Business
-
അടുക്കളയില്‍ നികു’തീീീ…’ പനീര്‍, ഇറച്ചി, തൈര്, പപ്പടം… 18 മുതല്‍ വിലകൂടും
ന്യൂഡല്‍ഹി: ബ്രാന്‍ഡഡ് അല്ലാത്തതും പായ്ക്കറ്റിലാക്കിയതുമായ തൈര്, പനീര്‍, ഇറച്ചി, പപ്പടം തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ക്കു ജൂലൈ 18 മുതല്‍ വില കൂടും. നികുതിയില്ലാതിരുന്ന നിരവധി പ്രാദേശിക പാല്/കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു പായ്ക്ക് ചെയ്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കൊപ്പം അഞ്ചു ശതമാനം നികുതി ചുമത്താനുള്ള ശിപാര്‍ശ ജി.എസ്.ടി. കൗണ്‍സില്‍ അംഗീകരിച്ചതോടെയാണ് ഇത്. സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയാണു ശിപാര്‍ശ നല്‍കിയത്.പായ്ക്ക് ചെയ്ത് ലേബലൊട്ടിച്ച പനീര്‍, ലസ്സി, മോര്, തൈര്, ഗോതമ്പുപൊടി, മറ്റു ധാന്യങ്ങള്‍, മലര്, തേന്‍, പപ്പടം, ധാന്യപ്പൊടികള്‍, ഫ്രീസ് ചെയ്തതല്ലാത്ത മീനും ഇറച്ചിയും, ശര്‍ക്കര തുടങ്ങിയവയ്ക്കാണു വില കൂടുന്നത്. ഒരു രാത്രിക്ക് 1000 രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികള്‍ക്കും ദിവസം 5000 രൂപയില്‍ കൂടുതല്‍ നല്‍കേണ്ട ആശുപത്രി മുറികള്‍ക്കും 12 ശതമാനം ജി.എസ്.ടി. ചുമത്തും. ചില അടുക്കള ഉപകരണങ്ങളും 18 ശതമാനമായി ജി.എസ്.ടി. വര്‍ധനയുണ്ടാകുന്ന ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്. ചണ്ഡീഗഡില്‍ ജൂണ്‍ 28, 29 തിയതികളില്‍ ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47-ാമത് ജിഎസ്ടി…
Read More » -
ജൂലൈയില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധി
ബാങ്ക് ഇടപാടുകൾ നടത്താത്തവർ വളരെ ചുരുക്കമായിരിക്കും. നിക്ഷേപങ്ങൾ, ഭവന വായ്പ. കാർ ലോൺ തുടങ്ങി ഇഎംഐ എന്നിവകൾ ബാങ്കിൽ നേരിട്ടെത്തി അടയ്ക്കുന്നവരും കുറവല്ല. അതിനാൽ തന്നെ ബാങ്ക് അവധി ദിനങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അവധിക്കാല കലണ്ടർ അനുസരിച്ച്, 2022 ജൂലൈ മാസത്തിൽ മൊത്തം 8 ദിവസം ബാങ്കുകൾ അടച്ചിരിക്കും ജൂലൈയിലെ ബാങ്ക് അവധികൾ ഇതാ: ജൂലൈ 1 – വെള്ളി : രഥ യാത്ര : ഭുവനേശ്വറിലും ഇംഫാലിലും ബാങ്കുകൾ അടച്ചിടും. ജൂലൈ 3 – ഞായർ: അഖിലേന്ത്യാ ബാങ്ക് അവധി ജൂലൈ 7 – വ്യാഴം : കാർച്ചി പൂജ : അഗർത്തലയിൽ ബാങ്കുകൾ അടച്ചിടും. ജൂലൈ 9 – രണ്ടാം ശനി, ബക്രീദ്: അഖിലേന്ത്യാ ബാങ്ക് അവധി, ബക്രീദ് പ്രമാണിച്ച് കേരളത്തിലെ കൊച്ചിയിലും തിരുവനന്തപുരത്തും…
Read More » -
ഒറ്റച്ചാര്‍ജ്ജില്‍ 140 കിലോമീറ്റര്‍..! ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി
കൊച്ചി: ടിവിഎസ് മോട്ടേഴ്സിന്റെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ, ടിവിഎസ് ഐക്യൂബിന്റെ 80 യൂണിറ്റുകൾ ഒരുമിച്ച് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ഓടുന്ന ഐ ക്യൂബിന്റെ ടിവിഎസ് ഐക്യൂബ്, ടിവിഎസ് ഐക്യൂബ് എസ് എന്നീ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍ വിതരണം ചെയ്‍തത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇവയുടെ കേരളത്തിലെ വില യഥാക്രമം 1,24,760 രൂപയും 1,30,933 രൂപയുമാണ്. 3.4 കിലോവാട്ട് ബാറ്ററി, 7 ഇഞ്ച് ടിഎഫ്‍ടി ഡിസ്പ്ലേ, എച്ച്എംഐ കണ്ട്രോള്‍, റിവേഴ്‍സ് പാര്‍ക്കിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ടിവിഎസ് ഐക്യൂബിന്റെ പുതിയ വകഭേദങ്ങള്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. ഈ വര്‍ഷം ആദ്യമാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്ക് ശ്രേണിക്ക് കമ്പനി തുടക്കമിട്ടത്. ഇതുവരെ മൂന്നു വകഭേദങ്ങള്‍ കമ്പനി വിപണിയില്‍ എത്തിച്ചു കഴിഞ്ഞു. ഒറ്റച്ചാര്‍ജ്ജില്‍ 140 കിലോമീറ്റര്‍ വരെ ഓട്ടം ലഭിക്കുന്ന കൂട്ടത്തിലെ മുന്തിയയിനം ടിവിഎസ് ഐക്യൂബ് എസ്ടിയുടെ ബാറ്ററി 5.1 കിലോവാട്ട് പായ്ക്കാണ്. ഇപ്പോള്‍ മൂന്നു വകഭേദങ്ങളിലായി 11…
Read More » -
ബി-സെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അർബൻ ക്രൂയ്സർ ഹൈറൈഡർ
ദില്ലി : ജൂലൈ 01, 2022: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ഇന്ത്യയ്ക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അർബൻ ക്രൂയ്സർ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബൽ മോഡലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള രൂപകല്പനയും മികവുറ്റ പെർഫോമൻസും ഹൈറൈഡർ വാഗ്ദാനം ചെയ്യുന്നു. മികച്ച ആക്സിലറേഷനും പെർഫോമൻസും ഉറപ്പാക്കുന്ന പവർട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയർന്ന മൈലേജും കുറഞ്ഞ എമിഷനും. തനിയെ ചാർജ് ആവുന്നതരം സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂർണ്ണമായും ഇലക്ട്രിക്കായും ഓടാൻ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാൻസ്മിഷനും 2 വീൽ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എൻജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. ടൊയോട്ടയുടെ ചില ഗ്ലോബൽ മോഡലുകളെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ് ഹൈറൈഡറിന്റേത്. എൽഇഡി…
Read More » -
സ്വർണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തി; പവന് 960 രൂപ കൂടി
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5ശതമാനത്തില്‍നിന്ന് 12.5ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഉപഭോഗം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ നടപടി. ഇറക്കുമതിയിലെ വര്‍ധന രൂപയെ സമ്മര്‍ദത്തിലാക്കുന്ന സാഹചര്യമുണ്ടായതിനാലാണ് തിരക്കിട്ട് തീരുവ വര്‍ധന പ്രഖ്യാപിച്ചത്. മെയ് മാസത്തെ വ്യാപാരക്കമ്മി 24.3 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലെത്തിയതിനാല്‍ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നീക്കം. മുന്‍വര്‍ഷത്തെ ഇതേകാലയളവിലുള്ളതിനേക്കാള്‍ ഒമ്പതു മടങ്ങാണ് സ്വര്‍ണത്തിന്റെ ഇറക്കുമതിയിലുണ്ടായ വര്‍ധന. മെയ് മാസത്തില്‍മാത്രം 61000 കോടി രൂപ (7.7 ബില്യണ്‍ ഡോളര്‍)യുടെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. സ്വര്‍ണ ഉപഭോഗത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയാണ് മുന്നില്‍. രാജ്യത്തെ ആവശ്യത്തിനുള്ള സ്വര്‍ണത്തിലേറെയും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ ബജറ്റിലാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7.5ശതമാനമായി കുറച്ചത്. ആഗോള വിപണിയില്‍ ഇടിവുണ്ടായെങ്കിലും തീരുവ ഉയര്‍ത്തിയതോടെ രാജ്യത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തി. സംസ്ഥാനത്ത് സ്വര്‍ണവില പവന് 960 രൂപകൂടി 38,280 രൂപയായി. 37,320 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24…
Read More » -
ആഗോള മാന്ദ്യ ഭീതിയില്‍ ആടി ഉലഞ്ഞ് വിപണി; പണികിട്ടിയത് റിലയന്‍സിന്
മുംബൈ: നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള മാന്ദ്യം എന്ന ഭയം വിപണിയെ കീഴടക്കി. സെന്‍സെക്‌സ് 111.01 പോയന്റ് താഴ്ന്ന് 52,907.93ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 15,752ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ ഇന്ന് 1708 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോൾ 1503 ഓഹരികള്‍ നഷ്ടം നേരിട്ടു. കേന്ദ്രസർക്കാർ എണ്ണശുദ്ധീകരണ കമ്പനികളുടെ അധികനേട്ടത്തിന് നികുതി ഏര്‍പ്പെടുത്തിയത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇടിയാൻ കാരണമായി. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഏഴുശതമാനം ഇടിഞ്ഞ് 2,400 ലേക്കെത്തി. പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടം നേരിട്ട് മറ്റു കമ്പനികൾ. ഇന്ന് നേട്ടമുണ്ടാക്കിയവ ഐടിസി, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, സിപ്ല തുടങ്ങിയയുടെ ഓഹരികളാണ്. നികുതി ചുമത്തിയതോടെ ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക മൂന്നുശതമാനം താഴ്ന്നു. റിയാല്‍റ്റി, എഫ്എംസിജി സൂചികകള്‍ 1 മുതൽ 2ശതമാനം ഉയര്‍ന്നു. 0.6ശതമാനം നേട്ടത്തിലാണ്…
Read More » -
പെട്രോള്‍, ഡീസല്‍ കയറ്റുമതി തീരുവ ഉയർത്തി; എണ്ണശുദ്ധീകരണശാലകൾക്ക് അധിക നികുതി
മുംബൈ: വ്യോമയാന ഇന്ധനം, പെട്രോള്‍, ഡീസല്‍ എന്നിവയുടെ കയറ്റുമതി തീരുവ ഉയർത്തി കേന്ദ്ര സർക്കാർ. വ്യോമയാന ഇന്ധനത്തിനും പെട്രോളിനും ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയുമാണ് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. കൂടാതെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന് സർക്കാർ നികുതി ഏര്‍പ്പെടുത്തുകയുംചെയ്തു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നതിനാൽ രാജ്യത്തെ എണ്ണശുദ്ധീകരണശാലകൾക്കുണ്ടാകുന്ന അധികനേട്ടത്തിന്മേല്‍ നികുതി ചുമത്തിയിരിക്കുകയാണ് സർക്കാർ. ഈയിനത്തില്‍ ടണ്ണിന് 23,230 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടത്. എന്നാൽ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തെതുടര്‍ന്ന് എണ്ണവില ഉയര്‍ന്നപ്പോള്‍ എണ്ണശുദ്ധീകരണശാലകൾക്ക് അപ്രതീക്ഷിത നേട്ടമുണ്ടായി എന്നും അതുകൊണ്ടുതന്നെ അതിന്മേലുള്ള സെസ് കമ്പനികള്‍ക്ക് ബാധ്യതയാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, വാര്‍ഷിക ഉത്പാദനം രണ്ടുലക്ഷം ബാരലില്‍താഴെ വരുന്ന ചെറുകിട കമ്പനികളെ സെസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ‘ഹൈ സ്പീഡ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിച്ചതിനെതുടര്‍ന്നാണ് നികുതി ചുമത്താന്‍ സർക്കാർ തീരുമാനിച്ചത്.
Read More » -
കൂപ്പുകുത്തി രൂപ, എക്കാലത്തെയും താഴ്ന്ന നിലയില്‍
മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു. ഇന്ന് ഓഹരി വിപണിയിൽ സെന്‍സെക്‌സ് 506 പോയന്റ് താഴ്ന്ന് 52,670ലും നിഫ്റ്റി 146 പോയന്റ് നഷ്ടത്തില്‍ 15,704ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സാമ്പത്തികം, ഐടി, എഫ്എംസിജി, ഓയിൽ & ഗ്യാസ് ഓഹരികളാണ് സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടത്തിലേക്ക് എത്തിയത്. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ) ഏറ്റവും കൂടുതൽ നഷ്ടത്തിലായി, 2.5 ശതമാനം ഇടിഞ്ഞു. ഇൻഡസ്ഇൻഡ് ബാങ്ക്, ഐടിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, വിപ്രോ, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, സണ്‍ ഫാര്‍മ, ച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റൻ കമ്പനി എന്നിവ നഷ്ടത്തിലാണ്.
Read More » -
അഭ്യന്തരമായി ഉത്പാദിപ്പിച്ച ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യ കമ്പനികൾക്ക് കേന്ദ്രം അനുമതി
ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി കമ്പ്യൂട്ടർവത്കരിക്കാനും കാബിനറ്റ് അനുമതി നൽകി. 63000 ലധികം സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർ വത്കരിക്കാൻ 2516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
Read More » -
ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ജോലിക്ക് ആളെയെടുക്കുന്നു; ഒപ്പം ആകര്‍ഷകമായ ശമ്പളവും ബോണസും
കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനുമുള്ള നീക്കവുമായി ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുമായി ആപ്പിൾ മുന്നോട്ട് പോകുമ്പോഴാണ് ഇത്തരം നീക്കവും. കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ്. പ്ലാന്റിൽ ഇപ്പോൾ കാര്യമായി ആൾക്കാരെ ജോലിക്ക് എടുക്കുന്നുണ്ട്. ആപ്പിൾ ഐ ഫോൺ 14 ലോഞ്ചിന് ഒരുങ്ങുന്ന സാഹചര്യത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ കൂടിയ സാഹചര്യം കണക്കിലെടുത്ത് നിയമനങ്ങൾ നടത്തുന്നത് ഫോക്‌സ്‌കോൺ നിർത്തി വെച്ചിരുന്നു. 9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുന്ന രീതിയിലാണ് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബോണസ് അർഹത നേടണമെങ്കിൽ തൊഴിലാളികൾ നാല് മാസമെങ്കിലും ജോലി ചെയ്യണം. കൂടുതല്‍ തൊഴിലാളികളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.…
Read More »