BusinessTRENDING

ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ച

ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെ എൽ എല്ലിന്റെ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഹോട്ടലുകളെ എണ്ണം ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ചയാണ് ഉണ്ടായിരിരിക്കുന്നത്. ഈ വര്ഷം ഇതുവരെ മൊത്തത്തിൽ  54 ഹോട്ടലുകൾ പുതുതായി ഉയർന്നു. 4,282 മുറികൾ ഈ വർഷം കൂടി.

ആഭ്യന്തര  ഓപ്പറേറ്റർമാർ 34 ഹോട്ടലുകൾ ആരംഭിച്ചപ്പോൾ 20 അന്താരാഷ്ട്ര കമ്പികളുടെ ഹട്ടലുകളാണ് ഉയർന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹ സീസൺ മുന്നിൽ കണ്ടാണ് പലരും നിലവിൽ ഹോട്ടലുകൾ നവീകരിക്കുന്നത് ഉൾപ്പടെ ചെയ്യുന്നത്. കൂടാതെ ശീതകാലം എത്തുന്നതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ശീതകാല അവധികളിൽ യാത്രക്കാരുടെ എന്നതിൽ വർദ്ധനയുണ്ടാകും. പലപ്പോഴും അവ കുടുംബ സമേതമായിരിക്കും. ഇതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ഇതൊന്നും കൂടാതെ ബിസിനസ്സ് യാത്രകളും വർഷാവസാനത്തോടെ വർദ്ധിക്കും. മൊത്തത്തിൽ സീസൺ അടുക്കുമ്പോഴേക്ക് വ്യവസായം പച്ച പിടിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവർ.

കോവിഡ് 19  പടർന്നു പിടിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു. രണ്ട് വർഷത്തിന് ശേഷം വിവാഹവും അവധിയുമെല്ലാം ആഘോഷിക്കപ്പെടുമ്പോൾ രണ്ട് വർഷത്തെ നഷ്ടം നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ മേഖല. 2023 ൽ കോവിഡിന് മുൻപുള്ള രീതിയിൽ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടർ ജയ്ദീപ് ഡാങ് പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ 150,000 ബ്രാൻഡഡ് ഹോട്ടൽ മുറികളുണ്ട്. സെപ്തംബർ പാദത്തിൽ ഈ മേഖല 89 ശതമാനം വാർഷിക വളർച്ച കൈവരിച്ചു, ബിസിനസ് നഗരങ്ങളിലുടനീളം ഹോട്ടൽ മുറികളുടെ ആവശ്യം ഈ പാദത്തിൽ ശക്തമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

Back to top button
error: