politics

  • ഇറാനില്‍ മൊസാദ് ഇപ്പോഴും സജീവം? തുടര്‍ച്ചയായ സ്‌ഫോടനങ്ങളിലും തീപടിത്തങ്ങളിലും അഫ്ഗാനികള്‍ക്കൊപ്പം ചാര സംഘടനയെയും സംശയിച്ച് വിദഗ്ധര്‍; അപകടത്തിന്റെ കൃത്യതയും തെരഞ്ഞെടുക്കുന്ന സ്ഥലവും തെളിവ്; മൗനത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്ക്

    ടെല്‍അവീവ്: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിര്‍ത്തലിനു ശേഷവും മൊസാദിന്റെ സാന്നിധ്യം ഇസ്ലാമിക റിപ്പബ്ലിക്കില്‍ തുടരുന്നെന്ന സൂചന നല്‍കി ഇസ്രയേല്‍ സൈനിക വിദഗ്ധന്‍. ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിനു ശേഷവും തുടരുന്ന ദുരൂഹമായ സ്‌ഫോടനങ്ങള്‍ ഇതിനുള്ള തെളിവാണെന്നും ഉപകരണങ്ങള്‍ക്കുണ്ടാകുന്ന പിഴവുകള്‍കൊണ്ടുമാത്രമാകില്ലെന്നും ഇറാനിയന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് ഡോ. നിമ ബഹേലി പറഞ്ഞു. മതപരമായി പ്രധാന്യമുള്ള ഇറാനിലെ ഏഴാമത്തെ വലിയ നഗരമായ ക്വോമില്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ അടുത്തിടെ തീപടര്‍ന്നിരുന്നു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതു ഗ്യാസ് ലീക്കേജുകൊണ്ടാണ് എന്നായിരുന്നു വിശദീകരണം. എന്നാല്‍, സമാനമായ സംഭവങ്ങള്‍ ടെഹ്‌റാന്‍, കറാജ് അടക്കമുള്ള നഗരങ്ങളിലും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. അപകടങ്ങളുടെ തോത് വളരെക്കൂടുതലാണ് എന്നതും ഇസ്ലാമിക ഭരണകൂടം ഇതേക്കുറിച്ചു മൗനം പാലിക്കുന്നു എന്നതും ദുരൂഹമാണ്. ഇത് അവിചാരിതമെന്നു പറയാനാകില്ലെന്നും ഡോ. നിമ പറഞ്ഞു. അഫ്ഗാനില്‍നിന്നുള്ള ആളുകളെയാണ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സംശയിക്കുന്നത്. 12 ദിവസത്തെ യുദ്ധത്തിനുശേഷം രേഖകളില്ലാതെ നിര്‍മാണ- ലോജിസ്റ്റിക് മേഖലകളിലടക്കം പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഫ്ഗാനികളെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇവരെ പെട്ടെന്നു…

    Read More »
  • ചൈനയുടെ ഉപരോധം; ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല വന്‍ പ്രതിസന്ധിയില്‍; 32 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ജപ്പാനില്‍നിന്ന് ഇറക്കുമതി നാലിരട്ടി വിലയ്ക്ക്; മോദിയുടെ സന്ദര്‍ശനത്തിനു മുമ്പായി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും ചൈന തള്ളി

    ന്യൂഡല്‍ഹി: 2020ലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടികള്‍ ഇന്ത്യക്കുതന്നെ തിരിച്ചടിയാകുന്നെന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കെതിരേ അനൗദ്യോഗികവും കൃത്യമയാ ലക്ഷ്യമിട്ടും ചൈന ഏര്‍പ്പെടുത്തിയ വ്യാപാര ഉപരോധം ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രോണിക് വ്യവസായത്തെ ഗുരുതരമായി ബാധിച്ചെന്നാണു റിപ്പോര്‍ട്ട്. ചൈനയുമായി ബന്ധപ്പെട്ട സമീപകാലത്ത് ഇന്ത്യ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കാന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. എട്ടു ദിവസത്തിനിടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും ചെന്നിടങ്ങളിലെല്ലാം ദേശീയ ബഹുമതികള്‍ നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചെന്നും പ്രചാരണം ശക്തമാകുമ്പോഴാണ് ഇന്ത്യന്‍ മന്ത്രിമാരുടെ സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ചു ഗുണമുണ്ടാക്കുന്നില്ലെന്ന ആരോപണം ഇന്ത്യന്‍ വ്യവസായ മേഖലകളില്‍നിന്നുതന്നെ ഉയരുന്നത്. സെല്ലുലാര്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) സര്‍ക്കാരിനു നല്‍കിയ കത്തിലാണ് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് മേഖല അനുഭവിക്കുന്ന ഗുരുതര പ്രതിസന്ധികള്‍ പുറത്തുവരുന്നത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 32 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നഷ്ടമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയില്‍നിന്നുള്ള ഉപകരണങ്ങള്‍, പ്രത്യേക മെഷീനുകള്‍, നിര്‍ണായക പാര്‍ട്‌സുകള്‍ എന്നിവയ്ക്കാണ് ചൈന അനൗദ്യോഗിക നിയന്ത്രണം…

    Read More »
  • ആദ്യദിനം തന്ത്രപ്രധാന പങ്കാളി, രണ്ടാംദിനം പേക്കിനാവ്! ‘ട്രംപ്ലോമസി’യില്‍ വലഞ്ഞ് മോദിയും കൂട്ടരും; ടിആര്‍എഫിനെ ഭീകര സംഘടനയാക്കി, പിന്നാലെ യുദ്ധവിമാനം വീണ കഥ പറഞ്ഞ് ഞെട്ടിച്ചു; ഇന്ത്യക്കു മാത്രമല്ല, ലോകത്തിനും ട്രംപ് ‘പിടികിട്ടാ’ പുള്ളി! സെലന്‍സ്‌കി മുതല്‍ ഇറാന്‍വരെ മാറിമറിഞ്ഞ നയതന്ത്രം

    ന്യൂഡല്‍ഹി: ‘മൈ ഫ്രണ്ട്’ എന്ന് അഭിമാനത്തോടെ വിശേഷിപ്പിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത് തുടര്‍ച്ചയായ പ്രതിസന്ധി. ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്താന്‍ മധ്യസ്ഥത വഹിച്ചെന്ന വെളിപ്പെടുത്തലിന്റെ വെടിയും പുകയും തീരും മുമ്പേയാണിപ്പോള്‍ അഞ്ചു വിമാനങ്ങള്‍കൂടി തകര്‍ന്നെന്ന വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇന്ത്യയുടെയോ പാകിസ്താന്റെയോ വിമാനങ്ങളാകാമെന്നതില്‍ വ്യക്തതയില്ലെങ്കിലും മോദിയെ സംശയ നിഴലില്‍ നിര്‍ത്തുന്നതാണ് ഇതെന്നു വ്യക്ത്യം. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ലഷ്‌കറെ തോയ്ബയുടെ ‘നിഴല്‍ സംഘടന’യായി വിശേഷിപ്പിക്കുകയും ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തതിന്റെ ചൂടുമാറും മുമ്പേയാണ് അടുത്ത വെടിപൊട്ടിച്ചത്. ഇന്ത്യ മാത്രമല്ല ഇത്തരം കുടുക്കുകളില്‍ പെട്ടുപോയിട്ടുള്ളത് എന്നതു മാത്രമാണ് ആശ്വാസം! പങ്കാളികളോടു തന്ത്രപരമായ വാഗ്ദാനങ്ങളെല്ലാം പാലിക്കുമ്പോഴും അവരെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യുന്ന ‘ട്രംപ്ലോമസി’യാണിത്. ഡോണള്‍ഡ് ട്രംപിനെപ്പോലൊരു പ്രശ്‌നത്തെ എങ്ങനെ നേരിടുമെന്നാണു ലോകമെമ്പാടുമുള്ളവര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഠ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ കാമ്പെയ്‌നിന്റെ ഭാഗമായി യഥാര്‍ഥത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍…

    Read More »
  • തെറ്റുപറ്റിയതില്‍ ഖേദിക്കുന്നു; ഗസയിലെ കത്തോലിക്ക ദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ പോപ്പിനെ വിളിച്ച് നെതന്യാഹു; ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ ആശങ്കയറിയിച്ച്് ലിയോ പതിനാലാമന്‍

    ടെല്‍അവീവ്: ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ലിയോ പതിനാലാമന്‍ പാപ്പായെ ഫോണില്‍ വിളിച്ച് നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും പാപ്പ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. ഗാസയിലെ ആബാലവൃദ്ധം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ പാപ്പ തന്റെ ആശങ്കയും വിഷമവും നെതന്യാഹുവിനെ അറിയിച്ചു. കുട്ടികളും, പ്രായമായവരും, രോഗികളും അനുഭവിക്കേണ്ടി വരുന്ന ഹൃദയഭേദകമായ ദുരിതത്തില്‍ ലിയോ പതിനാലാമന്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആരാധനാലയങ്ങളെയും വിശ്വാസികളെയും പലസ്തീനിലെയും ഇസ്രയേലിലെയും എല്ലാ ജനങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യവും പാപ്പ വ്യക്തമാക്കിയതായി വത്തിക്കാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഖേദിക്കുന്നതായും തെറ്റുപറ്റിയതായും നെതന്യാഹു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭാഷണം സൗഹൃദപരമായിരുന്നുവെന്നും പരസ്പരമുള്ള കൂടിക്കാഴ്ചയെ കുറിച്ചും ഇരുവരും സംസാരിച്ചതായും ഇസ്രയേല്‍ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് കഴിഞ്ഞ് ദിവസം ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്. ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പാ എല്ലാ ആഴ്ചയും ഫോണ്‍…

    Read More »
  • സീസറിനുള്ളത് ദൈവത്തിനു വേണ്ട! സ്‌കൂള്‍ വിദ്യാഭ്യാസ സമയത്തില്‍ സമസ്തയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ മുഖപത്രം; ‘മദ്രസ പഠനത്തിന് സര്‍ക്കാര്‍ സമയം ഉണ്ടാക്കി കൊടുക്കണം എന്നാണോ വാദം? മറ്റു മതസ്ഥര്‍ ആരാധന നടത്തുന്നത് ഒഴിവു വേളകളില്‍; സമസ്തയുടെ ആവശ്യം മതേതരത്വ വിരുദ്ധം’

    കോട്ടയം: സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ സമയം പുനക്രീമീകരിക്കുന്നതുമായി ബന്ധപ്പെട്ടു സമസ്തയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രൈസ്തവ സഭ മുഖപത്രമായ ദീപിക. ‘സീസറിനുള്ളത് ദൈവത്തിനു വേണ്ട’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയയിലാണ് സര്‍ക്കാരിന്റെ നീക്കങ്ങളെ പിന്തുണച്ച് സഭ രംഗത്തുവന്നത്. സഭയുടെ അഭിപ്രായങ്ങളാണ് ഇതുവരെയുള്ള ദീപിക എഡിറ്റോറിയലുകളില്‍ നിഴലിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍തന്നെ മതപഠനം കഴിഞ്ഞുമതി പൊതു പഠനമെന്നാണു വാദിക്കുന്നതെന്നും സമസ്തയുടെ വിയോജിപ്പ് ചര്‍ച്ച ചെയ്യാമെന്നു പറയുന്ന സര്‍ക്കാരിന്റെ നിലപാട് ജനാധിപത്യപരമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. സമസ്ത സര്‍ക്കാരിനു മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നതുപ്രകാരം മതേതരത്വ വിരുദ്ധമാണ്. ‘സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധികള്‍ വെട്ടിക്കുറച്ച് അധ്യയനസമയം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നാണ് വാര്‍ത്തകള്‍. അതായത്, പ്രവൃത്ത് ദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചു കൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തില്‍നിന്നു മാറ്റരുതെന്നു പറയുന്നവര്‍ തന്നെ, മതപഠനം കഴിഞ്ഞു…

    Read More »
  • വോട്ടിനു കോഴ: തമിഴ്‌നാട് ബിജെപിക്കു തലവേദയായി കൂടുതല്‍ തെളിവുകള്‍; ഒന്നരക്കിലോ സ്വര്‍ണം വിറ്റ കേസ് തുമ്പായി; ബിജെപി എംഎല്‍എയും പ്രസിഡന്റുമായ നാഗേന്ദ്രനുമായി ബന്ധിപ്പിക്കുന്ന കോള്‍ രേഖകള്‍ കോടതിയില്‍; 3.98 കുഴല്‍പ്പണം വീണ്ടും ചര്‍ച്ചയിലേക്ക്

    ചെന്നൈ: തമിഴ്‌നാട് ബിജെപി പ്രസിഡന്റും തിരുനെല്‍വേലി എംഎല്‍എയുമായ നൈനാര്‍ നാഗേന്ദ്രനും ഉള്‍പ്പെട്ട ‘വോട്ടിനു കോഴ’ക്കേസ് വീണ്ടും അന്വേഷിക്കാന്‍ സിബി-സിഐഡി. പണമിടപാടുകളും കോള്‍ ഡാറ്റ രേഖകളും ഉള്‍പ്പെടെ പരിശോധിച്ചാണു നടപടിയെന്നാണു കോടതി രേഖകള്‍ വ്യക്മാക്കുന്നത്. 2024 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലിയായി നല്‍കാന്‍ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്ന 3.98 കോടിയുടെ പണം പിടിച്ചടുത്തിരുന്നു. ഇതും ബിജെപിയിലെ ഉന്നത നേതാക്കള്‍ തമ്മിലുള്ള ബന്ധവും ഏജന്‍സി ഔദ്യോഗികമായി കണ്ടെത്തിയെന്നാണു വിവരം. ആവശ്യത്തിനു തെളിവില്ലാതെ കേസന്വേഷണം നിലച്ചെന്നു ബിജെപി നേതാക്കളും പോലീസും വിലയിരുത്തിയ ഘട്ടത്തിലാണു പുതിയ തുമ്പില്‍ പിടിച്ചുള്ള നീക്കം. അടുത്തിടെ ഒന്നരക്കിലോ സ്വര്‍ണം പണമാക്കി മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തിയ അറസ്റ്റുകളാണ് നാഗേന്ദ്രനിലേക്ക് വീണ്ടും അന്വേഷണം എത്തിച്ചത്. അന്വേഷണം ശക്തമായാല്‍ നാഗേന്ദ്രന്‍ അറസ്റ്റിലായേക്കുമെന്ന ആശങ്കയും തമിഴ്‌നാട് ബിജെപിയിലുണ്ട്. തെരഞ്ഞെടുപ്പു നടക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ ഇതു ബിജെപിക്കു കനത്ത തിരിച്ചടിയാകും. 1.5 കിലോ സ്വര്‍ണ്ണക്കട്ടി വിറ്റ ശേഷം 97.92 ലക്ഷം രൂപ പണം കൈമാറിയതിന് സൂരജ് എന്ന വ്യക്തിയെ ജൂണ്‍ 30…

    Read More »
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍നിന്ന് വേടന്റെ പാട്ട് ഒഴിവാക്കാന്‍ ഇടപെട്ടത് സംഘപരിവാറിനൊപ്പം എസ്.യു.സി.ഐ. നേതാവ് ഷാജര്‍ഖാന്‍ കണ്‍വീനറായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി; രേഖകള്‍ പുറത്ത്

    തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ബിരുദ സിലബസില്‍നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും. എസ്യുസിഐ നേതാവ് ഷാജിര്‍ഖാനാണ് ഇതിന്റെ കണ്‍വീനര്‍. സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ എസ് ശശികുമാറാണ് മറ്റൊരു നേതാവ്. നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യ പഠനത്തില്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ റാപ് സംഗീതം ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്.…

    Read More »
  • ‘കേരള ബിജെപി ഷണ്ഡീകരിക്കപ്പെട്ടോ മുതലാളീ?’ രാജീവ് ചന്ദ്രശേഖറിനെതിരേ നീക്കം ശക്തമാക്കി മറുപക്ഷം; സേവ് ബിജെപി കാമ്പെയ്‌നുമായി സമാന്തര നീക്കങ്ങള്‍; പുനസംഘടനയില്‍ തഴഞ്ഞതിനു പിന്നാലെ സുരേന്ദ്രനെ രാജ്യസഭാ സീറ്റിലും വെട്ടയത് ആര്‍എസ്എസിന്റെ അറിവോടെ?

    തൃശൂര്‍: പുനസംഘടനയിലെ തഴയലിനു പിന്നാലെ സി. സദാനന്ദനെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപിയില്‍ പോര് രൂക്ഷം. അതൃപ്തര്‍ സമാന്തര നീക്കങ്ങളുമായി മുന്നോട്ട്. രാജ്യസഭാ സീറ്റില്‍ കെ. സുരേന്ദ്രനെ വെട്ടിയതു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണെന്നു വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ പക്ഷത്തിനു ലഭിച്ച വിവരം. ദേശീയ നേതൃത്വത്തിനു കെ. സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ പേരുകളാണു രാജ്യസഭയിലേക്കു നേരത്തേ നല്‍കിയത്. ആദ്യ പരിഗണന സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രനും. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യാമയി കേരളത്തില്‍നിന്ന് എംപിയെ വിജയിപ്പിച്ചതടക്കം ചൂണ്ടിക്കാട്ടിയാണു സുരേന്ദ്രന്‍ അവകാശമുന്നയിച്ചത് എങ്കിലും സി. സദാനന്ദന്റെ പേരാണു രാജീവ് കേന്ദ്ര നേതൃത്വത്തിനു നല്‍കിയത്. അക്രമ രാഷ്ട്രീയത്തെ തുറന്നു കാണിക്കാന്‍ സിപിഎമ്മുകാര്‍ കാലു വെട്ടിമാറ്റിയ ഇരയെ ദേശീയ രാഷ്ട്രീയത്തിലും ഉയര്‍ത്തിക്കാട്ടാന്‍ കഴിയുമെന്നു മോദി- ഷാ പക്ഷത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞു. ആര്‍എസ്എസിന്റെ പിന്തുണയും ഇക്കാര്യത്തില്‍ രാജീവിനുണ്ട്. സംസ്ഥാനത്തെ ബി.ജെ.പിയില്‍ അവസാനവാക്ക് താനായിരിക്കുമെന്നു വ്യക്തമാക്കുകയാണു രാജീവ് ഇതിലൂടെ. അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ വിപുലമായ…

    Read More »
  • ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത ന്യൂനപക്ഷ വോട്ടര്‍മാര്‍ പുറത്ത്; ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ കടുംവെട്ട്; പൂര്‍ണിയ ജില്ലയില്‍ മാത്രം 400 പേര്‍ പുറത്ത്; പൗരത്വ രജിസ്റ്റര്‍ പിന്‍വാതിലിലൂടെ നടപ്പാക്കുന്നെന്ന് ടിഡിപി; ബിജെപി വെട്ടില്‍

    ന്യൂഡല്‍ഹി: ബിഹാറില്‍ വോട്ടര്‍പ്പട്ടികയുടെ പുനഃപരിശോധന പ്രക്രിയ തുടങ്ങുന്നതിന് മുമ്പുതന്നെ ന്യൂനപക്ഷ വോട്ടര്‍മാര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ബിഹാറില്‍ പട്ടിക പുതുക്കല്‍ ജൂണിലാണ് അവസാനിച്ചത്. ഇതിലാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ന്യൂനപക്ഷ വോട്ടര്‍മാരെ പുറംതള്ളിയത്. ജൂണില്‍ തയാറാക്കിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പുനഃപരിശോധന. പൂര്‍ണിയ ജില്ലയിലെ ചിമ്മിനി ബസാര്‍ എന്ന സ്ഥലത്ത് മാത്രം നാനൂറോളംപേര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗക്കാരാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരുമാണ്. പുനഃപരിശോധനയുടെ ഭാഗമായി പേരുചേര്‍ക്കല്‍ ഫോം ആവശ്യപ്പെട്ട് ബൂത്തുതല ഉദ്യോഗസ്ഥരെ സമീപിച്ച ഘട്ടത്തിലാണ് പട്ടികയില്‍ പേരില്ലെന്ന് അറിയുന്നത്. പുതിയ വോട്ടറെന്ന നിലയില്‍ പേരുചേര്‍ക്കേണ്ട സ്ഥിതിയിലാണിവര്‍. എന്നാല്‍ അതിനായി തെരഞ്ഞെടുപ്പ് കമീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഭൂരിഭാഗം പേര്‍ക്കുമില്ല. ബിഹാറില്‍ പതിറ്റാണ്ടുകളായി കഴിയുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കവും പുനഃപരിശോധനയുടെ ഭാഗമായി നടക്കുന്നുണ്ട്. ബിഎല്‍ഒമാര്‍ തന്നെയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. 35 ലക്ഷത്തിലേറെപേര്‍ ഇപ്പോള്‍ തന്നെ പട്ടികയില്‍നിന്ന്…

    Read More »
  • മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും രാജിവയ്ക്കണം; പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ദേശീയ വര്‍ക്കിംഗ് പ്രസിഡന്റിന്റെ കത്ത്; ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍; പ്രതികരിക്കാതെ നേതാക്കള്‍

    തിരുവനന്തപുരം: എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ തോമസ് കെ.തോമസും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തയച്ചു. അച്ചടക്കം ലംഘിച്ചതിന് ഇരുവരെയും ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും കത്തില്‍ പറയുന്നു. തോമസ് കെ.തോമസ് തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രഫുല്‍ പട്ടേലിന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ല. ഇതിനിടെ മറ്റൊരു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിച്ചാണ് 2021ല്‍ എംഎല്‍എ ആയതെന്ന കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിനാല്‍ പാര്‍ട്ടിയുടെ അച്ചടക്ക കമ്മിറ്റി 6 വര്‍ഷത്തേക്ക് താങ്കളെ വിലക്കുന്നതായും, എംഎല്‍എ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കില്‍ അയോഗ്യനാക്കുമെന്നും നാലിന് അയച്ച കത്തില്‍ പറയുന്നു. ഇതേ കാര്യങ്ങളാണ് ശശീന്ദ്രനോടും ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍സിപി പിളര്‍ന്ന് ശരദ്പവാര്‍, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക വിഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക്…

    Read More »
Back to top button
error: