politics
-
പ്രതിപക്ഷത്തിന്റെ പ്രമേയം ധന്‍കര്‍ അംഗീകരിച്ചതിന് പിന്നാലെ, പരിധിവിട്ടെന്ന് ബിജെപി നേതൃത്വം; ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ അവിശ്വാസപ്രമേയ ഭീഷണിയോ?
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗ്ദീപ് ധന്‍കറുടെ രാജിക്ക് പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ അവിശ്വാസപ്രമേയ ഭീഷണിയെന്ന് സൂചന. ജഗദീപ് ധന്‍കര്‍ പരിധി ലംഘിച്ചെന്നും അവിശ്വാസപ്രമേയം ഉടന്‍ വേണമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ തീരുമാനമായെന്നും ഇതോടെയാണ് ധന്‍കര്‍ രാത്രി തന്നെ രാജിവച്ചതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച രാത്രിയോടെ ഉപരാഷ്ട്രപതി സ്ഥാനം ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചത്. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്നും പണക്കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന ധന്‍കറിന്റെ ആഹ്വാനം കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണെന്നും ഇതോടെയാണ് ധന്‍കര്‍ പരിധിവിട്ടതെന്ന അഭിപ്രായം നേതൃത്വത്തിന് ഉണ്ടായതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്. ആറ് മാസം മുന്‍പ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷം തന്നെ അദേഹത്തിന് പിന്തുണയുമായി വന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെയാണ് ധന്‍കര്‍ പരിധി ലംഘിച്ചു എന്ന് എംപിമാരെ ബിജെപി നേതൃത്വം അറിയിച്ചത്.…
Read More » -
ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; വിവാദങ്ങള്‍ പുകയുന്നു; ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്‌മെന്റില്‍ സര്‍ക്കാരുമായി ഭിന്നതയെന്ന് റിപ്പോര്‍ട്ട്; ഇന്നലെവരെ സഭ നിയന്ത്രിച്ച ധന്‍കറിന് എന്ത് ആരോഗ്യ പ്രശ്‌നമെന്ന് പ്രതിപക്ഷം; ആയുരാരോഗ്യം നേര്‍ന്ന് മോദി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിയില്‍ രാഷ്ട്രീയ വിവാദം പുകയുന്നു. സര്‍ക്കാരുമായുള്ള അകല്‍ച്ചയാണ് രാജിയിലേക്ക് നയിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് പ്രമേയം സംബന്ധിച്ച് ഭിന്നതയുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ട്. ധന്‍കറിന് ആയുരാരോഗ്യം നേരുന്നു എന്നുമാത്രമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രാജി അംഗീകരിച്ചതായി രാജ്യസഭ നിയന്ത്രിച്ച ഘനശ്യാം തിവാരി അറിയിച്ചു ഇന്നലെ വൈകിട്ടുവരെ സഭ നിയന്ത്രിച്ച ജഗ്ദീപ് ധന്‍കറിന് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവയ്ക്കാന്‍ മാത്രം എന്ത് ആരോഗ്യപ്രശ്നമാണ് ഉണ്ടായതെന്ന ചോദ്യമാണ് പ്രതിപക്ഷത്തിന്‍റെത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് രാജിയെന്ന് ഗൗരവ് ഗൊഗോയും ജയ്റാം രമേശും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി പറയുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രതികരണവും അകല്‍ച്ച സൂചിപ്പിക്കുന്നതാണ്. വിവിധ പദവികളിലിരുന്ന് രാജ്യത്തെ സേവിക്കാന്‍ ജഗ്ദീപ് ധന്‍കറിന് സാധിച്ചെന്നും ആയുരാരോഗ്യം നേരുന്നു എന്നുമാണ് മോദി എക്സില്‍ കുറിച്ചത്. രാജ്യസഭയില്‍ നിരന്തരം ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ ആരോപിച്ച ധന്‍കര്‍ എങ്ങനെ സര്‍ക്കാരിന് അനഭിമതനായി എന്ന മറുചോദ്യവും പ്രസക്തം. അലഹബാദ് ഹൈക്കോടതി ജഡ്ജി…
Read More » -
നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍
തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…
Read More » -
പ്രസിഡന്റ് സ്ഥാനത്തേക്ക് അസിം മുനീര്‍: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത; മുനീറും അയൂബ് ഖാന്റെ അതേ പാതയിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആസിഫ് അലി സര്‍ദാരിയെ മാറ്റി അസിം മുനീറിനെ പ്രസിഡന്റ് ആക്കാനുള്ള നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക്കിസ്ഥാനില്‍ വമ്പന്‍ രാഷ്ട്രീയ അട്ടിമറി നടന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞെങ്കിലും അസിം മുനീറിന്റെ നേതൃത്വത്തില്‍ ഒരു അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ആദ്യം ഗള്‍ഫ്, മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം പോയ അസിം മുനീര്‍ പിന്നാലെ ശ്രീലങ്കയും ഇന്തൊനീഷ്യയും ഒറ്റയ്ക്ക് സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് ഭരണരംഗത്തേക്ക് സൈനിക മേധാവിയുടെ കടന്നുവരവ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മാസം വൈറ്റ് ഹൗസില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അസിം മുനീര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനു പോലും ട്രംപ് ഇതുവരെ സ്വീകരണം നല്‍കിയിട്ടില്ല…
Read More » -
അപ്രതീക്ഷിത പ്രഖ്യാപനം: പടിയിറക്കം അഭിമാനത്തോടെയെന്ന് രാജിക്കത്ത്; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു, തീരുമാനം ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹം തന്റെ രാജിക്കത്ത് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ‘ആരോഗ്യ പരിചരണത്തെ മുന്‍നിര്‍ത്തി, ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്, ഞാന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ഉടന്‍ പ്രാബല്യത്തില്‍ രാജിവയ്ക്കുന്നു,’ എന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഭരണഘടനയുടെ 67(എ) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊപ്പം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ജഗദീപ് ധന്‍കര്‍ പറഞ്ഞു. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ്…
Read More » -
രാഷ്ട്രീയ കേരളം തിളച്ചു മറിഞ്ഞപ്പോള്‍ ശാന്തനായി ഉറങ്ങി! മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു; ഒടുവില്‍ കേരളത്തിന്റെ കാവലാളായി വിഎസ് എത്തി
2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാവണമെന്നത് പാര്‍ട്ടിക്ക് അപ്പുറമായി വലിയൊരു വിഭാഗം മലയാളികളുടെ ആഗ്രഹമായിരുന്നു. കേരളത്തിന്റെ കാവലാളായി വി എസിനെ കണ്ടിരുന്ന വലിയൊരു വിഭാഗം മലയാളികള്‍. വി എസ് ഒരു വികാരമായി ഹൃദയത്തിലേറ്റിയിരുന്നു. വിഎസിനെ മത്സരരംഗത്ത് നിന്ന് തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാകാനുളള അവസരം തടയാനുളള ശ്രമം പാര്‍ട്ടിയിലും ശക്തമായിരുന്നു. പി.ബി അംഗങ്ങളില്‍ ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കാന്‍ പിബിയും കേന്ദ്ര കമ്മിറ്റിയും ഡല്‍ഹി എകെജി ഭവനില്‍ ചേരുന്നു. 2006 മാര്‍ച്ച് 10 വെളളിയാഴ്ച മുതല്‍ മാര്‍ച്ച് 12 ഞായറാഴ്ച വരെയായിരുന്നു യോഗം. വി.എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി സി.പി.എം പ്രവര്‍ത്തകരും ഇടത് അനുഭാവികളും വി.എസില്‍ പ്രതീക്ഷ അര്‍പ്പിച്ച ഒരു വിഭാഗം ജനങ്ങളും ആശങ്കയോടെയാണ് കാത്തിരുന്നത്. സംസ്ഥാനത്തു നിന്നുളള ഭൂരിപക്ഷം കേന്ദ്ര കമ്മിറ്റി അംഗങ്ങളും എതിരായതിനാല്‍ വി.എസിന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കില്ലെന്ന ആശങ്ക ശക്തമായിരുന്നു. പി.ബി, കേന്ദ്ര കമ്മിറ്റി വാര്‍ത്തകള്‍ക്കായി കേരളം കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന…
Read More » -
മറക്കാനാകുമോ വിഭാഗീയതയുടെ ആ ഇരുണ്ട കാലം…? സിപിഎമ്മിലെ വിഎസ്- പിണറായി ഗ്രൂപ്പുകള്‍; വിഭാഗീയതയുടെ ആരംഭം ആരുടെ കാലത്ത്?
ഇന്ന് പിണറായി വിജയന് പകരക്കാരനായി സിപിഎമ്മില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും. സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു. 1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി…
Read More » -
വിട! വിഎസ്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3.30 ന് ആയിരുന്നു അന്ത്യം. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെ രക്തസമർദ്ദം താഴ്ന്നതിനെ തുടർന്ന് മെഡിക്കൽ ബോർഡ് അടിയന്തിര യോഗം ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, സെക്രട്ടറി പി ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരും പാർട്ടി നേതാക്കളും ആശുപത്രിയിൽ എത്തിചേർന്നിരുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു വിഎസ്. കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
Read More » -
മന്ത്രിയുടെ ‘റമ്മി കളി’ നിയമസഭയ്ക്കുള്ളില്‍!; വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധം; മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് ഗെയിം കളിക്കുന്നതെന്ന് എന്‍സിപി നേതാവ്
മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ റമ്മി ഗെയിം കളിക്കുന്ന വീഡിയോ പുറത്തായി. എന്‍സിപി (എസ്പി) നേതാവ് രോഹിത് പവാറാണ് പുറത്തുവിട്ടത്. സാമൂഹിക മാധ്യമമായ എക്സിലാണ് വീഡിയോ പങ്കുവച്ചത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് ബിജെപിയുമായി ആലോചിക്കാതെ ഒന്നും ചെയ്യാനാകില്ലെന്ന് കുറ്റപ്പെടുത്തിയ രോഹിത്, മന്ത്രിക്ക് മറ്റ് ജോലികളൊന്നുമില്ലാത്തതതിനാലാണ് റമ്മി കളിക്കുന്നതെന്നും വിമര്‍ശിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് മണിക്റാവുവിന് എതിരെ വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. മന്ത്രി മുന്‍പും വിവാദങ്ങളില്‍ പെട്ടിട്ടുള്ളയാളാണെന്നും ഇത്തരത്തില്‍ പെരുമാറുന്നത് ജനാധിപത്യത്തിനു തന്നെ നാണക്കേടാണെന്നും ശിവസേന (യുബിടി) നേതാവ് കിഷോരി പേട്നേക്കര്‍ വ്യക്തമാക്കി. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ ചില മന്ത്രിമാര്‍ക്ക് യാതൊരു നാണവുമില്ലെന്നും സംസ്ഥാന നിയമസഭയോട് യാതൊരു ബഹുമാനവുമില്ലാത്ത തരത്തിലാണ് ഇവരുടെ പെരുമാറ്റമെന്നും എന്‍സിപി (എസ്പി) എംഎല്‍എ ജിതേന്ദ്ര അവ്ഹാദ് പ്രതികരിച്ചു. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഇത്തരക്കാര്‍ക്കെതിരെ എന്തുനടപടിയാണ് സ്വീകരിക്കുകയെന്നറിയാന്‍ തനിക്ക് കൗതുകമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് എതിരെ നടപടിയെടുക്കാന്‍ നിലവില്‍ നിയമങ്ങളില്ലെന്നായിരുന്നു ബിജെപി…
Read More » -
ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ സുഖവാസം: അനധികൃതമായി താമസിച്ചത് 2435 ദിവസം ; എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിനും ഗണ്‍മാനുമാനും ലക്ഷങ്ങള്‍ പിഴ
ഇടുക്കി: കെഎസ്ഇബിയുടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ അനധികൃതമായി താമസിച്ചതിന് മുന്‍ മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫിന് 3.96 ലക്ഷം രൂപ പിഴ. ചിത്തിരപുരം ഐബിയില്‍ 2435 ദിവസം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അനധികൃതമായി താമസിച്ചതായാണ് കണ്ടെത്തല്‍. എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും ഗണ്‍മാനുമാണ് ഐബിയില്‍ അനധികൃതമായി താമസിച്ചതെന്നാണ് കെഎസ്ഇബിയുടെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. എട്ട് വര്‍ഷത്തോളം അനധികൃതമായി ഇവിടെ താമസിച്ചതിനാണ് 3.96 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. കെഎസ്ഇബി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതൊക്കെ സ്റ്റാഫ് അംഗങ്ങളാണെന്നോ ഇവരുടെ പേരുവിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല. 2016 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുള്ള കാലത്ത് എം.എം മണിയുടെ സ്റ്റാഫിന് ഇവിടെ താമസിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഇതിന് ശേഷം 2024 സെപ്റ്റംബര്‍ വരെ ഇവര്‍ ഇവിടെ തുടരുകയായിരുന്നു.
Read More »