16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • വാഹന ഘടക നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടിയേക്കുമെന്ന് ഐസിആര്‍എ

        ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വാഹന ഘടക നിര്‍മ്മാണ മേഖല 8 മുതല്‍ 10 ശതമാനം വരെ വളര്‍ച്ച നേടിയേക്കുമെന്ന് ചൂണ്ടിക്കാട്ടി റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍, ഉത്പന്നങ്ങളുടെ വിലവര്‍ധന തുടങ്ങിയ പ്രതിസന്ധികള്‍ വരുന്ന സാമ്പത്തിക വര്‍ഷം പകുതിയോടെ കുറഞ്ഞതാണ് മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ കാരണമാകുകയെന്നും റേറ്റിംഗ് ഏജന്‍സി ഇറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം മേഖലയ്ക്ക് 13 മുതല്‍ 15 ശതമാനം വരെ വളര്‍ച്ച ലഭിച്ചിരുന്നുവെന്നും പ്രാദേശികതലത്തില്‍ നടത്തിയ ഒഇഎം (ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചറിംഗ്) നിര്‍മ്മാണം, കയറ്റുമതി, ചരക്കുകളുടെ വിലയിലെ മാറ്റം എന്നിവയാണ് മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നത്. സെമികണ്ടക്ടറിന്റെ ദൗര്‍ലഭ്യം ഉള്‍പ്പടെ ഒഇഎം ഘടകങ്ങളുടെ ഡിമാന്‍ഡിനെ ബാധിച്ചിരുന്നുവെന്ന് ഐസിആര്‍എ ലിമിറ്റഡ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനൂറ്റാ. എസ് വ്യക്തമാക്കി. സെമികണ്ടക്ടര്‍ ക്ഷാമം ഉണ്ടായിരുന്നില്ല എങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം മികച്ച കയറ്റുമതി വളര്‍ച്ച നേടാന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത പുരോഗതി,…

        Read More »
      • ഫെബ്രുവരിയില്‍ 8 തന്ത്രപ്രധാന മേഖലകളില്‍ 5.8 ശതമാനം വളര്‍ച്ച

        ന്യൂഡല്‍ഹി: തന്ത്രപ്രധാന മേഖലകളില്‍ എട്ട് വിഭാഗങ്ങളിലെ ഉത്പാദനം ഫെബ്രുവരിയില്‍ 5.8 ശതമാനം വര്‍ധിച്ചു. കല്‍ക്കരി, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സിമന്റ് വ്യവസായങ്ങള്‍ എന്നിവയുടെ മെച്ചപ്പെട്ട ഉത്പാദനം മൂലം കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് അടിസ്ഥാന നിര്‍മാണ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാന മേഖലകളിലെ ഉത്പാദനം 3.3 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍, ഈ വര്‍ഷം ജനുവരിയില്‍ നാല് ശതമാനം വളര്‍ച്ച നേടി. ഫെബ്രുവരിയില്‍ കല്‍ക്കരി ഉത്പാദനം 6.6 ശതമാനവും, പ്രകൃതി വാതകം 12.5 ശതമാനവും ഉയര്‍ന്നപ്പോള്‍, റിഫൈനറി ഉത്പന്നങ്ങള്‍ 8.8 ശതമാനവും, സിമന്റ് അഞ്ച് ശതമാനവും വളര്‍ച്ച കൈവരിച്ചു. എന്നാല്‍ മറുവശത്ത് ക്രൂഡ് ഓയിലി?ന്റേയും, വളത്തിന്റേയും ഉത്പാദനം കുറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍, കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉത്പന്നങ്ങള്‍, വളം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നീ എട്ട് അടിസ്ഥാന മേഖലകളിലെ വളര്‍ച്ചാ നിരക്ക് ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍…

        Read More »
      • സ്വര്‍ണ വിലയില്‍ വര്‍ധന; ഗ്രാമിന് 45 രൂപ കൂടി

        കൊച്ചി: ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 360 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ നാല് ദിവസത്തില്‍ മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയ്ത് സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. സ്വര്‍ണവിലയില്‍ വര്‍ധന റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

        Read More »
      • സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ട്ടി

        പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ ദി​വ​സം ത​ന്നെ സി​എ​ന്‍​ജി നി​ര​ക്കും ടോ​ള്‍ നി​ര​ക്കും കൂ​ടി. സം​സ്ഥാ​ന​ത്ത് ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് എ​ട്ടു​രൂ​പ​യാ​ണ് കൂ​ടി​യ​ത്. കൊ​ച്ചി​യി​ല്‍ ഒ​രു കി​ലോ സി​എ​ന്‍​ജി​ക്ക് 80 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. മ​റ്റു ജി​ല്ല​ക​ളി​ല്‍ ഇ​ത് 83 രൂ​പ​ വ​രെ​യാ​കും. വി​വി​ധ റോ​ഡു​ക​ളി​ലെ ടോ​ള്‍ നി​ര​ക്ക് 10 ശ​ത​മാ​നം കൂ​ടി. കാ​റു​ക​ള്‍​ക്ക് 10 രൂ​പ മു​ത​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് 65 രൂ​പ വ​രെ വ​ര്‍​ധ​ന. ഒ​രു മാ​സ​ത്തേ​ക്ക് എ​ടു​ക്കു​ന്ന പാ​സ് നി​ര​ക്കി​ലും വ​ര്‍​ധ​ന​യു​ണ്ട്.

        Read More »
      • മഞ്ജു വാര്യരുടെ യാത്ര ഇനി ഇലക്ട്രിക് മിനി കൂപ്പറിൽ

        പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി.പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണെന്ന് കാറിന്റെ താക്കോൽ ഏറ്റുവാങ്ങി താരം പ്രതികരിച്ചു

        Read More »
      • മെറ്റാമാസ്‌ക് ഇടപാടുകള്‍ ഇനി ആപ്പിള്‍ പേയിലൂടെയും

        സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ക്രിപ്‌റ്റോ വാലറ്റായ മെറ്റാമാസ്‌ക് ആപ്പിള്‍ പേയിലൂടെ ഇടപാടുകള്‍ നത്താനുള്ള സൗകര്യം ഒരുക്കുന്നു. ആപ്പില്‍ പേയുമായി ബന്ധിപ്പിച്ച ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡിലൂടെ ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കുന്നത്. ആപ്പിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇതിലൂടെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വഴിയുള്ള ട്രാന്‍സാക്ഷന്‍ ഒഴിവാക്കാം. ആപ്പിള്‍ പേ ഇതുവരെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ക്രിപ്‌റ്റോ ട്രാന്‍സാക്ഷന്‍ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ വയര്‍ ഉപയോഗിച്ചാണ് മെറ്റാമാസ്‌ക്, ആപ്പിള്‍ പേയില്‍ സേവനം നല്‍കുക. ആപ്പിള്‍ പേ ഉപഭോക്താക്കള്‍ക്ക് ദിവസം 400 ഡോളര്‍ വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ വയര്‍ എപിഐ വഴിയോ മെറ്റാമാസ്‌ക് വാലറ്റില്‍ നിക്ഷേപിക്കാം. ട്രാന്‍സാക് എന്ന പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെയും മെറ്റാമാസ്‌ക് സമാനമായ സേവനം അവതരിപ്പിക്കുന്നുണ്ട്. പുതിയ സേവനം അവതരിപ്പിച്ചതിലൂടെ ക്രിപ്‌റ്റോ ഇടപാടുകള്‍ വേഗത്തിലാക്കുകയാണ് മെറ്റാമാസ്‌കിന്റെ ലക്ഷ്യം. 30 മില്യണിലധികം പ്രതിമാസ ഉപഭോക്താക്കളുള്ള ലോകത്തെ പ്രധാനപ്പെട്ട ക്രിപ്‌റ്റോ വാലറ്റുകളില്‍ ഒന്നാണ് മെറ്റാമാസ്‌ക്. നിലവില്‍ ക്രോം അടിസ്ഥാനാമായ സര്‍ച്ച് എഞ്ചിനുകളില്‍ മാത്രമാണ് മെറ്റാമാസ്‌ക്…

        Read More »
      • ഹിന്‍ഡാല്‍കോ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കുന്നു; 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് കെ.എം. ബിര്‍ള

        മുംബൈ: ആഗോള വിതരണ ദൗര്‍ലഭ്യവും ശക്തമായ ഡിമാന്‍ഡ് സാധ്യതകളും കണക്കിലെടുത്ത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അലുമിനിയം ബിസിനസ്സ് വിപുലീകരിക്കാന്‍ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 7.2 ബില്യണ്‍ ഡോളര്‍ ചെലവഴിക്കും. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ തുക പ്രധാനമായും ഇന്ത്യയിലും വടക്കേ അമേരിക്കയിലും ഉള്ള ബിസിനസുകളില്‍ നിക്ഷേപിക്കും. അടുത്ത ദശകത്തില്‍ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ 2027 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ അലുമിനിയം പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ടെന്ന് കമ്പനി പറഞ്ഞു. നേരത്തെ പ്രഖ്യാപിച്ച ചില വിപുലീകരണങ്ങള്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ യു.എസ്, ബ്രസീല്‍, ഏഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍ നോവെലിസ് ഇങ്ക് 4.8 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തെത്തുടര്‍ന്ന് ക്ഷാമം രൂക്ഷമാകുമെന്ന ഭയത്തില്‍, വിന്‍ഡോ ഫ്രെയിമുകള്‍ മുതല്‍ ക്യാനുകളിലും ഓട്ടോ ഭാഗങ്ങള്‍ വരെയുള്ള എല്ലാത്തിലും ഉപയോഗിക്കുന്ന അലുമിനിയം, ഈ മാസം ആദ്യം ഒരു ടണ്ണിന് 4,000 ഡോളറിന് മുകളിലുള്ള റെക്കോര്‍ഡിലേക്ക് കുതിച്ചു.…

        Read More »
      • 7,000 കോടി രൂപ ലക്ഷ്യം; ഡല്‍ഹിവെറി ഐപിഒ ജൂണില്‍

        ഡല്‍ഹി: ലോജിസ്റ്റിക്സ് കമ്പനിയായ ഡല്‍ഹിവെറിയുടെ പ്രാഥമിക ഓഹരി വില്‍പ്പന 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തില്‍ ഉണ്ടായേക്കും. ജൂണ്‍ പാദത്തില്‍ ഐപിഒ നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നതായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി നവംബറില്‍ അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ ഐപിഒയ്ക്ക് സെബിയുടെ അനുമതിയും ലഭിച്ചു. എന്നാല്‍ വിപണി ശക്തമായ ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയതോടെ ഐപിഒ വൈകുകയായിരുന്നു. ഡല്‍ഹിവെറി ഏകദേശം 7,000 കോടി രൂപയോളമാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം, ഡെല്‍ഹിവെറി വിപണിയിലേക്ക് എത്തുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കുമെന്ന് ബ്രോക്കറേജ് മോത്തിലാല്‍ ഓസ്വാള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2020 നും 2026 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ 9 ശതമാനം വാര്‍ഷിക നിരക്കില്‍ 365 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ആഭ്യന്തര ലോജിസ്റ്റിക്‌സ് മേഖല മികച്ച അവസരമായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനം സൂചന നല്‍കിയത്.  

        Read More »
      • ജുവലറികളുടെ വരുമാനം 15% വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

        മുംബൈ: സ്വര്‍ണ ജുവലറികളുടെ വരുമാനം 2022-23 ല്‍ 12-15 ശതമാനം വര്‍ധിക്കാനും പ്രവര്‍ത്തന മാര്‍ജിന്‍ 0.5-0.7 ശതമാനം ഉയരാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 2021-22 വരുമാനത്തില്‍ 20 മുതല്‍ 22 ശതമാനം വരെ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റേറ്റിംഗ്സ് വിലയിരുത്തുന്നു. സ്വര്‍ണ വില വര്‍ധനവും, ഡിമാന്റ് വര്‍ധിച്ചതും ജുവലറികളുടെ വരുമാനം കൂടാന്‍ കാരണമാകും. സംഘടിത മേഖലയിലെ 82 ജൂവല്‍റികളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാര്‍ജിന്‍ 7.3 മുതല്‍ 7.5 ശതമാനം വരെ കൈവരിക്കാന്‍ സാധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ 82 ജൂവല്‍റികളാണ് സംഘടിത മേഖലയിലെ മൊത്തം വരുമാനത്തിന്റെ 40 ശതമാനം നേടിയെടുക്കുന്നത്. ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും രത്‌നങ്ങളും, സ്വര്‍ണ ജൂവല്‍റികള്‍ക്കും നല്‍കുന്ന വായ്പയില്‍ 6 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വാടക, ജീവനക്കാരുടെ ചെലവുകള്‍, പരസ്യ ചെലവുകള്‍ എന്നിവ വര്‍ധിക്കുമെങ്കിലും സ്വര്‍ണ വില വര്‍ധനവും, വരും മാസങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും സ്വര്‍ണ ജൂവല്‍റികള്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സഹായകരമായിരിക്കും. വികസനത്തിനും, സ്വര്‍ണ…

        Read More »
      • ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാര്‍: 2030ഓടെ 250 ബില്യണ്‍ ഡോളറായി ഉയര്‍ത്തണം

        ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ അവസരങ്ങള്‍ തുറന്നിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ 2030 ഓടെ ഉഭയകക്ഷി വ്യാപാരം 250 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഫെബ്രുവരിയില്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും (യുഎഇ) ഒപ്പുവച്ചിരുന്നു. ഇത് മെയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. കരാര്‍ പ്രകാരം, തുണിത്തരങ്ങള്‍, കൃഷി, ഡ്രൈ ഫ്രൂട്ട്‌സ്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 6,090 ചരക്കുകളുടെ ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് യുഎഇ വിപണിയില്‍ തീരുവ രഹിത പ്രവേശനം ലഭിക്കും. ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി രണ്ട് ട്രില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ നോക്കുകയാണെന്നും ആ ലക്ഷ്യം കൈവരിക്കുന്നതില്‍ യുഎഇ പ്രധാന പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. യൂറോപ്പില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള മറ്റ് വിപണികളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു വാതിലാണ് യുഎഇയെന്ന് ഗോയല്‍ പറഞ്ഞു. ഇന്ത്യന്‍ ചരക്ക് കയറ്റുമതി ഈ…

        Read More »
      Back to top button
      error: