Business

‘ഹാപ്പി ഹോളി’; ഓഹരി വിപണികള്‍ കുതിച്ചുയര്‍ന്നു

വാര്ത്തകളറിയാന്ന്യൂസ്ദെന്വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകൂ  Join Whatsapp Group

മുംബൈ: റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതി ഓഹരിവിപണികളെ ഉണര്‍വിലേക്ക് നയിക്കുന്നു. കൂപ്പുക്കുത്തിയ സൂചികകളില്‍ ഇതോടെ ഹോളി ആഘോഷം തുടങ്ങി. വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ സെന്‍സെക്സ് രണ്ടുശതമാനത്തോളം ഉയര്‍ന്നു. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 1,047.28 പോയന്റ് ഉയര്‍ന്ന് 57,863.93ലും നിഫ്റ്റി 311.70 പോയന്റ് നേട്ടത്തില്‍ 17,287ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇതോടെ ഈയാഴ്ച സെന്‍സെക്സും നിഫ്റ്റിയും നാലുശമതാനത്തിലേറെ നേട്ടമുണ്ടാക്കി. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളാകട്ടെ രണ്ടുശതമാനംവീതവും ഉയര്‍ന്നു. ഹോളി പ്രമാണിച്ച് വെള്ളിയാഴ്ച ഓഹരി വിപണിക്ക് അവധിയാണ്. റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പുരോഗതിയാണ് വിപണിയെ ചലിപ്പിച്ചത്. കാല്‍ ശതമാനം നിരക്കുവര്‍ധന പ്രതീക്ഷിച്ചതായതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വിപണി സ്വാഗതം ചെയ്തു. അസംസ്‌കൃത എണ്ണവില കുറയുന്നതും വിപണി നേട്ടമാക്കി.

5.4ശതമാനം ഉയര്‍ന്ന എച്ച്ഡിഎഫ്സിയാണ് നിഫ്റ്റിയില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എസ്ബിഐ ലൈഫ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ഇന്‍ഫോസിസ്, സിപ്ല, ഐഒസി, കോള്‍ ഇന്ത്യ, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നഷ്ടനേരിട്ടത്. ഓട്ടോ സൂചിക രണ്ടു ശതമാനവും റിയാല്‍റ്റി മൂന്നുശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനംവീതം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ന്യൂസ്ദെന്‍  വാട്സ്ആപ്പ് ഗ്രൂപ്പില്അംഗമാകാന്ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP

Back to top button
error: