Business
-
എച്ച്ഡിഎഫ്സി സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ കൂട്ടി
സ്വകാര്യമേഖല ബാങ്കായ എച്ച്‌ഡിഎഫ്‌സി 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിച്ചു. പുതിയ നിരക്കുകൾ 2022 ഓഗസ്റ്റ് 18 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിവിധ കാലയളവിലെ പലിശ നിരക്കുകൾ 40 ബിപിഎസ് വരെ ബാങ്ക് വർധിപ്പിച്ചു. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, സാധാരണക്കാർക്ക് 2.75 ശതമാനം മുതൽ 5.7 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 3.2 ശതമാനം മുതൽ 6.5 ശതമാനം വരെയും പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. എച്ച്‌ഡിഎഫ്‌സി പലിശ നിരക്കുകൾ 7 മുതൽ 29 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75 ശതമാനം പലിശ നിരക്ക് നൽകും, അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക് 30 മുതൽ 89 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 3.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തിനും ആറുമാസത്തിനും ഇടയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്…
Read More » -
ഗൂഗിള്‍ പേ, ഫോണ്‍പേ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ നടപടിയുമായി ആര്‍ബിഐ
ദില്ലി: ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടി ആര്‍ബിഐ. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി എന്നാണ് വിലയിരുത്തല്‍. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യമായ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമാണ് യുപിഐ, പ്രതിമാസം 10 ട്രില്യണ്‍ രൂപയാണ് യുപിഐ വഴി കൈമാറുന്നത്. 6 ബില്യണിലധികം ഇടപാടുകള്‍ ഒരു മാസത്തില്‍ നടക്കുന്നുണ്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഉപയോക്താവ് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐ ഒരുങ്ങുന്നത്. തുകയെ അടിസ്ഥാനമാക്കി പല തട്ടിലുള്ള ചാര്‍ജുകള്‍ ഈടാക്കാനാണ് സാധ്യത.…
Read More » -
സൗജന്യപരിധി കഴിഞ്ഞാല്‍ എടിഎം ‘ചോര്‍ത്തുക’ വന്‍ തുകകള്‍; എടിഎം ഇടപാട് പരിധിയും സേവന ചാര്‍ജുകളും…
പണത്തിനായി എപ്പോഴും എടിഎമ്മുകളെ ആശ്രയിക്കുന്നവര്‍ ഒന്നു കരുതിയിരിക്കുക. കാരണം നിശ്ചിത പരിധി കഴിഞ്ഞും നിങ്ങള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ക്ക് വന്‍ തുകയാണ് ബാങ്കുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് ഒഴിവാക്കാന്‍ ഇടപാട് പരിധി സംബന്ധിച്ച് അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എല്ലാ പ്രമുഖ ബാങ്കുകളും പരിമിത എണ്ണം സൗജന്യ സേവനങ്ങള്‍ നല്‍കി കഴിഞ്ഞാല്‍ പിന്നെ ഓരോ ഇടപാടിനും പണം ഈടാക്കാറുണ്ട്. എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകള്‍ക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ തരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം. 2022 ജനുവരി 1 മുതല്‍ സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ചാണ് ബാങ്കുകള്‍ ഇത്തരത്തില്‍ പണം ഈടാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് എടിഎമ്മുകളില്‍ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ…
Read More » -
ജുൻജുൻവാലയുടെ സ്വപ്നം; എണ്ണം കൂട്ടി കരുത്താനാകാൻ ആകാശ എയർ
രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം വാങ്ങുന്നത് തുടരുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ നിന്ന് അഹമ്മദാബാദ് നഗരത്തിലേക്കുള്ള കന്നി വിമാനം പറത്തിക്കൊണ്ട് ഓഗസ്റ്റ് 7 നാണ് ആകാശ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനുശേഷം ഓരോ രണ്ടാഴ്ച കൂടുമ്പോഴും പുതിയ വിമാനം ആകാശയുടെ കീഴിലേക്ക് എത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 72 വിമാനങ്ങൾ ആകാശ എയർലൈനിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു എന്ന് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു. ആകാശയ്ക്ക് പിന്തുണ നൽകിയ പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുൻജുൻവാലയുടെ മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ 72 ബോയിംഗ് 737 മാക്‌സ് ജെറ്റുകൾക്ക് ഓർഡർ നൽകിയ ആകാശ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഇന്ത്യയിലെ ആഭ്യന്തര വിമാന യാത്രകൾ ഈ വർഷം കുത്തനെ കൂടിയിട്ടുണ്ട്. ആദ്യ പകുതിയിൽ 57…
Read More » -
ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 1.5 ശതമാനം പലിശ ഇളവ്; ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രം
ദില്ലി: കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. നടപടി കാർഷിക വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും സഹായിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കർഷകർക്ക് കൂടുതൽ വായ്പ ലഭിക്കാൻ ഈ നീക്കം പ്രയോജനപ്പെടുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Read More » -
എല്‍ഐസിജീവന്‍ ഉമാംഗ് പോളിസി: ദിവസം 45 രൂപ മുടക്കിയാല്‍ 36000 രൂപ പെന്‍ഷന്‍
സുരക്ഷിതവും അതേസമയം നല്ല വരുമാനവും നേടിത്തരുന്ന പോളിസികളാണ് എല്ലാ കാലത്തും എല്‍ഐസി അവതരിപ്പിക്കുന്നത്. പോളിസി എടുത്തവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്ന മാര്‍ഗ്ഗമാണ് ഇന്‍ഷുറന്‍സ്. കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വ്യത്യസ്ത പ്രായത്തിലും അവരവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എല്‍ഐസിയുടെ ജീവന്‍ ഉമാംഗ് പോളിസി. പോളിസി എടുത്തവര്‍ക്ക് മാത്രമല്ല, പോളിസി ഉടമയുടെ കുടുംബത്തിനും വരുമാനവും പരിരക്ഷയും നല്‍കുന്ന ഒരു പോളിസിയാണ് ജീവന്‍ ഉമാംഗ്. പ്രീമിയം അടയ്ക്കുന്ന കാലയളവിന്റെ അവസാനം മുതല്‍ മെച്യൂരിറ്റി വരെ ലഭിക്കുന്ന വാര്‍ഷിക അതിജീവന ആനുകൂല്യങ്ങള്‍ മാത്രമല്ല, കാലാവധി പൂര്‍ത്തിയാകുമ്പോഴോ പോളിസി ഉടമയുടെ ജീവിതത്തിലുടനീളം പെന്‍ഷനായോ ഇത് തിരികെ ലഭിക്കുന്നതുമാണ്. ഇന്‍ഷ്വര്‍ ചെയ്തയാളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നല്‍കുന്ന നോണ്‍-ലിങ്ക്ഡ് അഷ്വറന്‍സ് പദ്ധതിയാണിത്. പ്രതിദിനം 45 രൂപ നിക്ഷേപിച്ചാല്‍ 36,000 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന്, 4.5 ലക്ഷം രൂപയുടെ…
Read More » -
പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ റിബേറ്റിലൂടെ കൂടുതല്‍ ലാഭം കിട്ടാനുള്ള വഴികള്‍
പോസ്റ്റ് ഓഫീസിന്റെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയ പദ്ധതികളാണ്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍.ഡി). പ്രതിമാസം 100 രൂപ മുതല്‍ പരിധിയില്ലാതെ ഇതില്‍ നിക്ഷേപിക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ലാഭം നേടാന്‍ സഹായിക്കുന്ന ഒരു വഴിയെ കുറിച്ചാണ് വിശദമാക്കുന്നത്. 18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ആദ്യ നിക്ഷേപം നടത്തി എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പദ്ധതിയില്‍ ചേരുന്നതിനൊപ്പമോ പിന്നീടോ നോമിനിയെ ചേര്‍ക്കാനും സാധിക്കും. 100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 10ന്റെ ഗുണിതങ്ങളായി നിക്ഷേപം എത്ര തുക വരെയും ഉയര്‍ത്താം. തിരഞ്ഞെടുക്കുന്ന തുക അഞ്ച് വര്‍ഷ കാലം മുടങ്ങാതെ നിക്ഷേപിക്കണം. 5 വര്‍ഷത്തിന്റെ അധിക…
Read More » -
എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ്: മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ ഇതാ…
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം നല്കാന്‍ ഒരുങ്ങുന്നു. വാതില്‍പ്പടി സേവനങ്ങള്‍ എസ്ബിഐ ആരംഭിച്ചത് വര്‍ഷങ്ങ്ള്‍ക്ക് മുന്‍പ് ആണെങ്കിലും കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഇത് കൂടുതല്‍ പ്രയോജനകരമായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതേ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങള്‍, കാഴ്ച വൈകല്യമുള്ളവര്‍, കെവൈസി രജിസ്‌ട്രേഷനുള്ള അക്കൗണ്ട് ഉടമകള്‍, സിംഗിള്‍/ജോയിന്റ് അക്കൗണ്ട് ഉടമകള്‍, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആയിരിക്കും വാതില്‍പ്പടി ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യ എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭ്യമാകുന്ന എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഇതാ: പണം നിക്ഷേപിക്കാം പണം പിന്‍വലിക്കാം ബാലന്‍സ് പരിശോധിക്കുക ചെക്ക് സ്ലിപ്പ് നല്‍കാം ഫോം 15…
Read More » -
ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 2022ൽ നിക്ഷേപകർക്കുണ്ടായ എല്ലാ നഷ്ടങ്ങളും തിരിച്ചു പിടിക്കാനെന്ന രീതിയിൽ സൂചികകൾ നാലാഴ്ചയ്ക്കിടെ മൊത്തത്തിൽ 11 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്‌ഇ സെൻസെക്‌സ് സൂചിക 379.43 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 59,842.21 ലും എൻഎസ്‌ഇ നിഫ്റ്റി സൂചിക 127.10 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 125,825,825 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), ഐസിഐസിഐ ബാങ്ക് തുടങ്ങിയ സൂചികകൾ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.03 ശതമാനം അഥവാ 256 പോയിന്റ് ഉയർന്ന് 25,021 ൽ എത്തി. ബിഎസ്ഇ സ്‌മോൾ ക്യാപ്പ് സൂചികയും 1.03 ശതമാനം അഥവാ 288 പോയിന്റ് ഉയർന്ന് 28,194 ൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1926 ഓഹരികൾ മുന്നേറി, 1527 ഓഹരികൾ നഷ്ടം നേരിട്ടു. 153 ഓഹരികളിൽ മാറ്റമില്ലാതെ…
Read More » -
ബാക്ക് ടു സ്‍കൂള്‍; യൂണിയന്‍ കോപ് 65 ശതമാനത്തിലേറെ വിലക്കുറവ് പ്രഖ്യാപിച്ചു
ദുബൈ: പുതിയ സ്‍കൂള്‍ സീസണിന്റെ തുടക്കം പ്രമാണിച്ച് യൂണിയന്‍ കോപ് വാര്‍ഷിക ‘ബാക്ക് ടു സ്‍കൂള്‍’ പ്രൊമോഷണല്‍ ക്യാമ്പയിനിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനില്‍ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ അവര്‍ക്ക് എത്തിക്കുന്നതിനും, രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിനും വേണ്ടി, യൂണിയന്‍കോപ് ആവിഷ്‍കരിക്കുന്ന വാര്‍ഷിക പദ്ധതികളുടെ ഭാഗമാണ് ഈ ക്യാമ്പയിനുകളെന്നും അദ്ദേഹം സൂചിപ്പിച്ചു. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിങ്…
Read More »