ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ നികുതിയ്ക്ക് ശേഷമുള്ള ലാഭം നാലാംപാദത്തില്‍ ഒരു ശതമാനം ഉയര്‍ന്ന് 158.5 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നികുതിയ്ക്കുശേഷമുള്ള ലാഭം 156.7 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനം ഉയര്‍ന്ന് 323.5 കോടി രൂപയുമായി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 315.3 കോടി രൂപയായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 21 ശതമാനം ഉയര്‍ന്ന് 1,293 കോടി രൂപയായി. നികുതിയ്ക്ക് ശേഷമുള്ള ലാഭം 28 ശതമാനം ഉയര്‍ന്ന് 672.8 കോടി രൂപയുമായി.
ത്രൈമാസത്തില്‍, ശരാശരി 2.96 ലക്ഷം കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി രാജ്യത്തെ നാലാമത്തെ വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ്. ആദിത്യ ബിര്‍ള കാപിറ്റല്‍, സണ്‍ലൈഫ് എഎംസി ഇന്‍വെസ്റ്റ്മെന്റ്സ് എന്നിവയുടെ സംയുക്ത സംരംഭമാണ് ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി.