സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ പവന് 40420 രൂപയിലേക്ക് കുതിച്ചതിനു പിന്നാലെയാണ് ഇന്ന് സ്വർണവില ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഒൻപത് മാസത്തിന് ശേഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്നത്തെ വില 4990 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വില ഇന്ന് 30 രൂപ കുറഞ്ഞു. ഇന്നലെ 40 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വിപണി വില 4125 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 73 രൂപയായി. ഇന്നലെ ഒരു രൂപ വർദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്. അതേസമയം, കേരളം ഒഴികെയുള്ള ചില സംസ്ഥാനങ്ങളിൽ ഏതാനും ആഴ്ചകൾക്കു മുമ്പുതന്നെ സ്വർണവില പവന് 40000 രൂപ കടന്നിരുന്നു. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സ്വർണവ്യാപാരം നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളത്തിനും സ്ഥാനം.