BusinessTRENDING

ആനന്ദലബ്‍ദിയില്‍ ആനന്ദ് മഹീന്ദ്ര! റെക്കോർഡ് വിൽപ്പനയുമായി ഥാർ കുതിക്കുകയാണ് സൂർത്തുക്കളേ…

ഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ലൈഫ്‌സ്‌റ്റൈൽ ഓഫ്‌റോഡർ എസ്‌യുവി ഥാർ 2023 സെപ്റ്റംബറിൽ റെക്കോർഡ് വിൽപ്പന നേടിയതായി റിപ്പോര്‍ട്ട്. ഇതോടെ കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മൂന്നാമത്തെ എസ്‌യുവിയായി ഇത് മാറി. ഈ മൂന്ന് 3 ഡോർ എസ്‌യുവിയുടെ 5,413 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റഴിച്ചത്. താരതമ്യപ്പെടുത്തുമ്പോൾ, വാഹന നിർമ്മാതാവ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4,249 യൂണിറ്റ് റീട്ടെയിൽ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. അതനുസരിച്ച് ഈ എസ്‌യുവി പ്രതിവർഷം 27.39 ശതമാനം വളർച്ച കൈവരിച്ചു. ഇന്ത്യയിൽ ഇതിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് 10.98 ലക്ഷം രൂപ മുതലാണ്. ഈ എസ്‌യുവി RWD, 4WD കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

നിലവിൽ ഥാർ രണ്ട് വേരിയന്റുകളിൽ, അതായത് എഎക്സ് (ഒ), എൽഎക്സ് എന്നിവയിൽ സോഫ്റ്റ്, ഹാർഡ് റൂഫ്-ടോപ്പ് ഓപ്ഷനുകളിൽ ലഭ്യമാണ്. ഇതുകൂടാതെ, ഉപഭോക്താക്കൾക്ക് പിൻ-വീൽ, ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ നിന്നും മോഡൽ തിരഞ്ഞെടുക്കാം.പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ 4WD ഥാർ അവതരിപ്പിച്ചു.

Signature-ad

വാഹനത്തിന്‍റെ എഞ്ചിൻ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ, 150 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിയുന്ന 2.0 ലിറ്റർ 4 സിലിണ്ടർ എഞ്ചിനാണ് ആദ്യത്തേത്. ഓട്ടോമാറ്റിക് പതിപ്പിൽ ഈ ടോർക്ക് 20Nm വർദ്ധിക്കുന്നു. മറുവശത്ത്, ഓയിൽ ബർണറിന് 2.2 ലിറ്റർ mHawk എഞ്ചിൻ ഉണ്ട്, ഇത് 130bhp കരുത്തും 300Nm ടോർക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടറുമായാണ് ഇത് വരുന്നത്.

ഇത് കൂടാതെ, ഇത് RWD കോൺഫിഗറേഷനുമായി വരുന്നു. RWD Thar 2.0-ലിറ്റർ പെട്രോൾ, 1.5-ലിറ്റർ ഡീസൽ എഞ്ചിനുകളോടെയാണ് വരുന്നത്, അതേസമയം മുൻ മോഡലിന്റെ പവർ ഔട്ട്പുട്ട് 4WD വേരിയന്റിനു തുല്യമാണ്. ഇത് 117 ബിഎച്ച്പി പവറും 300 എൻഎം ടോർക്കും സൃഷ്ടിക്കുന്നതിനാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളുടെ കാര്യത്തിൽ, അതിന്റെ ഡീസൽ വേരിയന്റ് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കുന്നു, പെട്രോൾ മിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

Back to top button
error: