Business
-
ഡിജിറ്റല്‍ പേയ്മെന്‍റ് കമ്പനി ബ്ലോക്കിന്‍റെ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്
ദില്ലി: ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ട് പുറത്ത്. ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളാണ് പുതിയ റിപ്പോർട്ടിൽ. സ്ക്വയർ എന്ന പേരിൽ മുൻപ് പ്രവർത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. രണ്ടു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് റിപ്പോർട്ട് പുറത്തു വിട്ടത്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വർധിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ സ്ഥാപകൻ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്. അദാനി ഓഹരികൾ നിലംപൊത്തിയതിന്റെ കാരണം തേടി ചെല്ലുന്നവർ എത്തി നിൽക്കുന്നത് യു എസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിലാണ്. ഹിൻഡൻബർഗ് എന്ന ഒരു അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് റിസേർച്ച് കമ്പനിയാണ്. വെറും നാല് ദിവസംകൊണ്ട് ഹിൻഡൻബർഗ് റിപ്പോർട്ട് ഇന്ത്യൻ വിപണിയിലുണ്ടാക്കിയത് വലിയ മാറ്റങ്ങളാണ്. ആഭ്യന്തര സൂചികകൾ പോലും വിറച്ചത് യാഥാർഥ്യം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലക്ഷകണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.
Read More » -
അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി
അമേരിക്ക: അമേരിക്കയിലെ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് വീണ്ടും കൂട്ടി. കാൽ ശതമാനമാണ് ഉയർത്തിയത്. ഇത് തുടർച്ചയായ ഒമ്പതാം തവണയാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിക്കുന്നത്. പണപ്പെരുപ്പം ചെറുക്കാനുള്ള നടപടികളുടെ ഭാഗമാണ് വർധനവെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞു. ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡൗ ജോൺസ് ഓഹരി സൂചിക 532 പോയിന്റുകൾ ഇടിഞ്ഞു. നാസ്ഡാക് സൂചികയും ഒന്നര ശതമാനം താഴോട്ട് പോയി.
Read More » -
പാൻ – ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി മാർച്ച് 31; നിങ്ങളുടെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തോ എന്നറിയാം
നിങ്ങൾക്ക് നികുതി നൽകേണ്ട വരുമാനമില്ലെങ്കിലും പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണ്.പാൻ – ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 31-03-2023 ആണ്. പാൻ – ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 01-04-2023 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും.പാൻ കാർഡ് പ്രവർത്തന രഹിതമായാൽ ഡീമാറ്റ് അക്കൗണ്ട് (ഉണ്ടെങ്കിൽ) മരവിപ്പിക്കും SIP തവണകൾ ഡെബിറ്റ് ചെയ്യുന്നത് നിർത്തും. ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ ആകില്ല നിലവിലെ ബാങ്ക് അക്കൗണ്ട് സസ്‌പെൻഡ് ചെയ്യും ബാങ്ക് എഫ്ഡിയും മറ്റ് ഇടപാടുകളും നടത്താൻ സാധിക്കയില്ല ഭൂമി കൊടുക്കൽ വാങ്ങൽ നടത്താൻ സാധിക്കയില്ല പുതിയ പാസ്പോര്ട്ട് / റിന്യൂവൽ പറ്റില്ല താഴെ നൽകിയിരിക്കുന്ന ആധാർ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ആദ്യത്തെ ലിങ്ക് തുറന്ന് താങ്കളുടെ ആധാർ നമ്പർ പാൻ നമ്പർ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക, ആയിട്ടില്ലെങ്കിൽ രണ്ടാമത്തെ ലിങ്ക് തുറന്നു ആധാർ പാൻകാർഡുമായി ലിങ്ക് ചെയ്യുക. മാർച്ച് 31, 2023 വരെ…
Read More » -
നിക്ഷേപകർക്ക് സന്തോഷവാർത്ത! ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഇനിയും ഉയർന്നേക്കും
ദില്ലി: സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർന്നേക്കാമെന്ന സൂചന നൽകി റിസർവ് ബാങ്ക്. തങ്ങളുടെ നിക്ഷേപ അടിത്തറ വിപുലീകരിക്കാൻ ബാങ്കുകൾ തമ്മിലുള്ള മത്സരം ശക്തമാകുന്നത് സ്ഥിര നിക്ഷേപ (എഫ്‌ഡി) നിരക്ക് വർദ്ധിപ്പിക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചേക്കാം. 2022 മെയ് മുതൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിൻറ് (ബിപിഎസ്) വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ടേം ഡെപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുകയും സേവിംഗ്സ് ഡെപ്പോസിറ്റ് നിരക്കുകളിലെ വ്യത്യാസങ്ങൾ അടുത്ത കാലത്തായി വർധിക്കുകയും ചെയ്തതോടെ ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും ടേം ഡെപ്പോസിറ്റുകളായി വർധിച്ചതായി റിസർവ് ബാങ്ക് പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ, ടേം ഡെപ്പോസിറ്റുകൾ 13.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം കറന്റ്, സേവിംഗ്സ് നിക്ഷേപങ്ങൾ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ആർബിഐ തുടർച്ചയായി ആറ് തവണയായി റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ…
Read More » -
പിരിച്ചുവിടൽ ഇന്ത്യയിലും രൂക്ഷം; രണ്ട് വർഷത്തിനിടെ കാൽ ലക്ഷത്തിലധികം പേർക്ക് പണി പോയി
ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് ജോലി പോയെന്ന വാർത്തകൾ വരുന്നുണ്ട്. സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ആഗോളതലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ലിഡോ ലേർണിങ്, സൂപ്പർ ലീൻ, ഗോനട്‌സ് എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികൾ സ്ഥാപനങ്ങളിൽ നിന്നും മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. layoff.fyi വെബ്‌സൈറ്റ് കണക്കുകൾ പ്രകാരം എംഫൈൻ, ഗോമെക്കാനിക് തുടങ്ങിയ അഞ്ച് കമ്പനികൾ 75 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. മൾട്ടിനാഷണൽ എഡുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിൽ നിന്നും 4000 ജീവനക്കാരയാണ് പിരിച്ചുവിട്ടത്. 2021 ജനുവരിയിൽ വൈറ്റ്ഹാറ്റ് ജൂനിയർ 1,800 ജീവനക്കാരെയും 2022 ൽ 300 ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ കമ്പനിയായ ബൈറ്റ് ഡാൻ്‌സ് ഇന്ത്യയിൽ നി്ന്നും 2021 ജനുവരിയിൽ 1800 ജീവനക്കാരെയാണ് ഒഴിവാക്കിയത്. 2020 ൽ പൈസബസാർ, കമ്പനിയുടെ 50 ശതമാനം ജീവനക്കരെ അതായത്…
Read More » -
ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി; ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ
ദില്ലി: ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും 82 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. തുടർച്ചയായ മൂന്നാം വർഷവും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന കിരീടവും മുകേഷ് അംബാനി നിലനിർത്തി. ഇന്ത്യൻ ശതകോടീശ്വരന്മാരിൽ 53 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാം സ്ഥാനത്തും ഗൗതം അദാനി രണ്ടാം സ്ഥാനത്തും എത്തി. 28 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സൈറസ് പൂനവല്ല മൂന്നാം സ്ഥാനത്താണ്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാമതും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാമതുമാണ്. 2023 ജനുവരിയിൽ യു എസ് ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്…
Read More » -
നിർദേശങ്ങൾ പാലിച്ചില്ല; എച്ച്‌ഡിഎഫ്‌സിക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി ആർബിഐ
ദില്ലി: നാഷണൽ ഹൗസിംഗ് ബാങ്ക് പുറപ്പെടുവിച്ച ചില വ്യവസ്ഥകൾ പാലിക്കാത്തതിന് ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (എച്ച്‌ഡിഎഫ്‌സി) റിസർവ് ബാങ്ക് 5 ലക്ഷം രൂപ പിഴ ചുമത്തി. 2019-20 കാലയളവിൽ ചില നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ അവരുടെ നിയുക്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിൽ എച്ച്ഡിഎഫ്‌സി പരാജയപ്പെട്ടതായി ആർബിഐ പ്രസ്താവനയിൽ പറഞ്ഞു. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപെട്ടതിനുള്ള കാരണവും എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിനുള്ള കാരണവും കാണിക്കാൻ ആർബിഐ എച്ച്‌ഡിഎഫ്‌സിക്ക് നോട്ടീസ് അയച്ചിരുന്നു. 2020 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതിയെ പരാമർശിച്ച് കമ്പനിയുടെ നിയമപരമായ പരിശോധന എൻഎച്ച്ബി നടത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പറഞ്ഞു. ആർബിഐയുടെ നോട്ടീസിനുള്ള കമ്പനിയുടെ മറുപടി പരിഗണിച്ചതിന് ശേഷം, മേൽപ്പറഞ്ഞ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതാണെന്നും പണപ്പിഴ ചുമത്തേണ്ടതുണ്ടെന്നും ആർബിഐ നിഗമനത്തിലെത്തി. നിർദ്ദേശങ്ങൾ പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് നടപടിയോട് പ്രതികരിച്ചുകൊണ്ട് എച്ച്ഡിഎഫ്‌സി ലിമിറ്റഡ് പറഞ്ഞു. 1987 ലെ…
Read More » -
സ്വർണാഭരണ പ്രേമികളുടെ ശ്രദ്ധയ്ക്ക്… ഏപ്രിൽ 1 മുതൽ പുതിയ ഹാൾമാർക്കിംഗ് സംവിധാനം
സ്വർണത്തോട് ഇന്ത്യക്കാർക്ക് എന്നും പ്രിയമേറെയാണ്. നിക്ഷേപമായും അല്ലാതെയും സ്വർണത്തിന് ഡിമാൻഡ് കൂടുതലാണ്. സമ്മാനങ്ങളാണ് വിശ്വാസത്തിന്റെ പുറത്തും സ്വർണഭാരങ്ങളും ഇന്ത്യക്കാർ വാങ്ങികൂട്ടാറുണ്ട്. സ്വർണാഭരണ പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. ഗോൾഡ് ഹാൾമാർക്കിംഗ് നിയമങ്ങൾ 2023 ഏപ്രിൽ 1 മുതൽ മാറുകയാണ്. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി അറിയാൻ അനുവദിക്കുന്ന ഒന്നാണ് ഗോൾഡ് ഹാൾമാർക്കിംഗ്. 2023 ഏപ്രിൽ 1 മുതൽ എല്ലാ സ്വർണ്ണാഭരണങ്ങൾക്കും 6 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അല്ലെങ്കിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിലൂടെ ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും അതിന്റെ പരിശുദ്ധി അറിയാൻ സാധിക്കുന്നു. എന്താണ് ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണം എന്തിനാണ് ഹാൾമാർക്ക് ചെയ്ത സ്വർണം ചോദിച്ചു വാങ്ങണം എന്ന് ആവശ്യപ്പെടുന്നത് എന്ന് പലരുടെയും സംശയമായിരിക്കും. നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ്.…
Read More » -
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു; നിരക്കുകൾ അറിയാം
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു. പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം ഇതുവരെ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാർജ്ജ് വർധന സംബന്ധിച്ച് കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴിയും, ഇ മെയിൽ മുഖാന്തരവും അറിയിപ്പ് നൽകിയതായും എസ്ബിഐ കാർഡ് ആന്റ് പേയ്മന്റെ് സർവ്വീസസ് അറിയിച്ചു.പുതുക്കിയ ചാർജ്ജ് ഇന്ന് മുതലാണ് (2023 മാർച്ച് 17 ) പ്രാബല്യത്തിൽ വന്നത്.. നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്് കാർഡ് ചാർജ്ജുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്്ക്ക് സമാനമായ രീതിയിൽ പ്രൊസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസാണ്…
Read More » -
ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഒ; പ്രതിദിനം സമ്പാദിക്കുന്നത് 21 ലക്ഷം!
ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ്. 2022-ൽ ഐടി ഭീമനായ ഇൻഫോസിസ് അദ്ദേഹത്തിന്റെ ശമ്പളം 88 ശതമാനം വർധിപ്പിച്ചതിന് ശേഷം സലിൽ പരേഖ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സിഇഒ ആയി. സലിൽ പരേഖിന്റെ വാർഷിക വരുമാനം 42.50 കോടിയായിരുന്നു, വർദ്ധനവിന് ശേഷം അദ്ദേഹത്തിന്റെ വരുമാനം 79.75 കോടിയായതായാണ് റിപ്പോർട്ട്. അതായത് സലിൽ പ്രതിദിനം 21 ലക്ഷം രൂപ സമ്പാദിക്കുന്നു. ഐടി സേവന വ്യവസായ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള സലിൽ പരേഖ് ഈ രംഗത്ത് അഗ്രഗണ്യനാണ്. ഒപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നാഷണൽ കൗൺസിൽ അംഗവുമാണ് അദ്ദേഹം. ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ്, സലിൽ പരേഖ് ക്യാപ്ജെമിനിയുടെ ബോർഡിൽ ഉണ്ടായിരുന്നു, അവിടെ അദ്ദേഹം നേതൃനിരയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ക്യാപ്ജെമിനിയുടെ ടെക് ഡിവിഷൻ എന്നിവയ്ക്ക് നേതൃത്വം നൽകി. ബോംബെയിലെ ഒരു…
Read More »