Newsthen Special

  • മോഹിപ്പിക്കുന്ന പ്രകടനപത്രികയുമായി എല്‍ഡിഎഫ് ; 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ; അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ; എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും ; തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍

      തിരുവനന്തപുരം : കേരളത്തെ സുന്ദരമോഹന സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക കേരളീയരിലേക്കെത്തി. കേരളത്തെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടാക്കി അക്ഷരാര്‍ഥത്തില്‍ മാറ്റുമെന്ന് വിളിച്ചോതുന്നതാണ് സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രകടനപത്രിക വാഗ്ദാനങ്ങള്‍. ദരിദ്രരില്ലാത്ത കേരളമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് എ.കെ.ജി സെന്ററില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്ത ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഉറപ്പുകള്‍. എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രകടനപത്രികയില്‍ അടിവരയിട്ടു പറയുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കേരളത്തില്‍ നടപ്പാക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവും നടത്തിട്ടുണ്ട്. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന്…

    Read More »
  • സമ്മര്‍ദ്ദം ചെലുത്തുന്നത് ബിഎല്‍ഒമാര്‍ക്കു മേലല്ല തെരഞ്ഞെടുപ്പ് കമ്മീഷനു മേലാണെന്ന് എം.വി.ഗോവിന്ദന്‍

    തിരുവനന്തപുരം : കണ്ണൂരില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളി. ഇടതുപക്ഷത്തിന് പാവം ബിഎല്‍ഒമാര്‍ക്ക്മേല്‍ സമ്മര്‍ദംചെലുത്തേണ്ട കാര്യമില്ല. തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനുമേലാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

    Read More »
  • ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ഇന്ത്യയില്‍ നിന്ന് ഹസീനയെ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ; തല്‍ക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചന നല്‍കി ഇന്ത്യ

      ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം; വിദേശ ഭീകര സംഘടനകള്‍ക്ക് പങ്ക്; തെളിവുകള്‍ ലഭിച്ചു; ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന് പിടിയിലായ വനിത ഡോക്ടര്‍ പറഞ്ഞിരുന്നതായി സൂചന

      രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പില്‍ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീന്‍ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്കിയിരുന്നത്. ഡിസംബര്‍ ആറിന് സ്‌ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്റെ ഭാഗമമായിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങള്‍ കിട്ടിയതെന്നും ഇയാള്‍ ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടര്‍ ഉമര്‍ നേരത്തെ ഉപയോഗിച്ച ഫോണുകളില്‍ ഇത് സംബന്ധിച്ചടക്കം നിര്‍ണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.

    Read More »
  • ചെങ്കോട്ട സ്‌ഫോടനം ; അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാനെ ചോദ്യം ചെയ്യും ; ഹാജരാകാന്‍ നോട്ടീസ് നല്‍കി

      ന്യൂഡല്‍ഹി : ചെങ്കോട്ട സ്‌ഫോടനക്കേസില്‍ അല്‍ഫലാ സര്‍വകലാശാല ചെയര്‍മാനെ ചോദ്യം ചെയ്യും. അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. അല്‍ഫലാ സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയവരും ഉള്‍പ്പെടെ 2000 പേരില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു.  

    Read More »
  • തൃശൂരിന് അഭിമാനം; കല്‍ക്കത്ത പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി ബിനോ ജോര്‍ജ്; നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി; പിറന്നാള്‍ സമ്മാനമായി നേട്ടം

      തൃശൂര്‍: കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് അഭിമാനമായി ഫുട്‌ബോള്‍ പരിശീലകന്‍ ബിനോ ജോര്‍ജ്. കല്‍ക്കട്ട പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി ബിനോ ജോര്‍ജിനെ തെരഞ്ഞെടുത്തു. ഈസ്റ്റ് ബംഗാള്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായ അദ്ദേഹം ടീമിനെ തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരാക്കിയതിനാണ് ഈ അംഗീകാരം. ജര്‍മന്‍ ഫുട്‌ബോള്‍ താരം ലോതര്‍ മതേവൂസ് ബിനോ ജോര്‍ജിന് പുരസ്‌കാരം സമ്മാനിച്ചു. ഈ വരുന്ന 22ന് പിറന്നാള്‍ ആഘോഷിക്കാനിരിക്കുന്ന ബിനോ ജോര്‍ജിന് ഈ അംഗീകാരം ഇത്തവണത്തെ പിറന്നാള്‍ സമ്മാനമായിരിക്കുകയാണ്. 2022ല്‍ കേരളം സന്തോഷ് ട്രോഫി ജേതാക്കളാകുമ്പോള്‍ പരിശീലകനായിരുന്നു തൃശൂര്‍ സ്വദേശിയായ ബിനോ. 2017 മുതല്‍ 2019 വരെ ഐ ലീഗ് ക്ലബ് ഗോകുലം കേരളയേയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 26 ടീമുകള്‍ കളിക്കുന്ന ലീഗില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ടീമിന്റെ പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാര്‍ഡ് നല്‍കിയത്. കഴിഞ്ഞ തവണ തോല്‍വി അറിയാതെയാണ് ബിനോയ്ക്ക് കീഴില്‍ ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. ഇത്തവണ ഒരു മത്സരത്തില്‍ മാത്രമാണ്…

    Read More »
  • ബിഎല്‍ഒയുടെ ആത്മഹത്യ ; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് ഇ.പി.ജയരാജന്‍ ; അനീഷിന്റെ കുടുംബത്തെ യുഡിഎഫ് അപമാനിക്കുന്നു ;

      കണ്ണൂര്‍: കണ്ണൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം നേതാവ് ഇപി ജയരാജന്‍. ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം വളരെ ദുഃഖകരമാണ്. അതില്‍ പങ്കാളിയാകുന്നതിന് പകരം തെറ്റായി വ്യാഖ്യാനിച്ച് ആ ജീവനക്കാരനെയും കുടുംബത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പുറപ്പെടാന്‍ പാടില്ലായിരുന്നുവെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. അനീഷിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട് മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന്. നിലവാരം ഇല്ലാത്ത കോണ്‍ഗ്രസ് പറയുന്നത് ഈ പ്രശ്‌നത്തില്‍ വലുതാക്കി കാണിക്കരുത്. തിരുവനന്തപുരത്ത് ഇരിക്കുന്ന വി.ഡി.സതീശന് ഇക്കാര്യം എങ്ങനെ അറിയാമെന്ന് ജയരാജന്‍ ചോദിച്ചു. കളക്ടര്‍ക്ക് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പരിമിതി ഉണ്ടാകുമെന്ന് ജയരാജന്‍ പറഞ്ഞു.

    Read More »
  • ബംഗ്ലാദേശ് കലാപക്കേസ് ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി ; ചുമത്തിയിട്ടുള്ളത് വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍

    ധാക്ക: ബംഗ്ലാദേശ് കലാപക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്നലെ ഷെയ്ഖ് ഹസീനക്കെതിരെ വിധി പറഞ്ഞത്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്.…

    Read More »
  • സ്ഥാനാര്‍ത്ഥിയാക്കാത്ത വിഷമത്തില്‍ ആലപ്പുഴയിലും ആത്മഹത്യ ശ്രമം ; ആത്മഹത്യയ്ക്ക് ശ്രമിച്ചത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ; രക്ഷപ്പെടുത്തിയത് വീട്ടുകാര്‍

      ആലപ്പുഴ: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ വിഷമത്തില്‍ ആലപ്പുഴയിലും ആത്മഹത്യ ശ്രമം. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നിരണത്ത് സി.ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആകാന്‍ തീരുമാനിച്ചിട്ട് സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്റെ ജീവന്‍ രക്ഷിച്ചത്.

    Read More »
  • വിയ്യൂരിലെ അതിസുരക്ഷ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഫോര്‍ ്പ്രിസണേഴ്‌സ് ; മാവോയിസ്റ്റ് തടവുകാരനെ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന് കത്തു നല്‍കി

      തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ്. ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്‍കി. തടവുകാരുടെ ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്‌സ്. തങ്ങള്‍ ജയിലില്‍ സന്ദര്‍ശനം നടത്തി തടവുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗുരുതരമായ പ്രശ്‌നങ്ങളാണ് തടവുകാര്‍ പറഞ്ഞതെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേര്‍സ് ഭാരവാഹികള്‍ പറഞ്ഞു. തടവുകാര്‍ക്കെതിരെ കള്ളപ്പരാതി നല്‍കി കള്ളക്കേസെടുത്ത് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തതെന്നും ജയിലിനുള്ളില്‍ നടന്ന അത്യന്തം ഗുരുതരമായ ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ഫോര്‍ പ്രിസണേര്‍സ് ചെയര്‍പേഴ്‌സണ്‍ ഷൈന, ഇസ്മായില്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

    Read More »
Back to top button
error: