
ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും വാർഷിക ഷോപ്പിങ് ഉത്സവങ്ങൾ പൊടിപൊടിക്കുകയാണ്. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ടെലിവിഷൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിങ് മെഷീൻ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങളും വാങ്ങാൻ കാത്തിരുന്നവർ രണ്ട് വെബ്സൈറ്റുകളിലും ഇപ്പോൾ ലഭ്യമാവുന്ന വലിയ വിലക്കുറവ് പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഡിസ്കൗണ്ട് സംബന്ധിച്ച അറിയിപ്പുകൾ നേരത്തെ നൽകിയിരുന്നതിനാൽ ഷോപ്പിങ് നീട്ടിവെച്ച് കാത്തിരിക്കുകയായിരുന്നു ഓൺലൈൻ ഷോപ്പിങ് പ്രേമികൾ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിവിധ ബ്രാൻഡുകളുടെ ഇന്റൽ പ്രോസസർ ലാപ്ടോപ്പുകൾക്ക് മിക്കതിനും കുറഞ്ഞത് 23 ശതമാനം എങ്കിലും വിലക്കുറവ് ഇപ്പോൾ ലഭിക്കുന്നുണ്ട്.
നല്ല ഡിസ്കൗണ്ടോടെ ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കുന്ന ചില ലാപ്ടോപ്പുകളുടെ വിവരങ്ങൾ ഇതാ…
- HP laptop 15s – 24 ശതമാനം ഡിസ്കൗണ്ട്
24 ശതമാനം വിലക്കുറവോടെ 35,990 രൂപയ്ക്കാണ് ഇപ്പോൾ എച്ച് പി ലാപ്ടോപ്പ് 15എസ് ലഭ്യമാവുന്നത്. എസ്.ബി.ഐ കാർഡുകളിൽ അധിക ഡിസ്കൗണ്ടായ 10 ശതമാനം കൂടി ലഭിക്കും.
- MSI Modern 14 – 37 ശതമാനം വിലക്കുറവ്
ഫ്ലാറ്റ് 37 ശതമാനം വിലക്കുറവ് ലഭിക്കുന്ന എംഎസ്ഐ മോഡേൺ 14 ലാപ്ടോപ്പുകൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 49,990 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിനും എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് 10 ശതമാനം അധിക വിലക്കുറവ് ലഭിക്കും.
- Asus Vivobook 16X – 35 ശതമാനം വിലക്കുറവ്
68,990 രൂപ വിലയുള്ള Asus Vivobook 16X ഇപ്പോൾ 35 ശതമാനം വിലക്കുറവോടെ 44,990 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിനും എസ്.ബി.ഐ കാർഡ് ഉപയോഗിച്ച് പത്ത് ശതമാനം അധിക വിലക്കുറവ് നേടാൻ സാധിക്കും.
- MSI Modern 15 – 41 ശതമാനം വിലക്കുറവ്
നാൽപത് ശതമാനത്തിന് മുകളിൽ നിലവിൽ വിലക്കുറവ് നൽകുന്നുണ്ട് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ MSI Modern 15ന്. 39,990 രൂപയാണ് ഇപ്പോഴത്തെ വില. എസ്.ബിഐ കാർഡിന്റെ പത്ത് ശതമാനം ഓഫർ വേറെയും.
- Dell 15 Laptop – 23 ശതമാനം വിലക്കുറവ്
കാർഡ് ഓഫറുകൾ കൂടാതെ 50,990 രൂപയ്ക്ക് Dell 15 Laptop ഇപ്പോൾ ആമസോണിൽ നിന്ന് ലഭിക്കും. 23 ശതമാനമാണ് വിലക്കുറവ്. ഇതിന് പുറമെ എസ്ബിഐ കാർഡിന്റഎ 10 ശതമാനം വേറെയും.
- Acer Aspire 5 – 40 ശതമാനം വിലക്കുറവ്
ഗെയിമിങ് ലാപ്ടോപ്പായ Acer Aspire 5നും വലിയ വിലക്കുറവ് ഇപ്പോഴുണ്ട്. 40 ശതമാനം വില കുറച്ച് 49,990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. എസ്ബിഐ കാർഡിന്റെ ഓഫർ ഇതിന് പുറമെയും ലഭിക്കും.
- MSI GF63 Thin – 39 ശതമാനം വിലക്കുറവ്
എസ്ബിഐ കാർഡിന്റെ പത്ത് ശതമാനത്തിന് പുറമെ 39 ശതമാനമാണ് MSI GF63 Thin ലാപ്ടോപ്പിന്റെ ഓഫർ. കാർഡ് ഡിസ്കൗണ്ട് കൂട്ടാതെയുള്ള വില 57,990 രൂപയാണ്.
- Asus TUF Gaming F15 – 28 ശതമാനം വിലക്കുറവ്
മറ്റൊരു ഗെയിമിങ് ലാപ്ടോപ്പായ Asus TUF Gaming F15ന് 55,990 രൂപയാണ് ആമസോണിലെ വില. 28 ശതമാനം വിലക്കുറവിന് പുറമെ എസ്ബിഐ കാർഡിന്റെ പത്ത് ശതമാനം വിലക്കുറവും ലഭിക്കും.






