BusinessTRENDING

കാത്തിരിപ്പിന് വിരാമം; മാരുതി സുസുക്കി പണി തുടങ്ങി, ജിംനി മേയിൽ ഷോറൂമിലെത്തും

മാരുതി സുസുക്കി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. ഈ മോഡൽ ഏപ്രിൽ മാസത്തിൽ അതിന്റെ സീരീസ് പ്രൊഡക്ഷനിലേക്ക് പ്രവേശിക്കുകയും 2023 മെയ് മാസത്തിൽ ഷോറൂമുകളിൽ എത്തുകയും ചെയ്യും. അഞ്ച് ഡോറുകളുള്ള മാരുതി ജിംനിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 18,000 പ്രീ-ഓർഡറുകൾ നേടിയിട്ടുണ്ട്.

വാർഷികാടിസ്ഥാനത്തിൽ ജിംനിയുടെ ഏകദേശം ഒരുലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിൽ 66 ശതമാനവും ആഭ്യന്തര വിപണിയില്‍ ആയിരിക്കും. അതായത്, പുതിയ മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവിയുടെ ഏകദേശം 7,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ പ്രതിമാസം നിർമ്മിക്കപ്പെടും. ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, പുതിയ അഞ്ച് ഡോർ മാരുതി ജിംനി മഹീന്ദ്ര ഥാർ അഞ്ച് ഡോറിനെ നേരിടും. ഇത് ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കമോ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.

മോഡൽ ലൈനപ്പ് രണ്ട് വകഭേദങ്ങളിലാണ് വരുന്നത്. സെറ്റ, ആല്‍ഫ എന്നിവയാണ് ആ വേരിയന്‍റുകള്‍. മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയ 1.5L K15B പെട്രോൾ എഞ്ചിനാണ് ഹൃദയം. ഈ സജ്ജീകരണം 103 ബിഎച്ച്പി കരുത്തും 134 എൻഎം ടോർക്കും വാഗ്ദാനം ചെയ്യുന്നു. അഞ്ച് ഡോർ ജിംനിക്ക് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ടായിരിക്കാം. ഇതിന് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ ഡ്രൈവ്ട്രെയിൻ സിസ്റ്റവും കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കെയിസും ലഭിക്കുന്നു. അതിന്റെ ഡിപ്പാർച്ചർ ആംഗിൾ, അപ്രോച്ച് ആംഗിൾ, റാംപ് ഓവർ ആംഗിൾ എന്നിവ യഥാക്രമം 50 ഡിഗ്രി, 36 ഡിഗ്രി, 24 ഡിഗ്രി എന്നിങ്ങനെയാണ്. 210 എംഎം ഗ്രൗണ്ട് ക്ലിയറൻസാണ് എസ്‌യുവിക്ക് ഉള്ളത്.

എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഹെഡ്‌ലാമ്പ് വാഷറുകൾ, ഫോഗ് ലാമ്പുകൾ, ബോഡി-കളർ ഡോർ ഹാൻഡിലുകൾ, അലോയ് വീലുകൾ, കീലെസ് സ്റ്റാർട്ട്, ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, ആർക്കാമിസ് സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ചില പ്രത്യേക ഫീച്ചറുകളാൽ ടോപ്-എൻഡ് സെറ്റ ട്രിം നിറഞ്ഞിരിക്കുന്നു. 9.0-ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്‍മാര്‍ട്ട് പ്ലേ പ്രൊ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവ ലഭിക്കും.

സ്റ്റാൻഡേർഡ് ഫീച്ചർ കിറ്റിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കർ ഓഡിയോ സിസ്റ്റം, കളർ എംഐഡി ഡിസ്‌പ്ലേ, റിവേഴ്‌സിംഗ് ക്യാമറ, പവർ വിൻഡോകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ, സ്റ്റീൽ വീലുകൾ, സീറ്റ് ബെൽറ്റ് പ്രീ ടെൻഷനറുകൾ, ഐസോഫിക്സ് ചൈൽഡ് എന്നിവ ഉൾപ്പെടുന്നു. സീറ്റ് ആങ്കറേജുകൾ, ബ്രേക്ക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: