politics

  • നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക വഴിത്തിരിവുകൾക്ക് സാധ്യത :മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും:വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

    കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക  നടപടികൾക്ക് സാധ്യത. കേസിന്റെ വിധി പോയ വർഷത്തിൽ വന്നെങ്കിലും പുതുവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തത വരുത്താനാണ് അതിജീവിതയുടെ നീക്കം. തന്നെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍…

    Read More »
  • എസ്എൻഡിപിയുടെ ആ കോളേജ് മലപ്പുറത്ത് ആണല്ലോ : വെള്ളാപ്പള്ളിയെ അതൊന്ന് അറിയിച്ചു കൊടുക്കണേ: നജീബ് കാന്തപുരം എംഎൽഎയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറൽ : വെള്ളാപ്പള്ളിയുടെ മറുപടി ഉടൻ ഉണ്ടാകും 

      കോഴിക്കോട്: പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ് മലപ്പുറത്താണ് സാർ… വെള്ളാപ്പള്ളിയെ അതൊന്ന് അറിയിക്കണേ..നജീബ് കാന്തപുരം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാൽ വെള്ളാപ്പള്ളി നടേശന് ഹാലിളകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.   വെള്ളാപ്പള്ളിക്കുള്ള മറുപടിയാണ് നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ കൊടുത്തത്. മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഡയലോഗിനുള്ള മറുപടിയായിരുന്നു ഇത്.   തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേയ്സ്ബുക്കിൽ കുറിച്ചതിന് കയ്യടികൾ ഏറെ കിട്ടുന്നുണ്ട്.   2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്.   ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ്…

    Read More »
  • ‘ആരോപണം ഉന്നയിച്ചതല്ലാതെ കീറക്കടലാസ് പോലും ഹാജരാക്കാന്‍ വി.ഡി. സതീശനു കഴിഞ്ഞില്ല’; തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വീണ്ടും വെല്ലുവിളിച്ച് കടകംപള്ളി സുരേന്ദ്രന്‍; കോടതിയില്‍ തെളിയിച്ചോളാം എന്ന സതീശന്റെ വാദം പാളുന്നോ?

    തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. തന്നെ വ്യക്തിഹത്യ ചെയ്യാനായി ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണങ്ങളെ പരിഹസിച്ച കടകംപള്ളി, തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ശബരിമലയിലെ സ്വര്‍ണ്ണപ്പാളിയുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദങ്ങളില്‍ കടകംപള്ളിയെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായത്താല്‍ താന്‍ ആര്‍ക്കും വീട് വച്ചുനല്‍കിയിട്ടില്ലെന്ന് കടകംപള്ളി വ്യക്തമാക്കി. അത്തരത്തില്‍ ആര്‍ക്കെങ്കിലും വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസമാണ് കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയത്. വലിയ ആരോപണങ്ങള്‍ ഉന്നയിച്ചതല്ലാതെ, അത് ശരിവെക്കുന്ന ഒരു കീറക്കടലാസ് പോലും ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ മറുപടി നല്‍കാതെ മുങ്ങുകയാണു വി.ഡി.…

    Read More »
  • ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഎം സുധീരൻ

    തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന നീക്കത്തിന്റെ ഭാ​ഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമനത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്‌ഐടിയിൽ നുഴഞ്ഞ് കയറാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്‌ഐടിയിൽ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ…

    Read More »
  • വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

            വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ്   ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്.   പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും.     നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും…

    Read More »
  • പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ 

          തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.   അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…

    Read More »
  • ശബരിമല വിവാദം കത്തുമ്പോള്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തെ ‘അയ്യപ്പ ജ്യോതി’ പ്രയാണവും ചര്‍ച്ചയാകുന്നു; കൊടിമരം സ്വര്‍ണം പൂശിയതും ബ്രാഹ്മണ സദ്യ സമൂഹ സദ്യയാക്കിയതും ഇടതു സര്‍ക്കാരുകള്‍; ദക്ഷിണേന്ത്യന്‍ പത്രങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി; ശമ്പളം മുടങ്ങിയ കാലത്തുനിന്ന് സമ്പന്നതയിലേക്ക് ശബരിമല മാറിയ വഴികള്‍

    തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലൂടെയും സ്വര്‍ണക്കൊള്ളയിലൂടെയും സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. ആകെ രണ്ടുലക്ഷത്തോളംപേര്‍ മാത്രം ഒരു സീസണില്‍ എത്തിയതില്‍നിന്ന് ആന്ധ്രയും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് തീര്‍ഥാടകരുടെ ഒഴുക്കു തുടങ്ങിയതിനു പിന്നില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന 1967ല്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അയ്യപ്പ ജ്യോതി പ്രയാണത്തോടെയാണെന്നാണു പോസ്റ്റില്‍ പറയുന്നത്. ചരിത്രത്തിലേക്കൊന്ന് ചികഞ്ഞ് നോക്കിയാല്‍ ഇ എം എസ് കേരളം ഭരിക്കുന്ന കാലത്താണ് ശബരിമലയുടെ വികസനത്തിന് വേണ്ടിയുള്ള ‘അയ്യപ്പ ജ്യോതി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. അത്രയധികം ശോചനീയാവസ്ഥയിലായിരുന്ന ശബരിമലയെ പിടിച്ചുയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ അയ്യപ്പ ജ്യോതി എന്ന പരിപാടി കൊണ്ടായിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പ്രയാണം കൊണ്ട് തെക്കേ ഇന്ത്യയില്‍ ശബരിമല എന്ന തീര്‍ഥാടന കേന്ദ്രത്തെക്കുറിച്ച് എല്ലാവരും അറിയാനിടയായി. അയ്യപ്പ ജ്യോതിക്ക് ശേഷമാണ് ശബരിമലയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ്, കന്നട, ആന്ധ്ര പത്രങ്ങളില്‍ വരാനായി തുടങ്ങിയത്. പിന്നീട് ഭക്തര്‍ ശബരിമലയിലേക്ക്…

    Read More »
  • ആര്‍ക്കെതിരേയും മൊഴി കൊടുത്തില്ല, എനിക്കറിയാത്ത കാര്യത്തില്‍ കുറ്റപ്പെടുത്താനില്ല; മൊഴി നല്‍കിയതിനു പിന്നാലെ കടകംപള്ളി സുരേന്ദ്രന്‍; ‘ദേവസ്വം ബോര്‍ഡിന്റെ നടപടികളില്‍ ഇടപെട്ടിട്ടില്ല, ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍വച്ച് കണ്ടിട്ടുണ്ട്’

    തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടിക്ക് മുന്നില്‍ ആരെയും പഴിചാരിയില്ലെന്നു മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഞാന്‍ ആരെയും കുറ്റപ്പെടുത്തി മൊഴി നല്‍കിയുമില്ല. പഴിചാരണമെങ്കില്‍ അതിനെപ്പറ്റി തനിക്ക് അറിവുവേണം. അറിവില്ലാത്ത കാര്യത്തെപ്പറ്റി എങ്ങനെയാണ് കുറ്റപ്പെടുത്തുകയെന്നും കടകംപള്ളി പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപള്ളി സുരേന്ദ്രനില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ശനിയാഴ്ച തിരുവനന്തപുരത്തായിരുന്നു ചോദ്യം ചെയ്യല്‍. 2019ല്‍ സ്വര്‍ണക്കൊള്ള നടക്കുന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വംമന്ത്രി. ഈസമയം ദേവസ്വംബോര്‍ഡ് ഭാരവാഹികളായിരുന്നവരില്‍ രണ്ടുപേര്‍ നിലവില്‍ അറസ്റ്റിലാണ്. മറ്റുള്ളവരുടെ മൊഴിയെടുത്ത ശേഷം ആവശ്യമുണ്ടെങ്കില്‍ കടകംപള്ളിയെ വീണ്ടും വിളിപ്പിക്കുമെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. എസ്‌ഐടിക്ക് മുന്നിലെത്തിയെന്ന വാര്‍ത്ത കടകംപള്ളിയും സ്ഥിരീകരിച്ചു. 2019ലെ മന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാനുള്ളത് അന്വേഷണസംഘം ചോദിച്ചുവെന്നും അത് പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ദേവസ്വം ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശല്‍ നടപടിയില്‍ ഇടപെട്ടിട്ടില്ലെന്നും കടകംപള്ളി മൊഴി നല്‍കി. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നും ശബരിമലയില്‍ വച്ചാണ് പരിചയമെന്നും അദ്ദേഹം…

    Read More »
  • വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ് 

        മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്.   മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്.   മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി.   സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്.   കേരളത്തിലെ മറ്റു…

    Read More »
  • മുരളി പറഞ്ഞതല്ലേ ശരി : എന്തിനാണ് ഈ രഹസ്യാന്വേഷണം : ശബരിമല സ്വര്‍ണക്കൊളളയില്‍ വേണ്ടത് സുതാര്യമായ അന്വേഷണം തന്നെയെന്ന് അയ്യപ്പഭക്തരും : എസ് ഐ ടി എന്നാൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം എന്നാണ് അല്ലാതെ സീക്രട്ട് ഇൻവെസ്റ്റിഗേഷൻ ടീം എന്നല്ല 

              തിരുവനന്തപുരം: സത്യത്തിൽ ലക്ഷോപലക്ഷം അയ്യപ്പഭക്തരുടെ ശബ്ദമാണ് കെ മുരളീധരനിലൂടെ കേട്ടത്. ശബരിമല സ്വര്‍ണക്കൊളള കേസിന്റെ അന്വേഷണം രഹസ്യമായി അല്ല സുതാര്യമായാണ് വേണ്ടത് എന്ന് മുരളി പറഞ്ഞതിന് വൻ പിന്തുണയാണ് സാധാരണക്കാരായ അയ്യപ്പ ഭക്തരിൽ നിന്ന് കിട്ടുന്നത്. ചോദ്യം ചെയ്യലും അന്വേഷണവും രഹസ്യ സ്വഭാവത്തോടെ ചെയ്യേണ്ടത് എന്തിന് എന്നാണ് മുരളി ചോദിക്കുന്നത്. മുൻദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ് ഐ ടി ചോദ്യം ചെയ്തത് അതീവ രഹസ്യമായാണ്. നാലാൾ അറിയയെ ചോദ്യം ചെയ്തിരുന്നെങ്കിൽ എന്താണ് സംഭവിക്കുമായിരുന്നത് എന്നാണ് മുരളി ഉന്നയിക്കുന്ന ചോദ്യം.ഒന്നും സംഭവിക്കില്ലായിരുന്നു.         ശബരിമല കേസന്വേഷണം സുതാര്യമാക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞത് വെറുതെ നാവിട്ടലക്കലല്ല. ചില മുൻകാല അനുഭവങ്ങൾ കൂടി നിരത്തി കൊണ്ടാണ് മുരളി അന്വേഷണ സംഘത്തോട് അന്വേഷണം സുതാര്യമാകണം എന്ന് പറയുന്നത്. കെ കരുണാകരനെ ചോദ്യംചെയ്യുമ്പോൾ പുറത്ത് മാധ്യമങ്ങൾ മുഴുവൻ ഉണ്ടായിരുന്നെന്നും മുൻ മുഖ്യമന്ത്രിയോട് കാണിക്കാത്ത സൗജന്യം കടകംപളളിയോട്…

    Read More »
Back to top button
error: