്ലോമ (ഇലക്ട്രോണിക്സ്)-10, ഡിപ്ലോമ (മെക്കാനിക്കല്‍)-30, ജനറല്‍ സ്ട്രീം ഗ്രാജ്വേറ്റ്-30.
യോഗ്യത: എൻജിനിയറിങ്/ ആര്‍ട്സ്/ സയൻസ്/ കൊമേഴ്സ് ബിരുദം/ ഡിപ്ലോമ. 2019 മുതല്‍ 2023 വരെയുള്ള വര്‍ഷങ്ങളില്‍ പാസായവര്‍ക്കാണ് അവസരം. സ്റ്റൈപ്പൻഡ്: ബിരുദധാരികള്‍ക്ക് 9000 രൂപ, ഡിപ്ലോമക്കാര്‍ക്ക് 8000 രൂപ. വിശദവിവരങ്ങള്‍ konkanrailway.com ല്‍ ലഭിക്കും. അവസാന തീയതി: ഡിസംബര്‍ 10.