Business
-
എയർ ഇന്ത്യയുടെ ഭക്ഷണ മെനു പുതുക്കി; വിസ്‌കി, ജിൻ, വോഡ്ക എന്നിവ മെനുവിൽ!
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലെയും ഭക്ഷണ മെനു പുതുക്കി. ഇനി പുതിയ ഭക്ഷണ പാനീയ മെനു ആയിരിക്കും ക്യാബിനുകളിൽ ലഭ്യമാകുക. യാത്രക്കാരുടെ ഭക്ഷണത്തെ കുറിച്ചുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് മെനുകൾ പുതുക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം യാത്രക്കാരുടെ താല്പര്യം മുൻനിർത്തി കൂടിയാണ് മെനുവിൽ മാറ്റം വരുത്തിയിരിക്കുന്നത്. രുചികരമായ മെയിൻ കോഴ്‌സുകൾക്കൊപ്പം മധുര പലഹാരങ്ങളും എയർ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശികമായി ലഭിക്കുന്ന വിവിധ ഭക്ഷണ ഇനങ്ങളും മെനുവിലുണ്ട്. കൂടാതെ, എയർ ലൈൻ ബാർ മെനുവും പരിഷ്കരിച്ചിട്ടുണ്ട്. ലോറന്റ്-പെരിയർ ലാ കുവീ ബ്രൂട്ട് ഷാംപെയ്ൻ, ചാറ്റോ ഡി എൽ ഹെസ്‌ട്രേഞ്ച്, ലെസ് ഒലിവേഴ്‌സ്, ചാറ്റോ മിലോൺ, വടക്കൻ ഇറ്റലിയിലെ പീഡ്‌മോണ്ട് മേഖലകളിലെ മുന്തിരിത്തോട്ടങ്ങളിൽ നിന്നുള്ള വൈനുകൾ എന്നിവ പുതിയ മെനുളകിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ പാനീയങ്ങളുടെ മെനുവിൽ പ്രീമിയം ബ്രാൻഡുകളുടെ വിസ്‌കി, ജിൻ, വോഡ്ക, ബിയറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മെനു തയ്യാറാക്കുമ്പോൾ പ്രധാനമായും…
Read More » -
വില്പനയിൽ റെക്കോർഡിട്ട് അമുൽ; വിറ്റുവരവ് 72,000 കോടി രൂപ കടന്നു
ഗുജറാത്ത്: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി ബ്രാൻഡായ അമുൽ 72,000 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 61,000 കോടി രൂപയായിരുന്നു അമുലിന്റെ വരുമാനം. ഗുജറാത്തിലെ 18 ജില്ലാ ക്ഷീരസംഘങ്ങൾക്ക് അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണസംഘമാണ് അമുൽ. ഏപ്രിൽ ആദ്യ വാരം തന്നെ ഗുജറാത്തിൽ പാലിന്റെ വിലയും അമുൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് അമുൽ എന്ന ബ്രാൻഡിൽ പാലുൽപ്പന്നങ്ങൾ വില്പന നടത്തുന്നത്. 2022-23 സാമ്പത്തിക വർഷം അമുൽ 55,055 കോടി രൂപയുടെ താൽക്കാലിക വിറ്റുവരവ് രേഖപ്പെടുത്തി. കൊവിഡ്-19-ന് ശേഷമുള്ള വിപണി വീണ്ടെടുക്കലിന്റെയും ബ്രാൻഡഡ് പാലുൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതിന്റെയും സൂചനയായി വിറ്റു വരവ് വർധിച്ചതിനെ കാണാം. കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 46,481 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 18.5 ശതമാനം വർധനയാണ് ഉണ്ടായത്. 18 അംഗ യൂണിയനുകളും വിറ്റഴിച്ച അമുൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ താൽക്കാലിക വിൽപ്പന 72,000 കോടി കവിഞ്ഞു. ഇപ്പോൾ, 2025-ഓടെ…
Read More » -
വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍
മുംബൈ: വിമാനത്തിനുള്ളില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ എത്തിയയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാള്‍ 24കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നല്‍കിയ ശേഷം പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാനെന്ന വ്യാജേന ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ പരാതി. എതിര്‍ത്തപ്പോള്‍ ഇയാള്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, യുവതിയുടെ ആരോപണങ്ങള്‍ തള്ളി എറിക്കിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. എറിക്കിന് വാര്‍ധക്യസഹജരോഗങ്ങളുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. പിഒഎസ് മെഷ്യനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ എയര്‍ഹോസ്റ്റസിന്റെ കൈയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലൈംഗികഉദേശത്തോടെ ജീവനക്കാരിയുടെ ശരീരത്തില്‍ തൊട്ടിട്ടില്ലെന്നും അഭിഭാഷകന്‍ ദേശീയമാധ്യമത്തോട് പ്രതികരിച്ചു.
Read More » -
ചെറുകിട സമ്പാദ്യപദ്ധതികൾക്ക് ആധാറും പാൻ കാർഡും നിർബന്ധമാക്കി കേന്ദ്രം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് സേവിംഗ് സ്‌കീം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് പാൻ, ആധാർ നമ്പർ നിർബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് 2023 മാർച്ച് 31-ന് ധനമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കായുള്ള കെവൈസി യിലും മാറ്റങ്ങൾ കാണിച്ചുള്ള അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ആധാർ നമ്പർ സമർപ്പിക്കാതെ തന്നെ ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം സാധ്യമായിരുന്നു. എന്നാൽ, ഇനി മുതൽ, സർക്കാർ പിന്തുണയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് കുറഞ്ഞത് ആധാർ എൻറോൾമെന്റ് നമ്പറെങ്കിലും സമർപ്പിക്കേണ്ടതുണ്ട്. ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള നിക്ഷേപത്തിന് പാൻ കാർഡ് നൽകണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതിക്കുള്ള പുതിയ നിർദ്ദേശങ്ങൾ ധനമന്ത്രാലയത്തിന്റെ പുതിയ നോട്ടിഫിക്കേഷൻ പ്രകാരം, ചെറുകിട സമ്പാദ്യ വരിക്കാർ പിപിഎഫ്, എസ്എസ്‌ഐ,എൻഎസ്ഇ,എസ് സിഎസ്എസ് പോലുള്ള ചെറുകിട സമ്പാദ്യപദ്ധതികളിൽ അക്കൗണ്ട് തുറക്കുമ്പോൾ…
Read More » -
ജിഎസ്ടി വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ; 2023 ലെ വരുമാനം 22 ശതമാനം കൂടുതൽ
ദില്ലി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ മാർച്ചിൽ സമാഹരിച്ചത് 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിലെ റെക്കോർഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് മാർച്ചിലെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും പ്രതിമാസ ജിഎസ്ടി വരുമാനം ഇപ്പോൾ തുടർച്ചയായി 12 മാസമായി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. ജിഎസ്ടി ആരംഭിച്ചതിന് ശേഷം രണ്ടാം തവണയും ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടന്നതായി മാർച്ചിലെ കണക്കുകൾ കാണിക്കുന്നു. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇത് നാലാം തവണയാണ് മൊത്തം ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി കടന്നത്. അന്തർസംസ്ഥാന വിൽപ്പനയിൽ നിന്നുള്ള വരുമാനം തീർപ്പാക്കിയ ശേഷം, 2023 മാർച്ചിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും 65,501 കോടിയുമാണ്. 2023 മാർച്ചിലെ ജിഎസ്ടി വരുമാനം, ഒരു വർഷം മുമ്പ് ഇതേ…
Read More » -
ഇന്ധന ചോർച്ച; ഐക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് അരലക്ഷത്തിൽ അധികം റാംഗ്ലർ എസ്‌യുവികൾ തിരിച്ചുവിളിച്ചു!
ഐക്കണിക്ക് എസ്‍യുവി ബ്രാൻഡായ ജീപ്പ് തകരാറുമൂലം അമേരിക്കയില്‍ അരലക്ഷത്തിലധികം റാംഗ്ലര്‍ എസ്‍യുവികളെ തിരിച്ചുവിളിച്ചു. 2019 ഒക്‌ടോബറിനും 2022 മെയ് മാസത്തിനും ഇടയിൽ നിർമ്മിച്ചറാംഗ്ലര്‍ എസ്‍യുവികളുടെ 57,885 യൂണിറ്റുകൾ ആണ് ജീപ്പ് യുഎസിൽ തിരിച്ചുവിളിച്ചിരിക്കുന്നത്. ഈ മോഡലുകളിലെ ഫ്രെയിം സ്റ്റഡിന് ആണ് തകരാര്‍. ഇത് ഇന്ധന ചോർച്ചയ്ക്കും മറ്റും കാരണമായേക്കാം. തിരിച്ചുവിളിച്ച എല്ലാ മോഡലുകളും ജീപ്പ് പരിശോധിക്കുകയും തകരാറുള്ള ഘടകങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുകയും ചെയ്യും. മെക്‌സിക്കോ ആസ്ഥാനമായുള്ള മെറ്റാൽസ എസ്എ ഡി സിവി ജീപ്പാണ് ഫ്രെയിം സ്റ്റഡുകൾ നിർമ്മിച്ചത്. തകരാര്‍ ഏതൊക്കെ മോഡലുകളെ ബാധിച്ചുവെന്ന് കണ്ടെത്താൻ സ്ഥാപനവുമായി ഏകോപിപ്പിച്ച് സ്വമേധയാ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. ഈ തകരാര്‍ നിമിത്തം പരിക്കുകളോ അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബ്രാൻഡ് പറയുന്നു. തിരിച്ചുവിളിച്ച യൂണിറ്റുകളില്‍ ഏകദേശം 58 ശതമാനത്തിനും തകരാറുള്ള സ്റ്റഡ് ഉണ്ടായിരിക്കാം എന്നാണ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (NHTSA)കരുതുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തിരിച്ചുവിളിക്കുന്ന രേഖകളിൽ പ്രത്യേക വാഹന തിരിച്ചറിയൽ…
Read More » -
ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ
ദില്ലി: ഡോളർ ക്ഷാമം നേരിടുന്ന രാജ്യങ്ങളുമായി രൂപയിൽ വ്യാപാരം നടത്താൻ ഇന്ത്യ തയ്യാറാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ. 2030 ഓടെ ഇന്ത്യയുടെ കയറ്റുമതി 2 ലക്ഷം കോടി ഡോളറായി ഉയർത്താൻ ശ്രമിക്കുന്ന ഫോറിൻ ട്രേഡ് പോളിസി പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപയിലുള്ള പേയ്മെന്റ് സംവിധാനം ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സബ്‌സിഡിയുടെ അടിസ്ഥാനത്തിൽ മാത്രം ഒരു വ്യവസായവും വിജയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും ദിവസങ്ങളിൽ രാജ്യത്ത് കയറ്റുമതി എന്ന ആശയം മാറുമെന്നും സുനിൽ ബർത്ത്‌വാൾ പറഞ്ഞു. നിയുക്ത രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകൾക്കുള്ള പ്രത്യേക രൂപ അക്കൗണ്ടുകളെ വോസ്ട്രോ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നു. ഈ വർഷം ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ കുറവുള്ള രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക്…
Read More » -
ഏപ്രിലിൽ ബാങ്കുകൾ അടച്ചിടുക 15 ദിവസം; അറിയാം ഏപ്രിലിലെ ബാങ്ക് അവധികൾ
ദില്ലി: 2023 -24 സാമ്പത്തിക വർഷം ആരംഭിക്കുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ഏപ്രിൽ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ഏപ്രിലിൽ ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ഏപ്രിൽ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക. എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ഏപ്രിലിൽ, ദുഃഖവെള്ളി, ഡോ. ബാബാസാഹെബ് അംബേദ്കർ ജയന്തി, ഈദ്-ഉൽ-ഫിത്തർ തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്. ഈ അവസരങ്ങളിലെല്ലാം ബാങ്കുകൾ അവധി ആയിരിക്കും. ഒപ്പം ബാങ്കുകൾക്ക് വാർഷിക അവധി നൽകുന്നതിന് ഏപ്രിൽ 1-ന് ബാങ്കുകളും അടച്ചിടും. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. ഇവ സാധാരണപോലെ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി ഇടപാടുകൾ…
Read More » -
ഗൂഗിൾ പേയിലും പേടിഎമ്മിലും ഇനി മുതൽ ക്രെഡിറ്റ് കാർഡ് ഇടപാടുകളും
യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കുന്ന തീരുമാനവുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇനി മുതൽ ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. ഇത് വഴി ഉപയോക്താക്കൾക്ക് യുപിഐ പേയ്മെന്റുകൾ കൂടുതൽ സുഗമമായി നടത്തുന്നതിനുള്ള കൂടുതൽ ഓപ്ഷനുകൾ കൈവരികയും, ഓൺലൈൻ ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് സഹായകരമാവുകയും ചെയ്യും. യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകളിൽ പുതിയ അപ്ഡേഷൻ എപ്പോൾ നിലവിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾക്ക് ആർബിഐ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. ഭാരത് പേ, കാഷ് ഫ്രീ പേയ്‌മെന്റ്‌സ്, ഗൂഗിൾ പേ, റാസോർ പേ, പെ ടിഎം, പിൻ ലാബ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനാകും. പുതിയ നടപടിയിലൂടെ ഉപയോക്താക്കൾക്ക് ഹ്രസ്വകാല ക്രെഡിറ്റിന്റെയും ക്രെഡിറ്റ് കാർഡുകൾ നൽകുന്ന റിവാർഡുകളുടെയും ആനുകൂല്യങ്ങൾ…
Read More » -
മികച്ച വരുമാനത്തിന് ആടുകൃഷി; ആടു വളർത്തലിൽ ശ്രദ്ധിക്കേണ്ടത്
വരുമാനം മുൻനിർത്തി പാവപ്പെട്ടവന്റെ ആന എന്നാണ് ആടിനേപ്പറ്റി പണ്ടുള്ളവർ പറഞ്ഞിരുന്നത്.ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇതിൽ ആട്ടിൻ കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി വരുന്നത്.അതിനാൽത്തന്നെ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.പേരിലെ ഗുമ്മിക് ഒഴികെ വിദേശ ജനുസ്സുകൾ ഒന്നുംതന്നെ നമ്മുടെ കാലാവസ്ഥയ്ക്ക് ചേരുന്നതല്ല.വിജയിക്കുന്നവർ ഇല്ലെന്നല്ല.പക്ഷെ കൂടുതൽ പേരും പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേർക്കാം ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല. ഇനി പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും…
Read More »