ക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ’ ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന് ഒരു സ്റ്റോറിലെ മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇഎംഐ പേയ്മെന്റുകൾ നടത്തി സാധനങ്ങളോ സേവനങ്ങളോ വേഗത്തിൽ സ്വന്തമാക്കാൻ കഴിയും. ഇത് ബാങ്കിന്റഎ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാകും.
ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ട്രാവൽ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ മാത്രമാകും ഇത്തരത്തിൽ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാൻ സാധിക്കുക. 3, 6, 9 എന്നിങ്ങനെ മൂന്ന് ഇഎംഐ കാലാവധികളാകും ഉപയോക്താക്കൾക്കു തുടക്കത്തിൽ ലഭിക്കുക. വരും ദിവസങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്കും ഈ സേവനം ലഭ്യാമാക്കുമെന്നാണ് റിപ്പോർട്ടുകൾ .
ഇന്നത്തെക്കാലത്ത് നിരവധി പേയ്മെന്റുകൾ യുപിഐ വഴിയാണ് നടക്കുന്നത്, കൂടാതെ, ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ സേവനം നിരവധി ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതിനാലുമാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ ചാനൽസ് ആൻഡ് പാർടനർഷിപ്പ് തലവൻ ബിജിത്ത് ഭാസ്‌ക്കർ വ്യക്തമാക്കി. ഈ സൗകര്യം ഉപയോഗിച്ച്, ഒരു മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ പേയ്മെന്റുകൾ നടത്തുന്ന ഞങ്ങളുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇടത്തരം മുതൽ ഉയർന്ന മൂല്യമുള്ള വസ്തുക്കൾ വാങ്ങാനും, എളുപ്പത്തിൽ ഇഎംഐ വഴിപണമടയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പേ ലേറ്ററിൽ ഇഎംഐ സൗകര്യം ഉപയോഗിക്കും വിധം
- റീട്ടെയിൽ ഷോപ്പ് സന്ദർശിച്ച് നിങ്ങൾക്കാവശ്യമുള്ള സാധനങ്ങളഓ സേവനങ്ങളോ പർച്ചേസ് ചെയ്യുക
- ഇടപാട് പൂർത്തിയാക്കാൻ iMobile Pay ആപ്പ് ഉപയോഗിച്ച് ‘ QR സ്‌കാൻ ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ഇടപാട് തുക 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ, പേ ലേറ്റർ ഇഎംഐ ഓപ്ഷൻ ഉപയോഗിക്കുക.
- 3, 6 അല്ലെങ്കിൽ 9 എന്നിങ്ങനെ നിങ്ങൾക്ക് ആവശ്യമായ ഇഎംഐ കാലാവധി തെരഞ്ഞെടുക്കുക.
- പിൻ നമ്പർ നൽകി ഇടപാട് പൂർത്തിയാക്കുക