Business
-
പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്; ഒരെണ്ണത്തിന് 60 രൂപ
മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോര്‍ഡിലേക്ക്. ബുധനാഴ്ച പൈനാപ്പിള്‍ ഒരെണ്ണത്തിന് വില 60 രൂപയായി. വില തീരെ താഴ്ന്ന് ദിവസങ്ങള്‍ കഴിയും മുമ്പാണ് വില കുതിച്ചുയര്‍ന്നത്. വില ഇനിയും വര്‍ധിക്കുമെന്നാണു സൂചന. പച്ചയ്ക്ക് 58 രൂപയായാണ് വര്‍ധിച്ചത്. ഉല്‍പ്പാദനത്തിലുണ്ടായ വലിയ കുറവും വിപണിയിലെ വന്‍ ഡിമാന്‍ഡാണ് പൈനാപ്പിള്‍ വില കുതിച്ചുയരാന്‍ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ വലിയ തോതില്‍ കയറ്റി പോകുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിള്‍ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതല്‍ ദിവസം എടുത്തതു മൂലം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ എത്തുന്നതില്‍ കുറവുണ്ടായതും വില വര്‍ധനക്കു കാരണമായി. വില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Read More » -
ഓഹരി വിപണിയിൽ മികച്ച ദീർഘകാല നിക്ഷേപങ്ങൾക്ക് എന്തൊക്കെ ചെയ്യണം..; കൊച്ചിയിൽ സെബി രജിസ്റ്റേർഡ് നിക്ഷേപ ഉപദേശക സ്ഥാപനം വസുപ്രദയുമായി പ്രഗല്ഭ പ്രഫഷണലുകൾ
കൊച്ചി: ഓഹരി മേഖലയിൽ വിദഗ്ധ മാർഗനിർദേശം നൽകാൻ കേരളത്തിലെ രണ്ടു പ്രശസ്ത ധനകാര്യ ഉപദേഷ്ടാക്കൾ ഒരുമിക്കുന്നു. പത്ര-മാസികകളിലെ ധനകാര്യ പംക്തികളിലൂടെ സുപരിചിതനായ ഓഹരി നിക്ഷേപ വിദഗ്ധൻ ജയ്ദീപ് മേനോനും പ്രശസ്ത ബാങ്കറും മൂലധനവിപണി വിദഗ്ധനുമായ ഡോ. നീലകണ്ഠൻ പിള്ളയുമാണു വസുപ്രദയുടെ സ്ഥാപകർ. സെബിയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ ഉപദേശ (ആർഐഎ) സ്ഥാപനമായ വസുപ്രദ ഇൻവെസ്റ്റ്മെൻ്റ് അഡ്വൈസറി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലാണ് പ്രമുഖ ധനകാര്യ പ്രഫഷണലുകൾ. കൊച്ചി ആസ്ഥാനമായ ഈ സ്ഥാപനം ഇന്ത്യയിലും വിദേശത്തും ഉള്ള നിക്ഷേപകർക്ക് സെബി നിഷ്കർഷിച്ചിട്ടുള്ള ഫീ അടിസ്ഥാനത്തിൽ ഓഹരി വിപണിയിൽ മികച്ച ദീർഘകാല നിക്ഷേപങ്ങൾക്ക് ഉപദേശം നൽകും. ഇടപാടുകാർ ഓരോരുത്തരുടെയും ആവശ്യത്തിന് ഉതകുന്ന നിക്ഷേപരീതി പരിചയപ്പെടുത്തുകയും സുതാര്യമായ ഉപദേശത്തിലൂടെ സമ്പാദ്യ വർധനയ്ക്കു സഹായിക്കുകയുമാണ് വസുപ്രദ ലക്ഷ്യമിടുന്നത്. ദശാബ്ദങ്ങൾ നീണ്ട അനുഭവസമ്പത്തും തത്ത്വാധിഷ്ഠിത സേവനങ്ങളും വഴി ഇരുവരും നിക്ഷേപ മേഖലയിൽ ഉള്ളവർക്കു സുപരിചിതരാണ്. ജയദീപ് മേനോൻ സെക്യൂരിറ്റീസ് മാർക്കറ്റ്സ് പഠനത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. മൂഡീസ് അനലിറ്റിക്സിൻ്റെ സിഐഡബ്ള്യുഎം അടക്കം…
Read More » -
നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന
തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ദര്‍ശന പിള്ളയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍…
Read More » -
സൊമാറ്റോയ്ക്കും സ്വിഗ്ഗിക്കും കടുത്ത വെല്ലുവിളി; റസ്റ്ററന്റുകാര്‍ക്കും കസ്റ്റമേഴ്‌സിനും സന്തോഷം; ഫുഡ് ഡെലിവറി രംഗത്തേക്ക് റാപ്പിഡോ; കച്ചവടക്കാരില്‍ നിന്ന് കുറഞ്ഞ കമ്മീഷന്‍, ഡെലിവറി ചാര്‍ജ്; ജൂലൈ ആദ്യവാരം രംഗത്തേക്ക്
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് സൊമാറ്റോയുടെയും (zomato), സ്വിഗ്ഗി (swiggy) എന്നീ കമ്പനികളുടെ കുത്തകയാണ്. ചെറുകിട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓരോ നഗരങ്ങളിലും ഉണ്ടെങ്കിലും ഈ രംഗം നിയന്ത്രിക്കുന്നത് ഇരുകമ്പനികളുമാണ്. മത്സരത്തിലുണ്ടായിരുന്ന പല വന്‍കിട പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തനം നിര്‍ത്തുകയോ ചുരുക്കുകയോ ചെയ്തതോടെ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കാര്യങ്ങള്‍ എളുപ്പമായി. ഇരു കമ്പനികളും തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത് സമീപകാലത്ത് വര്‍ധിച്ചിരുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് തോന്നിയപോലെ കമ്മീഷന്‍ പിടിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഈ കമ്പനികള്‍ക്കെതിരേ ഭക്ഷണം വിതരണം ചെയ്യുന്നവരുടെ സമരങ്ങളും അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ഓണ്‍ലൈന്‍ ബൈക്ക് ടാക്‌സി രംഗത്തെ മുന്‍നിര കമ്പനിയായ റാപ്പിഡോ (rapido) ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരത്തിന് തയാറെടുക്കുന്നു. റെസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങുന്ന കമ്മീഷന്‍ നേര്‍പകുതിയായും ഫിക്‌സഡ് ഡെലിവറി ഫീസ് ഉള്‍പ്പെടുത്തിയും മത്സരത്തിന് കോപ്പുകൂട്ടുകയാണ് റാപ്പിഡോ. ഫുഡ് വിതരണത്തിനുള്ള പൈലറ്റ് പ്രോജക്ട് ജൂണ്‍ അവസാനം അല്ലെങ്കില്‍ ജൂലൈ ആദ്യം തുടങ്ങുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും കടുപ്പമാകും റെസ്‌റ്റോറന്റുകളില്‍ നിന്ന് 16…
Read More » -
ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാലുമടങ്ങ് വലുപ്പം; വിഴിഞ്ഞത്തേക്ക് മെരുക്കി അടുപ്പിച്ചത് മലയാളി; എം.എസ്.സി. ഐറീന തീരമണഞ്ഞു; അള്‍ട്രാ ലാര്‍ജ് വെസലുകളിലും ശേഷി തെളിയിച്ച് കേരളത്തിന്റെ തുറമുഖം
ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എം.എസ്.സി ഐറീന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. സൗത്തേഷ്യന്‍ തുറമുഖങ്ങളില്‍ എത്തിയതില്‍ വെച്ചേറ്റവും വലിയ കപ്പലാണിത്. അള്‍ട്രാ ലാര്‍ജ് വെസലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷിയാണ് ഇതിലൂടെ വിളിച്ചോതുന്നതെന്ന് തുറമുഖ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കപ്പല്‍ ഭീമന്മാരായ എം.എസ്.സി തുര്‍ക്കിയ, എം.എസ്.സി മിഷേല്‍ കപ്പലേനി എന്നിവയും വിഴിഞ്ഞം തുറമുഖത്ത് എത്തിയിരുന്നു. കണ്ടെയ്‌നറുകള്‍ വഹിക്കാനുള്ള ശേഷിയില്‍ നിലവില്‍ ലോകത്തിലേറ്റവും വലുതെന്ന ബഹുമതി ഐറീനക്ക് സ്വന്തമാണ്. 24,346 ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്ക്വലന്റ്) കണ്ടെയ്‌നര്‍ വഹിക്കാന്‍ ശേഷിയുണ്ട്. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയുമുണ്ട്. സാധാരണ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നാല് മടങ്ങ് വലിപ്പമാണ് ഐറീനക്ക്. ഏഷ്യക്കും യൂറോപ്പിനും ഇടയില്‍ വലിയ തോതിലുള്ള ചരക്കുനീക്കം സാധ്യമാക്കുകയാണ് ഐറീനയുടെ ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ (എം.എസ്.സി) പ്രധാന ട്രേഡ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. പുറംകടലില്‍ കാത്തിരുന്ന കപ്പല്‍ ഇന്ന് രാവിലെ എട്ടോടെയാണ് തീരമടുത്തത്.…
Read More » -
മലയാളി സംരംഭകൻ സിദ്ധാർത്ഥ് ബാലചന്ദ്രന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ
കൊച്ചി: ദുബായ് ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ നിക്ഷേപകനും പ്രമുഖ സംരംഭകനുമായ സിദ്ധാർത്ഥ് ബാലചന്ദ്രന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ‘മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മെഡൽ ഫോർ ഫിലാന്ത്രോപ്പി’ നൽകി ആദരിച്ചു. ജീവകാരുണ്യ-മാനുഷിക പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകളെ മാനിച്ച് കൊണ്ടാണ് ഈ അഭിമാനകരമായ പുരസ്കാരം. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (DIFC) ആസ്ഥാനമായുള്ള നിക്ഷേപ ഹോൾഡിംഗ് കമ്പനിയായ ബ്യൂമെർക്ക് കോർപ്പറേഷൻ്റെ എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാർത്ഥ് ബാലചന്ദ്രൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്യൂമെർക്ക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഓഹരി വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം തന്നെ, യുഎഇയിലും ഇന്ത്യയിലും സാമൂഹികവും പാരിസ്ഥിതികവുമായ മാറ്റങ്ങൾക്ക് അദ്ദേഹം സജീവമായി നേതൃത്വം നൽകുന്നുണ്ട്. പ്രവാസികൾക്കും ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യക്കാർക്കും നൽകുന്ന ഏറ്റവും ഉയർന്ന ഇന്ത്യൻ ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് 2023-ൽ സിദ്ധാർത്ഥ് ബാലചന്ദ്രന്…
Read More » -
30 ലക്ഷത്തിന്റെ ഭവന വായ്പകളില്‍ മാസത്തവണയില്‍ കുറവ് 1200 രൂപവരെ; 20 വര്‍ഷത്തെ വായ്പയില്‍ ലാഭം നാലു ലക്ഷം; സ്ഥിര നിക്ഷേപത്തില്‍ വരുമാനം വീണ്ടും കുറയും; പത്തു ലക്ഷം രൂപയില്‍ വാര്‍ഷിക നഷ്ടം 5000 രൂപ; ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് കളം മാറ്റാം; നിക്ഷേപ തന്ത്രങ്ങളില്ലെങ്കില്‍ കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല!
വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 50 ബി.പി.എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഭവന വായ്പ റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇഎംഐ…
Read More » -
മസ്കുമായുള്ള പോര് കടുപ്പിച്ച് ട്രംപ്, ചുവന്ന ടെസ്‌ല കാർ ഒഴിവാക്കും, ഉടൻ വിൽക്കുമെന്ന് റിപ്പോർട്ട്
വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ മാർച്ച് മാസത്തിൽ വാങ്ങിയ ടെസ്‌ല കാറാണ് ട്രംപ് ഒഴിവാക്കുന്നത്. ടെസ്‌ലയുടെ ഓഹരികളിൽ 150 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ‘ഇടിത്തീ’ പോലെ ട്രംപിന്റെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന വാർത്ത വൈറ്റ് ഹൗസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. മസ്‌കിന്റെ കമ്പനിയായ ടെസ്‌ലയുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാനായി അദ്ദേഹം വാങ്ങിയ ചുവന്ന കാർ ആഴ്ചകളായി വൈറ്റ് ഹൗസിൽ പാർക്ക് ചെയ്‌തിരിക്കുകയായിരുന്നു. ഇത് വൈകാതെ വൈറ്റ് ഹൗസിന്റെ പാർക്കിങ്ങിൽ നിന്ന് ഒഴിവാക്കുമെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മസ്കിൽനിന്നു സമ്മാനമായല്ല താൻ കാർ സ്വന്തമാക്കിയതെന്നും യഥാർഥ വിലയായ 80,000 ഡോളർ നൽകിയാണ് കാർ വാങ്ങിയതെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
Read More » -
സ്വര്‍ണപ്പണയം ഇനി എളുപ്പമല്ല; കടുത്ത നിബന്ധനകളുമായി റിസര്‍വ് ബാങ്ക്; സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം; തിരിച്ചടവ് ശേഷിയും പരിശോധിക്കണം; പലിശയടച്ച് പുതുക്കാനും കഴിയില്ല; സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി
കൊച്ചി: സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്. കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍മാത്രമേ ആഭരണങ്ങള്‍ തിരികെനല്‍കൂ. സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനുപകരം നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു. പലിശനിരക്കുകള്‍ കുറച്ചേക്കും റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ…
Read More » -
മൂല്യമേറിയ ടെക് കമ്പനി; ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്
കൊച്ചി: ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് ആഗോള ടെക് കമ്പനികളുടെ സവിശേഷ പട്ടികയിൽ ഇടം നേടി റിലയൻസ് ഇൻഡസ്ട്രീസ്. ലിസ്റ്റ് ചെയ്ത ടോപ് 30 ആഗോള ടെക്‌നോളജി കമ്പനികളുടെ പട്ടികയിലാണ് ശതകോടീശ്വര സംരംഭകനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഇടം പിടിച്ചിരിക്കുന്നത്. ‘ട്രെൻഡ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന 340 പേജുള്ള റിപ്പോർട്ടിലാണ് ടോപ് 30 കമ്പനികളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ടേക്‌നോളജി അതിവേഗത്തിൽ സ്വീകരിക്കുകയും എഐ ടെക്‌നോളജിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിന്റെ കൂടി ഭാഗമായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളുടെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റ്, എൻവിഡിയ, ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മെറ്റ പ്ലാറ്റ്‌ഫോംസ്, ടെസ്ല, ബ്രോഡ് കോം തുടങ്ങിയ യുഎസ് ടെക്‌നോളജി ഭീമന്മാരാണ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനങ്ങൾ കീഴടക്കിയിരിക്കുന്നത്. തായ് വാന്റെ ടിഎസ്എംസി പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്. ചൈനയിലെ പ്രശസ്ത ടെക് കമ്പനിയായ ടെൻസന്റ് പത്താം സ്ഥാനത്താണ്. 216 ബില്യൺ ഡോളർ…
Read More »