Breaking NewsKeralaLead NewsNEWSpolitics

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിലബസില്‍നിന്ന് വേടന്റെ പാട്ട് ഒഴിവാക്കാന്‍ ഇടപെട്ടത് സംഘപരിവാറിനൊപ്പം എസ്.യു.സി.ഐ. നേതാവ് ഷാജര്‍ഖാന്‍ കണ്‍വീനറായ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി; രേഖകള്‍ പുറത്ത്

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല ബിരുദ സിലബസില്‍നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും. എസ്യുസിഐ നേതാവ് ഷാജിര്‍ഖാനാണ് ഇതിന്റെ കണ്‍വീനര്‍. സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍ എസ് ശശികുമാറാണ് മറ്റൊരു നേതാവ്.

നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യ പഠനത്തില്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ റാപ് സംഗീതം ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ ‘ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്. വേടന്റെയും ഗൗരീലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ബഷീര്‍ ശുപാര്‍ശയും നല്‍കി.

Signature-ad

ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടം ഇല്ലാതാക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ നുണപ്രചാരണം അഴിച്ചുവിടുകയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പ്രധാന ജോലി. കോണ്‍ഗ്രസ്, ലീഗ്, ബിജെപി അനുകൂല സംഘടനകളും സിന്‍ഡിക്കറ്റംഗങ്ങളുമാണ് സര്‍വകലാശാലകളില്‍ ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന എസ്യുസിഐക്കാരുടെ ആശാ വര്‍ക്കര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജിര്‍ഖാന്റെ ഭാര്യ എസ് മിനിയാണ്.

 

Back to top button
error: