Business
-
ഹുറൂണ്‍ റിച്ച് ലിസ്റ്റ്: ആദ്യ പത്തിലെ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: 2022 ഹുറൂണ്‍ റിച്ച് ലിസ്റ്റിലെ ആദ്യ പത്തില്‍ എത്തിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. ഹുറൂണ്‍ റിച്ച് ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്താണ് അംബാനി നില്‍ക്കുന്നത്. 103 ബില്യണ്‍ ഡോളറാണ് അംബാനിയുടെ ആകെ സമ്പത്ത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് സൈറസ് പൂനവാല, ഡി-മാര്‍ട്ട് സ്ഥാപകന്‍ രാധാ കിഷന്‍ ദമാനി, സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ എന്നിവരാണ് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആഗോളതലത്തിലെ ആദ്യ നൂറില്‍ പുതുതായി പ്രവേശിച്ച മൂന്ന് ഇന്ത്യക്കാര്‍. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എം3എമ്മുമായി ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യക്കാരുടെ അഭിമാനമായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ ആദ്യ പത്തിലെത്തിയത്. ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ 81 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി അദാനി രണ്ടാം സ്ഥാനത്തും 28 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ശിവ് നാടാറും കുടുംബവും മൂന്നാം സ്ഥാനത്തും…
Read More » -
ബ്രോഡ്ബാന്‍ഡ് ഉപയോഗം ഇന്ത്യയില്‍ വര്‍ധിക്കുന്നു; എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധന
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. ഈ വര്‍ഷം ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അടുത്ത കുറച്ച് വര്‍ഷത്തേക്ക് ബ്രോഡ്ബാന്‍ഡ് വളര്‍ച്ചാ എഞ്ചിനായി 4ജി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നോക്കിയ എംബിഐടി റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വിലയിരുത്തി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. മൊബൈല്‍ ഡാറ്റ ഉപയോഗം സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) 2017 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 53 ശതമാനമായി ഉയര്‍ന്നു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5…
Read More » -
ഓട്ടോ പി.എല്‍.ഐ. പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഓട്ടോ പിഎല്‍ഐ പദ്ധതിയില്‍ ഇടം നേടി 75 കമ്പനികള്‍. വാഹന നിര്‍മാണ രംഗത്തെ സ്വദേശീവത്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പദ്ധതി അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഹീറോ മോട്ടോകോര്‍പ്, ടൊയോട്ട, മാരുതി, ടാറ്റാ തുടങ്ങി 75 കമ്പനികള്‍ പദ്ധതിയുടെ ഭാഗമാവും. നിലവില്‍ ഓട്ടോപാര്‍ട്ട്‌സ് ഉല്‍പ്പാദന രംഗത്ത് ഇല്ലാത്ത ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സിയറ്റ് എന്നിവയെയും കേന്ദ്രം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎല്‍ഐ സ്‌കീമിന്റെ ഭാഗമാവാന്‍ ലഭിച്ച 115 അപേക്ഷകളില്‍ നിന്നാണ് 75 കമ്പനികളെ തെരഞ്ഞെടുത്തത്. അഞ്ചുവര്‍ഷത്തേക്ക് വിവിധ മേഖലകളിലായി 18 ശതമാനം വരെ ഇളവുകള്‍ ആണ് പദ്ധതിയുടെ ഭാഗമായി കമ്പനികള്‍ക്ക് ലഭിക്കുക. ഈ 75 കമ്പനികള്‍ ചേര്‍ന്ന് ഏകദേശം 74,850 കോടിയുടെ നിക്ഷേപം അടുത്ത 5 വര്‍ഷം കൊണ്ട് രാജ്യത്ത് നടത്തും. നേരത്തെ കണക്കുകൂട്ടിയതില്‍ നിന്ന് 32350 കോടിയുടെ അധിക നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്. വാഹന…
Read More » -
ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ബെംഗളൂരു: ഫോണ്‍ പേ, ഗൂഗിള്‍ പേ, ആമസോണ്‍ പേ, പേടിഎം എന്നീ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകള്‍ക്ക് പിന്നാലെ ടാറ്റയുടെ പേയ്‌മെന്റ് ആപ്പും എത്തുന്നു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ (യുപിഐ) പ്രവര്‍ത്തനം ആരംഭിക്കാനുള്ള അനുമതിക്കായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നും ടാറ്റ കമ്പനി ക്ലിയറന്‍സ് തേടി. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ടാറ്റാ ഗ്രൂപ്പിന്റെ വാണിജ്യ യൂണിറ്റായ ടാറ്റ ഡിജിറ്റല്‍, ഐസിഐസിഐ ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. പണമിടപാട് കൂടുതല്‍ ശക്തമാക്കാന്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാ ദാതാക്കളുമായും കമ്പനി ചര്‍ച്ച നടത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പം പണമിടപാട് നടത്താനുള്ള ഒരു പ്രധാന കണ്ണിയാണ് നോണ്‍-ബാങ്കിംങ് ആപ്പുകള്‍. യുപിഐ ആപ്പുകളിലൂടെ വലിയ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇത് സുഗുമമാക്കുന്നതിനായി ഒന്നിലധികം ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയാണ് ഗൂഗിള്‍ പേ…
Read More » -
ആപ്പിള്‍ ‘കുബുദ്ധി’യിലൂടെ ലാഭിച്ചത് 50,000 കോടി രൂപ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: 2020ലെ ഉല്‍പ്പന്ന അവതരണ പരിപാടിയിലാണ് യുഎസ് ടെക് ഭീമനായ ആപ്പിള്‍, ഐഫോണ്‍ ബോക്‌സുകളില്‍ നിന്നു ചാര്‍ജറുകള്‍ ഒഴിവാക്കുകയാണെന്നു വ്യക്തമാക്കിയത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആപ്പിള്‍ നടത്തിയ പ്രഖ്യാപനം ഏറെ പഴികേട്ടിരുന്നു. ചെലവ് കുറയ്ക്കാനുള്ള കമ്പനിയുടെ തന്ത്രമായിരുന്നു ഇതെന്നു വ്യക്തമാക്കുന്നതാണ് നിലവില്‍ പുറത്തുവരുന്ന കണക്കുകള്‍. പദ്ധതി പ്രഖ്യാപിച്ച് ഏതാണ്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, ബോക്‌സില്‍ നിന്ന് ചാര്‍ജിങ് ബ്രിക്ക് നീക്കം ചെയ്തതിലൂടെ ആപ്പിള്‍ അഞ്ചു ബില്യണ്‍ പൗണ്ട് (50,000 കോടിയിലധികം രൂപ) ലാഭിച്ചതായാണ് വിവരം. ഡെയ്‌ലി മെയിലാണ് ഇതു സംബന്ധിച്ചു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ ഉപകരണങ്ങളുടെ വില മുന്‍ തലമുറ ഉല്‍പ്പന്നങ്ങള്‍ക്ക് സമാനമായി നിലനിര്‍ത്തിയതുവഴി, ആപ്പിള്‍ അതിന്റെ നേട്ടങ്ങളും ലാഭവും ഉപയോക്താക്കള്‍ക്കു കൈമാറിയില്ല. ചാര്‍ജറുകള്‍, ഇയര്‍ പോഡുകള്‍ എന്നിവ ഒഴിവാക്കിയതിനൊപ്പം ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്ന ബോക്‌സുകളുടെ വലിപ്പം കുറച്ചും കമ്പനിക്കു നേട്ടമുണ്ടാക്കാനായി. ബോക്‌സുകളുടെ വലിപ്പം കുറയ്ക്കാന്‍ സാധിച്ചതുവഴി കയറ്റുമതിയിലാണു കമ്പനി…
Read More » -
തൊഴില്‍ ചൂഷണം: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: കേരളത്തിലെ സൊമാറ്റോ ജീവനക്കാര്‍ സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ചൂണ്ടിക്കാട്ടിയാണ് ഈ സമരം. ന്യായമായ വേതനം നല്‍കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു എന്നും ആരോപണമുണ്ട്. പുതിയ ബുക്കിങ് രീതിയനുസരിച്ച് ഇടവേളയില്ലാതെ 15 മണിക്കൂര്‍ വരെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. 2022 മുതല്‍ 400 രൂപയാണ് ഒരു ദിവസം നല്‍കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൊമാറ്റോ ജീവനക്കാരുടെ സമരം. കമ്പനിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പേരില്‍ തങ്ങളുടെ വേതനം വെട്ടിക്കുറച്ചെന്നും മറ്റും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി പങ്കാളികള്‍ ഉള്‍പ്പെടെയാണ് കമ്പനിയുടെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. വരുമാനം കുറഞ്ഞെന്ന് മാത്രമല്ല പരാതിപ്പെട്ടാല്‍ ജീവനക്കാരുടെ ഐഡി ബ്ലോക്ക് ചെയ്യുമെന്ന പ്രശ്നം ഉള്‍പ്പെടെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.…
Read More » -
ഗെയിമിങ് മേഖലയിലേക്ക് കടക്കാനൊരുങ്ങി വോഡഫോണ്‍ ഐഡിയ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഗെയിമിങ് മേഖലയിലേക്ക്. വിഐ ആപ്പിലൂടെ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് വിഐ ഗെയിമുകള്‍ ലഭ്യമാകും. ഗെയിമിങ്, സ്‌പോര്‍ട്‌സ് മീഡിയ കമ്പനിയായ നസാറ ടെക്‌നോളജീസുമായി ചേര്‍ന്നാണ് വിഐ ഗെയിംസ് അവതരിപ്പിക്കുന്നത്. ആക്ഷന്‍, അഡ്വെഞ്ചര്‍, വിദ്യാഭ്യാസം, വിനോദം, പസില്‍, റേസിങ്, സ്‌പോര്‍ട്‌സ് തുടങ്ങി 10 വിഭാഗങ്ങളിലായി 1200ല്‍അധികം അന്‍ഡ്രോയ്‌സ്, എച്ച്ടിഎംഎല്‍5 അധിഷ്ഠിത മൊബൈല്‍ ഗെയിമുകളാണ് വിഐ ആപ്പിലൂടെ ലഭിക്കുക. പ്ലാറ്റിനം, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിലൂടെയും സൗജന്യമായും ഉപയോഗിക്കാവുന്ന ഗെയിമുകളാണ് വിഐ ലഭ്യമാക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ 30 ഗെയിമുകള്‍ അടങ്ങിയ ഒരു മാസത്തെ പ്ലാറ്റിനം പ്ലാനിന് 56 രൂപ നല്‍കണം. സൗജന്യമായി ഉപയോഗിക്കാവുന്ന ഗെയിമുകളുടെ എണ്ണം 250ല്‍ അധികമാണ്. ഭാവിയില്‍ സോഷ്യല്‍ ഗെയിമിംഗ്, ഇ-സ്‌പോര്‍ട്‌സ് എന്നിവയിലൂടെ വിഐ ഗെയിംസ് വിപുലപ്പെടുത്താനും കമ്പനിക്ക് പദ്ധതികളുണ്ട്. ഗെയിമിംഗ് സേവനങ്ങളിലൂടെ ഉപഭോക്താക്കളില്‍ നിന്നുള്ള ശരാശരി വരുമാനം…
Read More » -
വിലക്കില്‍ വിലങ്ങി പേടിഎം; ഓഹരി വില 13% ഇടിഞ്ഞു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് പേടിഎമ്മിന് റിസര്‍വ് ബാങ്ക് വിലക്കേര്‍പ്പെടുത്തിയതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയില്‍ കുത്തനെ ഇടിഞ്ഞു. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 13ശതമാനം ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിലവാരമായ 677 രൂപയിലെത്തി. ഇതോടെ ഇഷ്യു വിലയായ 2,150 രൂപയില്‍നിന്ന് 69ശതമാനമാണ് തകര്‍ച്ച നേരിട്ടത്. 2021 നവംബര്‍ 18നാണ് കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. സമഗ്രമായ ഐടി ഓഡിറ്റിങ് നടത്തണമെന്നും പേടിഎമ്മിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഉപഭോക്താക്കളെ ആര്‍ബിഐയുടെ ഉത്തരവ് ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. പേടിഎം യുപിഐ, വാലറ്റ്, ഫാസ്ടാഗ് അക്കൗണ്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാനാവും. പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ള ഡെബിറ്റ്, ക്രെഡിറ്റ്, പേടിഎം പോസ്റ്റ്പേയ്ഡ് സേവനങ്ങളും തുടര്‍ന്നും ഉപയോഗിക്കാം. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി സൂചികകള്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: വ്യാപാര ആഴ്ച്ചയുടെ ആദ്യദിനം നിക്ഷേപകര്‍ക്ക് പ്രതീക്ഷയേകി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. തുര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തതു. മൊത്തവില പണപ്പെരുപ്പം ഉയര്‍ന്നിട്ടും ഏഷ്യന്‍ സൂചികകള്‍ ദുര്‍ബലാവസ്ഥയില്‍ തുടര്‍ന്നിട്ടും രാജ്യത്തെ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. റഷ്യ-യുക്രൈന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട പുതിയ ചര്‍ച്ചകളില്‍ നിക്ഷേപകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 100 പോയന്റുമാത്രം നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 936 പോയന്റ് ഉയര്‍ന്ന് 56,486ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 241 പോയന്റ് നേട്ടത്തില്‍ 16,871ലെത്തി. നാലുശതമാനം ഉയര്‍ന്ന ഇന്‍ഫോസിസാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റന്‍, വിപ്രോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ 2-3.5ശതമാനംവരെ ഉയര്‍ന്നു. ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എച്ച്.യു.എല്‍, ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്സി ലൈഫ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ 1.-2ശതമാനം നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, ധനകാര്യ സേവനം,…
Read More » -
എന്‍. ചന്ദ്രശേഖരന്‍ എയര്‍ ഇന്ത്യ ചെയര്‍മാനായി നിയമിതനായി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ഔദ്യോഗികമായി നിയമിതനായി. എയര്‍ ഇന്ത്യ കഴിഞ്ഞയാഴ്ച നടത്തിയ ബോര്‍ഡ് മീറ്റിംഗിലാണ് നിയമനത്തിന് അനുമതി നല്‍കിയത്. എയര്‍ലൈനിന്റെ മുന്നോട്ടുള്ള വളര്‍ച്ചാ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്നു. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയര്‍മാന്‍ സഞ്ജീവ് മേത്ത എന്നിവരേയും ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡ് അംഗങ്ങളുടെ നിയമനത്തിന് ആവശ്യമായ സെക്യൂരിറ്റി ക്ലിയറന്‍സുകള്‍ വന്നതോടെ നിയമനത്തിന് വഴിയൊരുക്കിയതായി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ ചദ്രശേഖരന്‍ 2022 ഫെബ്രുവരിയില്‍ ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി അഞ്ച് വര്‍ഷത്തേക്ക് വീണ്ടും നിയമിതനായി. ഇതേത്തുടര്‍ന്ന് എന്‍ ചന്ദ്രശേഖരനെ ഏതാനും ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അനുമതി തേടി ടാറ്റ സണ്‍സ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. അടുത്ത മാസം ചുമതലയേല്‍ക്കേണ്ടിയിരുന്ന, നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ…
Read More »