December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും: എസ്.ബി.ഐ.

        ദില്ലി: ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 2014 ൽ ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വർഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം. 2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ എസ് ബി ഐ റിപ്പോർട്ട്…

        Read More »
      • കുട്ടികള്‍ക്കും സമ്പാദിക്കാം; എസ്ബിഐയുടെ സേവിങ്‌സ് അക്കൗണ്ടിലൂടെ…

        നിക്ഷേപങ്ങളെ കുറിച്ചും സമ്പാദ്യങ്ങളെ കുറിച്ചും കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നത് നല്ലതാണ്. നിക്ഷേപങ്ങളിലൂടെ സമ്പാദ്യ ശീലം വളർത്തുന്നതിന്റെ പ്രാധാന്യങ്ങൾ കുട്ടിക്കാലത്ത് തന്നെ പകർന്ന് നൽകണം. അതിനായി കുട്ടികളുടെ പേരിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കാം. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് തരത്തിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ പ്രായപൂർത്തിയാകാത്തവർക്കായി വാഗ്ദാനം ചെയ്യുന്നു. അവ ഏതൊക്കെയാണെന്ന് അറിയാം. എസ്ബിഐ, കുട്ടികൾക്ക് വേണ്ടി പെഹ്ല കദം, പെഹ്ലി ഉഡാൻ എന്നിങ്ങനെയുള്ള രണ്ട് സേവിംഗ്സ് അക്കൗണ്ടുകൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ സാമ്പത്തിക ശീലം വളർത്താനും അവരുടെ സാമ്പത്തിക ഭാവി സജ്ജമാക്കാനും ഈ അക്കൗണ്ടുകൾ സഹായിക്കും. ഈ അക്കൗണ്ടുകളുടെ ഏറ്റവും മികച്ച കാര്യം എന്താണെന്നു വെച്ചാൽ മിനിമം ബാലൻസ് ഒന്നും നിലനിർത്തേണ്ടതില്ല എന്നതാണ്. എന്താണ് പെഹ്‌ല കദം, പെഹ്‌ലി ഉഡാൻ സേവിംഗ്‌സ് അക്കൗണ്ട് പണം സമ്പാദിക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം മനസിലാക്കാൻ കുട്ടികളെ സഹായിക്കുക മാത്രമല്ല, നിക്ഷേപത്തിന്റെ പ്രാധാന്യം അവരെ പഠിപ്പിക്കുകയും ചെയ്യാം. രണ്ട്…

        Read More »
      • എൻആർഇ നിക്ഷേപകർക്ക് ബമ്പർ; യെസ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടി

        ദില്ലി: സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് നോൺ-റെസിഡന്റ് എക്‌സ്‌റ്റേണൽ അക്കൗണ്ടിന്റെ (എൻആർഇ) സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി. 50 മുതൽ 75 ബേസിസ് പോയിന്റുകൾ വരെയാണ് വർദ്ധന. രാജ്യത്തേക്കുള്ള ഫണ്ട് ഫ്ലോകളെ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ, വിദേശ കറൻസി നോൺ റസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. 20 ബേസിസ് പോയിന്റ് ആണ് ആർബിഐ നിരക്ക് ഉയർത്തിയത്. പന്ത്രണ്ട് മാസം മുതൽ പതിനെട്ട് മാസം വരെയുള്ള എൻആർഇ സ്ഥിര നിക്ഷേപ നിരക്ക് യെസ് ബാങ്ക് 7.01 ശതമാനമായാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകളെല്ലാം 5 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇതിനുപുറമെ, 12 മാസം മുതൽ 24 മാസത്തിൽ താഴെ വരെയുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 4.05 ശതമാനം മുതൽ 4.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾക്ക് നിക്ഷേപത്തിനായി യെസ് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളായ യെസ് ഓൺലൈൻ…

        Read More »
      • ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്

        ദില്ലി: ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി.  തുടർച്ചയായ ആറാം  മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്. ചരക്കുകളുടെ ഇറക്കുമതിയിൽ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു. 2021 ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഇതിൽ നിന്നും 28 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനമാണ് വളർച്ച.…

        Read More »
      • റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിനെ ഇനി ഇഷ അംബാനി നയിക്കും

        റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി ഇഷ നയിക്കും. ഇന്നലെ നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിങിലായിരുന്നു പ്രഖ്യാപനം. മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളിലൊന്ന് പാരമ്പര്യ പിന്തുടര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ ടെലികോം യൂണിറ്റായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് എജിഎമ്മാണ് (വാര്‍ഷിക പൊതുയോഗം) ഇന്നലെ നടന്നത്. വാട്ട്‌സാപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗ്രോസറി ഓര്‍ഡറുകള്‍ നല്‍കുന്നതിനെ കുറിച്ചും പണമടയ്ക്കുന്നതിനെ കുറിച്ചും എജിഎമ്മില്‍ ഇഷ അംബാനി ഒരു അവതരണം നടത്തി. റിലയന്‍സ് റീട്ടെയില്‍ ഒരു എഫ്എംസിജിയായി (ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ്) അവതരിപ്പിക്കുമെന്നും മീറ്റിങില്‍ പറഞ്ഞു. ഈ ബിസിനസിന്റെ ലക്ഷ്യം മിതമായ നിരക്കില്‍ ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ ഉപയോഗിച്ച് ഉല്പാദനം വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ്. ഇനി മുതല്‍ റിലയന്‍സ് റീട്ടെയില്‍ വഴി ഇന്ത്യന്‍ കരകൗശല വിദഗ്ധര്‍ ഉല്പാദിപ്പിക്കുന്ന സാധനങ്ങള്‍ വിപണനവും ചെയ്യും.…

        Read More »
      • സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി ഐസിഐസിഐ ബാങ്ക്

        സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക്, 2 കോടിയില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം 2022 ഓഗസ്റ്റ് 26 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇന്ന് മുതല്‍, 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം മുതല്‍ 5.90 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക് എഫ്ഡി നിരക്കുകള്‍ 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 3.50% പലിശനിരക്കും 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക്, ഇപ്പോള്‍ 3.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ 4.% പലിശയും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 4.75% പലിശ നിരക്കും ലഭിക്കും.…

        Read More »
      • എൻ‌ഡി‌ടി‌വിയുടെ ഓഹരികൾ കൈമാറാൻ സെബിയുടെ സമ്മതം ആവശ്യമില്ലെന്ന് അദാനി

        പ്രമുഖ മാധ്യമ സ്ഥാപനമായ എൻ‌ഡി‌ടി‌വിക്ക് അതിന്റെ പ്രൊമോട്ടർ സ്ഥാപനമായ ആർ‌ആർ‌പി‌ആർ ഹോൾഡിംഗ്‌സിന്റെ ഓഹരികൾ വി‌സി‌പി‌എല്ലിന് കൈമാറാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ആവശ്യമില്ലെന്ന് അദാനി ഗ്രൂപ്പ്. വാറന്റുകളുടെ അടിസ്ഥാനത്തിൽ വിസിപിഎല്ലിന് ഓഹരികൾ അനുവദിക്കുന്നതിന് സെബിയുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ആവശ്യമാണെന്ന ആർആർപിആർ ഹോൾഡിംഗ്‌സിന്റെ അഭിപ്രായത്തോട് വിസിപിഎൽ യോജിക്കുന്നില്ലെന്ന് സെബിക്ക് അയച്ച കത്തിൽ അദാനി എന്റർപ്രൈസസ് പറഞ്ഞു. 23 ന്, വാറന്റുകളുടെ അടിസ്ഥാനത്തിൽ ആർആർപിആറിന്റെ 19,90,000 ഇക്വിറ്റി ഷെയറുകൾക്ക് നൽകേണ്ട തുകയായ 1,99,00,000 രൂപ വിസിപിഎൽ അടച്ചതായും ആർആർപിആറിന് ലഭിച്ചതായും പറയുന്നു. ലഭിച്ച പണമോ യഥാർത്ഥ വാറന്റ് സർട്ടിഫിക്കറ്റോ തിരികെ നൽകുന്നതിന് ആർആർപിആർ നടത്തുന്ന ഏതൊരു തുടർന്നുള്ള ശ്രമവും നിയപരമായി നിലനിൽക്കുന്നതല്ല. വിസിപിഎല്ലിന് അയച്ച കത്തിൽ ആർആർപിആർ ഹോൾഡിംഗ്‌സ് ഉന്നയിക്കുന്ന തർക്കങ്ങൾ അടിസ്ഥാനരഹിതവും നിയമപരമായി അംഗീകരിക്കാനാവാത്തതും യോഗ്യതയില്ലാത്തതുമാണെന്ന് അദാനി എന്റർപ്രൈസസ് പറഞ്ഞു. “അതിനാൽ വാറന്റ് എക്‌സ്‌സൈസ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ആർആർപിആർ അതിന്റെ ബാധ്യത ഉടനടി നിർവഹിക്കാനും ഇക്വിറ്റി…

        Read More »
      • എയര്‍ ഇന്ത്യ ജീവനക്കാര്‍ കാത്തിരുന്ന സന്തോഷവാര്‍ത്ത പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

        ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത പ്രഖ്യാപിച്ച് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍. കൊവിഡിന് മുന്‍പുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബര്‍ 1 മുതല്‍ പുനസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയര്‍ ഇന്ത്യയെ ആറുമാസം മുന്‍പാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75 ശതമാനം ശമ്പളം ഇതിനു മുന്‍പ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചര്‍ച്ചയില്‍ 2022 സെപ്റ്റംബര്‍ 1 മുതല്‍ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയര്‍ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ അറിയിക്കുകയായിരുന്നു. കോവിഡ് എയര്‍ലൈന്‍ വ്യവസായത്തെ സാരമായി ബാധിച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശമ്പളം കുറയ്ക്കല്‍ ഉള്‍പ്പെടെയുള്ള ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് എയര്‍ലൈന്‍ നീങ്ങിയിരുന്നു. വീണ്ടും ശമ്പളം പുനസ്ഥാപിക്കുന്ന പ്രഖ്യാപനം വന്‍ പ്രതീക്ഷയാണ് ജീവനക്കാര്‍ക്കു നല്‍കുന്നത്. എയര്‍ ഇന്ത്യയില്‍ ആകെ 12,085 ജീവനക്കാരുണ്ട്, അവരില്‍ 8,084 പേര്‍ സ്ഥിരം ജോലിക്കാരും 4,001 പേര്‍ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ…

        Read More »
      • എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നു; 29.18 ശതമാനം ഓഹരി സ്വന്തമാക്കി

        ദില്ലി: എൻ‌ഡി‌ടി‌വിയുടെ  29.18 ശതമാനം ഓഹരികൾ വാങ്ങിയെന്ന് അദാനി ഗ്രൂപ്പ്. ഇതിനൊപ്പം 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള വാഗ്ദാനവും നൽകുമെന്നും അദാനി ഗ്രൂപ്പിന്‍റെ മീഡിയ വിഭാഗം അറിയിച്ചു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ (എഎംഎൻഎൽ) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎൽ) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്. എന്‍ഡിടിവിയില്‍ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കിയതായി വിസിപിഎൽ പത്രക്കുറിപ്പിൽ പറയുന്നത്. അതേ സമയം  സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾ അനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫര്‍ വയ്ക്കാന്‍ ഇതുവഴി അദാനി ഗ്രൂപ്പിന് സാധിക്കും എന്നും പത്ര കുറിപ്പ് പറയുന്നു.  “വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ഇതോടെ മുന്നോട്ട്…

        Read More »
      • രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് റെഡി

        കെപിഐടി-സിഎസ്ഐആർ വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ബസ് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പുണെയിൽ അനാച്ഛാദനം ചെയ്‍തു.  ശാസ്ത്ര സാങ്കേതിക മന്ത്രാലയം ആണഅ ഇക്കാര്യം അറിയിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൈഡ്രജൻ വിഷൻ’ അനുസരിച്ചാണ് ഈ സംരംഭം.  താങ്ങാനാവുന്നതും ആക്സസ് ചെയ്യാവുന്നതുമായ ശുദ്ധമായ ഊർജ്ജത്തിന്റെ ആത്മനിർഭർ മാർഗങ്ങൾ ഉറപ്പാക്കാനും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങൾ കൈവരിക്കാനും പുതിയ സംരംഭകരെയും തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് പ്രധാനമാണെന്നും മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ശുദ്ധീകരണ വ്യവസായം, വളം വ്യവസായം, സ്റ്റീൽ വ്യവസായം, സിമൻറ് വ്യവസായം, കനത്ത വാണിജ്യ ഗതാഗതം എന്നിവയിൽ നിന്നുള്ള ഉദ്വമനം തടയാൻ പ്രയാസമുള്ള മലിനീകരണം ആഴത്തിൽ ഡീകാർബണൈസേഷൻ സാധ്യമാക്കുന്ന മികച്ച ശുദ്ധമായ ഊർജ വെക്‌ടറാണിതെന്ന് ഗ്രീൻ ഹൈഡ്രജന്റെ ഗുണങ്ങളെക്കുറിച്ച് മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഫ്യുവൽ സെൽ സാങ്കേതികവിദ്യ ഹൈഡ്രജനും വായുവും ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ബസിന് ഊർജം പകരുന്നു. ബസിൽ നിന്നുള്ള…

        Read More »
      Back to top button
      error: