politics
-
പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…
Read More » -
വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്. മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു…
Read More » -
ഇടാൻ പറ്റിയ നല്ലൊരു പേര് പറയൂ : ആൺകുട്ടിക്കോ പെൺകുട്ടിക്കോ: കുട്ടിക്കല്ല കുപ്പിക്കാ
തിരുവനന്തപുരം: മൗനി – രണ്ടെണ്ണം അടിച്ചാൽ ഉടൻ മൗനിയാകും, കരിമ്പന ഫ്രം പാലക്കാട്, അടി പി കെ ഡി അടി, സർവ്വം മായ… പേരുകൾ അങ്ങനെ നീളുകയാണ്. മലയാളക്കരയിലെ മദ്യപാനികൾ നല്ലൊരു പേര് തപ്പി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മെനുവിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്ക് വേണ്ടി.. നല്ല പേരിടുന്നവർക്ക് നല്ല സമ്മാനം ഉള്ളതുകൊണ്ട് അത് കിട്ടിയാൽ അടിച്ചു കീറാം എന്നാണ് കേരള മദ്യപാനികളുടെ ആഗ്രഹം. പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ് വന്നതോടെയാണ് മദ്യപാനികൾ പുത്തൻ തപ്പി ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം എന്നു പറഞ്ഞതോടെ കൈ അല്പം വിറക്കുന്നുണ്ടെങ്കിലും ലോഗോ വരയ്ക്കാനും മദ്യപാനികൾ ശ്രമിക്കുന്നുണ്ട്. മദ്യം കൈകൊണ്ട് തൊടാത്തവരും പേരിടാനും ലോഗോ വരയ്ക്കാനും രംഗത്തുണ്ട്. പേരും ലോഗോയും ഒന്നും ഒരു വിഷയമേയല്ല സാധനം കയ്യിൽ കിട്ടിയാൽ മതി എന്നാണ് മിക്കവരും പറയുന്നത്. പേരിടലും ചോറൂണും…
Read More » -
ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ
കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ… വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ. അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് . കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും. വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി…
Read More » -
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത: കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ കമ്മീഷനോട് മറുപടി പറയണം
മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം. മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. . കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം. മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.
Read More » -
പിണറായി വിജയനെ ഇനിയും കളത്തിൽ ഇറക്കുന്നതിനോട് സിപിഐക്ക് അതൃപ്തി എന്ന് സൂചന: ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ: മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമെന്നും വിലയിരുത്തൽ
പിണറായി വിജയനെ ഇനിയും കളത്തിൽ തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ തെരഞ്ഞെടുപ്പ് നേരിടാൻ സിപിഐക്ക് അതൃപ്തിയെന്ന് സൂചന. പിണറായി തന്നെ ക്യാപ്റ്റനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ നയിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത് ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന ഗുരുതര വിമർശനമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ. ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു. ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ച് കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നത്. . ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം…
Read More » -
വിജയ് ആരാധകരുടെ ശ്രദ്ധയ്ക്ക് :പുലർച്ചെ നാലിന് തുടങ്ങേണ്ട ജനനായകൻ രാവിലെ ആറുമണിക്ക് തുടങ്ങുകയുള്ളൂ: ഒരു രണ്ടു മണിക്കൂർ കൂടി ആരാധകർ ശാന്തരായിരിക്കണം
കൊച്ചി : ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ജനനായകൻ കേരളത്തിൽ രണ്ട് മണിക്കൂർ വൈകി മാത്രമേ പ്രദർശനം തുടങ്ങുകയുള്ളൂ. പുലർച്ചെ നാലിന് ആരംഭിക്കേണ്ട ഫാൻസ് ഷോകൾ കേരളത്തിൽ രാവിലെ ആറു മണിക്ക് മാറ്റി. അതായത് പലയിടത്തും ജനനായകൻ തുടങ്ങിയാലും കേരളത്തിലെ ആരാധകർ രണ്ട് മണിക്കൂർ കൂടി കാത്തിരിക്കണം. വിജയ് ആരാധകര് ഏറെയുള്ള ഇടമാണ് കേരളത്തിൽ പുലർച്ചയുള്ള ഫാൻസ് ഷോകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത് . മികച്ച ഓപ്പണിങ് കളക്ഷനുകളും വിജയ് ചിത്രങ്ങൾ കേരളത്തിൽ നേടിയിട്ടുണ്ട്. അവയെല്ലാം കേരളത്തിൽ നിന്ന് വമ്പൻ കളക്ഷനുമായാണ് തീയറ്റർ വിടാറുള്ളതും. എമ്പുരാന് വരുന്നതിന് മുന്പ് കേരളത്തില് ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില് ആയിരുന്നു. പുലര്ച്ചെ നാല് മണിക്കാണ് സമീപ വര്ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില് നടന്നിട്ടുള്ളത്. തമിഴ്നാട്ടില് പുലര്ച്ചെയുള്ള പ്രദര്ശനങ്ങള്ക്ക് വിലക്കുള്ളതിനാല് അതിര്ത്തി ജില്ലകളിലെ തിയറ്ററുകളില്…
Read More »


