Business
-
ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഒ; പ്രതിദിനം സമ്പാദിക്കുന്നത് 21 ലക്ഷം!
ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ്. 2022-ൽ ഐടി ഭീമനായ ഇൻഫോസിസ് അദ്ദേഹത്തിന്റെ ശമ്പളം 88 ശതമാനം വർധിപ്പിച്ചതിന് ശേഷം സലിൽ പരേഖ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സിഇഒ ആയി. സലിൽ പരേഖിന്റെ വാർഷിക വരുമാനം 42.50 കോടിയായിരുന്നു, വർദ്ധനവിന് ശേഷം അദ്ദേഹത്തിന്റെ വരുമാനം 79.75 കോടിയായതായാണ് റിപ്പോർട്ട്. അതായത് സലിൽ പ്രതിദിനം 21 ലക്ഷം രൂപ സമ്പാദിക്കുന്നു. ഐടി സേവന വ്യവസായ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള സലിൽ പരേഖ് ഈ രംഗത്ത് അഗ്രഗണ്യനാണ്. ഒപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നാഷണൽ കൗൺസിൽ അംഗവുമാണ് അദ്ദേഹം. ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ്, സലിൽ പരേഖ് ക്യാപ്ജെമിനിയുടെ ബോർഡിൽ ഉണ്ടായിരുന്നു, അവിടെ അദ്ദേഹം നേതൃനിരയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ക്യാപ്ജെമിനിയുടെ ടെക് ഡിവിഷൻ എന്നിവയ്ക്ക് നേതൃത്വം നൽകി. ബോംബെയിലെ ഒരു…
Read More » -
ബോണസുകൾ വെട്ടി കുറക്കുന്നു, നിയമനം മരവിപ്പിക്കുന്നു; മറ്റുവഴികളില്ലതെ ആപ്പിൾ
വാഷിംഗ്ടൺ: ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില കോർപ്പറേറ്റ് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനുകളും ആപ്പിൾ വർഷത്തിൽ രണ്ടുതവണയിൽ നിന്ന് വർഷത്തിൽ ഒരിക്കലാക്കി മാറ്റി എന്നാണ് റിപ്പോർട്ട്. ആപ്പിളിലെ മിക്ക ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനും ഇതിനകം തന്നെ വർഷത്തിൽ ഒരു തവണയാക്കി കഴിഞ്ഞു. കൂടാതെ, ആപ്പിൾ കൂടുതൽ തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കമ്പനി ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. മെറ്റാ, ആമസോൺ, ഗൂഗിൾ തുടങ്ങിയ സാങ്കേതിക എതിരാളികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ആപ്പിൾ ഇതുവരെ പിരിച്ചുവിടലുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 40% ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു.
Read More » -
ശതകോടീശ്വരനും വ്യവസായിമായ ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു; വധു വജ്രവ്യാപാരിയുടെ മകൾ
ശതകോടീശ്വരനും വ്യവസായിമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയും വജ്രവ്യാപാരിയുടെ മകൾ ദിവ ജയ്മിൻ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മാർച്ച് 12 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബവും മാത്രമാണ് പങ്കെടുത്തത്. മുംബൈയിലും സൂറത്തിലും ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ദിനേഷ് ആൻഡ് കോ-പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനിയുടെ ഉടമയും വജ്രവ്യാപാരിയുമായ ജയ്മിൻ ഷായുടെ മകളാണ് ഗൗതം അദാനിയുടെ മരുമകൾ. അദാനി എയർപോർട്ടുകൾക്കും അദാനി ഡിജിറ്റൽ ലാബുകൾക്കും നേതൃത്വം നൽകുന്നത് ജീത് ആണെന്നാണ് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. 2019-ലാണ് ജീത് അദാനി ഗ്രൂപ്പിൽ ചേർന്നത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയതെന്ന് അദാനി ഗ്രൂപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നു. കുടുംബ ബിസിനസിന്റെ ഭാഗമാകുന്നതിനു പുറമേ, ജീത്തു ഒരു പൈലറ്റ് കൂടിയാണ്. വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും വിവാഹം എന്നാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, ഈ വർഷാവസാനമോ 2024…
Read More » -
കാത്തിരിപ്പിന് വിരാമം; മാരുതി സുസുക്കി പണി തുടങ്ങി, ജിംനി മേയിൽ ഷോറൂമിലെത്തും
മാരുതി സുസുക്കി ജിംനി അഞ്ച് ഡോർ എസ്‌യുവി ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ്. ഈ മോഡൽ ഏപ്രിൽ മാസത്തിൽ അതിന്റെ സീരീസ് പ്രൊഡക്ഷനിലേക്ക് പ്രവേശിക്കുകയും 2023 മെയ് മാസത്തിൽ ഷോറൂമുകളിൽ എത്തുകയും ചെയ്യും. അഞ്ച് ഡോറുകളുള്ള മാരുതി ജിംനിയുടെ ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ 18,000 പ്രീ-ഓർഡറുകൾ നേടിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ ജിംനിയുടെ ഏകദേശം ഒരുലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിൽ 66 ശതമാനവും ആഭ്യന്തര വിപണിയില്‍ ആയിരിക്കും. അതായത്, പുതിയ മാരുതി ജിംനി അഞ്ച് ഡോർ എസ്‌യുവിയുടെ ഏകദേശം 7,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ പ്രതിമാസം നിർമ്മിക്കപ്പെടും. ലോഞ്ച് ചെയ്‌തുകഴിഞ്ഞാൽ, പുതിയ അഞ്ച് ഡോർ മാരുതി ജിംനി മഹീന്ദ്ര ഥാർ അഞ്ച് ഡോറിനെ നേരിടും. ഇത് ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ തുടക്കമോ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്. മോഡൽ ലൈനപ്പ് രണ്ട് വകഭേദങ്ങളിലാണ് വരുന്നത്. സെറ്റ, ആല്‍ഫ എന്നിവയാണ് ആ…
Read More » -
പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാൾ ഉയർന്ന പലിശ! ഹ്രസ്വകാലം, അതിഗംഭീര സ്ഥിരനിക്ഷേപ പദ്ധതി; അറിയാം എസ്ബിഐ സർവോത്തം സ്‌കീമിനക്കുറിച്ച്
സ്ഥിരനിക്ഷേപപദ്ധതികൾ തെരഞ്ഞെടുക്കുമ്പോൾ പലിശനിരക്കില വർധനവ് മിക്കവർക്കും ആദ്യ പരിഗണനയായിത്തന്നെയുണ്ടാകും. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ, വിവിധ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയിട്ടുണ്ട്. 2 വർഷകാലയളവിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ സർവ്വോത്തം നിക്ഷേപപദ്ധതിയെക്കുറിച്ച് വിശദമായി അറിയാം. സർവോത്തം നിക്ഷേപപദ്ധതി നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത ഒരു നോൺ കോളബിൾ സ്ഥിര നിക്ഷേപമാണിത്. ഉയർന്ന പലിശനിരക്കാണ് ഈ സ്ഥിരനിക്ഷേപപദ്ധതിയെ ആകർഷകമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാൾ ഉയർന്ന പലിശനിരക്കാണ് സർവോത്തം പദ്ധതിക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 17 ന് പുതുക്കിയ പലിശ നിരക്ക് പ്രകാരം ഈ പദ്ധതിയിലെ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനം പലിശ ലഭിക്കും. രണ്ട് വർഷത്തേക്കുള്ള നിരക്കാണിത്. സാധാരണ നിക്ഷേപകർക്ക് 7.4 ശതമാനമാണ് പലിശനിരക്ക്. മാത്രമല്ല ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന…
Read More » -
അദാനി വിവാദം: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി
ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ആറംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. മുന്‍ സുപ്രീംകോടതി ജഡ്ജി അഭയ് മനോഹര്‍ സാപ്രേ അധ്യക്ഷനായ ആറംഗസമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സെബിയുടെ അന്വേഷണ പരിധി വിപുലീകരിച്ച കോടതി വിദഗ്ധ സമിതിയോട് സഹകരിക്കാനും നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രേയുടെ നേതൃത്വത്തിലുള്ള സമിതിയിൽ മുന്‍ എസ്ബിഐ ചെയര്‍മാന്‍ ഒപി ഭട്ട്, റിട്ട ജഡ്ജി ജെപി ദേവ് ധര്‍, ബാങ്കിംഗ് വിദഗ്ധന്‍ കെ വി കാമത്ത്, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി, സാമ്പത്തിക വിദഗ്ധനും അഭിഭാഷകനുമായ സോമശേഖരന്‍ സുന്ദരേശന്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. നാല് കാര്യങ്ങളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് വിദഗ്ധ സമിതിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിലോ മറ്റ് കമ്പനികളിലോ ആരോപിക്കപ്പെട്ട നിയമലംഘനങ്ങള്‍ തടയുന്നതില്‍ നിയന്ത്രണ സംവിധാനങ്ങള്‍ക്ക് പരാജയം സംഭവിച്ചോ? സമീപകാലത്ത് ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടത്തിന്‍റെ കാരണം വിലയിരുത്തുക. നിലവിലെ റഗുലേറ്ററി സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുക, നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവബോധം ശക്തമാക്കുന്നതിനമുള്ള…
Read More » -
പണിവരുന്നുണ്ട് അവറാച്ചാ… മൊബൈൽ റിചാർജ്ജ് നിരക്ക് കൂട്ടുന്നു, ആദ്യം തന്നെ പ്രഖ്യാപിച്ച് എയർടെൽ
ദില്ലി: രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ഭാരതി എയർടെലാണ്. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. ജൂൺ മാസത്തിലാകും വർധനവെന്നതാണ് അദ്ദേഹം വ്യക്തമാക്കിയത്. വരുമാനത്തിലെ കുറവ് മൂലം നിരക്കുവർധന അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് എല്ലാ പ്ലാനുകളിലും ജൂൺ മാസത്തോടെ വർധനയ്ക്കാണ് തീരുമാനമെന്ന് മിത്തൽ പറഞ്ഞു. കഴിഞ്ഞ മാസം പ്രീപെയ്ഡ് പ്ലാനുകളുടെ അടിസ്ഥാന നിരക്ക് എയർടെൽ വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വർധന വരുന്നത്. എയർടെൽ പ്രഖ്യാപിച്ച നിരക്കുവർധന മറ്റു കമ്പനികളെയും സ്വാധീനിച്ചേക്കുമെന്നാണ് സൂചന. എയർടെൽ എല്ലാം പ്ലാനുകളിലും മൊബൈൽസേവന നിരക്കുകൾ ഉയർത്തും എയർടെൽ ജൂൺ മാസത്തോടെ എല്ലാ പ്ലാനുകളിലും മൊബൈൽ ഫോൺ കോളുകളുടെയും ഡാറ്റയുടെയും നിരക്കുകൾ ഉയർത്താൻ പദ്ധതിയുണ്ടെന്നാണ് ഭാരതി എയർടെൽ എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞത്. കഴിഞ്ഞ മാസം കമ്പനി എട്ട് സർക്കിളുകളിൽ 28 ദിവസത്തെ മിനിമം റീ ചാർജ്ജ് സേവനപ്ലാനിന്റെ എൻട്രിലെവൽ നിരക്ക് വർധിപ്പിച്ച്…
Read More » -
ഫെമ നിയമം ലംഘിച്ചു; ജോയ് ആലുക്കാസിന്റെ 305 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി
കൊച്ചി: പ്രമുഖ ജ്വല്ലറി സ്ഥാപനമായ ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വര്‍ഗീസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഹവാല വഴി ഇന്ത്യയില്‍നിന്ന് വന്‍തുക ദുബായിലേക്ക് മാറ്റുകയും പിന്നീട് ഈ പണം ജോയ് ആലുക്കാസ് വര്‍ഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്തതിനാണ് നടപടി. ഇത് 1999ലെ ഫെമ നിയമത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് ഇഡിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കണ്ടുകെട്ടിയവയില്‍ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടുന്നു. തൃശൂര്‍ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകള്‍ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികള്‍. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളില്‍ ഫെബ്രുവരി 22 ന്…
Read More » -
ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന എൽഐസിയുടെ കിടിലൻ നിക്ഷേപ പദ്ധതിയെ കുറിച്ചറിയാം
നിക്ഷേപം തുടങ്ങിയാൽ നേട്ടം എപ്പോൾ തിരിച്ചുകിട്ടുമന്ന ആശങ്ക മിക്കവർക്കുമുള്ളതാണ്. എന്നാൽ എൽഐസി സരൾ പെൻഷൻ പ്ലാനിൽ നിക്ഷേപം തുടങ്ങിയാൽ നിശ്ചിത തുക തിരികെ ലഭിക്കുന്നതിന് അധികം കാത്തിരിക്കേണ്ടിവരില്ല. കാരണം ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. 40 വയസ്സാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായപരിധി. 80 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പ്ലാൻ വാങ്ങി ആറ് മാസം പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് വായ്പയെടുക്കാനുള്ള സൗകര്യവും ലഭിക്കുന്നതാണ്. ജോയിന്റ് ലൈഫ് ആന്വുറ്റിയാണെങ്കിൽ ഒരാൾക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളു. ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നോൺലിങ്ക്ഡ് പ്ലാനാണിത്. നിങ്ങൾക്ക് പരിചയമുള്ള എൽഐഎസി ഏജന്റ് വഴിയോ, അടുത്തുള്ള എൽഐസിഓഫീസ് സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാം. അല്ലെങ്കിൽ www.lic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായും സരൾ പെൻഷൻ പദ്ധതിയിൽ ചേരാം. എൽഐസി സരൾ പെൻഷൻ…
Read More » -
ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായി ക്യാൻസൽ ചെയ്യേണ്ടി വന്നാലോ ? ഇനി പൈസ നഷ്ടമാകില്ല, പുതിയ സേവനവുമായി പേടിഎം
ഫ്ലൈറ്റ് അല്ലെങ്കിൽ ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ട് അപ്രതീക്ഷിതമായ സംഭവങ്ങൾ കാരണം അവ ക്യാൻസൽ ചെയ്യണ്ട സാഹചര്യങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകാം. ഇങ്ങനെയുള്ള അവസരങ്ങളിൽ പലപ്പോഴും ടിക്കറ്റ് തുകയുടെ വലിയൊരു ഭാഗം റീഫണ്ട് ആകില്ല. ഇത് ക്യാന്സലേഷൻ ചാർജായി നഷ്ടപ്പെടും. ഇത്തരത്തിൽ ഉപയോക്താക്കൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ പുതിയ സേവനം അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് ആപ്പായ പേടിഎം. വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പേയ്‌മെന്റ് സേവനമായ പേടിഎം, എയർലൈനുകളോ ബസ് ഓപ്പറേറ്റർമാരോ ഈടാക്കുന്ന റദ്ദാക്കൽ നിരക്കുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ചു. “ക്യാൻസൽ പ്രൊട്ടക്റ്റ്” എന്ന പേരിൽ അറിയപ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം ഉപഭോക്താക്കൾക്ക് ഫ്ലൈറ്റ് ടിക്കറ്റിന് 149 രൂപയ്ക്കും ബസ് ടിക്കറ്റുകൾക്ക് 25 രൂപയ്ക്കും റദ്ദാക്കൽ നിരക്കുകളിൽ നിന്ന് രക്ഷ നേടാം. സബ്‌സ്‌ക്രിപ്‌ഷൻ പ്രകാരം, വിമാനങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് ക്യാൻസൽ ചെയ്യണം. അതുപോലെ ബസ് പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപും ടിക്കറ്റ്…
Read More »