BusinessTRENDING

കാനറ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി

ദില്ലി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ  പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നൽകും.

91 മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു,അതേസമയം 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനം പലിശ നൽകും. 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 4.55 ശതമാനം പലിശ ലഭിക്കും. ഒരു വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.30 ശതമാനം പലിശ നൽകും. ഒരു വർഷത്തിന് മുകളിലുള്ളതും രണ്ട് വർഷത്തിന് താഴെയുമായിട്ടുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനം നിരക്കിൽ പലിശ നൽകും.

രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.45 ശതമാനം പലിശ ലഭിക്കും. മൂന്ന് വർഷത്തിനും അഞ്ച് വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് 5.70 ശതമാനമാണ് പലിശ. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 5.75 ശതമാനം നിരക്കിൽ പലിശ നൽകുമെന്ന് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. കാനറ ടാക്സ് സേവർ ഡെപ്പോസിറ്റ് സ്കീമിൽ പൊതുജനങ്ങൾക്ക് 5.75 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനം പലിശയും ലഭിക്കും.

Back to top button
error: