16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കാനുള്ള നീക്കവുമായി അദാനി പവര്‍

        മുംബൈ: അദാനി പവറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ആറ് അനുബന്ധ സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. അദാനി പവര്‍ ചൊവ്വാഴ്ച ബിഎസ്ഇ ഫയലിംഗിലൂടെയാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്. ഫയലിംഗ് അനുസരിച്ച്, അദാനി പവര്‍ മഹാരാഷ്ട്ര ലിമിറ്റഡ്, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, അദാനി പവര്‍ (മുന്ദ്ര) ലിമിറ്റഡ്, ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റായ്പൂര്‍ എനര്‍ജന്‍ ലിമിറ്റഡ്, റായ്ഗഡ് എനര്‍ജി ജനറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അദാനി പവറില്‍ ലയിക്കുന്ന അനുബന്ധ സ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാണ്. സ്‌കീമിന്റെ നിയുക്ത തീയതി 2021 ഒക്ടോബര്‍ 1 ആയിരിക്കും. ഈ ആറ് ഉപസ്ഥാപനങ്ങളുടെയും മുഴുവന്‍ ആസ്തികളും ബാധ്യതകളും അദാനി പവറിന് കൈമാറും. വലിപ്പം, സ്‌കേലബിളിറ്റി, സംയോജനം, മെച്ചപ്പെട്ട നിയന്ത്രണങ്ങള്‍, ചെലവ്, വിഭവ വിനിയോഗം, കൂടുതല്‍ സാമ്പത്തിക ശക്തിയും വഴക്കവും, അതുവഴി ചലനാത്മകമായ ബിസിനസ്സ് സാഹചര്യങ്ങളും ചാഞ്ചാട്ടവും പരിഹരിക്കുന്ന കൂടുതല്‍ കരുത്തുറ്റ ഒരു സ്ഥാപനം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ…

        Read More »
      • ബ്രിട്ടീഷ് പണപ്പെരുപ്പം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

        ലണ്ടന്‍: ബ്രിട്ടീഷ് പണപ്പെരുപ്പം കഴിഞ്ഞ മാസം 30 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.2 ശതമാനത്തിലെത്തി. വിശകലന വിദഗ്ധര്‍ക്കിടയിലെ പ്രതീക്ഷകളുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ധനമന്ത്രി ഋഷി സുനക് ജീവിതച്ചെലവ് പ്രതിസന്ധി ലഘൂകരിക്കാന്‍ എങ്ങനെ സഹായിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ബുധനാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരമാണിത്. സാമ്പത്തിക വിദഗ്ധരുടെ റോയിട്ടേഴ്‌സ് വോട്ടെടുപ്പിലെ ശരാശരി പ്രവചനം 5.9 ശതമാനമാണ്. പ്രതികരിച്ച 39 പേരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇത്രയും ശക്തമായ നില പ്രതീക്ഷിച്ചിരുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎന്‍എസ്) ഫെബ്രുവരിയിലെ പണപ്പെരുപ്പത്തിന്റെ ഏറ്റവും വലിയ ചാലകങ്ങളായി ഗാര്‍ഹിക ഊര്‍ജ്ജ ബില്ലുകളും പെട്രോളും ചൂണ്ടിക്കാണിച്ചു. ഉപഭോക്തൃ വില പ്രതിമാസം 0.8 ശതമാനം വര്‍ദ്ധിച്ചതായി ഒഎന്‍എസ് പറഞ്ഞു. ഇത് 2009 ന് ശേഷമുള്ള ഫെബ്രുവരിയിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ്. കഴിഞ്ഞ ആഴ്ച, ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പണപ്പെരുപ്പം 8 ശതമാനത്തിന് മുകളില്‍ ഉയരുമെന്ന പ്രവചനം അതിന്റെ നാലിരട്ടിയിലധികമായി ഉയര്‍ത്തിയിരുന്നു.  

        Read More »
      • ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് എസ്ബിഐ

        ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് പ്രീമിയത്തിന് മേലുള്ള ജിഎസ്ടി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ വേണമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. നിലവില്‍ 18 ശതമാനം നിരക്കിലാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നികുതി ഇടാക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സിന്റെ വളര്‍ച്ച കേവലം 4.2 ശതമാനം മാത്രമായിരിക്കുമ്പോള്‍ ഉയര്‍ന്ന നികുതി തിരിച്ചടിയാവും എന്നാണ് എസ്ബിഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. രാജ്യത്തെ പരമാവധി ആളുകളെ ഇന്‍ഷുറന്‍സ് മേഖല ഉള്‍ക്കൊള്ളണം. കോവിഡ് ഏല്‍പ്പിച്ച ആഘാതം നിലനില്‍ക്കെ, ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താന്‍ ഏറ്റവും ഉചിതമായ സമയം ഇതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുത്തിട്ട് 20 വര്‍ഷമായി. അമ്പതോളം സ്വകാര്യ കമ്പനികള്‍ ഈ മേഖലയിലുണ്ട്. എന്നിട്ടും മേഖല പ്രതീക്ഷിച്ച രീതിയില്‍ വളരുന്നില്ല. അതുകൊണ്ട് തന്നെ ഇന്‍ഷുറന്‍സ് മേഖലയുടെ നാളുകളായുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. എല്ലാ മേഖലകളിലും ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എത്തുന്നില്ല. ഈ വിടവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെ പ്രധാന്‍മന്ത്രി…

        Read More »
      • രൂപ-റൂബിള്‍ ഇടപാട്: വിദേശ കറന്‍സിയുമായി ഇടപാട് പെഗ് ചെയ്തേക്കും

        ന്യൂഡല്‍ഹി: പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ വിശ്വസ്ത പങ്കാളികളില്‍ ഒരാളാണ് റഷ്യ. അതുകൊണ്ടാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശ നടപടിയെ ഐക്യരാഷ്ട സഭയില്‍ പോലും ഇതുവരെ ഇന്ത്യ തള്ളിപ്പറയാത്തത്. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സിയും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് ഈ മാസം ആദ്യം കൈമാറിയിരുന്നു. രൂപ-റൂബിള്‍ ഇടപാടില്‍ നഷ്ടമുണ്ടാകാതിരിക്കാന്‍ മറ്റൊരു വിദേശ കറന്‍സിയുമായി ഇടപാട് പെഗ് (മറ്റൊരു കറന്‍സിയുടെ വില ആധാരമാക്കി) ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു റൂബിള്‍ എത്ര ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണെന്ന് തീരുമാനിക്കാന്‍ യൂറോ ആല്ലെങ്കില്‍ യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയേക്കും. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റൂബിള്‍ വില ഇടിയുന്നത് കൊണ്ട് വില സ്ഥിരമായി നിശ്ചയിക്കില്ല. വിഷയത്തില്‍ എസ്ബിഐ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയിട്ടുണ്ട്. 2022ല്‍ ഇതുവരെ ഡോളറിനെതിരെ 38 ശതമാനം ആണ് റൂബിള്‍ വില ഇടിഞ്ഞത്. അതേ സമയം റൂബിളിനെതിരെ ഇന്ത്യന്‍ കറന്‍സി 26…

        Read More »
      • ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

        മുംബൈ: വായ്പ സംവിധാനം സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് (ആര്‍ബിഐ) ഇന്ത്യന്‍ വിപണിയില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിന് ആര്‍ബിഐ കഴിഞ്ഞ രണ്ട് വര്‍ഷമായി പണലഭ്യത ഉറപ്പാക്കിയിരുന്നു. ഇത് പിന്‍വലിക്കും. എങ്കിലും സമ്പദ്വ്യവസ്ഥയുടെ ഉല്‍പാദന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പണലഭ്യത ഉറപ്പാക്കുമെന്ന് സിഐഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ആര്‍ബിഐ നടപ്പാക്കിയ ലിക്വിഡിറ്റി നടപടികളില്‍ ഭൂരിഭാഗത്തിന്റെയും കാലാവധി കഴിഞ്ഞു. വായ്പകളില്‍ പലതും തിരികെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏകദേശം 17 ലക്ഷം കോടി രൂപയുടെ പണലഭ്യത ആര്‍ബിഐ ഉറപ്പക്കിയിരുന്നു. അതില്‍ 12 ലക്ഷം കോടി രൂപ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം വിപണിയിലേക്ക് പമ്പ് ചെയ്യുമ്പോള്‍ നമ്മള്‍ ചക്രവ്യൂഹത്തിലേക്ക് പ്രവേശിക്കുകയാണ്. എന്നാല്‍ എങ്ങനെ പുറത്തുകടക്കണമെന്ന് കുറച്ച് ആളുകള്‍ക്കേ അറിയൂ എന്നും അതിനാല്‍ ഇതിന് കാലാവധി നിശ്ചയിക്കേണ്ടതുണ്ടെന്നും…

        Read More »
      • റഷ്യ-യുക്രൈന്‍ സംഘര്‍ഷം വിപണികളെ പിടിച്ചുകുലുക്കുന്നു; സെന്‍സെക്സില്‍ 571 പോയന്റ് നഷ്ടം; നിഫ്റ്റി 17,150ന് താഴെ

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ അയവുവരാത്തത് വിപണിയെ പ്രതികൂലമായി ബാധിച്ചു. യുദ്ധ വിഷയത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും പരിഹാരമായിട്ടില്ല. രണ്ടുദിവസത്തെ നേട്ടത്തിന് വിരാമമിട്ട് ഇന്ന് നഷ്ടത്തിലാണ് സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്സില്‍ 160 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. ഒടുവില്‍ 571 പോയന്റ് താഴ്ന്ന് 57,292 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 169.45 പോയന്റ് താഴ്ന്ന് 17,096ലുമെത്തി. പവര്‍ഗ്രിഡ്, അള്‍ട്രടെക് സിമെന്റ്സ്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, യുപിഎല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ എനര്‍ജി ഓഹരികള്‍ മികച്ചനേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, സിപ്ല, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. നിഫ്റ്റി മെറ്റല്‍, മീഡിയ…

        Read More »
      • ബിബിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കാന്‍ ധാരണ

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ (ബിബിഎന്‍എല്‍) നഷ്ടത്തിലായ സര്‍ക്കാര്‍ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡുമായി (ബിഎസ്എന്‍എല്‍) ലയിപ്പിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട നപടികള്‍ പുരോഗമിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഓള്‍ ഇന്ത്യ ഗ്രാജുവേറ്റ് എന്‍ജിനീയേഴ്സ് ആന്‍ഡ് ടെലികോം ഓഫീസര്‍ അസോസിയേഷന്‍ (എഐജിഇടിഒഎ) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പുര്‍വാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിബിഎന്‍എല്ലിന്റെ കടന്നുവരവ് ബിഎസ്എന്‍എല്ലിന് പുതുജീവന്‍ നല്‍കുമെന്നാണു വിലയിരുത്തല്‍. ലയനത്തോടെ നിലവില്‍ ബിബിഎന്‍എല്‍ രാജ്യത്ത് ഏറ്റെടുത്തിരിക്കുന്ന എല്ലാ ജോലികളും കരാറുകളും ബിഎസ്എന്‍എല്ലില്‍ എത്തും. ലയനവുമായി ബന്ധപ്പെട്ട് കേന്ദ്ര ടെലികോം മന്ത്രിയുമായി ഒരു മണിക്കൂറിലധികം സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്എന്‍എല്ലിന് നിലവില്‍ രജ്യത്ത് 6.8 ലക്ഷം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) ശൃംഖലയുണ്ട്. നിര്‍ദ്ദിഷ്ട ലയനത്തോടെ, യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് രാജ്യത്തെ 1.85…

        Read More »
      • ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ യുക്രെയ്ന്‍-റഷ്യ യുദ്ധം ദോഷകരമായി ബാധിക്കും: ഐ.എം.എഫ്.

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group വാഷിംഗ്ടണ്‍: റഷ്യ യുക്രെയ്‌നില്‍ നടത്തുന്ന യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). എന്നാല്‍, യുദ്ധം ചൈനയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ താരതമ്യേന ചെറുതാണെന്നും ഐ.എം.എഫ്. പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ വിവിധ വഴികളിലൂടെയാകും ഈ പ്രതിസന്ധി കടന്നുവരുന്നത്. ഇത് കോവിഡ്-19 സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ സ്വാധീനത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും ഐ.എം.എഫിന്റെ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു. ആഗോള എണ്ണവിലയില്‍ കുത്തനെയുണ്ടായ വര്‍ദ്ധനവ് ഇതു സൃഷ്ടിച്ച വ്യാപര ആഘാതത്തിന്റെ തെളിവാണ്. ഇത് ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്കും, കറന്റ് അക്കൗണ്ട് കമ്മിയിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ഗോതമ്പ് പോലുള്ള കയറ്റുമതി ചരക്കുകളുടെ വിലയിലെ അനുകൂലമായ ചില ചലനങ്ങള്‍ കറന്റ് അക്കൗണ്ടിലെ ആഘാതത്തെ ഭാഗികമായി കുറയ്ക്കും. യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈനീസ് സമ്പദ്വ്യവസ്ഥകളില്‍ യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ പ്രതാഘാതം ഇന്ത്യയുടെ കയറ്റുമതിക്കുള്ള ബാഹ്യ ഡിമാന്‍ഡിന്…

        Read More »
      • ‘ഹാപ്പി ഹോളി’; ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതി ഓഹരിവിപണികളെ ഉണര്‍വിലേക്ക് നയിക്കുന്നു. കൂപ്പുക്കുത്തിയ സൂചികകളില്‍ ഇതോടെ ഹോളി ആഘോഷം തുടങ്ങി. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് രണ്ടുശതമാനത്തോളം ഉയര്‍ന്നു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1,047.28 പോയന്റ് ഉയര്‍ന്ന് 57,863.93ലും നിഫ്റ്റി 311.70 പോയന്റ് നേട്ടത്തില്‍ 17,287ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും നാലുശമതാനത്തിലേറെ നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ടുശതമാനംവീതവും ഉയര്‍ന്നു. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയാണ് വിപണിയെ ചലിപ്പിച്ചത്. കാല്‍ ശതമാനം നിരക്കുവര്‍ധന പ്രതീക്ഷിച്ചതായതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വിപണി സ്വാഗതം ചെയ്തു. അസംസ്‌കൃത എണ്ണവില കുറയുന്നതും വിപണി നേട്ടമാക്കി. 5.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫ്സിയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും…

        Read More »
      • ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 മില്യണ്‍ പിന്നിട്ടു

        വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മുംബൈ: ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണം 100 ദശലക്ഷം നാഴികക്കല്ലിലെത്തിയതായി ബിഎസ്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആശിഷ് ചൗഹാന്‍ പറഞ്ഞു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നറിയപ്പെടുന്ന ബിഎസ്ഇ വെറും 91 ദിവസത്തിനുള്ളിലാണ് 10 ദശലക്ഷം നിക്ഷേപ അക്കൗണ്ടുകള്‍ ചേര്‍ത്തത്. 2021 ഡിസംബര്‍ 15ന് ബിഎസ്ഇ 90 മില്യണ്‍ നിക്ഷേപ അക്കൗണ്ട് എന്ന നേട്ടം കൈവരിച്ചിരുന്നു. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത നിക്ഷേപ അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇത് രണ്ടാമത്തെ വേഗത്തിലുള്ള വളര്‍ച്ചയാണ്. 80 മില്യണില്‍നിന്ന് 90 മില്യണിലേക്കായിരുന്നു അതിവേഗ വളര്‍ച്ച. 85 ദിവസം കൊണ്ടാണ് ബിഎസ്ഇ ആ നാഴികക്കല്ല് നേടിയത്. ബിഎസ്ഇ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനം 2,54,45,122.12 കോടി രൂപയാണെന്നും ചൗഹാന്‍ ട്വീറ്റില്‍ പറഞ്ഞു. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

        Read More »
      Back to top button
      error: