BusinessTRENDING

ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അ‌ദാനി ഗ്രൂപ്പിനു തിരിച്ചടി; 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി

ന്യൂഡൽഹി: ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്ന റിപ്പോർട്ടിനു പിന്നാലെ ഓഹരിവിപണിയിൽ അ‌ദാനി ഗ്രൂപ്പിനു തിരിച്ചടി. അ‌ദാനി ഗ്രൂപ്പ് കമ്പനികൾക്ക് ഓഹരിവിപണിയിൽ 46000 കോടി രൂപയുടെ നഷ്ടം, നിഷേധിച്ച് കമ്പനി. ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് അ‌ദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിടേണ്ടിവന്നതെന്നാണു സൂചന. വർഷങ്ങളായി കമ്പനി ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു എന്ന ഹിൻന്റെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നഷ്ടം നേരിട്ടത്. 12000 കോടി ഡോളറാണ് അദാനി ഗ്രൂപ്പ് സ്ഥാപകൻ ഗൗതം അദാനിയുടെ ആസ്തിമൂല്യം.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ച് നേടിയതാണ് എന്നാണ് ആരോപണം. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഏഴ് പ്രമുഖ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് ആസ്തി മൂല്യം ഉയരാൻ കാരണം. കമ്പനികളുടെ ഓഹരി വിലയിൽ ശരാശരി 819 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആരോപണം വസ്തുതാവിരുദ്ധമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. വസ്തുതകൾ പരിശോധിക്കാതെയും തങ്ങളുമായി ബന്ധപ്പെടാതെയും അടിസ്ഥാനരഹിതമായ ആരോപണമാണ് ഹിന്റെൻബർഗ് ഉന്നയിച്ചതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

Back to top button
error: