Business
-
കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദർശനവും ജൂൺ 27 മുതൽ
കൊച്ചി: കേരളത്തിലെ സ്വർണ്ണം, വെള്ളി, ഡയമണ്ട് വ്യാപാരികളുടെ സമ്പൂർണ സംസ്ഥാന സമ്മേളനം ജൂൺ 29-ന് അങ്കമാലി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൂൺ 27, 28, 29 തീയതികളിൽ ‘കേരള ജ്വല്ലറി ഇന്റർനാഷണൽ ഫെയർ 2025’ എന്ന പേരിൽ ആഭരണ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. ജൂൺ 27 ന് രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളും, ജം ആൻഡ് ജ്വല്ലറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പ്രമോദ് ദേരാവാല, ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ക്‌ടെ, ടി.എസ്. കല്യാണരാമൻ, എം.പി. അഹമ്മദ്, ജോയ് ആലുക്കാസ്, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖരായ 300-ഓളം സ്വർണ വ്യാപാരികളും ചേർന്ന് റിമോട്ട് ബട്ടൺ അമർത്തി പ്രദർശനം…
Read More » -
ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി: കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ!
കൊച്ചി: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങൾക്ക് ആകർഷകമായ നിറവും എന്നാൽ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീൻ കറികൾക്ക് നിറവും രുചിയും എരിവും ലഭിക്കാൻ വിവിധതരം മുളകുപൊടികൾ കൂട്ടിക്കലർത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ ഒറ്റ പാക്കിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങൾക്ക് നിറവും രുചിയും ഒരുപോലെ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയർന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകൾ ശ്രദ്ധാപൂർവ്വം ചേർത്താണ് ഈ പുതിയ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉൽപ്പന്നത്തിലൂടെ വ്യക്തമാകുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളിൽ ഈസ്റ്റേൺ ഒരു നിറസാന്നിധ്യമാണ്.…
Read More » -
സ്വര്‍ണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
Read More » -
ഇറാന്റെ ഭീഷണി നേരിടാന്‍ റഷ്യക്കൊപ്പം ചേര്‍ന്ന് ഇന്ത്യ; ഹോര്‍മൂസ് കടലിടുക്ക് അടച്ചാല്‍ എണ്ണ മുടങ്ങില്ല; സംഘര്‍ഷം മുന്‍കൂട്ടിക്കണ്ട് ഇറക്കുമതിയും വര്‍ധിപ്പിച്ചു; വിലയും പിടിച്ചുകെട്ടും
ന്യൂഡല്‍ഹി/മോസ്‌കോ/ടെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് ആക്രമണത്തിന് ശേഷം കടുത്ത തീരുമാനങ്ങളിലേക്ക് കടന്ന് ഇറാന്‍. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ പ്രധാന റൂട്ടായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. ഇറാന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകാരം കൂടി ലഭിച്ചല്‍ ഹോര്‍മൂസ് അടയ്ക്കും. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാതിലായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം എണ്ണ വിതരണം തടസപ്പെടുത്തുമെന്നാണ് ആശങ്ക. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ സമുദ്ര ഇടനാഴിയായ ഹോർമുസ് കടലിടുക്കാണ് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്നത്. സൗദി അറേബ്യ, ഇറാഖ്, കുവൈറ്റ്, യുഎഇ, ഖത്തർ, ഇറാൻ തുടങ്ങിയ എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകവും (എൽഎൻജി) കയറ്റുമതി ചെയ്യാനായി ഉപയോഗിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. മൊത്തം ഇറക്കുമതിയുടെ 40% ത്തിലധികം ഈ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക…
Read More » -
‘ഞാന്‍ ധനികനാണ്, നീയല്ല’: വിവേക് ഒബ്‌റോയ്ക്ക് അച്ഛന്‍ പത്താം വയസില്‍ നല്‍കിയ നിര്‍ദേശം; നടനപ്പുറം കോടികളുടെ ആസ്തികളുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ; കൗമാരം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍; 23-ാം വയസില്‍ കമ്പനി വിറ്റു
ദുബായ്: മലയാളത്തിലടക്കം നിരവധി ആരാധകരുള്ള നടനാണു വിവേക് ഒബ്‌റോയ്. ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം വില്ലനായും നായകനായുമൊക്കെ വിവേക് തിളങ്ങി. എന്നാല്‍ അതിലുമപ്പുറം 10-ാം വയസുമുതല്‍ ബിസിനസുമായി ബന്ധം പുലര്‍ത്തുകയും കോടികളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയും ചെയ്ത ഒരു വിവേക് ഒബ്‌റോയിയെക്കുറിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. ദുബായില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ബിസിനസ് നേട്ടങ്ങളെക്കുറിച്ചും അച്ഛന്‍ നല്‍കിയ പ്രചോദനത്തെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചത്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വിവേകിന്റെ അച്ഛന്‍ സുരേഷ് ഒബ്‌റോയ് ഒരു കോടീശ്വരനായിരുന്നു. എന്നാല്‍ മകന്‍ സ്വന്തമായി അധ്വാനിച്ച് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് കാണാനാണ് ആ അച്ഛന്‍ ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അച്ഛന്‍ തന്നെ സഹായിച്ചിരുന്നില്ല. ‘ഞാന്‍ ധനികനാണ്, പക്ഷേ നീയല്ല, നിനക്കതിലേക്ക് എത്താന്‍ പറ്റും, പക്ഷേ നീ സ്വന്തം നിലയിലെത്തണം’ എന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞതെന്നും ജീവിതത്തില്‍ അത് വലിയ പാഠമായിരുന്നെന്നും വിവേക് ഒബറോയ് പറയുന്നു. പത്താം വയസില്‍ അച്ഛന്‍ വിവേകിനെ ബിസിനസ് പഠിപ്പിച്ചു തുടങ്ങിയതാണ്. കൗമാരക്കാലം മുഴുവന്‍…
Read More » -
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി ഡൗൺലോഡ് വേഗത കാഴ്ചവെച്ച് ജിയോ
പാലക്കാട്: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇൻഡിപെൻഡന്റ് ഡ്രൈവ് ടെസ്റ്റ് (IDT) ഫലങ്ങൾ അനുസരിച്ച്, റിലയൻസ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായി യുടെ പതിവ് ക്വാളിറ്റി ഓഫ് സർവീസ് (QoS) ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകൾ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ (LSA) നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വർക്ക് പ്രകടനം വിലയിരുത്തി. ഡാറ്റാ സേവനങ്ങളിൽ ജിയോ ഏറ്റവും ഉയർന്ന 249.54 എം ബി പി എസ് ശരാശരി ഡൗൺലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്സ്പോട്ടുകളിൽ പോലും, ജിയോയുടെ 5G ഡൗൺലോഡ് വേഗത 88.38 എം ബി പി എസ്-ൽ നിലനിർത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോൺഫറൻസിംഗ്, തത്സമയ ആപ്ലിക്കേഷനുകൾ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. അതിവേഗതയുള്ള കോൾ സെറ്റപ്പ് സമയത്തിൽ ജിയോ വേറിട്ടുനിന്നു, വെറും 0.60…
Read More » -
ഇന്ത്യന്‍ ഓഹരി വിപണിയില്‍ കണ്ണുവച്ച് ആഗോള ഭീമന്‍മാരും; അരഡസന്‍ കമ്പനികള്‍ വന്‍ നിക്ഷേപത്തിന്; എന്‍ജിനീയറിംഗ്, സാമ്പത്തിക രംഗങ്ങളിലെ മിടുക്കന്‍മാര്‍ക്ക് അവസരങ്ങള്‍; മൂന്നു വര്‍ഷത്തിനിടെ പ്രതിഫലം മൂന്നിരട്ടിയായി; വിദേശ നിക്ഷേപകര്‍ തിരിച്ചെത്തിയതോടെ ഏപ്രിലില്‍ മാത്രം നടന്നത് 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരം
മുംബൈ: സിറ്റാഡല്‍ സെക്യൂരിറ്റീസ്, ഐഎംസി ട്രേഡിംഗ് മുതല്‍ മില്ലേനിയം, ഒപ്റ്റിവര്‍ വരെയുള്ള അരഡസന്‍ ആഗോള വ്യാപാര ഭീമന്മാര്‍ ഇന്ത്യന്‍ വിപണിയിലേക്ക്. കുതിച്ചുയരുന്ന ഇന്ത്യന്‍ ഓഹരി വിപണികളില്‍ ട്രേഡിംഗ് കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണു വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. മിടുക്കന്‍മാരായ യുവാക്കള്‍ക്കു വന്‍ തൊഴില്‍ സാധ്യതയാണ് ഇതു തുറക്കുന്നത്. നിയമനങ്ങള്‍ കുതിച്ചുയരുന്നതിനൊപ്പം സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്നതിനും ഓഹരി എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇതു പ്രചോദനമാകും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ മൂലമുണ്ടായ ആഗോള പ്രതിസന്ധിയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ആഭ്യന്തര ഉപഭോക്തൃ- നിക്ഷേപ അടിത്തറകള്‍ സഹായിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കമ്പനികള്‍ വന്‍ തോതില്‍ നിയമന നടപടികള്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്. ഏപ്രിലില്‍ മാത്രം ഇന്ത്യയില്‍ 7.3 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇത് ആഗോള ശരാശരിയുടെ അറുപതു ശതമാനത്തോളംവരും. മാര്‍ച്ചിനുശേഷം വിറ്റുവരവ് 48 മടങ്ങ് വര്‍ധിച്ചെന്നു സെബി വൃത്തങ്ങളും പറയുന്നു. പാശ്ചാത്യ സ്ഥാപനങ്ങളെ സംബന്ധിച്ചടത്തോളം സ്വര്‍ണത്തിന്റെ നിരക്കുയര്‍ന്നതും വന്‍ നേട്ടമായി. അമേരിക്കന്‍ ട്രേഡിംഗ്…
Read More » -
പാല്‍വില കൂട്ടേണ്ടിവരും; സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍; ലിറ്ററിന് അറുപതു രൂപയാക്കണമെന്ന് എറണാകുളം യൂണിയന്‍; 54 എങ്കിലും ആക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മറ്റു യൂണിയനുകള്‍; ചായയ്ക്കും ‘കടുപ്പമേറും’
കൊച്ചി: പാല്‍വില കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ലീറ്ററിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും കെ.എസ്. മണി പറഞ്ഞു. ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലിലേക്ക് വില ഉയരുമോ. അറുപത് അറുപത്തി നാലാകുമോ. അതോ അതിലേറുമോ. എന്തായാലും ദൈനംദിന ചെലവുകളുടെ കള്ളികള്‍ നിലവിലെ കളങ്ങളിലൊതുങ്ങില്ലെന്ന സൂചനയാണ്. ലീറ്ററിന് അറുപത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് എറണാകുളം യൂണിയന്‍റെ ശുപാര്‍ശ. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കളെ മില്‍മയില്‍ നിന്നകറ്റുമോ എന്ന ആശങ്കയുമുണ്ടെന്ന് ചെയര്‍മാന്‍. യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. അതുവരെ മാത്രം ആശ്വസിക്കാം. പാല്‍വില ഉയരുന്നത്…
Read More » -
മില്‍മയുടെ ഡിസൈന്‍ അനുകരിച്ച് ‘മില്‍ന’ പാല്‍പായ്ക്കറ്റ്; സ്വകാര്യ ഡയറി കമ്പനിക്ക് ഒരുകോടി പിഴ; കോടതിച്ചെലവായി എട്ടുലക്ഷം വേറെയും അടയ്ക്കണം; വ്യാജ പതിപ്പ് ഇറക്കി ലാഭം കൊയ്യാനുള്ള നീക്കത്തില്‍ വിജയം ഒരുവര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍
കൊച്ചി: മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യതയും വിശ്വസ്തതയുമുള്ള മില്‍മയെ അനുകരിച്ചു കോടികള്‍ കൊയ്യാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനു തിരിച്ചടി. മില്‍മയ്ക്കു പകരം മില്‍ന എന്ന പേരില്‍ മില്‍മയുടെ അതേ പായ്ക്കറ്റ് അനുകരിച്ചാണ് കമ്പനി രംഗത്ത് എത്തിയത്. ഇതിനെതിരേ പരാതി ഉയര്‍ന്നതോടെ മില്‍ന എന്ന സ്വകാര്യ ഡയറിക്കെതിരെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി ഒരു കോടിപിഴ ചുമത്തി. പ്രമുഖ ബ്രാന്‍ഡുകളുടെ വ്യാജ പതിപ്പിറക്കി ലാഭം കൊയ്യാനിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഈ വിധിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. മില്‍മയുടെ പേര് ഉല്‍പ്പനങ്ങളുടെ പായ്ക്കിങ്ങിലെ രൂപ കല്‍പന എന്നി അതേപടി പകര്‍ത്തിയ മില്‍ന എന്ന കമ്പനിക്കാണ് ഒരുകോടി രൂപയും ആറു ശതമാനം പിഴ പലിശയും അടയ്ക്കാന്‍ കോടതി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴശിക്ഷ വിധിച്ചത്. കോടതിച്ചെലവും പലിശയും സഹിതം എട്ടുലക്ഷത്തി പതിനെണ്ണായിരത്തി നാനൂറ്റിപ്പത്തുരൂപ വെറെയും അടയ്ക്കണം. ഈ കമ്പനിക്കെതിരെ ഒരുവര്‍ഷം നീണ്ട വ്യവഹാരങ്ങള്‍ക്ക് ഒടുവിലാണു മില്‍മയ്ക്ക് അനുകൂല വിധി ലഭിച്ചത്. മില്‍മയെപ്പോലെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ…
Read More » -
ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്‌ലിക്‌സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?
ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തോടെ സുരക്ഷാ കാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയാകുന്ന ‘ഡൗണ്‍ഫാള്‍: ദ കേസ് എഗെന്‍സ്റ്റ് ബോയിംഗ്’ എന്ന നെറ്റ് ഫ്‌ളിക്‌സ് ഡോക്കുമെന്ററി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. റോറി കെന്നഡി സംവിധാനം ചെയ്ത ഡോക്കുമെന്റി അവിടെയുള്ള വിദഗ്ധന്‍മാരുടെയും മുന്‍ എന്‍ജിനീയര്‍മാരുടെയും അഭിമുഖങ്ങളിലൂടെയാണു പുരോഗമിക്കുന്നത്. ബോയിംഗിന്റെ 737 മാക്‌സ് എന്ന വിമാനത്തിന്റെ പിഴവുകളാണിതില്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതേ കമ്പനിയുടെതന്നെ 787 വിമനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. വിമാനക്കമ്പനി അമിത ലാഭമെടുക്കാനുള്ള ഓട്ടത്തിനിടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാരെ തെറിപ്പിച്ചതും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചതും ചില എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമൊക്കെ ചര്‍ച്ചയാക്കി. ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്‌നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍…
Read More »