BusinessTRENDING

ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാർ

ദുബൈ: ദുബൈ വിമാനത്താവളം വഴി ഈ വർഷവും ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാർ. 60 ലക്ഷം ഇന്ത്യൻ യാത്രികരാണ് 6 മാസത്തിനുള്ളിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. ആകെ 41.6 ദശലക്ഷം യാത്രക്കാർ ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു.

ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയുടെ കണക്കാണിത്. ജനുവരി മുതൽ ജൂൺ വരെയുളള കാലയളവിൽ യാത്ര ചെയ്ത ഇന്ത്യക്കാർ 6 ദശലക്ഷം. രണ്ടാം സ്ഥാനത്ത് സൗദി. ഇന്ത്യയിലേക്കുള്ള നേർ പകുതി യാത്രക്കാർ. 3.1 ദശലക്ഷം. 2.8 ദശലക്ഷം യാത്രക്കാരുമായി യു.കെയും രണ്ട് ദശലക്ഷം യാത്രക്കാരുമായി പാകിസ്ഥാനുമാണ് തൊട്ട് പിന്നിൽ.

Signature-ad

നഗരങ്ങളുടെ പട്ടികയിൽ ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. ലണ്ടനിൽ നിന്നുള്ള 1.7 ദശലക്ഷം യാത്രക്കാരാണ് ദുബൈയിൽ എത്തിയത്. 1.2 ദശലക്ഷം യാത്രക്കാരുമായി മുംബൈയും റിയാദുമാണ് രണ്ടാം സ്ഥാനത്ത്. ആകെ 41.6 ദശലക്ഷം യാത്രക്കാരാണ് ഈ വർഷത്തിന്റെ ആദ്യ പതുതിയിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്. 104 രാജ്യങ്ങളിലായി 257 ഡെസ്റ്റിനേഷനുകളിലേക്ക് ഇപ്പോൾ ദുബായിൽ നിന്നുള്ള സർവീസ് ഉണ്ട്. രണ്ട് ലക്ഷത്തി ആയിരത്തി എണ്ണൂറ് ഫ്‌ളൈറ്റുകൾ ഈ വർഷം സർവീസ് നടത്തി. 2019ലെ കോവിഡ് കാലഘട്ടമായി താരമത്യം ചെയ്യുമ്പോൾ 13 ശതമാനം വർദ്ധനവാണ് സർവീസുകളുട എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Back to top button
error: