politics

  • ഭക്തിയില്‍ ആര്‍എസ്എസുകാര്‍ എട്ടാംക്ലാസ്സില്‍ എട്ടുതവണ തോറ്റവരെന്ന് എം.വി. ജയരാജന്‍ ; ഗുരുവായൂരില്‍ പാവങ്ങള്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകള്‍

    പത്തനംതിട്ട: ഗുരുവായൂരില്‍ പാവപ്പെട്ടവര്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളായ എകെജിയും കൃഷ്ണപിള്ളയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. അയ്യപ്പസംഗം നടത്തിയപ്പോള്‍ പിണറായിക്ക് ഭക്തിയുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും ഭക്തിയില്‍ സിപിഎമ്മുകാര്‍ പിഎച്ച്ഡി യാണെന്നും പറഞ്ഞു. എകെജിയും കൃഷ്ണപിള്ളയും അന്ന് സമരം ചെയ്തപ്പോഴും ഭക്തിയുണ്ടോയെന്ന് ചോദ്യമുയര്‍ന്നിരുന്നെന്നും പറഞ്ഞു. ഭക്തിയില്‍ സിപിഐഎമ്മുകാര്‍ പിഎച്ച്ഡിയും ആര്‍എസ്എസുകാര്‍ എട്ടാം ക്ലാസില്‍ എട്ടുതവണ തോറ്റവരാണെന്നും പരിഹസിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി വിജയന്‍ അയ്യപ്പഭക്തനാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ബിജെപി വിമര്‍ശിച്ചത്. എന്നാല്‍ ഭഗവത്ഗീതയില്‍ ഭക്തനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശകലനം അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. വര്‍ഗ്ഗീയവാദികള്‍ ഭക്തരല്ലെന്നും എല്ലാവരേയും സമഭാവനയോടെ കാണുന്നയാളാണ് ഭക്തനെന്നും ജാതി മത വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും വന്നുചേരുന്ന സന്നിധിയാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശബരിമല വിശ്വാസി സംഗമത്തില്‍ ഇതിന് തമിഴ്‌നാട് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മറുപടിയും നല്‍കിയിരുന്നു.…

    Read More »
  • ശബരിമല സംരക്ഷണ സംഗമം, അയല്‍ക്കാരനായ മുന്‍ പ്രസിഡന്റിന് വരെ വേദിയില്‍ കസേര ; സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറേയും കൃഷ്ണദാസിനെയും ഇരുത്തിയത് പന്തലില്‍, ബിജെപിക്ക് അമര്‍ഷം

    പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ബദലായി ശബരിമല കര്‍മ്മസമിതി നടത്തിയ വിശ്വാസസംഗമത്തില്‍ വിവാദം. പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ വേദിയില്‍ ഇരുത്താതെ സദസ്സില്‍ ഇരുത്തിയതില്‍ ബിജെപിയ്ക്ക് അസംതൃപ്തി. തമിഴ്‌നാട്ടിലെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനേയും അന്യസംസ്ഥാന നേതാക്കളേയും വരെ വേദിയില്‍ കയറ്റി ഇരുത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറെയും ബിജെപി നേതാവ് പി. കൃഷ്ണദാസിനെയും സദസ്സില്‍ മാത്രം കസേര നല്‍കിയതെന്നാണ് ആക്ഷേപം. ശബരിമല കര്‍മ്മസമിതി നടത്തിയ പരിപാടിയാണെങ്കിലും ഉദ്ഘാടനം ചെയ്തത് തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റ് അണ്ണാമലൈ ആയിരുന്നു. കര്‍ണാടക ബിജെപി നേതാവ് തേജസ്വീ സൂര്യയും പരിപാടിയില്‍ വേദിയിലുണ്ടായിരുന്നു. ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി എന്നിവര്‍ക്കെല്ലാം പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വേദി കൊടുത്തപ്പോഴായിരുന്നു രാജീവ് ചന്ദ്രശേഖറെയും പി കൃഷ്ണദാസിനെയുമെല്ലാം സദസ്സില്‍ ഇരുത്തിയത്. അതേസമയം എന്തുകൊണ്ടാണ് ഇങ്ങിനെ ചെയ്തതെന്ന കാര്യത്തില്‍ ശബരിമല കര്‍മ്മസേന മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ ഇത് വിശ്വാസികളുടെ സംഗമമാണെന്നും അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബര്‍…

    Read More »
  • തെരഞ്ഞെടുപ്പില്‍ പണമിറക്കിയത് വെറുതേയായോ? ട്രംപിന്റെ വിസ നിയന്ത്രണത്തില്‍ മുറുമുറുപ്പുമായി ടെക് കമ്പനികള്‍; എച്ച്1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത് തിരിച്ചടിയാകും; മിടുക്കരെ പിടിച്ചു നിര്‍ത്താന്‍ കഴിയില്ലെന്നു മുന്നറിയിപ്പ്

    ന്യൂയോര്‍ക്ക്: എച്ച് 1 ബി വിസയടക്കം ട്രംപിന്റെ പുതിയ വിസ നിയമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി ടെക് കമ്പനികള്‍. ടെക്‌നോളജി എക്‌സിക്യുട്ടീവുകള്‍, സംരംഭകര്‍, നിക്ഷേപകര്‍ എന്നിവരടക്കം പുതിയ നിയന്ത്രണങ്ങളും ഫീസ് വര്‍ധനയും തിരിച്ചടിയാകുമെന്നു മുന്നറിയിപ്പ് നല്‍കുന്നു. ഇവരെല്ലാം ട്രംപിന്റെ രണ്ടാം വരവിനുവേണ്ടി പണമൊഴുക്കിയവരാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫീസ് നടപ്പാക്കുന്നതിലൂടെ ചെലവുകള്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഉയരുമെന്നാണ് ടെക്‌നോളജി നേതൃത്വത്തിലുള്ളവരുടെ വിലയിരുത്തല്‍. സ്റ്റാര്‍ട്ടപ്പുകളെ ഇതു ക്രമവിരുദ്ധമായി ബാധിക്കുമെന്നും പല കമ്പനികളുടെയും നയത്തിന്റെ ഭാഗമായുള്ള വിസ നടപടികള്‍ ബുദ്ധിമുട്ടിലാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപ് ഭരണകൂടം ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്ന വിസ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. എച്ച് 1 ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ ഫീസ് പത്തുലക്ഷം രൂപയാക്കുകയാണ് ഇതിലൊന്ന്. ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ (ഫേസ്ബുക്ക്) എന്നിവയിലേക്കുള്ള വിസ നടപടികളെ ബാധിക്കും. ഇത് ഒറ്റത്തവണ മാത്രം ബാധകമാകുമോ അതോ നിലവിലെ ജീവനക്കാരെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ പൂര്‍ണ വ്യക്തത വരുത്തിയിട്ടില്ല. ഫീസ് പ്രഖ്യാപിക്കുമ്പോള്‍ വിദേശത്തുള്ളവരെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ട്രംപിന്റെ രണ്ടാം…

    Read More »
  • ’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര്‍ ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും…

    Read More »
  • നരകത്തിലേക്കുള്ള വഴിയായി ഭഗവത്ഗീതയില്‍ പറയുന്ന മൂന്ന് കാര്യങ്ങളും പിണറായി ചെയ്യുന്നുണ്ട് ; പമ്പയും പന്തളവും പിക്നിക്ക് സ്പോട്ടുകള്‍ അല്ല ; അയ്യപ്പനെ കാനനവാസനായി കാണണം

    പത്തനംതിട്ട: നരകത്തിലേക്കുള്ള വഴിയായി ഭഗവത് ഗീതയില്‍ പറയുന്നത് മൂന്ന് കാര്യങ്ങളും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നുണ്ടെന്നും ദൈവമില്ലെന്ന് പറയുന്ന വര്‍ ഭഗവത് ഗീതയെപ്പറ്റി ഇപ്പോള്‍ ക്ലാസ്സ് എടുക്കുകയാണെന്നും ബിജെപിയുടെ തമിഴ്‌നാട് നേതാവ് അണ്ണാമലൈ. നരകത്തിലേക്കുള്ള പാതയായി ഭഗവത്ഗീതയില്‍ പറയുന്ന കാമം, കോപം, ആര്‍ത്തി എന്നിവ മൂന്നും പിണറായി വിജയനുണ്ടെന്നും ബിജെപിയുടെ മുന്‍ തമിഴ്‌നാട് അദ്ധ്യക്ഷന്‍ പറഞ്ഞു. ഒരു രാജാവിനെ സംബന്ധിച്ച് ആളുകളോട് ചെയ്യുന്ന ദ്രോഹം നിയമം ദുരുപയോഗം ചെയ്യുന്നതാണ്. അത് കൊലയാളിയേക്കാള്‍ ക്രൂരമാണ്. കൊലയാളിക്ക് ലഭിക്കുന്നതിനേക്കാള്‍ ശിക്ഷ രാജാവിന് കിട്ടണമെന്നാണ് തിരുവള്ളുവര്‍ പറയുന്നത്. 2018-19 കാലത്ത് പിണറായി വിജയന്‍ കയ്യിലെ അധികാരം വെച്ച് ലക്ഷണക്കണക്കിന് അയ്യപ്പ ഭക്തരോട് പ്രശ്നങ്ങളുണ്ടാക്കി. ഒരു രാജാവ് ചെയ്യേണ്ട എല്ലാ തെറ്റും പിണറായി വിജയന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം ഭഗവത് ഗീതയുടെ ക്ലാസ് നമുക്ക് എടുക്കേണ്ട. സനാതന ധര്‍മ്മത്തെ വേരോടെ അറുക്കണം എന്ന് പറഞ്ഞ ആളാണ് സ്റ്റാലിനും മകന്‍ ഉദയനിധിയും. അവരെയാണ് പിണറായി വിജയന്‍ ക്ഷണിച്ചത്.…

    Read More »
  • അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ ‘നമ്മുടെ ആള്‍ക്കാര്‍’ എന്ന് പറയുന്നത് വായ്പ എടുത്തവരെക്കുറിച്ച് ; അത് ബിജെപി ആക്കുന്നത് എകെജി സെന്ററില്‍ നിന്നും സിപിഎം കൊടുത്ത ക്യാപ്‌സൂള്‍

    തിരുവനന്തപുരം: അനിലിന്റെ ആത്മഹത്യാകുറിപ്പില്‍ നമ്മുടെ ആള്‍ക്കാര്‍ എന്ന് പറയുന്നത് ബിജെപിക്കാര്‍ ആണെന്നത് എകെജി സെന്ററില്‍ നിന്നുള്ള ക്യാപ്‌സൂള്‍ ആണെന്നും സിപിഎമ്മിന്റെ കൂട്ടിച്ചേര്‍ക്കലാണെന്നും ബിജെപി നേതാവ് വി. മുരളീധരന്‍. കത്തില്‍ പറഞ്ഞിരിക്കുന്നത് വായ്പയെടുത്തവരെ കുറിച്ചാണ് അവരെ ബിജെപിക്കാര്‍ എന്ന് പറഞ്ഞിട്ടില്ലല്ലോ എന്നും പറഞ്ഞു. ബിജെപി എന്നൊരു വാക്ക് കുറിപ്പില്‍ ഇല്ലെന്നും ബിജെപി നേതാക്കള്‍ വായ്പ എടുത്തിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സൊസൈറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. ബിജെപി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ലെന്നും മുരളീധരന്‍ പറഞ്ഞു. അഴി മതിക്കഥകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് സിപിഐഎമ്മിന്റെ ശ്രമം. രാഷ്ട്രീയ വേട്ട സിപിഐഎം അവസാനിപ്പിക്കണം എന്നും ബിജെപിക്കാരനായ സൊസൈറ്റി പ്രസിഡന്റി നെതിരായ പൊലീസ് സമീപനം സിപിഐഎം സമീപനമാണെന്നും പറഞ്ഞു. ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ മരണത്തില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ അന്വേഷണം വേണം. അനില്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്തണം. പൊലീ സിന്റെ ഭീഷണി ആത്മഹത്യയിലേക്ക് നയിച്ചതായാണ് മനസിലാക്കുന്നത്. പിന്നില്‍ സിപിഐഎമ്മിനും പങ്കുണ്ട്. വസ്തുതകള്‍ പുറത്തുവരണം.…

    Read More »
  • ഷൈന്‍ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസ് നേതാവ് ഒളിവില്‍, ചോദ്യംചെയ്യാന്‍ പൊലീസ്; വീട്ടില്‍ പരിശോധന, മൊബൈല്‍ പിടിച്ചെടുത്തു

    കൊച്ചി: സിപിഎം നേതാവ് കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ഒന്നാം പ്രതി സി.കെ.ഗോപാലകൃഷ്ണന് പൊലീസിന്റെ നിര്‍ദേശം. കോണ്‍ഗ്രസ് പറവൂര്‍ മണ്ഡലം സെക്രട്ടറിയായ ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദശിച്ചത്. ഗോപാലകൃഷ്ണന്‍ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. വീട്ടില്‍നിന്ന് ഗോപാലകൃഷ്ണന്റെ ഫോണ്‍ കണ്ടെടുത്തെന്നും വിശദ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക് പേജില്‍ നിന്നാണ് തനിക്കെതിരെ വ്യാജപ്രചാരണം ആരംഭിച്ചതെന്ന് ആരോപിച്ച് ഷൈന്‍ നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസാണ് കേസെടുത്തത്. ഗോപാലകൃഷ്ണന്‍ ഒന്നാം പ്രതിയും യുട്യൂബറായ കെ.എം.ഷാജഹാന്‍ രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കു പുറമെ യൂട്യൂബറായ കൊണ്ടോട്ടി അബുവിനെ ഇന്ന് കേസില്‍ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തി. യൂട്യൂബ് ചാനലിലൂടെ അപവാദ പ്രചാരണം നടത്തിയതിനാണ് കേസ്. മെട്രോ വാര്‍ത്ത പത്രത്തിനെതിരെയും കേസുണ്ട്. ഷൈനിനും വൈപ്പിന്‍ എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പൊലീസ് കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴിയെടുത്തിരുന്നു. സമൂഹ…

    Read More »
  • ട്രെയിന്‍ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി; പിന്നാലെ ടിടിഇയുടെ ഇന്‍സ്റ്റഗ്രാം റിക്വസ്റ്റ്; റിസര്‍വേഷന്‍ ചാര്‍ട്ടില്‍നിന്ന് വ്യക്തി വിവരങ്ങള്‍ എടുത്തു; യുവതിയുടെ കുറിപ്പ് വൈറല്‍

    ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ ടിടിഇയുടെ ഇടപെടയിനെതിരേ യുവതി. വനിതാ റിസര്‍വേഷനുകളുളള കംപാര്‍ട്ട്മെന്റുകള്‍, സിസിടിവി നിരീക്ഷണം, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) നിരീക്ഷണം, ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ തുടങ്ങി ഒട്ടനവധി സേവനങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്. അപ്പോഴും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു വ്യക്തമാകുന്ന ഒരു അനുഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ട്രെയിന്‍ യാത്രക്കിടെ ഉണ്ടായ ദുരനുഭവം ഒരു യുവതി റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. യാത്രക്കിടെ തന്റെ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ചാണ് കുറിപ്പ്. ടിക്കറ്റ് പരിശോധന കഴിഞ്ഞ് അല്‍പസമയം കഴിഞ്ഞ് താന്‍ മൊബൈല്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയെന്നാണ് യുവതി പറയുന്നത്. അതേ ഉദ്യോഗസ്ഥന്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ് അയച്ചിരിക്കുന്നു. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥന് തന്റെ പേരും മറ്റു വിവരങ്ങളും ലഭിച്ചത്. യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഇങ്ങനെയും ഉപയോഗിക്കാനാകുമോ? എന്നാണ് യുവതി പോസ്റ്റിലൂടെ ചോദിക്കുന്നത്. യുവതിയുടെ കുറിപ്പ് വൈറലായതോടെ പലരും ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട ആകുലതകള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. പരാതി നല്‍കണമെന്നും ടിക്കറ്റ്…

    Read More »
  • ഗാസ തച്ചുതകര്‍ത്ത് ഇസ്രയേല്‍ സൈന്യം; കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക; 30 അറ്റാക്കിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയിരക്കണക്കിനു കവചിത വാഹനങ്ങളും കൈമാറും; ബന്ദികളെ വച്ചു വിലപേശി ഹമാസ്

    ന്യൂയോര്‍ക്ക്: ഗാസ പിടിച്ചെടുക്കാനുള്ള കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ 6.4 ബില്യണ്‍ ഡോളറിന്റെ ആയുധം ഇസ്രയേലിനു വില്‍ക്കാനുള്ള നീക്കം ആരംഭിച്ച് അമേരിക്ക. പാര്‍ലമെന്റിന്റെ അനുമതി തേടാനുള്ള നീക്കങ്ങള്‍ ട്രംപ് ഭരണകൂടം ആരംഭിച്ചെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനുള്ള ഹെലിക്കോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ജനറല്‍ അസംബ്ലിക്കുവേണ്ടി ലോകമെമ്പാടുമുള്ള നേതാക്കള്‍ യുഎസില്‍ എത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ആയുധ വില്‍പനയ്ക്കുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇതിനു തൊട്ടടുത്ത ആഴ്ചയിലാണു യുഎന്‍ സുരക്ഷാ കൗണ്‍സിലും ഹൈ-ലെവല്‍ മീറ്റിംഗ് നടത്തിയത്. പാക്കേജ് അനുസരിച്ച് 3.8 ബില്യണ്‍ ഡോളറിന്റെ മുപ്പത് എഎച്ച്-64 അപ്പാച്ചെ അറ്റാക്കിംഗ് ഹെലിക്കോപ്റ്ററുകള്‍, 1.9 ബില്യണ്‍ ഡോളറിന്റെ 3250 സായുധ വാഹനങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. കവചിത പേഴ്സണല്‍ കാരിയറുകള്‍ക്കും വൈദ്യുതി വിതരണത്തിനുമുള്ള 750 മില്യണ്‍ ഡോളറിന്റെ സപ്പോര്‍ട്ട് പാര്‍ട്സുകളും വില്‍പ്പനയിലുണ്ട്. ഒമാനില്‍ നടന്ന ആക്രമണത്തെ അപലപിച്ചെങ്കിലും ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനുള്ള പിന്തുണ തെല്ലും കുറച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നതാണ് ദശലക്ഷക്കണക്കിനു കോടിയുടെ പുതിയ ആയുധക്കച്ചവടം. ഇന്നലെമാത്രം…

    Read More »
  • ‘ആര്‍എസ്എസ് ബന്ധം വെള്ളാപ്പള്ളിയെ ഹീനമായ തലത്തില്‍ എത്തിച്ചു’; പരസ്പരം പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വീണ്ടും വൈറലായത് പത്തു വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് കുറിപ്പ്‌

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ, പിണറായിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കമന്‍റുകളിലൂടെ കുത്തിപ്പൊക്കിയത്. ആർ എസ് എസിന്റെ  നാവുകടമെടുത്ത്  വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ്  അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തിൽ  എത്തിക്കുന്നു എന്നാണ്  മുതിർന്ന  നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ  കാണാനാകുന്നത്.  ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം. അത്  തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ…

    Read More »
Back to top button
error: