BusinessTRENDING

ദിവസവും 150 രൂപ നിക്ഷേപിച്ച് 8.5 ലക്ഷം നേടാം… എല്‍ഐസിയിലൂടെ…

പകടസാധ്യതയില്ലാതെ സുരക്ഷിതവും സര്‍ക്കാര്‍ പിന്തുണയുമുള്ള നിക്ഷേപം നടത്താനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിനാല്‍ ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്‍കുന്ന എല്‍ഐസി പോളിസികള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അഥവാ എല്‍ഐസി ഓഫ് ഇന്ത്യ.

ഗവണ്‍മെന്റ് പിന്തുണയുള്ള ഈ സ്ഥാപനം എല്ലാ പ്രായക്കാര്‍ക്കും വിഭാഗക്കാര്‍ക്കുമായി വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അപകടസാധ്യതയില്ലാതെ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്‍ഐസി പോളിസികള്‍ പ്രിയപ്പെട്ടതാണ്. ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്‌കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്‍കുന്നതുമാണ് എല്‍ഐസി പോളിസികള്‍. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഗുണകരമായ ധാരാളം എല്‍ഐസി പോളിസികളുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്‍ഐസി പോളിസികളും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അവതരിപ്പിച്ച പോളിസിയാണ് എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി. ഇതൊരു ലിമിറ്റഡ് പേയ്മെന്റ് ടേം പ്ലാനാണ്. കുട്ടിക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പോളിസിയുടെ മെച്യൂരിറ്റി തുക ലഭിക്കും. ഉപഭോക്താവിന് പോളിസിയുടെ നേട്ടം എങ്ങനെ വേണമെന്ന് തുടക്കത്തില്‍ തന്നെ തെരഞ്ഞെടുക്കാം. അവ ഏതെല്ലാമെന്ന് നോക്കാം.

ഓപ്ഷന്‍ 1: പോളിസി തുകയുടെ 100 ശതമാനം

ഓപ്ഷന്‍ 2: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 5 ശതമാനം: സം അഷ്വേര്‍ഡിന്റെ 75 ശതമാനം

ഓപ്ഷന്‍ 3: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 10 ശതമാനം: സം അഷ്വേര്‍ഡിന്റെ 50 ശതമാനം

ഓപ്ഷന്‍ 4: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 15 ശതമാനം: സം അഷ്വേര്‍ഡിന്റെ 25 ശതമാനം

എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി യോഗ്യതാ മാനദണ്ഡം

90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് എല്‍ഐസി ജീവന്‍ തരുണി പോളിസി അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് 20 വയസ്സ് തികയുന്നത് വരെ പ്രീമിയം അടയ്‌ക്കേണ്ടതുണ്ട്. കുട്ടിക്ക് 25 വയസ്സാകുമ്പോള്‍ പോളിസി കാലാവധി അവസാനിക്കും. എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ ഏറ്റവും കുറഞ്ഞത് 75,000 രൂപയുടെ പ്ലാന്‍ എങ്കിലും എടുക്കണം. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

എല്‍ഐസി ജീവന്‍ തരുണ്‍: നിക്ഷേപം

എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ പ്രീമിയം അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ കുട്ടിക്ക് 12 വയസ്സ് പ്രായമുണ്ടെങ്കില്‍, പോളിസി കാലാവധി 13 വര്‍ഷമായിരിക്കും. കുറഞ്ഞത് 5 ലക്ഷം രൂപയായിരിക്കും അഷ്വേര്‍ഡ് തുക. ജീവന്‍ തരുണ്‍ പോളിസി പ്രകാരം, നിങ്ങള്‍ പ്രതിദിനം 150 രൂപ അടയ്ക്കുകയാണെങ്കില്‍, വാര്‍ഷിക പ്രീമിയം ഏകദേശം 55,000 രൂപയായിരിക്കും. എട്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,40,665 രൂപയായിരിക്കും പ്രീമിയം തുക. സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയാണെങ്കില്‍, നിങ്ങള്‍ക്ക് 2,47,000 രൂപ ബോണസ് ലഭിക്കും. ഇതുകൂടാതെ നിങ്ങള്‍ക്ക് ഒരു ലോയല്‍റ്റി ആനുകൂല്യമായി 97,500 രൂപയും ലഭിക്കും. എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ തുക ഏകദേശം 8,44,500 രൂപയായിരിക്കും.

 

Back to top button
error: