Business
-
ഒരു വർഷത്തിനിടെ 50 ശതമാനം വിപണി വിഹിതവുമായി എസ്യുവികൾ; കമ്പനികളും വെറുതെയിരിക്കുന്നില്ല, വരുന്നത് എസ്യുവി പെരുമഴ
കഴിഞ്ഞ ഒരു വർഷത്തിനിടെ 50 ശതമാനം വിപണി വിഹിതവുമായി എസ്യുവികൾ നിലവിൽ ഇന്ത്യയിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. ഈ വർഷത്തെ ആദ്യ ഏഴുമുതൽ എട്ട് മാസങ്ങളിൽ, പുതിയ സെൽറ്റോസ് ഉൾപ്പെടെ ഒന്നിലധികം പുതിയ എസ്യുവികൾ പുറത്തിറക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിച്ചു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ, ഇന്ത്യൻ വിപണിയിൽ പുതിയ എസ്യുവികളുടെ ഒരു ശ്രേണി അവതരിപ്പിക്കപ്പെടാൻ ഒരുങ്ങുകയാണ്. ഈ വർഷാവസാനത്തിന് മുമ്പ് വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ എസ്യുവികളുടെ ലിസ്റ്റ് ഇതാ ടാറ്റ നെക്സോൺ ഫെയ്സ്ലിഫ്റ്റ് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ നെക്സോൺ ശ്രേണിയിൽ വലിയ അപ്ഡേറ്റ് നൽകാൻ ഒരുങ്ങുകയാണ്. പുതുക്കിയ മോഡലിന് ഡിസൈൻ മാറ്റങ്ങളും നവീകരിച്ച ഇന്റീരിയറും ലഭിക്കും. പുതിയ മോഡലിന് വയർലെസ് കണക്റ്റിവിറ്റിയുള്ള വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയും മറ്റുള്ളവയും ലഭിക്കും. നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇത് നിലനിർത്തും. നിലവിലുള്ള 30.2kWh, 40.5kWh ബാറ്ററി…
Read More » -
പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും
അബുദാബി: പ്രാദേശിക കറൻസി വഴി ആദ്യമായി ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനത്തിലെ ധാരണപ്രകാരമാണ് നടപടി. രൂപയിലും ദിർഹത്തിലും വിനിമയം നടത്താൻ ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ധാരണയുടെ ഭാഗമായ ആദ്യ ക്രൂഡോയിൽ വിനിമയം അബുദബിയിൽ നടന്നതായാണ് റിപ്പോർട്ട്. അബുദബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കേർപ്പറേഷനും തമ്മിൽ 10 ലക്ഷം ബാരൽ ക്രൂഡോയിൽ ഇടപാട് നടന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ ഉപയോഗിച്ചത്. വിനിമയച്ചെലവ് കുറയാനും, പ്രാദേശിക കറൻസി ശക്തിപ്പെടാനും സഹായിക്കുന്നതാണ് ഇന്ത്യയും യുഎഇയും തമ്മിൽ ഒപ്പുവെച്ച ലോക്കൽ കറൻസി സെറ്റിൽമെന്റ് കരാർ. ഇക്കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ചിരുന്നു. ഇന്ത്യ യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഈ സന്ദർശനത്തിൽ…
Read More » -
സുക്കറണൻ്റെ ഐഡിയ ഏറ്റില്ല! 79 ശതമാനം ആളുകളും ത്രെഡ്സ് വിട്ടു
ന്യൂയോര്ക്ക്: മെറ്റയുടെ ടെക്സ്റ്റ് അധിഷ്ഠിത ആപ്പായ ത്രെഡ്സ് ജൂലൈ 5നാണ് അവതരിപ്പിച്ചത്. ദശലക്ഷക്കണക്കിന് പേരാണ് ഫേസ്ബുക്ക്, ഇന്സ്റ്റഗ്രാം കുടുംബത്തില് നിന്നും വന്ന പുതിയ ആപ്പിലേക്ക് ഇതിന് പിന്നാലെ ഇടിച്ചു കയറിയത്. എന്നാല് മാസങ്ങള്ക്കിപ്പുറം നോക്കുമ്പോള് ഇലോണ് മസ്കിന്റെ എക്സിനെ ലക്ഷ്യമിട്ട് തുടങ്ങിയ ആപ്പ് വന് പരാജയത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് ലഭിക്കുന്നത്. ത്രെഡ്സ് ആപ്പ് അതിന്റെ ഉപയോക്താക്കളില് പകുതിയിലേറെപ്പേരെ നഷ്ടമായി എന്നാണ് റിപ്പോര്ട്ട് വന്നത്. ഇതിന് പിന്നാലെ മെറ്റ ജീവനക്കാരുമായി നടത്തിയ ഒരു ടൌണ് ഹാളില് ആപ്പിന്റെ പരാജയം പരോക്ഷമായി മാര്ക്ക് സക്കര്ബര്ഗ് സമ്മതിച്ചെന്നാണ് റിപ്പോര്ട്ട് വരുന്നത്. ത്രെഡ്സ് ആപ്പ് പ്രതീക്ഷതിനേക്കാള് നല്ലതായിരുന്നു, പക്ഷെ അത് പെര്ഫെക്ട് ആയിരുന്നില്ലെന്ന് സക്കര്ബര്ഗ് തുറന്നു പറഞ്ഞെന്നാണ് മെറ്റയിലെ അനൌദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്സ് റിപ്പോര്ട്ട് ചെയ്തത്. സിമിലര് വെബ് പുറത്തുവിട്ട വിവരം അനുസരിച്ച് ആപ്പ് അവതരിപ്പിച്ച ശേഷമുള്ള ട്രാഫിക്കില് 79 ശതമാനം ഇടിവ് രേഖപ്പെടുത്തി ത്രെഡ്സില്. ജൂലൈ 7ന് ആപ്പിലെ ആക്ടീവ് യൂസര്മാര് 49.3 മില്ല്യണ്…
Read More » -
800 പേര്ക്ക് ജോലി, ലക്ഷ്യം 10000 കോടിയുടെ കയറ്റുമതി; ലുലു പുതിയ സ്ഥാപനം കൊച്ചിയില്
കൊച്ചി: റീട്ടെയ്ൽ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും തുടക്കമിട്ട് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരിൽ പ്രവർത്തനം ആരംഭിച്ചു. 150 കോടി മുതൽമുടക്കിലാണ് കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. 800 പേർക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്. കേന്ദ്രത്തിൻറെ ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിർവഹിച്ചു. മറൈൻ പ്രൊഡ്കട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ ദൊഡ്ഡ വെങ്കടസ്വാമിയും ചടങ്ങിൽ പങ്കെടുത്തു. സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണുള്ളതെന്നും ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേർത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങൾക്ക് തുടക്കംകുറിക്കുമെന്നും കൂടുതൽ യൂണിറ്റുകൾ കേരളത്തിൽ വിവിധയിടങ്ങളിൽ തുറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രതിമാസം 2,500 ടൺ സമുദ്രോത്പന്നങ്ങൾ സംസ്കരിച്ച് കയറ്റുമതി ചെയ്യാനാണ്…
Read More » -
വനിതകളെ ഇതിലേ ഇതിലേ… സംരംഭം തുടങ്ങാം; പിന്തുണയേകുന്ന സർക്കാർ സ്കീമുകളിതാ
വീട് നോക്കലും, കുട്ടികളുടെ കാര്യങ്ങളുമൊക്കെയായി സ്ത്രീകൾക്ക് പലപ്പോഴും തിരക്കൊഴിഞ്ഞ നേരമുണ്ടാകില്ല. എന്നാൽ സ്വന്തം കാലിൽ നിൽക്കണമെന്ന ബോധ്യം വരുമ്പോഴാണ് പലരും തന്നാലാവും വിധം എന്തുചെയ്യുമെന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുക. എന്നാൽ ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ചിന്തിക്കുമ്പോൾ കയ്യിൽ പണമില്ലെന്ന കാര്യമായിരിക്കും ആദ്യം ഓർമയിൽ വരിക. അങ്ങനെ മൂലധനമില്ലെന്ന കാരണത്താൽ എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം പലരും മുളയിലേ നുള്ളിയെറിയും. എന്തായാലും ഇനി കയ്യിൽ പണമില്ലെന്ന് കരുതി സ്ത്രീകൾ ബിസിനസ് തുടങ്ങാതിരിക്കേണ്ടതില്ല. കാരണം സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി നിരവധി പദ്ധതികളാണ് സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്. പലർക്കും ഇത്തരം സർക്കാർ സ്കീമുകളെക്കുറിച്ചും, ആനുകൂല്യങ്ങളെക്കുറിച്ചും അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ ഇത്തരം സ്കീമുകളിലൂടെ പണം കണ്ടെത്തുകയും, ബിസിനസ് തുടങ്ങി , നല്ല രീതിയിൽ നടത്തുന്നവരും നമുക്കിടയിലുണ്ട്. സ്ത്രീകൾക്ക് സംരഭം തുടങ്ങുന്നതിനായി 50000 മുതൽ 1 കോടി രൂപ വരെ ധസഹായം നൽകുന്ന സർക്കാർ സ്കീമുകൾ നിലവിലുണ്ട്. ഓരോരുത്തരുടെയും, ബിസിനസ് ആവശ്യകതയും, ബിസിനസ് ലക്ഷ്യവും, എന്ത് തരം ബിസിനസ്…
Read More » -
ടൂ വീലര് ജിഎസ്ടി നിരക്കുകൾ കുത്തനെ കുറയ്ക്കുമോ? ആകാംക്ഷയില് വാഹനലോകം!
ഇന്ത്യയിലെ ഗ്രാമീണ വിപണികളുടെ ഇഷ്ട വാഹനങ്ങളാണ് എൻട്രി-ലെവൽ മോട്ടോർസൈക്കിളുകള്. സാധാരണക്കാരന്റെ കീശയ്ക്കും മനസിനും ഇണങ്ങുന്ന ഗതാഗത മാര്ഗമാണ് ഇതെന്നതാണ് ഈ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണം. സാധാരണഗതിയിൽ രാജ്യത്തെ ഇരുചക്ര വാഹന നിര്മ്മാതാക്കള്ക്ക് മികച്ച വരുമാനം നല്കുന്ന വിഭാഗം കൂടിയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ മാർക്കറ്റ്. എന്നാല് അടുത്ത കാലത്തായി ഈ വിഭാഗത്തില് കച്ചവടം കുറവാണ്. ഇത്തരം ബൈക്കുകളുടെ വില വര്ദ്ധനവും ഇന്ധന വിലയിലെ വര്ദ്ധനവും മറ്റും കാരണം ഈ സെഗ്മെന്റില് വില്പ്പന കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഒരു എന്ട്രി ലെവല് ബൈക്ക് വാങ്ങണമെങ്കില് ഇക്കാലത്ത് പലര്ക്കും താങ്ങാനാവാത്ത അവസ്ഥയാണ്. എൻട്രി-ലെവൽ മോട്ടോർസൈക്കിള് ടൂവീലറുകളുടെ ജിഎസ്ടി നികുതി വളരെ കൂടുതലായതിനാലാണ് സാധാരണക്കാര്ക്കുപോലും താങ്ങാനാകാത്ത സ്ഥിതിയിലേക്ക് ഈ ടൂവീലര് സെഗ്മെന്റ് എത്തിയത്. നിലവില് എന്ട്രി ലെവല് ഇരുചക്രവാഹനങ്ങള്ക്ക് 28 ശതമാനം ജിഎസ്ടിയാണ് ഈടാക്കുന്നത്. എന്നാല് ഇപ്പോള് ഈ ജിഎസ്ടി നികുതി കുത്തനെ കുറയാനുള്ള സാഹചര്യം ഒരുങ്ങാന് പോകുന്നതായാണ് പുതിയ റിപ്പോര്ട്ടുകള്. എൻട്രി ലെവൽ ഇരുചക്ര വാഹനങ്ങളുടെ ചരക്ക്…
Read More » -
മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഏതർ
ഓഗസ്റ്റ് 11ന് മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഏതർ എനർജി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കിട്ട ഒരു ടീസറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന മോഡലുകളിൽ ഒന്ന്, ആതറിന്റെ ഉൽപ്പന്ന നിരയിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റായി സ്ഥാനം പിടിച്ചിരിക്കുന്ന ഏതർ 450S ആയിരിക്കും. ആതർ 450X-ന്റെ അപ്ഡേറ്റ് ചെയ്ത പതിപ്പ് അനാവരണം ചെയ്തേക്കാം. അല്ലെങ്കിൽ പ്രോ പാക്കില്ലാതെ ഒരു ചെറിയ ബാറ്ററിയോടെ 450X വേരിയന്റ് അവതരിപ്പിക്കുമെന്നും റിപ്പോര്ട്ടുകള് ഉണ്ട്. പുതിയ ഏതര് 450S ന് 1,29,999 രൂപയാണ് വില (എക്സ്-ഷോറൂം ബെംഗളൂരു, സംസ്ഥാന സബ്സിഡികൾ ഒഴികെ). ഒല S1, വിദ V1 പ്രോ, ടിവിഎസ് ഐക്യൂബ് S തുടങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളുമായുള്ള മത്സരത്തിൽ ഈ വില നേരിട്ട് ഇടംപിടിക്കുന്നു. കാഴ്ചയില് ഏതര് 450S 450X-നോട് സാദൃശ്യം പുലർത്തുന്നു. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ചെറിയ 3kWh ബാറ്ററി 450S ഫീച്ചർ ചെയ്യുന്ന ബാറ്ററി…
Read More » -
യുപിഐ ഇടപാടുകളിലും ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് വരുന്നു! നിര്ണായക പ്രഖ്യാപനം നടത്തി റിസര്വ് ബാങ്ക് ഗവര്ണര്
മുബൈ: രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംവിധാനമാണ് യുപിഐ. അടിക്കടിയുള്ള പരിഷ്കാരങ്ങളിലൂടെ യുപിഐ ഇടപാടുകളെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ബാങ്കുകളുടെയും ഫിൻടെക് സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാവുന്നുണ്ട്. അടുത്തിടെയാണ് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാതെ തന്നെ യുപിഐ പണമിടപാടുകൾ നടത്താവുന്ന പ്ലൻ ഇന്നുകൾ അവതരിപ്പിക്കുമെന്ന് നാഷണൽ പേയ്മെന്റ് കോർപറേഷൻ അറിയിച്ചത്. ഇക്കൂട്ടതിൽ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനമാണ് ഇന്ന് രാവിലെ നടപ്പു സാമ്പത്തിക വർഷത്തെ പണ നയം സംബന്ധിച്ച് സംസാരിക്കവെ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് നടത്തിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള കോൺവർസേഷനൽ പേയ്മെന്റ് സംവിധാനം യുപിഐ ഇടപാടുകളിൽ നടപ്പാക്കുന്നത് പരിഗണിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. ആർട്ടിഫിഷ്യൽ സംവിധാനങ്ങളുമായുള്ള സംഭാഷണങ്ങളിലൂടെ ഉപയോക്താക്കൾക്ക് പണമിടപാട് നടത്താൻ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഉപയോക്താക്കളുടെ സൗകര്യങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് എഐ അടിസ്ഥാനപ്പെടുത്തിയുള്ള യുപിഐ ഇടപാടുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ആശയവിനിമയ പ്ലാറ്റ്ഫോമുകളിൽ…
Read More » -
യുപിഐ ഇടപാടുകളിൽ പുതിയ മാറ്റം വരുന്നു; ഫോണ് പേ, ഗൂഗളില് പേ അടക്കമുള്ള യുപിഐ ട്രാന്സാക്ഷന് ആപ്ലിക്കേഷനുകള്ക്ക് വെല്ലുവിളി?
ഡൽഹി: ചുരുങ്ങിയ സമയം കൊണ്ട് ഏറെ ജനപ്രിയമായി മാറിയ യൂണിഫൈഡ് പേയ്മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം വരുന്നു. വ്യക്തികൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ ആവശ്യമില്ലെന്നതാണ് ഇതിന്റെ സവിശേഷത. വരും നാളുകളിൽ ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഗൂഗ്ൾ പേയും ഫോൺ പേയും അടക്കമുള്ള യുപിഐ ട്രാൻസാക്ഷൻ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയാവുമെന്നും ഈ രംഗത്തുള്ളവർ പ്രവചിക്കുന്നു. യുപിഐ പ്ലഗിൻ എന്നോ അല്ലെങ്കിൽ മർച്ചന്റ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് പുതിയതായി വരുന്നത്. ഇതിലൂടെ വ്യാപാരികൾക്ക് ഒരു വിർച്വൽ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ളതിനേക്കാൾ അൽപം കൂടി വേഗത്തിലും, മൊബൈൽ ഫോണിൽ ഒരു പേയ്മെന്റ് ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യാതെയും യുപിഐ ഇടപാടുകളിലൂടെ പണം നൽകാൻ സാധിക്കുമെന്നതാണ് നേട്ടം. ഉദാഹരണമായി ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, ഒരു ഭക്ഷണ വിതരണ ആപ്ലിക്കേഷനിൽ…
Read More » -
നിക്ഷേപകരെ ആകർഷിക്കാനായി ഉയർന്ന പലിശ നിരക്കുകളോടെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുമായി ഈ ബാങ്കുകൾ
നിക്ഷേപകരെ ആകർഷിക്കാനായി മിക്ക ബാങ്കുകളും ഉയർന്ന പലിശ നിരക്കുകളോടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയിട്ടുണ്ട്. ചില ബാങ്കുകൾ പ്രത്യേക കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇത്തരത്തിൽ പ്രത്യേക കാലയളവിലെ എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസ കാലാവധിയിൽ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന പുതിയ സ്ഥിര നിക്ഷേപപദ്ധതിയാണ് മൺസൂൺ ഡെപ്പോസിറ്റ്. 7.25 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് ആണ് നൽകുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് എച്ച്ഡിഎഫ്സി ബാങ്ക് 35 മാസം, 55 മാസം എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പ് എഫ്ഡികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി സാധാരണ പൗരന്മാർക്ക് യഥാക്രമം…
Read More »