December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ജോലി തേടുന്നവർക്ക് വമ്പൻ ഓഫറുമായി ആപ്പിൾ; കരിയർ പേജിൽ ഇന്ത്യയിലെ ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകളുടെ പട്ടിക

        മുംബൈ: ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോറുകൾ തുറക്കാനുള്ള പ്ലാനിങിലാണ് ആപ്പിൾ. കമ്പനിയുടെ ആദ്യത്തെ മുൻനിര റീട്ടെയിൽ സ്റ്റോറുകളാണ് രാജ്യത്ത് ആപ്പിൾ ഓപ്പൺ ചെയ്യുന്നത്. റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കമ്പനി നിയമിക്കാൻ തുടങ്ങിയതായാണ് സൂചന. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കമ്പനിയുടെ കരിയർ പേജിൽ ഇതിനോടകം നിരവധി ഓപ്പണിങുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ത ജോലികൾക്കായാണ് ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ കരിയർ പേജിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ജോലികൾക്കായി നിരവധി ഓപ്പണിങ്ങുകൾ ലിസ്റ്റ് ചെയ്തുകഴിഞ്ഞു. ബിസിനസ്സ് വിദഗ്‌ദ്ധൻ, “ജീനിയസ്”, ഓപ്പറേഷൻ എക്‌സ്‌പെർട്ട്, ടെക്‌നിക്കൽ സ്‌പെഷ്യലിസ്റ്റ് എന്നിങ്ങനെ നീളുന്നു ഓപ്പണിങുകളുടെ ലിസ്റ്റുകൾ. ഓഫിഷ്യലി ഓപ്പൺ ചെയ്യാത്ത ആപ്പിൾ സ്റ്റോറുകളിലേക്ക് നിയമനം ലഭിച്ചതായ അഞ്ചിലധികം പേർ ഇതിനോടകം രം​ഗത്തെത്തിയിട്ടുണ്ട്.പ്രഫഷണൽ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ് ഇന്നിലൂടെയാണ് ഇക്കൂട്ടർ അവകാശവാദം നടത്തിയിരിക്കുന്നത്. ആമസോൺ, ട്വിറ്റർ,മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാണിച്ച് പിരിച്ചുവിടൽ നടത്തുന്ന സമയത്താണ് നിയമനമെന്നത് ശ്രദ്ധേയമാണ്. ടാറ്റാ ഗ്രൂപ്പ് രാജ്യത്താകമാനം നൂറോളം ആപ്പിൾ…

        Read More »
      • ഇന്ത്യയിൽ ആപ്പിളിനു വേണ്ടി ടാറ്റ ഐഫോൺ നിർമ്മിക്കും

        ബെംഗലൂരു: ആപ്പിളിന്‍റെ ഇന്ത്യയിലെ നിര്‍മ്മാണ യൂണിറ്റ് ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 5,000 കോടി രൂപയുടെ അടുത്തുവരുന്ന ഇടപാടാണ് നടക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇക്കണോമിക് ടൈംസാണ് ഈ വിഷയവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ണാടകത്തിലെ ഐഫോണ്‍ നിര്‍മ്മാണ യൂണിറ്റ് ഉടമകളായ വിസ്‌ട്രോണോ ടാറ്റ ഗ്രൂപ്പോ ഇടപാടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാമത്തെ ഐഫോൺ നിർമ്മാതാക്കളാണ് വിസ്‌ട്രോൺ. ഐഫോൺ എസ്ഇ, ഐഫോൺ 12, ഐഫോൺ 13 എന്നിവയുടെ നിർമ്മാണത്തിനായി കര്‍ണാടകത്തില്‍ ഇവര്‍ക്ക് ഒരു കേന്ദ്രമുണ്ട്. അതേ സമയം ഇന്ത്യയില്‍ ഐഫോൺ 14 നോൺ-പ്രോ മോഡലുകളും അടക്കം  ഐഫോണുകള്‍ ഫോക്‌സ്‌കോൺ, പെഗാട്രോൺ എന്നിവരുടെ പ്ലാന്‍റുകളിലാണ് നിർമ്മിക്കുന്നത്. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ടാറ്റ സൺസിന്‍റെ ഉടമസ്ഥതയിലുള്ള ടാറ്റ ഇലക്ട്രോണിക് പ്രൈവറ്റ് ലിമിറ്റഡ് (ടിഇപിഎൽ) കര്‍ണാടക പ്ലാന്‍റ് ഏറ്റെടുക്കും എന്നാണ് പറയുന്നത്. വിസ്‌ട്രോണിന്റെ 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫാക്ടറി ബാംഗ്ലൂരില്‍നിന്ന് 50…

        Read More »
      • ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ

        രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാൻ ഒരുങ്ങുകയാണ്.   മഹാമാരി കാരണം ഒരു വർഷത്തെ ഇടവേള ഉൾപ്പെടെ മൂന്നു വർഷത്തിന് ശേഷമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിക്കുന്ന വാഹനമാമാങ്കത്തിന്‍റെ തിരിച്ചുവരവ്. മേള  2022-ൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19മായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ഒരു വർഷത്തേക്കുകൂടി മാറ്റിവയ്‍ക്കുകയായിരുന്നു.  ഇതാ 2023 ഓട്ടോ എക്സ്‍‍പോയെപ്പറ്റി അറിയേണ്ടതെല്ലാം ഗ്രേറ്റർ നോയിഡയിലെ ജെപി ഗോൾഫ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മേളയുടെ വേദി തുടരുന്നു. 2020 ഫെബ്രുവരിയിൽ ഇതേ വേദിയിലാണ് അവസാന ഓട്ടോ ഷോ നടന്നത്. വാഹന ഘടക വ്യവസായത്തിനായുള്ള ഓട്ടോ എക്‌സ്‌പോ-കോംപോണന്റ് ഷോയും ഇതോടൊപ്പം ദില്ലിയിലെ പ്രഗതി മൈതാനിയിൽ നടക്കും. ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ 2023 നടക്കുക.  ഓട്ടോ…

        Read More »
      • നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? ആ ഭാഗ്യം ലഭിച്ചത് ഈ കമ്പനിയിലെ ജീവനക്കാർക്ക്

        മുംബൈ: നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? തായ്‌വാനിലെ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ അതിന്റെ ചില ജീവനക്കാർക്ക് ഇത്തരത്തിൽ ബോണസ് നൽകിയിരിക്കുകയാണ്. ഈ ഷിപ്പിംഗ് കമ്പനിയുടെ  വർഷാവസാന ബോണസുകൾ 50 മാസത്തെ ശമ്പളത്തിന് തുല്യം അല്ലെങ്കിൽ നാല് വർഷത്തെ ശമ്പളത്തിന് തുല്യമോ ആണ്. അതേസമയം, തായ്‌വാൻ ആസ്ഥാനമായുള്ള കരാറുകളുള്ള ജീവനക്കാർക്ക് മാത്രമേ ബോണസ് ബാധകമാകൂ. വർഷാവസാന ബോണസുകൾ എല്ലായ്‌പ്പോഴും കമ്പനിയുടെ ഈ വർഷത്തെ പ്രകടനത്തെയും ജീവനക്കാരുടെ വ്യക്തിഗത പ്രകടനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഷിപ്പിംഗ് മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തിന് ഫലമായാണ് വൻതുക കമ്പനി ജീവനക്കാർക്ക് ബോണസായി നൽകുന്നത്. കമ്പനിയുടെ 2020-ലെ വിൽപ്പനയുടെ മൂന്നിരട്ടിയാണ് 2022-ലെ വില്പന. വരുമാനം കുത്തനെ ഉയർന്നതാണ് ബോണസ് നൽകാനുള്ള കാരണം. ചില ജീവനക്കാർക്ക് ഡിസംബർ 30-ന് 65,000 ഡോളറിലധികം ബോണസ് ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എവർഗ്രീൻ മറൈനിലെ എല്ലാ ജീവനക്കാരും ഭാഗ്യവാന്മാർ ആയിരുന്നില്ല. തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് ഇത്തരത്തിൽ ബോണസ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ അന്യായമായ പെരുമാറ്റത്തെക്കുറിച്ച് ജീവനക്കാരുടെ…

        Read More »
      • ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങളുടെ പട്ടികയുമായി ആർബിഐ

        ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിംഗ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർബിഐയുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (ഡി-എസ്ഐബി) പട്ടികയിലുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്വകാര്യമേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം ഈ 2022 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ലിസ്റ്റുചെയ്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ സ്കെയിൽ ബാധകമാണ്.…

        Read More »
      • ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആമസോണും; ചെലവ് ചുരുക്കാൻ കുറുക്കുവഴി, ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു 

        വാഷിങ്ടണ്‍: മൈക്രോ ബ്ലോഗിങ് സൈറ്റ് ട്വിറ്ററിന്റെ പാത പിന്തുടർന്ന് ആഗോള ടെക് ഭീമന്‍ ആമസോണും; ചെലവ് ചുരുക്കാൻ ഇരുപതിനായിരത്തോളം തൊഴിലാളികളെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന 18,000 ത്തിലധികം തൊഴിലാളികളെ ജനുവരി 18 മുതല്‍ അക്കാര്യം അറിയിക്കുമെന്ന് ആമസോണ്‍ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജാസി ജീവനക്കാര്‍ക്ക് നല്‍കിയ കുറിപ്പില്‍ പറഞ്ഞു. മൂന്നു ലക്ഷത്തിലധികം തൊഴിലാളികളുള്ള ആമസോണില്‍ നിന്ന് ആറ് ശതമാനത്തോളം തൊഴിലാളികളെയാണ് ഇപ്പോള്‍ പിരിച്ചുവിടുന്നതെന്നാണ് ആന്‍ഡി ജാസി അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ ആമസോണ്‍ പിരിച്ചുവിടല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന കണക്കുകള്‍ പറഞ്ഞിരുന്നില്ല. 10,000 ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്നായിരുന്നു അന്ന് വന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ലറാണ് ആമസോണ്‍. ആമസോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ‘പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അവര്‍ക്കുള്ള സെപറേഷന്‍ പേമെന്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മറ്റ് ജോബ് പ്ലേസ്‌മെന്റ് എന്നിവ അടങ്ങുന്ന പാക്കേജുകള്‍ നല്‍കും,’ ആന്‍ഡി ജാസി പറഞ്ഞു.…

        Read More »
      • ബിരിയാണി കൊതിയന്മാരുടെ ഇന്ത്യ! പുതുവർഷത്തലേന്ന് സ്വി​ഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകൾ

        ദില്ലി: പുതുവർഷത്തലേന്ന് സ്വി​ഗ്ഗിയ്ക്ക് ലഭിച്ചത് 3.50 ലക്ഷം ബിരിയാണിയുടെ ഓർഡറുകൾ. രാത്രി 10.25 ഓടെ ആപ്പ് രാജ്യത്തുടനീളം 61,000 പിസ്സകൾ ഡെലിവർ ചെയ്തതായും കമ്പനി വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം 75.4 ശതമാനം ഓർഡറുകൾ ഹൈദരാബാദി ബിരിയാണിക്ക് ലഭിച്ചു. ലക്‌നോവിയ്ക്ക് 14.2 ശതമാനവും, കൊൽക്കത്ത-10.4 ശതമാനവും ഓർഡർ ലഭിച്ചെന്നാണ് സ്വിഗ്ഗി പറയുന്നത്. 3.50 ലക്ഷം ഓർഡറുകൾ ലഭിച്ചതോടെ ഏറ്റവും കൂടുതൽ ഡെലിവർ ചെയ്ത ഇനം ബിരിയാണിയാണ്. ശനിയാഴ്ച രാത്രി 7.20ന് 1.65 ലക്ഷം ബിരിയാണി ഓർഡറുകളാണ് ആപ്പ് വഴി ലഭിച്ചത്.ഹൈദരാബാദിൽ ഏറ്റവും കൂടുതൽ ബിരിയാണി വിൽക്കുന്ന റെസ്റ്റോറന്റുകളിൽ ഒന്നായ ബവാർച്ചി, 2022 പുതുവത്സര രാവിൽ മിനിറ്റിൽ രണ്ട് ബിരിയാണികൾ വീതമാണ് വിതരണം ചെയ്തത്. 2022 ഡിസംബർ 31-ന് ഡിമാൻഡിനനുസരിച്ച് സാധനം നല്കാനായി 15 ടൺ പലഹാരം തയ്യാറാക്കിരുന്നു.”@dominos_india, 61,287 പിസ്സകൾ ഡെലിവർ ചെയ്തു. അവയ്‌ക്കൊപ്പം പോകുന്ന ഒറെഗാനോ പാക്കറ്റുകളുടെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ” എന്നാണ് സ്വിഗ്ഗി ട്വീറ്റിൽ പറഞ്ഞത്.…

        Read More »
      • ഡിസംബറിലെ ജിഎസ്ടി വരുമാനത്തിൽ 15 ശതമാനം വർദ്ധനവ്; സമാഹരിച്ചത് 1.5 ലക്ഷം കോടി രൂപ

        ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഡിസംബറിൽ സമാഹരിച്ചത് 1.5 ട്രില്യൺ രൂപ. കഴിഞ്ഞ വർഷത്തെ ഡിസംബറിലെ വരുമാനം അപേക്ഷിച്ച് 15 ശതമാനം വർദ്ധനവ് ഉണ്ടായതായി ധനമന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കി. തുടർച്ചയായ പത്താം മാസവും ജിഎസ്ടി ശേഖരണം 1.4 ട്രില്യൺ ഡോളറിന് മുകളിലാണ്, പരോക്ഷ നികുതി പിരിവിലെ ഉയർച്ചയെ ഇത് സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം അറിയിച്ചു. ഡിസംബറിലെ പതിവ് സെറ്റിൽമെന്റുകൾക്ക് ശേഷം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 63,380 കോടി രൂപയും 64,451 കോടി രൂപയുമാണ്, മന്ത്രാലയം അറിയിച്ചു.  സെറ്റിൽമെന്റായി സർക്കാർ 36,669 കോടി രൂപ സിജിഎസ്ടിയിലേക്കും 31,094 കോടി രൂപ എസ്ജിഎസ്ടിയിലേക്കും അടച്ചു ഒരു വർഷം മുമ്പ് ഇതേ സമയത്ത് ഇറക്കുമതി ചെയ്ത ഇനങ്ങളിൽ നിന്ന് ശേഖരിച്ച വരുമാനത്തെ അപേക്ഷിച്ച് ഈ മാസത്തിൽ, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8 ശതമാനം കൂടുതലാണ്. സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെയുള്ള ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 18…

        Read More »
      • സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; 2023 ലെ ആദ്യ ഇടിവ്

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 2023 ലെ ആദ്യ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ 440 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5045 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4170 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ് ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഡിസംബർ…

        Read More »
      • ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു

        മുംബൈ : ടാറ്റാസൺസ് മുൻ ഡയറക്ടറും മലയാളിയുമായ ആർ.കെ കൃഷ്ണകുമാർ അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.1965 ൽ ടാറ്റാഗ്രൂപ്പിൽ ചേർന്ന ശേഷം കമ്പനിയുടെ വള‍ർച്ചയിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് കൃഷ്ണകുമാർ. തലശ്ശേരി സ്വദേശിയായ അദ്ദേഹം മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. 1963-ൽ ടാറ്റ ഗ്രൂപ്പിലെത്തിയ കൃഷ്ണകുമാർ ഗ്രൂപ്പിനുകീഴിലുള്ള ഒട്ടേറെ കമ്പനികളിൽ സുപ്രധാനപദവികൾ വഹിച്ചു. ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലി, ഗുഡ് എർത്ത് ടീ, എയ്റ്റ് ഒ’ക്ലോക് കോഫി എന്നിവയെ ടാറ്റ ടീ ഏറ്റെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് 2009-ൽ രാജ്യം പദ്മശ്രീനൽകി ആദരിച്ചു. മാഹി സ്വദേശിയായ അച്ഛൻ സുകുമാരൻചെന്നൈയിൽ പോലീസ് കമ്മിഷണറായിരുന്നു. അമ്മ തലശ്ശേരി മൂർക്കോത്ത് സരോജിനി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പ്രാഥമികവിദ്യാഭ്യാസം. ലയോള കോളേജിൽനിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽനിന്ന് ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1963-ൽ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിലൂടെ കർമരംഗത്തെത്തി. 1965-ൽ ടാറ്റ ഗ്ലോബൽ ബിവറേജസിലേക്കു…

        Read More »
      Back to top button
      error: