Business
-
നതാൻസ് ആണവനിലയംയുഎസ് ആക്രമിച്ചു; ആണവ ചോർച്ചയ്ക്ക് സാധ്യതയെന്ന് ഇറാൻ
ടെഹ്റാൻ∙ നതാൻസ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാൻ. ആണവ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നു രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു. സംഘർഷങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെങ്ങും സംഘർഷാന്തരീക്ഷം കൂടുതൽ ഇരുണ്ടുമൂടുകയാണ്. ഒമാനിൽ സുൽത്താൻ ഖാബൂസ് തുറമുഖത്ത് കപ്പലിനുനേരെ ആക്രമണം. ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ പുറത്തെത്തിച്ചു. ആളില്ലാ ബോട്ടുകളുപയോഗിച്ചുള്ള ആക്രമണമായിരുന്നെന്ന് ഒമാൻ മാരിടൈം ഏജൻസി സ്ഥിരീകിച്ചു. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനൻ നാഷനൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങൾ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളെയും തെക്കൻ ലെബനനെയുമാണ് ലക്ഷ്യമിട്ടത്. ബെയ്റൂട്ട് പ്രാന്തപ്രദേശങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിൽ 11 പേർ കൊല്ലപ്പെടുകയും 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വടക്കൻ ഇസ്രായേലിന് നേരെ ഹിസ്ബുല്ല…
Read More » -
സൗദി അരാംകോയുടെ എണ്ണശുദ്ധീകരണശാലയിൽ ഡ്രോൺ ആക്രമണം; റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരേ ഡ്രോൺ ആക്രമണം. സൗദി അരാംകോയുടെ റാസ് തനുര റിഫൈനറിക്ക് നേരേയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്കാലിക്കമായി അടച്ചുപൂട്ടി. സൗദിയിലെ പ്രധാന എണ്ണശുദ്ധീകരണശാലയാണ് അരാംകോയുടെ റാസ് തനുര റിഫൈനറി. റാസ് തനുര റിഫൈനറിയിൽനിന്നുള്ള ദൃശ്യങ്ങളെന്ന പേരിൽ ചില വീഡിയോകൾ സാമൂഹികമാധ്യമമായ എക്‌സിലടക്കം ചില മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ഈ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല. അതിനിടെ, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വില നാലുവർഷത്തെ ഏറ്റവും ഉയരത്തിലെത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സ്തംഭിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ ഔദ്യോഗികമായി അടച്ചിട്ടില്ലെങ്കിലും നിലവിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് നിരവധി കപ്പലുകളാണ് ഇതുവഴിയുള്ള ചരക്കുനീക്കം നിർത്തിവെച്ചത്.
Read More » -
തിരിച്ചടി കടുപ്പിച്ച് ഇറാൻ; ഇസ്രയേൽ – യുഎസ് സൈനീക താവളങ്ങൾ ലക്ഷ്യമിടുന്നു; ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ പ്രതികരിക്കുമെന്ന് ട്രംപ്
ടെഹ്‌റാൻ: ഖമനേയിയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ വിപുലമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയും ഇസ്രായേലിന് നേരെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബി, ദോഹ, മനാമ തുടങ്ങിയ ഗൾഫ് നഗരങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രമിക്കാൻ ശ്രമിച്ചാൽ, ‘ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തിയോടെ’ അമേരിക്ക ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേലിന്റെ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. എന്നാൽ ഇക്കാര്യം ഇസ്രയേൽ തള്ളിക്കളഞ്ഞു. ഇറാൻ ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൗരന്മാരോട് ഇസ്രയേൽ ആവശ്യപ്പെട്ടു. അറിയിപ്പ് ലഭിക്കുന്നതുവരെ ബങ്കറുകളിൽ തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Read More » -
കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ
കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്. കേരളത്തിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ഗ്രാമിന്…
Read More » -
‘ഒടുവിൽ അതും ‘; ഹോർമുസ് കടലിടുക്ക് അടച്ചിട്ട് ഇറാന്റെ പ്രതികാരം; ഇന്ത്യയ്ക്കും തിരിച്ചടി
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. പെട്രോൾ, ഡീസൽ, പാചകവാതക വില എന്നിവയിൽ വൻ വിലക്കയറ്റം വരുന്ന രീതിയിൽ സാമ്പത്തിക രംഗത്ത് വൻ പ്രഹരമാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കും. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തെത്തുന്നത്. പ്രതിദിനം ഏകദേശം 25 ലക്ഷം ബാരൽ എണ്ണയാണ് ഈ പാതയിലൂടെ ഇന്ത്യയിലേക്ക് വരുന്നത്. ഇറാൻ ഈ പാത തടസ്സപ്പെടുത്തിയാൽ ക്രൂഡ് ഓയിൽ വിതരണത്തിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടായേക്കാം. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നായി പ്രതിദിനം ഏകദേശം 2.6 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഹോര്‍മുസ് വഴി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വഴിയിലെ തടസം ഇന്ത്യക്കും ആഗോള എണ്ണ വിപണിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ മൊത്തം പ്രതിമാസ എണ്ണ ഇറക്കുമതിയുടെ…
Read More » -
യുദ്ധം; കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; ഒറ്റ ദിവസം പവന് 5240 രൂപയുടെ വര്‍ധന; ഗ്രാമിന് 15465 രൂപ!
യു.എസ് ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 5240 രൂപയുടെ വര്‍ധനവുണ്ടായി. രാവിലെ പവന് 2320 രൂപ രൂപ വര്‍ധച്ച് 1,20,800 രൂപയായിരുന്നു സ്വര്‍ണ വില. ഉച്ചയ്ക്ക് ഇറാന് നേരെ ഉണ്ടായ ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ പവന് 2920 രൂപ വര്‍ധിച്ചു. 1,23,720 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 15465 രൂപയായി. കനം കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തിന് പവന് 2400 രൂപ വര്‍ധിച്ച് 1,01,640 രൂപയായി. ഗ്രാമിന് 300 രൂപ വര്‍ധിച്ച് 12705 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 295 രൂപയാണ്. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 140,174 രൂപയോളം വേണ്ടി വരും. ഫെബ്രുവരിയില്‍ ഒരു ലക്ഷത്തിന് താഴേക്ക് പോകും എന്ന തോന്നലുണ്ടാക്കിയ ശേഷമാണ് സ്വര്‍ണ വിലയിലെ വമ്പന്‍ കുതിപ്പ്. ഫെബ്രുവരി രണ്ടിന് സ്വര്‍ണ വില 1,07,920 രൂപയിലെത്തിയിരുന്നു. രാജ്യാന്തര…
Read More » -
ജിയോ ഫിനാൻഷ്യൽ ആപ്പ് ഇനി മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കും
ജിയോ ഫിനാൻഷ്യൽ ആപ്പ് തേർഡ് പാർട്ടി ഉത്പ്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റ്‌പ്ലേസ് മാതൃകയിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. എ.ഐ., മെഷീൻ ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ജിയോഫിനാൻസ് ആപ്പ്, ഉപയോക്താക്കൾക്കായി ഭാവിയിൽ ഒരു ‘ഫിനാൻഷ്യൽ സ്കോർ’ സൃഷ്ടിക്കുകയും, സാമ്പത്തിക കാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി വിവിധ വിഷയങ്ങളിൽ ഉപദേശം നൽകുകയും ചെയ്യും .
Read More » -
ഏപ്രിൽ 1 മുതൽ E20 പെട്രോൾ വിൽപന നിർബന്ധമാക്കും; ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ 95 ആയിരിക്കണമെന്നും നിർദ്ദേശം
ന്യൂഡൽഹി: 2026 ഏപ്രിൽ ഒന്ന് മുതൽ, 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20) രാജ്യവ്യാപകമായി വിൽക്കുന്നത് നിർബന്ധമാക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രനിർദേശം. കൂടാതെ ഇന്ധനത്തിന്റെ മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. അസംസ്കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക, വിളകളിൽ നിന്ന് ലഭിക്കുന്ന എഥനോളിനുള്ള ആവശ്യം കൂട്ടി കർഷക വരുമാനം വർധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് ഇന്ത്യയുടെ ശുദ്ധ ഊർജ്ജ, ഇന്ധന വൈവിധ്യവൽക്കരണ തന്ത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. 20 ശതമാനം വരെ എഥനോൾ കലർത്തിയ പെട്രോൾ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് മിനിമം റിസർച്ച് ഓക്ടേൻ നമ്പർ (RON) 95 ഉറപ്പുവരുത്തി വിതരണം ചെയ്യാനാണ് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ കമ്പനികൾക്ക് നിർദേശം നൽകിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നിർബന്ധമാക്കും. പ്രത്യേക സാഹചര്യങ്ങളിൽ, ചില പ്രദേശങ്ങളിൽ പരിമിതമായ…
Read More » -
പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ
തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…
Read More » -
ട്രംപിന്റെ തീരുവ പ്രയോഗം തീരുന്നില്ല; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികൾക്ക് നേരെയാണ്; സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് 126% തീരുവ!
വാഷിംഗ്ടൺ: അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം…
Read More »