BusinessTRENDING

രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന് മൂന്നാം സ്ഥാനം; തുണയായത് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതി

ഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിലവിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം ടാറ്റ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതിയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്‌സോൺ. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സെൽറ്റോസ് എന്നിവ ഉൾപ്പെടെ നിരവധി വമ്പന്മാരെ മറികടക്കാൻ എസ്‌യുവിക്ക് സാധിച്ചു എന്ന് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

FY23-ൽ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ ലിസ്റ്റ്

Signature-ad

1. ടാറ്റ നെക്‌സോൺ – 1,72,138
2. ഹ്യുണ്ടായ് ക്രെറ്റ – 1,50,372
3. മാരുതി ബ്രെസ്സ – 1,45,665
4. ടാറ്റ പഞ്ച് – 1,33,819
5. ഹ്യുണ്ടായ് വെന്യു – 1,20,653

ടാറ്റ മോട്ടോഴ്‌സ് 2023 സാമ്പത്തിക വർഷത്തിൽ 1,72,138 യൂണിറ്റ് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി വിറ്റു, പ്രതിമാസം ശരാശരി 14300 യൂണിറ്റ് വിൽപ്പന. എസ്‌യുവി 38 ശതമാനത്തിലധികം വിൽപ്പന വളർച്ച റിപ്പോർട്ട് ചെയ്തു എന്നതാണ് ശ്രദ്ധേയം. വിപണിയിൽ ഏകദേശം അഞ്ച് – ആറ് വർഷം മാത്രം പഴക്കമുള്ള ഒരു ഉൽപ്പന്നം ഈ നേട്ടം സ്വന്തമാക്കുക എന്നത് വളരെ അപൂർവമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം 1,50,372 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യുണ്ടായ് ക്രെറ്റ രണ്ടാം സ്ഥാനത്താണ്. 27.33 ശതമാനം വളർച്ചയാണ് എസ്‌യുവി റിപ്പോർട്ട് ചെയ്‍തത്. 23 സാമ്പത്തിക വർഷത്തിൽ 1,45,665 യൂണിറ്റുകൾ വിറ്റഴിച്ച മാരുതി സുസുക്കി ബ്രെസ മൂന്നാം സ്ഥാനത്താണ്. പുതിയ മോഡൽ കാരണം മാരുതി ബ്രെസയുടെ വാർഷിക വിൽപ്പന 28.06 ശതമാനം വർദ്ധിച്ചു.

ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ചെറിയ എസ്‌യുവിയായ പഞ്ച് മൈക്രോ എസ്‌യുവിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനി പഞ്ചിന്റെ 1,33,819 യൂണിറ്റുകൾ വിറ്റു, 153.8 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. 23 സാമ്പത്തിക വർഷത്തിൽ 1,20,653 യൂണിറ്റുകൾ വിറ്റഴിച്ച ഹ്യൂണ്ടായ് വെന്യു അഞ്ചാം സ്ഥാനത്താണ്. ചെറു എസ്‌യുവി വിൽപ്പനയിൽ 14.8 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ നെക്‌സോണിന്റെയും നെക്‌സോൺ ഇലക്ട്രിക്കിന്റെയും ഡാർക്ക് എഡിഷനുകൾ രാജ്യത്ത് അവതരിപ്പിച്ചു. മാത്രമല്ല, പുതിയ നെക്‌സോൺ കോംപാക്ട് എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ കമ്പനി പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്പു. തിയ മോഡലിന് ഗണ്യമായി പരിഷ്‍കരിച്ച ഡിസൈനും പുതിയ ക്യാബിനും ലഭിക്കും. 125PS പവറും 225Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 1.2L ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും എസ്‌യുവിക്ക് ലഭിക്കും.

Back to top button
error: