Careers

  • കൊച്ചിന്‍ ഷിപ്പ് യാർഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

    ലോകത്താകമാനം വമ്ബിച്ച ജോലി സാധ്യതയുള്ള കോഴ്‌സാണ് മറൈന്‍ എഞ്ചിനീയറിങ്. ഉയര്‍ന്ന ശമ്ബളവും, മെച്ചപ്പട്ട തൊഴില്‍ സാഹചര്യവുമാണ് മറൈന്‍ എഞ്ചിനീയറിങ്ങിന്റെ പ്രത്യേകത. ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി സ്ഥാപനങ്ങള്‍ മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ കേരളത്തില്‍ തന്നെ അതും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനത്തില്‍ മറൈന്‍ എഞ്ചിനീയറിങ് പഠിക്കാനുള്ള അവസരമാണ് നിങ്ങള്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള മറൈന്‍ എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാനാവും. വാണിജ്യ കപ്പലുകളില്‍ മറൈന്‍ എഞ്ചിനീയറാവാന്‍ അവസരമൊരുക്കുന്ന 12 മാസത്തെ ജി.എം.ഇ (ഗ്രാജ്വേറ്റ് മറൈന്‍ എഞ്ചിനീയറിങ്) കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോം കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കോഴ്‌സ് ഫീ, മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്ക് 8129823739, ഇമെയില്‍ : [email protected] എന്നിവ സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് : www.cochinshipyard.com, www.cslmeti.in സന്ദര്‍ശിക്കുക.

    Read More »
  • കായിക താരങ്ങൾക്ക് സിഐഎസ്‌എഫിൽ ജോലി

    ന്യൂഡൽഹി:കായിക താരങ്ങൾക്ക് സിഐഎസ്‌എഫിൽ ജോലി നേടാൻ സുവര്‍ണ്ണാവസരം. ഹെഡ് കോണ്‍സ്റ്റബിള്‍ (ജിഡി) തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 215 തസ്തികകളിലേക്കാണ് നിയമനം. ഗെയിംസ്, സ്പോര്‍ട്സ്, അത്ലറ്റിക്സ് എന്നിവയില്‍ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളെ പ്രതിനിധീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഔദ്യോഗിക വെബ്‌സൈറ്റായ cisfrectt.cisf.gov.in വഴി അപേക്ഷിക്കാം. അപേക്ഷകര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. 18-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പേ ലെവല്‍-04 (25,500 രൂപ മുതല്‍ 81,100 രൂപ വരെ) പ്രതിമാസ ശമ്ബളവും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മറ്റെല്ലാ അലവൻസുകളും ലഭിക്കും. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് 100 രൂപ ആണ് അപേക്ഷാ ഫീസ്. സ്ത്രീ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയും അപേക്ഷാ ഫീസ് അടയ്‌ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 28 വരെ അപേക്ഷിക്കാവുന്നതാണ്.

    Read More »
  • യുകെയില്‍ മികച്ച തൊഴിലവസരങ്ങള്‍; ഇപ്പോള്‍ അപേക്ഷിക്കാം, കരിയര്‍ ഫെയര്‍ തിങ്കളാഴ്ച മുതല്‍

    തിരുവനന്തപുരം: ഡോക്ടർമാർക്ക് അവസരങ്ങളുമായി നോർക്ക-യു.കെ കരിയർ ഫെയർ കൊച്ചിയിൽ. നോർക്ക റൂട്ട്സ് യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബർ 06 മുതൽ 10 വരെ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെ ഇംഗ്ലണ്ടിലേയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. ഡോക്ടർമാർ-യു.കെ (ഇംഗ്ലണ്ട്): സൈക്രാട്രി വിഭാഗത്തിൽ ഡോക്ടർമാർക്ക് നിരവധി അവസരങ്ങളാണ് യു.കെ യിലുളളത്. ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവൃത്തി പരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപന പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്. ഡോക്ടർമാർ-യു.കെ (വെയിൽസ്): സീനിയർ ക്ലിനിക്കൽ ഫെല്ലോ ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം. PLAB നിർബന്ധമില്ല. സ്പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തിൽ IELTS/OET (UK…

    Read More »
  • ഇടുക്കി ജില്ലയിൽ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അവസരം; 750 രൂപ, അവസാന തീയതി 31

    ഇടുക്കി: ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭകളിലെ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. 23 കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. പ്ലസ്ടു അല്ലെങ്കില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുളളവര്‍ക്ക് http://akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം. ഒരാള്‍ക്ക് 3 പ്രദേശങ്ങളില്‍ കേന്ദ്രം തുടങ്ങാനുളള ഓപ്ഷന്‍ നല്‍കാം. അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ രേഖകളുടെ അസ്സല്‍ പകര്‍പ്പ്, ഡിഡി എന്നിവ അപേക്ഷകര്‍ നവംബര്‍ ഏഴിന് അഞ്ചു മണിക്കുള്ളില്‍ ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തിക്കണം. നിശ്ചിത സമയപരിധി കഴിഞ്ഞ് ലഭിയ്ക്കുന്ന അപേക്ഷകള്‍ നിരസിയ്ക്കും. താല്‍പര്യമുള്ളവര്‍ക്ക് ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അപേക്ഷിക്കാം. യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന…

    Read More »
  • കേന്ദ്ര സർക്കാർ ആശുപത്രികളിൽ നിരവധി  ഒഴിവുകൾ; അപേക്ഷിക്കാവുന്ന അവസാന തീയതി ഒക്ടോബർ 25

    ഡൽഹിയിൽ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള  ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍. സഫ്ദര്‍ജംഗ് ആശുപത്രി, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജ്, ഡോ. രാം മനോഹര്‍ ലോഹ്യ ആശുപത്രി, കലാവതി ശരണ്‍ ചില്‍ഡ്രൻസ് ആശുപത്രി, റൂറല്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായി 909 ഒഴിവുകളാണുള്ളത്.  ഇതില്‍ 274 ഒഴിവുകള്‍ ഓപ്പറേഷൻ തീയേറ്റര്‍ അസിസ്റ്റന്റ് തസ്തികയിലും 218 ഒഴിവുകള്‍ നഴ്‌സിംഗ് അറ്റൻഡന്റ് തസ്തികയിലും 210 ഒഴിവുകള്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ മെഡിക്കല്‍ ലാബ് ടെക്‌നോളജിസ്റ്റ് തസ്തികയിലുമാണുള്ളത്. റേഡിയോഗ്രാഫര്‍ തസ്തികയില്‍ 22 ഒഴിവുകളുണ്ട്. ഇ സി ജി ടെക്‌നീഷ്യൻ- 11 ഒഴിവുകള്‍. ഫാര്‍മസിസ്റ്റ്- 13 ഒഴിവുകള്‍.  ഫിസിയോതെറാപ്പിസ്റ്റ്- 42 ഒഴിവുകള്‍. മറ്റ് ഒഴിവുകള്‍- ഫാമിലി വെല്‍ഫെയര്‍ എക്സ്റ്റൻഷൻ എജ്യുക്കേറ്റര്‍-രണ്ട്, കമ്ബ്യൂട്ടര്‍- ഒന്ന്, മെഡിക്കല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍-ഒന്ന്, മെഡിക്കല്‍ റെക്കോര്‍ഡ് ടെക്‌നീഷ്യൻ- രണ്ട്, ഒപ്‌റ്റോമെട്രിസ്റ്റ്-മൂന്ന്, ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ്- രണ്ട്, ടെക്‌നീഷ്യൻ-രണ്ട്, സീനിയര്‍ കാര്‍ഡിയാക് ടെക്‌നീഷ്യൻ-പത്ത്, ടെക്‌നീഷ്യൻ (ഇ സി ടി)- ഒന്ന്, ഡന്റല്‍ മെക്കാനിക്- ഒന്ന്, കെയര്‍ടേക്കര്‍- രണ്ട്,…

    Read More »
  • പത്താം ക്ലാസ് പാസായവര്‍ക്ക് ഇന്റലിജൻസ് ബ്യൂറോയില്‍ അവസരം; ഒഴിവുകള്‍-677

    ഇന്റലിജൻസ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാൻസ്പോര്‍ട്ട്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 677 ഒഴിവാണുള്ളത്. ഇതില്‍ 22 ഒഴിവ് തിരുവനന്തപുരത്താണ്. ഉദ്യോഗാര്‍ഥി അപേക്ഷിക്കുന്ന സംസ്ഥാനത്ത് താമസിക്കുന്നയാളായിരിക്കണം. സെക്യൂരിറ്റി അസിസ്റ്റന്റ്/മോട്ടോര്‍ ട്രാൻസ്പോര്‍ട്ട്: ഒഴിവ്-362 (തിരുവനന്തപുരത്ത് 10 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. എല്‍.എം.വി. ഡ്രൈവിങ് ലൈസൻസും കാര്‍ ഡ്രൈവിങ്ങില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും മോട്ടോര്‍ മെക്കാനിസത്തില്‍ അറിവുമുണ്ടായിരിക്കണം.ശമ്ബളം: 21,700 – 69,100 രൂപ മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (ജനറല്‍): ഒഴിവ്-315 (തിരുവനന്തപുരത്ത് 12 ഒഴിവ്). യോഗ്യത: പത്താംക്ലാസ് വിജയം/തത്തുല്യം. ശമ്ബളം: 18,000-56,900 രൂപ. അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് www.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 13.

    Read More »
  • പ്ലസ് ടു ഉള്ളവര്‍ക്ക് എയര്‍പോര്‍ട്ട് ജോലി; കേരളത്തിലും അവസരം

    പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ സെക്യൂരിറ്റി പോസ്റ്റില്‍ ജോലിയൊഴിവ്.അസിസ്റ്റന്റ് സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം.  കേരളത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലും ജോലിയൊഴിവുണ്ട്. ആകെ 436 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.നവംബര്‍ 15നകം ഓണ്‍ലൈനായി അപേക്ഷിക്കണം. യോഗ്യത അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ് ടു 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കില്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതിയാവും. ഇംഗ്ലീഷ്, ഹിന്ദി ഭാഷ വായിക്കാനും, പറയാനും സാധിക്കണം. ഒഴിവുള്ള സ്ഥലങ്ങള്‍ ചെന്നൈ, കൊല്‍ക്കത്ത, ഗോവ, കോഴിക്കോട്, വാരണാസി, ശ്രീനഗര്‍, വഡോദര, തിരുപതി, വിസാഗ്, മധുരൈ, ത്രിച്ചി, റായ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, പോര്‍ട്ട് ബ്ലയര്‍, അഗര്‍ത്തല, ഗ്വാളിയോര്‍, അമൃത് സര്‍, ലേ, ഡഹ്‌റാഡൂണ്‍, പൂനെ, ഇന്ദോര്‍, സൂറത്ത് എന്നീ എയര്‍പോര്‍ട്ടുകളിലായി 436 ഒഴിവുകള്‍. പ്രായപരിധി 27 വയസാണ് കൂടിയ പ്രായപരിധി. 1-10-2023ല്‍ 27 വയസ് കൂടാന്‍ പാടില്ല. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക 5 വര്‍ഷത്തെയും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷത്തെയും വയസിളവുണ്ട്.…

    Read More »
  • പുതുചരിത്രമെഴുതി നോര്‍ക്ക റൂട്ട്സ്; 297 നഴ്സുമാര്‍ യു.കെയിലേക്ക് പറക്കും; അടുത്ത കരിയര്‍ ഫെയര്‍ നവംബര്‍ 06 മുതല്‍

    തിരുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് യു.കെയില്‍ തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതില്‍ പതിവുരീകളില്‍നിന്നും ഭിന്നമായി പുതുചരിത്രമെഴുതുകയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10 മുതല്‍ 21 വരെയുളള വിവിധ തീയ്യതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക-യു.കെ നഴ്സിങ് റിക്രൂട്ട്മെന്റിനാണ് വിജയകരമായ സമാപനമായത്. ഇതുവരെ 297 നഴ്സുമാര്‍ക്കാണ് റിക്രൂട്ട്മെന്റില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ 86 പേര്‍ OET യു.കെ സ്കോര്‍ നേടിയവരാണ്. മറ്റുളളവര്‍ അടുത്ത നാലുമാസത്തിനുളലില്‍ പ്രസ്തുതയോഗ്യത നേടേണ്ടതാണ്. യു.കെ യില്‍ നിന്നുളള അഞ്ചംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ശ്രീ. ശ്യാം.ടി.കെ യുടെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി. പ്രസ്തുത റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമൊരുക്കി നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ 3rd എഡിഷന്‍ 2023 നവംബര്‍ 06 മുതല്‍ 10 വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ…

    Read More »
  • സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കും; ലക്ഷ്യം ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക

    തിരുവനന്തപുരം: സ്കോൾ കേരളയുടെ ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ കോഴ്സിൽ കുടംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെയും ഭാഗമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ നടന്നുവെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രോഗം മൂലവും പ്രായാധിക്യത്താലും പ്രയാസം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കോൾ-കേരളയുടെ നേതൃത്വത്തിൽ ഈ രംഗത്ത് ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിപ്ലോമ ഇൻ ഡൊമിസിലറി നഴ്‌സിംഗ് കെയർ എന്ന കോഴ്‌സിന് തുടക്കം കുറിക്കുന്നത്. ജനസംഖ്യയിൽ മുപ്പത് ശതമാനത്തിലധികം വയോജനങ്ങൾ ഉള്ള നമ്മുടെ സമൂഹത്തിൽ ഇവരുടെ പരിരക്ഷയും പരിചരണവും സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. 2023 ൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ഇക്കാര്യം ഏറെ പ്രാധാന്യത്തോടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരിശീലനം സിദ്ധിച്ച ഹോം നഴ്‌സുമാരെ സൃഷ്ടിച്ച് സാന്ത്വന പരിചരണം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി സ്‌കോൾ കേരളയുമായി സഹകരിച്ച് പുതിയ കോഴ്‌സ് ആരംഭിക്കുന്നതിന് പ്രോഗ്രസ് റിപ്പോർട്ടിലൂടെ സർക്കാർ ബൃഹത്തായ…

    Read More »
  • കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം: ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെ; സര്‍വകലാശാല വാർത്തകൾ

    കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല 2023 അധ്യയന വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26. വെബ് സൈറ്റ് admission.uoc.ac.in. ഫീസ് – ജനറൽ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ. രണ്ട് ഘട്ടങ്ങളായാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്. ആദ്യ ഘട്ടത്തിൽ ക്യാപ് ഐ.ഡിയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ ‘ Register ‘എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ, മൊബൈലിൽ ലഭിച്ച ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ അവസാനമാണ് ഫീസടച്ച് ഫൈനലൈസ് ചെയ്യേണ്ടത്. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ റിസർച്ച് സെന്ററുകളിലേക്കോ അയക്കേണ്ടതില്ല. പി.എച്ച്.ഡി. റഗുലേഷൻ, ഒഴിവുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾ admission.uoc.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2407017. പരീക്ഷ…

    Read More »
Back to top button
error: