politics

  • മതേതര നിലപാടിന് എന്തും സഹിക്കും ; ഐഎന്‍എല്ലിനെ കക്ഷത്ത് വെച്ചുകൊണ്ട് യുഡിഎഫിനെ മതേതരത്വം പഠിപ്പിക്കുന്നു ; എംവി ഗോവിന്ദന്‍ അതിന് വേറെ ആളെ നോക്കണമെന്ന് വി.ഡി. സതീശന്‍

    കണ്ണൂര്‍: തീവ്രനിലപാടുമായി ലീഗ് വിട്ട ഐഎന്‍എലിനെ കക്ഷത്ത് വെച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തങ്ങളെ മതേതരത്വം പഠിപ്പിക്കാന്‍ നോക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തു വന്നാലും വര്‍ഗ്ഗീയതയെ എതിര്‍ക്കുകയും മതേതര നിലപാടിനെ നിലനിര്‍ത്തുമെന്നും അതിന്റെ പേരില്‍ വരുന്ന നഷ്ടങ്ങള്‍ സഹിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒരേസമയം ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുമെന്നും പറഞ്ഞു. മതേതര മൂല്യത്തെ താല്‍ക്കാലിക നേട്ടത്തിനായി വിറ്റ് പണമുണ്ടാക്കില്ല. എംവി ഗോവിന്ദനില്‍ നിന്നും മതേതരത്വം പഠിക്കേണ്ട സാഹചര്യം കോണ്‍ഗ്രസിനില്ലെന്നും അതിന് വേറെ ആളെ നോക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രണ്ടു ടേമില്‍ ഭരണം നടത്തിയിട്ടും ഒമ്പത് വര്‍ഷവും ഇല്ലാതിരുന്ന ഈ അയ്യപ്പഭക്തി എവിടെ നിന്നുമാണ് പൊട്ടി വന്നതെന്നും ചോദിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാരിന്റെ മാസ്റ്റര്‍ പ്ലാന്‍. സര്‍ക്കാരിനോട് തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്താന്‍ തയ്യാറുണ്ടോ? നാമജപ ഘോഷയാത്രയ്ക്കെതിരേയുള്ള കേസ് പിന്‍വലിക്കുമോ? യോഗി…

    Read More »
  • അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു

    ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…

    Read More »
  • ‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ

    ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…

    Read More »
  • സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം ; കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും; പ്രകാശ് ബാബുവും പി സന്തോഷ് കുമാറും ദേശീയ സെക്രട്ടറിയേറ്റിലേക്ക്

    ന്യൂഡല്‍ഹി: പ്രായപരിധി പരിഗണിക്കാതെ സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. കേരളത്തില്‍ നിന്നും കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെട്ടത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിന്ന് ബിനോയ് വിശ്വം സ്വയം ഒഴിഞ്ഞു. സെന്‍ട്രല്‍ ക്വാട്ടയിലാണ് കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ടത്. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, പിപി സുനീര്‍, കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍, രാജാജി മാത്യൂസ്, ചിറ്റയം ഗോപകുമാര്‍, ടി ജെ ആഞ്ചലോസ്, പി വസന്തം,…

    Read More »
  • ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യും ; അവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയും ചെയ്യും ; സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

    കോഴിക്കോട്: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റുകളുടെ ഭക്തി വലിയ ചര്‍ച്ചയായി മാറിയിരിക്കെ പരോക്ഷ വിമര്‍ശനം നടത്തി ഗവര്‍ണര്‍. ചിലര്‍ അയ്യഭക്തരായി നടിക്കുകയാണെന്നും ശരിയായ ഭക്തി മനസ്സില്‍ ഉണ്ടെങ്കില്‍ തുറന്നുപറയാന്‍ എന്തിന് മടി കാട്ടുന്നെന്നും ഗവര്‍ണര്‍ ചോദിച്ചു. കോഴിക്കോട് നവരാത്രി സാംസ്‌കാരികോല്‍സവം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ ഗുരുപൂജയെയും ഭാരതമാതാവിനെയും എതിര്‍ക്കുന്നവര്‍ തന്നെ ശബരിമല ഭക്തരായി നടിക്കുകയാണ്. രാഷ്ടട്രീയ നേട്ടത്തിന് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നതെന്ന് ചോദിച്ച ഗവര്‍ണര്‍ എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പറഞ്ഞു. ഭാരത് മാതയും ഗുരുപൂജയുമൊന്നും രാഷ്ട്രീയമല്ലെന്നും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംസ്‌കാരമാണെന്നും പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡ് നടത്തിയ ആഗോള അയ്യപ്പസംഗമത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഭക്തിയായിരുന്നു. കഴിഞ്ഞ പത്തുവര്‍ഷമായിട്ടും ശബരിമലയെ തിരിഞ്ഞുനോക്കാത്തവര്‍ ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുകയാണെന്നാണ് പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനം. സ്ത്രീകളെ വേഷം കെട്ടിച്ച് ശബരിമലയില്‍ കയറ്റിയ സര്‍ക്കാര്‍ നട അടയ്ക്കുകയും ശുദ്ധികലശം നടത്തുകയും ചെയ്തതിന് തന്ത്രിയെ അനാവശ്യം പറയുകയും ചെയ്തവരാണെന്ന്…

    Read More »
  • അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി കടപഭക്തനായി അഭിനയിക്കുകയായിരുന്നു, 4000 ലേറെ പേര്‍ വരുമെന്ന് പറഞ്ഞിട്ട് വന്നത് അറുന്നൂറോളം പേർ മാത്രം, കോൺ​ഗ്രസ് പങ്കെടുത്തിരുന്നെങ്കിൽ വർ​ഗീയവാദിയായ ആദിത്യനാഥിന്റെ പ്രസംഗം കേട്ട് മുഖ്യമന്ത്രി കോള്‍മയിര്‍ കൊണ്ടതിനെല്ലാം സാക്ഷിയാകേണ്ടി വന്നേനെ- വി ഡി സതീശൻ

    കൊച്ചി: എന്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായവുമായി സംഘര്‍ഷവുമില്ല. സമുദായത്തിന് അവരവരുടേതായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞങ്ങളുടെ പാര്‍ട്ടിക്കും മുന്നണിക്കും അതുപോലെ സ്വാതന്ത്ര്യമുണ്ട്. എന്‍എസ് എസിനോടോ ഒരു സമുദായ സംഘടനകളുമായോ ഞങ്ങള്‍ക്ക് ശത്രുതയോ ഭിന്നതയോ ഇല്ല. യുഡിഎഫിന് എല്ലാവരോടും ഒരേ നിലപാടാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഏറ്റവും നിന്ദ്യമായ ഭാഷയിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ വിമര്‍ശിച്ചത്. എന്നാല്‍ താന്‍ ഒരു മറുപടി പോലും പറഞ്ഞില്ല. വളരെ വിനയത്തിന്റെ ഭാഷയില്‍ മാത്രമാണ് താന്‍ പ്രതികരിച്ചത്. അയ്യപ്പ സംഗമവുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസും യുഡിഎഫും നിലപാടെടുത്തത് രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങള്‍ ഞങ്ങളുടെ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ, സമുദായ സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്ന് താന്‍ പറഞ്ഞതാണ്. യോഗക്ഷേമസഭ പോകേണ്ടെന്ന് തീരുമാനിച്ചു. എന്‍എസ്എസ് പോകാന്‍ തീരുമാനിച്ചു. അതെല്ലാം അവരുടെ തീരുമാനങ്ങളാണ്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാര്‍ കപടഭക്തിയുമായി വരുമ്പോള്‍ അതു ജനങ്ങള്‍ക്ക് മുന്നില്‍…

    Read More »
  • ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി ; സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

    തൃശൂര്‍: ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത് പ്രസാദിനെതിരേ നടപടി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗത്തില്‍ നിന്നാണ് കുറ്റാല്‍ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ശരത്തില്‍ നിന്നും പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും കിട്ടിയ മറുപടി തൃപ്തികരമായിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ നിന്നാണ് നീക്കിയത്. ഒപ്പം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന് ആരോപിക്കുന്നതായിരുന്നു ശരത്തിന്റേതായി പുറത്തുവന്ന വിവാദ ശബ്ദ രേഖ. ഒരു മിനിട്ട് 49 സെക്കന്‍ഡ് നേരം നീണ്ടുനില്‍ക്കുന്ന ശബ്ദരേഖയില്‍ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീന്‍ എംഎല്‍എ, കോര്‍പ്പറേഷന്‍ സ്ഥിരസമിതി അധ്യക്ഷന്‍ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ശരത് നടത്തിയത്. ശരത് സിപിഐഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി…

    Read More »
  • അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍ ; പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് 10 ന്യായ് വാഗ്ദാനങ്ങള്‍ ; ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യാസഖ്യത്തിന്റെ നീക്കം

    ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 10 ന്യായ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. അതിക്രമം തടയല്‍ നിയമം, സംവരണ പരിധി ഉയര്‍ത്തല്‍, എന്നിങ്ങനെ 10 വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പാസാക്കും. പിന്നോക്ക വിഭാഗത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കും. സ്വകാര്യ സ്‌കൂളുകളില്‍ നീക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ പകുതി പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കായി സംവരണം ചെയ്യും. തദ്ദേശസ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തും. യുപിഎസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ആണ് ഇത് നടപ്പികള്‍ക്കുന്നതെന്നും ഇന്ത്യ സഖ്യം വ്യക്തമാക്കി. പാര്‍ലമെന്റില്‍, പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ ഞാന്‍ രണ്ട് കാര്യങ്ങള്‍ പറഞ്ഞു. രാജ്യമെമ്പാടും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തണമെന്നതാണ് ആദ്യം, രണ്ടാമതായി, 50% സംവരണ മതില്‍ ഞങ്ങള്‍ തകര്‍ക്കണമെന്നുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ”15 ദിവസത്തെ വോട്ടര്‍ അധികാര്‍ യാത്രയില്‍ ഞങ്ങള്‍ ബീഹാറിലെ വിവിധ ജില്ലകളില്‍ പോയി ഭരണഘടന…

    Read More »
  • ശബ്ദരേഖാ വിവാദം: ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

    തൃശൂര്‍:  സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി സംസാരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.പി.ശരത് പ്രസാദിനെ തരംതാഴ്ത്തി. കൂറ്ററാല്‍ ബ്രാഞ്ചിലേക്കാണ് ശരത്പ്രസാദിനെ തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംഭവത്തില്‍ അച്ചടക്ക നടപടി വന്നേക്കും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായ ശരത് പ്രസാദിന്‍റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ ശബ്ദ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ വെട്ടിലായി. എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍, കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്ന് വി.പി.ശരത് പ്രസാദ് പറയുന്നതാണ് ഓഡിയോയിലുണ്ടായിരുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയാ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് ശരത് നേരിട്ട് സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖയാണ് പുറത്തുവന്നത്. അതേസമയം, സി.പി.എം നേതാക്കളായ എ.സി.മൊയ്തീനേയും എം.കെ.കണ്ണനേയും കരിവാരിത്തേയ്ക്കാനാണ് ശ്രമമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിവാദ ഓഡിയോയിലൂടെ പുറത്തുവന്നത് സി.പി.എമ്മിന്‍റെ അഴിമതിയുടെ ഒരറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറയുകയുണ്ടായി. dyfi-leader-vp-sharath-prasad-demoted-after-audio-leak

    Read More »
  • ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ

    വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ‘നിര്‍ണായകമായ…

    Read More »
Back to top button
error: