16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കാനുള്ള നീക്കവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്

        ന്യൂഡല്‍ഹി: ബോണ്ടുകളിലൂടെ 12,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) അറിയിച്ചു. ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി 5,500 കോടി രൂപ വരെയുള്ള ബേസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള് എടി-1 ബോണ്ടുകളും 6,500 കോടി രൂപ വരെയുള്ള ടയര്‍ 2 ബോണ്ടുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 12,000 കോടി രൂപ വരെ മൂലധനം സമാഹരിക്കാനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ഫയലിംഗില്‍ പറയുന്നു. ടയര്‍ 2 ബോണ്ടുകളില്‍ വെളിപ്പെടുത്താത്ത കരുതല്‍ ശേഖരം, പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍, ഹൈബ്രിഡ് മൂലധന ഉപകരണങ്ങള്‍, നിക്ഷേപ കരുതല്‍ അക്കൗണ്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബേസല്‍ 3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍ക്ക് സമാനമാണ് എടി1 ബോണ്ടുകള്‍. ഇവ മൂലധനമായി തന്നെ പരിഗണിക്കും. അവ ബാങ്കുകളുടെ ടയര്‍ 1 മൂലധനത്തിന്റെ ഭാഗമാണ്. ബിഎസ്ഇയില്‍ പിഎന്‍ബി ഓഹരികള്‍ 1.96 ശതമാനം ഇടിഞ്ഞ് 34.95 രൂപയില്‍ അവസാനിച്ചു.

        Read More »
      • 70 മില്യണ്‍ ഡോളര്‍ സമാഹരിച്ച് എഡ്യുടെക് സ്റ്റാര്‍ട്ടപ്പ് ക്ലാസ്പ്ലസ്

        ന്യൂഡല്‍ഹി: ആല്‍ഫ വേവ് ഗ്ലോബലും ടൈഗര്‍ ഗ്ലോബലും ചേര്‍ന്ന് നടത്തിയ ഫണ്ടിംഗ് റൗണ്ടില്‍ എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ക്ലാസ്പ്ലസ് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 531 കോടി രൂപ) സമാഹരിച്ചു. സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി, അബുദാബി ആസ്ഥാനമായുള്ള ചിമേര വെഞ്ചേഴ്‌സ് പുതിയ നിക്ഷേപകനായി എത്തിയപ്പോള്‍ നിലവിലുള്ള നിക്ഷേപകരായ ആര്‍ടിപി ഗ്ലോബല്‍ കമ്പനിയിലെ നിക്ഷേപം ഇരട്ടിയാക്കി. 2021 ജൂണില്‍ സീരീസ് സി റൗണ്ടില്‍ 65 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷം വരുന്ന പുതിയ റൗണ്ട് ഫണ്ടിംഗില്‍ ക്ലാസ്പ്ലസിന്റെ മൂല്യം ഇരട്ടിയായി 600 മില്യണ്‍ ഡോളറായി ഉയര്‍ന്നു, കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 2018ല്‍ മുകുള്‍ റുസ്തഗിയും ഭസ്വത് അഗര്‍വാളും ചേര്‍ന്നാണ് ക്ലാസ്പ്ലസ് സ്ഥാപിച്ചത്. അധ്യാപകര്‍ക്കും കണ്ടന്റുകള്‍ നല്‍കുന്നവര്‍ക്കും ഓഫ്‌ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ കോഴ്‌സുകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനും അനുവദിക്കുന്ന ആദ്യത്തെ ഓണ്‍ലൈന്‍ മൊബൈല്‍ പ്ലാറ്റ്ഫോമായി ഇത് പ്രവര്‍ത്തിക്കുന്നു. പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്തുന്നതിനും ക്ലാസ്പ്ലസിന്റെ ആഗോള സാന്നിധ്യം വിപുലീകരിക്കുന്നതിനും…

        Read More »
      • കല്‍ക്കരി വിതരണ ആശങ്കകള്‍ ഒഴിവാക്കി കോള്‍ ഇന്ത്യ

        ന്യൂഡല്‍ഹി: കല്‍ക്കരി വിതരണ ക്ഷാമം സംബന്ധിച്ച ആശങ്കകള്‍ ഒഴിവാക്കിക്കൊണ്ട്, ഊര്‍ജമേഖലയുടെ ആവശ്യം നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 24 വരെ കോള്‍ ഇന്ത്യ, രാജ്യത്തെ പവര്‍ യൂട്ടിലിറ്റികള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന അളവായ 528 ദശലക്ഷം ടണ്‍ കല്‍ക്കരി വിതരണം ചെയ്തു. വൈദ്യുതി മന്ത്രാലയവും, കേന്ദ്ര വൈദ്യുതി അതോറിറ്റിയും കണക്കാക്കിയിട്ടുള്ള 536 ടണ്‍ പ്രൊ-റേറ്റഡ് ഡിമാന്‍ഡിന്റെ 98.5 ശതമാനമാണിത്. കോള്‍ ഇന്ത്യ ലിമിറ്റഡ് (സിഐഎല്‍) വൈദ്യുതി മേഖലയുടെ വിതരണ ആശങ്ക ഒഴിവാക്കുകയും, ഈ മേഖലയുടെ കല്‍ക്കരി ആവശ്യകത മുന്‍ഗണനാടിസ്ഥാനത്തില്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നതായി പ്രസ്താവനയില്‍ പറഞ്ഞു. സപ്ലൈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പോലെ, രാജ്യത്തെ പവര്‍ സ്റ്റേഷനുകളിലേക്കുള്ള കയറ്റുമതി കൃത്യമായി നിറവേറ്റുന്നതിലും സിഐഎല്‍ ശ്രദ്ധ കൊടുക്കുന്നു. പവര്‍ പ്ലാന്റുകളിലെ ആഭ്യന്തര കല്‍ക്കരി ശേഖരം ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഏകദേശം 25 ദശലക്ഷം ടണ്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഗുഡ്‌സ്…

        Read More »
      • തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്

        കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4765 ആയി. തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ 200 രൂപയുടെ കുറവു രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 160 രൂപ കൂടി താഴ്ന്നു. ഇന്നത്തെ ഇടിവു കൂടിയാവുമ്പോള്‍ മൂന്നു ദിവസത്തിനിടെ കുറഞ്ഞത് 440 രൂപ. ഈ മാസത്തിന്റെ രണ്ടാം പകുതി മുതല്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ് മുന്നോട്ടുപോവുന്നത്.  

        Read More »
      • ജിയോ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ പ്ലാന്‍ ഇങ്ങനെ

        മുംബൈ: റിലയന്‍സ് ജിയോ മറ്റൊരു പ്രീപെയ്ഡ് പ്ലാന്‍ കൂടി അവതരിപ്പിച്ചു, എന്നാല്‍ ഏറ്റവും പുതിയ ഈ പ്ലാന്‍ (Jio New Plan) കൃത്യം ഒരു മാസത്തെ വാലിഡിറ്റി തരുന്നുവെന്നതാണ് പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോയുടെ ആദ്യ പ്രീപെയ്ഡ് (Prepaid Plan) പ്ലാനാണിത്. എല്ലാ മാസവും ഒരു റീചാര്‍ജ് (Jio Recharge) ഓര്‍മ്മിക്കാന്‍ ആളുകളെ ഇതു സഹായിക്കുമെന്നും അതിനെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്നുമാണ്. പുതിയ 259 രൂപ ജിയോ പ്രീപെയ്ഡ് പ്ലാന്‍ നിലവിലുള്ള 239 രൂപ റീചാര്‍ജ് പാക്കിന് സമാനമാണ്, വ്യത്യാസം വാലിഡിറ്റിയില്‍ മാത്രമാണ്. 239 രൂപ പ്ലാനിനൊപ്പം നിങ്ങള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റി കാലയളവ് ലഭിക്കും, നിങ്ങള്‍ അത് വാങ്ങിയാല്‍ പുതിയത് ഒരു മാസത്തേക്ക് വാലിഡായി തുടരും. ഉദാഹരണത്തിന്, മാര്‍ച്ച് 5-ന് നിങ്ങളുടെ നമ്പര്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍, അടുത്ത റീചാര്‍ജ് തീയതി ഏപ്രില്‍ 5 ആയിരിക്കും. ബാക്കിയുള്ള ആനുകൂല്യങ്ങളും സമാനമാണ്. 259 രൂപ പ്ലാനില്‍ 1.5 ജിബി…

        Read More »
      • ജിഎസ്ടി വെട്ടിച്ച 11 ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് 96 കോടി രൂപ വീണ്ടെടുത്തു

        ന്യൂഡല്‍ഹി: രാജ്യത്ത് ജിഎസ്ടി വെട്ടിപ്പ് നടത്തിയ പതിനൊന്നോളം ക്രിപ്റ്റോ എക്സ്ചേഞ്ചുകളില്‍ നിന്നായി 95.86 കോടി രൂപ വീണ്ടെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. 81.54 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത്. പിഴയും പലിശയും ഉള്‍പ്പടെയുള്ള തുകയാണ് 95.86 കോടി. വസീര്‍എക്സ്, കോയിന്‍ ഡിസിഎക്സ്, കോയിന്‍ സ്വച്ച് കൂബര്‍, ബൈ യുകോയിന്‍, യുനോകോയിന്‍ തുടങ്ങിയ പ്രമുഖ ക്രിപ്റ്റോ എക്‌സ്ചേഞ്ചുകളിലെല്ലാം നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു. വസീര്‍എക്സ് ആണ് ഏറ്റവും ഉയര്‍ന്ന തുക വെട്ടിക്കാന്‍ ശ്രമിച്ചത്, 40.5 കോടി രൂപ. പിഴയും പലിശയും അടക്കം 49.18 കോടി രൂപയാണ് വസീര്‍എക്സില്‍ നിന്ന് ഈടാക്കിയത്. ക്രിപ്റ്റോ വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും കൈയ്യില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്ന എക്സ്ചേഞ്ച്, കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്നായിരുന്നു ജിഎസ്ടി അധികൃതരുടെ കണ്ടെത്തല്‍. ട്രേഡിംഗ് ഫീസ്, ഡിപോസിറ്റ് ഫീസ്, വിത്ഡ്രോവല്‍ ഫീസ് എന്നീ ഇനങ്ങളിലും വസീര്‍എക്സ് കമ്മീഷന്‍ ഈടാക്കുന്നുണ്ട്. 15.70 കോടിയുടെ വെട്ടിപ്പ് നടത്തിയ കോയിന്‍ ഡിസിഎക്സ് ആണ് രണ്ടാമത്. 13.76…

        Read More »
      • റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ

        ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. യുക്രെയ്‌നില്‍ നിന്നും എണ്ണ ഇറക്കുമതി നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാലാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണ വ്യവസായം നടത്തുന്ന പ്രദീപ് ചൗധരി പറഞ്ഞു. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

        Read More »
      • മലയാളി രാജ് സുബ്രഹ്മണ്യം ഫെഡ്എക്‌സ് സിഇഒ

        ടെന്നസി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ്എക്‌സിന്റെ സിഇഒ ആയി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിയായ രാജ് സുബ്രഹ്മണ്യം 1991ല്‍ ആണ് ഫെഡ്എക്‌സില്‍ എത്തുന്നത്. ഫെഡ്എക്‌സിന്റെ സ്ഥാപകന്‍ ഫ്രെഡറിക് സ്മിത്ത് ജൂണില്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യത്തിന്റെ നിയമനം. നിലവില്‍ ഫെഡ്എക്‌സ് കോര്‍പറേഷനിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് 56 വയസുകാരനായ സുബ്രഹ്മണ്യം. ഫെഡ്എക്‌സ് എക്‌സ്പ്രസിന്റെ പ്രസിഡന്റ്, സിഇഒ എന്നീ സ്ഥാനങ്ങളും ഫെഡ്എക്‌സ് കോര്‍പറേഷന്റെ വൈസ് പ്രസിഡന്റ്, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഐടി ബോംബെയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശേഷം 1989ല്‍ സിറാക്കൂസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിനായാണ് സുബ്രഹ്മണ്യം യുഎസില്‍ എത്തിയത്. പോസ്റ്റ് ഓഫീസുകളെക്കാള്‍ വേഗത്തില്‍ പാര്‍സലുകളും ഡോക്യുമെന്റുകളും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1973ല്‍ ഫ്രഡറിക് സ്മിത്ത് തുടങ്ങിയ സംരംഭം ആണ് ഫെഡ്എക്‌സ്. ടെന്നസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ന് ആഗോളതലത്തില്‍ 600,000 ജീവനക്കാരുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സിഇഒ ആയി സുബ്രഹ്മണ്യത്തെ നിയമിക്കണമെന്ന് ഏതാനും…

        Read More »
      • ഇത് പേടിഎമ്മിനുള്ള പണിയോ ? ചൈനീസ് ബന്ധമുള്ള 40 ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍ബിഐ

        ന്യൂഡല്‍ഹി: ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 40 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ആര്‍ബിഐക്ക് നിര്‍ദേശം നല്‍കി. ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളാണിതിലേറെയുമുള്ളത്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഇതിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിജിറ്റല്‍ ലെന്‍ഡിങ് ആപ്പുകളായി പ്രവര്‍ത്തിക്കുന്ന ഇവയിലേറയും വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും വായ്പ നല്‍കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. വായ്പ നല്‍കുന്നതിനോ തുക തിരിച്ചുപിടിക്കുന്നതിനോ വ്യവസ്ഥകളൊന്നും പാലിക്കാത്തവയാണ് ഈ കമ്പനികളെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ ലെന്‍ഡിങ് ഫിന്‍ടെക് കമ്പനികളാണിവ. ഹോങ്കോങില്‍ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ നിയന്ത്രണത്തിലുള്ളവയുമുണ്ട്. രണ്ടുകോടി രൂപ മൂലധനമുണ്ടെങ്കില്‍ എന്‍ബിഎഫ്സി (ബാങ്കിതര ധനകാര്യ സ്ഥാപനം) ലൈസന്‍സ് ലഭിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്. വായ്പ നല്‍കാനുള്ള തുക സമാഹരിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കഴിയാത്തതിനാല്‍ അവര്‍ ഡിജിറ്റല്‍ ലെന്‍ഡര്‍മാരുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പ്രധാന പ്രവര്‍ത്തനമേഖലയാക്കി അത് മാറ്റുന്നു. ഇന്ത്യന്‍ ബിസിനസുകാരാനായ വിജയ് ശേഖര്‍ ശര്‍മ്മയുടെ പേടിഎമ്മിന് നടപടികള്‍ വെല്ലുവിളിയുയര്‍ത്തുമെന്ന വാദവും ശക്തമാകുകയാണ്.…

        Read More »
      • ജോയ് ആലുക്കാസ് ഐപിഒ നടപടികളിലേക്ക്

        കൊച്ചി: പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡ് ജോയ് ആലുക്കാസ് ഐപിഒ നടപടികളുടെ ഭാഗമായുള്ള ഡിആര്‍എച്ച്പി ഫയല്‍ ചെയ്തു. ഐപിഒയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള രേഖകള്‍ ശനിയാഴ്ചയാണ് ജോയ് ആലുക്കാസ് സമര്‍പ്പിച്ചത്. 2300 കോടി രൂപ സമാഹരണ ലക്ഷ്യത്തോടെ നടത്തുന്ന ഐപിഒ വഴി ജോയ് ആലുക്കാസ് ഗ്രൂപ്പിനെ കടരഹിത കമ്പനിയാക്കി മാറ്റാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബെഞ്ച്മാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോയ്ആലുക്കാസ് ഗ്രൂപ്പിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റുകയെന്നത് ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ജോയ് ആലുക്കാസിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. നേരത്തെ തൃശൂര്‍ ആസ്ഥാനമായുള്ള കല്യാണ്‍ ജൂവല്ലേഴ്സും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ കടങ്ങള്‍ തീര്‍ക്കാനും പുതിയ ഷോറൂമുകള്‍ തുറക്കാനുമാണ് ഓഹരി വിപണിയില്‍ നിന്നുള്ള പണം പ്രധാനമായും വിനിയോഗിക്കുകയെന്ന് സെബിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ജോയ്ആലുക്കാസ് പറയുന്നു. രാജ്യത്തെമ്പാടുമായി 85 ശാഖകളുള്ള ജോയ്ആലുക്കാസ് സെപ്തംബര്‍ 30ന് അവസാനിച്ച ആറുമാസ കാലയളവില്‍ 268.95 കോടി രൂപ ലാഭം നേടിയതായി രേഖകളില്‍ വ്യക്തമാക്കുന്നു.

        Read More »
      Back to top button
      error: