October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      Business

      • നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ അറ്റാദായം 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയായി

        ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ഷാടിസ്ഥാനത്തില്‍ 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 317.94 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ മൊത്തം വരുമാനം 16,054.94 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ഇത് 19,191.32 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനവും നാലാം പാദത്തില്‍ 14,289.66 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2020-21ല്‍ ഇത് 12,868.01 കോടി രൂപയായിരുന്നു. എന്നാല്‍ 2021-22ല്‍ മുഴുവന്‍ വര്‍ഷ അറ്റാദായം 1,208 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,360 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 1,208 കോടി രൂപയായിരുന്നു. കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയതിനാല്‍ തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപക്ഷേിച്ച് 11 ശതമാനം ഇടിവുണ്ടായി. കോവിഡ് രണ്ടാം…

        Read More »
      • എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെ

        എല്‍ഐസി ഐപിഒ പ്രൈസ് ബാന്‍ഡ് ആയിരം രൂപയില്‍ താഴെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗ് ആണ് ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഐപിഒ തുറക്കുമെന്നും റിപ്പോര്‍ട്ട് ഉറപ്പിക്കുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐപിഒ യിലൂടെ 3.5 ശതമാനം ഓഹരി വില്‍പ്പനയാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് നേരത്തെ പ്രഖ്യാപിച്ച 5 ശതമാനത്തേക്കാള്‍ കുറവാണ്. പ്രാരംഭ പബ്ലിക് ഓഫറിന്റെ വില 902 രൂപ മുതല്‍ 949 രൂപ വരെ ആയിരിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് മെയ് 2നും ബാക്കിയുള്ള നിക്ഷേപകര്‍ക്ക് മെയ് 4 മുതല്‍ മെയ് 9 വരെയും ഇഷ്യു തുറന്നിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എല്‍ഐസിയുടെ പോളിസി ഉടമകള്‍ക്ക് ഐപിഒ ഇഷ്യൂ വിലയില്‍ ഓഹരിയൊന്നിന് 60 രൂപ കിഴിവ് ലഭിക്കും. റീറ്റെയ്ല്‍ ബിഡ്ഡര്‍മാര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവ് ലഭിക്കും. ഐപിഒയുടെ 10 ശതമാനം പോളിസി ഉടമകള്‍ക്കായി സംവരണം ചെയ്യുമെന്നാണ് വിവരം. 3.5 ശതമാനം ഓഹരികളുടെ വില്‍പ്പനയിലൂടെ 21,000 കോടി രൂപയാണ് എല്‍ഐസി സമാഹരിക്കാന്‍…

        Read More »
      • എയര്‍ഏഷ്യയെ ഏറ്റെടുക്കാനുള്ള നീക്കവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ

        ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യയെ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നു. നിര്‍ദ്ദിഷ്ട കരാറിനായി കോമ്പറ്റീഷന്‍ കമ്മീഷനില്‍ നിന്ന് അനുമതി തേടുകയും ചെയ്തു. എയര്‍ഏഷ്യ ഇന്ത്യയുടെ ഭൂരിഭാഗ ഓഹരിയായ 83.67 ശതമാനം കൈവശം വച്ചിരിക്കുന്നത് ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡാണ്. ബാക്കിയുള്ള ഓഹരി മലേഷ്യയിലെ എയര്‍ഏഷ്യ ഗ്രൂപ്പിന്റെ ഭാഗമായ എയര്‍ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിലുമാണ് (എഎഐഎല്‍). ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം സര്‍വീസ് കാരിയറായ എയര്‍ ഇന്ത്യയും അതിന്റെ ചെലവ് കുറഞ്ഞ സബ്‌സിഡിയറി എയര്‍ ഇന്ത്യ എക്‌സ്പ്രസും ഏറ്റെടുത്തിരുന്നു. കൂടാതെ, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സംയുക്ത സംരംഭത്തില്‍ ടാറ്റ വിസ്താര മുഴുവന്‍ സര്‍വീസ് എയര്‍ലൈന്‍ നടത്തുന്നു. എയര്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനുള്ള വിശാലമായ ഗ്രൂപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റവും പുതിയ നീക്കം. ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരോക്ഷ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ ലിമിറ്റഡ് (എഐഎല്‍) എയര്‍ ഏഷ്യ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ (എയര്‍…

        Read More »
      • വിലക്ക് നീക്കി; പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി എച്ച്ഡിഎഫ്സി ബാങ്ക്

        ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും എച്ച്ഡിഎഫ്സി ബാങ്കിനെ വിലക്കികൊണ്ട് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കിയതോടെ പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് തയ്യാറെടുക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വലിയ പങ്കാളിത്തമുണ്ടായിരുന്ന എച്ച്ഡിഎഫ്സി ബാങ്കിനെ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, പേമെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ തകരാര്‍ മൂലം,  പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും  ആര്‍ബിഐ വിലക്കിയിരുന്നു. 2021 ഓഗസ്റ്റില്‍ വിലക്ക് ഭാഗികമായും ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ണമായും ആര്‍ബിഐ നീക്കി. ബാങ്ക് ശക്തവും സുരക്ഷതവുമായ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനുള്ള വിവധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ തുടര്‍ച്ചയായി പുരോഗതി വിലയിരുത്താനും  വരുന്ന പാദങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിനു കീഴില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കാനും ബാങ്ക് സജ്ജമായി കഴിഞ്ഞെന്നും ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസന്‍ വൈദ്യനാഥന്‍ പറഞ്ഞു. 2021-22 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ മൊത്തം 234 ദശലക്ഷം സന്ദര്‍ശനങ്ങളാണ് ലഭിച്ചത്. പ്രതിമാസം ശരാശരി 29 ദശലക്ഷം ഉപഭോക്താക്കളാണ്…

        Read More »
      • ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍

        ന്യൂഡല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍. സ്പോര്‍ട്സ് ഫൂട് വെയര്‍ കമ്പനിയാണ് കാമ്പസ് ആക്ടീവ് വെയര്‍. ഓഹരി ഒന്നിന് 292 രൂപ വീതം മൊത്തം 14,325,000 ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക്  നല്‍കി. ഇതിലൂടെ 418.29 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫിഡിലിറ്റി ഫണ്ടുകള്‍, നോമുറ, സൊസൈറ്റി ജനറല്‍, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പിടിഇ എന്നിവര്‍ കമ്പനിയുടെ ആങ്കര്‍ നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എംഎഫ്, മോത്തിലാല്‍ ഓസ്വാള്‍ എംഎഫ്, ഡിഎസ്പി എംഎഫ്, നിപ്പണ്‍ ഇന്ത്യ എംഎഫ്, ഇന്‍വെസ്‌കോ എംഎഫ് എന്നിവയും ആങ്കര്‍ റൗണ്ടില്‍ പങ്കെടുത്തു. പ്രമോട്ടര്‍മാരുടേയും നിലവിലുള്ള ഓഹരി ഉടമകളുടേയും പക്കലുള്ള 4,79,50,000…

        Read More »
      • എല്‍ഐസി ഐപിഒ തീയതി പ്രഖ്യാപിച്ചു; മേയ് 4 മുതല്‍ 9 വരെ

        ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എല്‍ഐസി) പ്രഥമ ഓഹരി വില്‍പന (ഐപിഒ) മേയ് നാലു മുതല്‍ ഒമ്പതു വരെ നടക്കും. 21,000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് മൂന്നര ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഐപിഒ കഴിയുന്നതോടെ എല്‍ഐസി ആറുലക്ഷം കോടി മൂല്യമുള്ള സ്ഥാപനമായി മാറും. നേരത്തെ അഞ്ച് ശതമാനം (31.6 കോടി) ഓഹരി വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യം കണക്കിലെടുത്താണ് ഐപിഒ വിഹിതം മൂന്നര ശതമാനമാക്കി കുറച്ചത്. പൊതുമേഖല ഓഹരി വില്‍പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 65,000 കോടി സമാഹരിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. അതില്‍ വലിയ ഭാഗം എല്‍ഐസി ഐപിഒയില്‍ നിന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 13,531 കോടിയാണ് വിവിധ ഓഹരി വില്‍പനയിലൂടെ കേന്ദ്രം സമാഹരിച്ചത്.

        Read More »
      • ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി ഗൗതം അദാനി അഞ്ചാം സ്ഥാനത്ത്

        ന്യൂയോര്‍ക്ക്: ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ വാറന്‍ ബഫറ്റിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. 59കാരനായ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി 123.7 ബില്യണ്‍ യുസ് ഡോളറായി ഉയര്‍ന്നപ്പോള്‍ വാറന്‍ ബഫറ്റിന്റെ ആസ്തി 121.7 ബില്യണ്‍ യുസ് ഡോളറാണ്. ഫോബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം നിലവില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി ഗൗതം അദാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയെക്കാള്‍ 19 ബില്യണ്‍ ഡോളര്‍ അധിക സമ്പത്തുണ്ട് അദാനിക്ക്. സ്‌പേസ് എക്‌സ്-ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് (269.8 ബില്യണ്‍ ഡോളര്‍), ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് (170.2 ബില്യണ്‍ ഡോളര്‍), ഫ്രഞ്ച് കോടീശ്വരന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് (167.9 ബില്യണ്‍ ഡോളര്‍), മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് (130.2 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍. 104.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

        Read More »
      • സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

        തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. പവന് 432 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 54 രൂപ കുറഞ്ഞ് പവന് 38,760 രൂപയില്‍ എത്തി. കഴിഞ്ഞ ബുധനാഴ്ചത്തെ വലിയ ഇടിവിന് ശേഷം വ്യാഴാഴ്ച പവന് 120 രൂപ ഉയര്‍ന്ന് 39,440 രൂപയിലെത്തിയിരുന്നു. 4,5,6 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ 38,240 രൂപയായിരുന്നു പവന് വില. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതില്‍ ഏറ്റവുമധികം സ്വര്‍ണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവില്‍ വില എത്തിയിരുന്നു. ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി 103.5 ഡോളറാണ് ബാരലിന് വില. ഇന്ന് ഡോളര്‍ വില 76.59 രൂപയാണ്.

        Read More »
      • ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു

        മുംബൈ: ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയും ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ കരാറെന്ന് ടിസിഎസ് പറഞ്ഞു. എന്നാല്‍, ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ടിസിഎസ് ഒരു ദശാബ്ദമായി പ്യുവര്‍ പ്ലേ ക്രെഡിറ്റ് കാര്‍ഡ്  സേവനം നല്‍കുന്നു. പുതിയ കരാര്‍ ഇടപാടുകളുടെ വിപുലീകരണമാണെന്ന കമ്പനി പറഞ്ഞു. എസ്ബിഐ കാര്‍ഡിനായി ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ കരാര്‍ സഹായിക്കും. ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ ക്ലയന്റിനെ കൂടുതല്‍ പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. എസ്ബിഐ കാര്‍ഡിന്റെ ഡിജിറ്റല്‍ യാത്രയില്‍ ടിസിഎസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലത്ത് ഞങ്ങളുടെ പ്രധാന കാര്‍ഡുകളുടെ സോഴ്‌സിംഗ് പ്ലാറ്റ്‌ഫോം ഡിജിറ്റൈസ് ചെയ്യുന്നതില്‍,  വീഡിയോ കെവൈസി, ഇ സിഗ്നേച്ചര്‍ ഫീച്ചറുകള്‍ നടപ്പിലാക്കുന്നതിലും ടിസിഎസിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന്  എസ്ബിഐ കാര്‍ഡ മാനേജിംഗ് ഡയറക്ടറും ചീഫ്…

        Read More »
      • ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവേറുന്നു; പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ

        ന്യൂഡല്‍ഹി: ഭക്ഷ്യോല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷി രീതിയിലേക്ക് മടങ്ങിപ്പോകണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. പ്രകൃതി കൃഷി കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. പ്രകൃതി കൃഷിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവിധം ശാസ്ത്രീയ വഴികള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നീതി ആയോഗ് സംഘടിപ്പിച്ച നൂതന കൃഷിരീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്. പച്ചക്കറികളുടെയും ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പാദനത്തിന് ചെലവ് വര്‍ധിച്ചിരിക്കുകയാണ്. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചെലവ് ഉയരുന്നത്. അതിനാല്‍ പ്രകൃതിയോട് ഇണങ്ങിയ കൃഷിരീതിയിലേക്ക് മടങ്ങേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രകൃതി കൃഷി ചെയ്യുന്നതിന് ശാസ്ത്രീയ വഴികള്‍ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിതരണ രംഗത്തെ പാളിച്ചകള്‍, വിപണി രംഗത്തെ പോരായ്മകള്‍ എന്നിവ കാരണം രാജ്യത്തെ കാര്‍ഷികരംഗത്ത് ഉല്‍പ്പാദനം കുറവാണ്. പ്രകൃതി കൃഷി രാസവള മുക്തമാണ്. വിവിധ കൃഷിരീതികളെ സമന്വയിപ്പിച്ച് കൊണ്ടുള്ളതാണ് ഈ രീതി. വിള ഉല്‍പ്പാദനം, മരങ്ങള്‍,…

        Read More »
      Back to top button
      error: