Newsthen Special
-
ഒടുവിൽ പ്രതീക്ഷിച്ച പോലെ ജയറാമും : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു : ചോദ്യം ചെയ്തത് പ്രത്യേക അന്വേഷണ സംഘം
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ…
Read More » -
പി.ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ കുഴഞ്ഞുവീണ് മരിച്ചു
പയ്യോളി (കോഴിക്കോട്) ∙ രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ (64) അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. പൊന്നാനി കുറ്റിക്കാട് വെങ്ങാലി തറവാട്ടിലെ നാരായണൻ – സരോജനി ദമ്പതികളുടെ മകനാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. 1991ലായിരുന്നു അകന്ന ബന്ധുവായിരുന്ന പി.ടി ഉഷയുമായുള്ള വിവാഹം. മകൻ. ഡോ. ഉജജ്വൽ വിഗ്നേഷ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതിനു ശേഷം എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര സമയം നിശ്ചയിച്ചിട്ടില്ല.
Read More » -
കുറച്ചൊന്നുമല്ല കുവൈറ്റിൽ ഉള്ളത് : കുവൈറ്റിൽ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന: ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ എണ്ണവും കൂടുന്നു
കുവൈറ്റ് : ചന്ദ്രനിൽ ചെന്നാലും അവിടെ മലയാളി ഉണ്ടാകുമെന്ന് പറയുന്ന പഴയ ചൊല്ല് ഇപ്പോൾ ചന്ദ്രനിൽ പോയാലും അവിടെ ഒരു ഇന്ത്യക്കാരൻ ഉണ്ടാകും എന്ന് പറയേണ്ട സ്ഥിതിയിലേക്ക് മാറി. ലോകമെമ്പാടുമുള്ള പ്രവാസികളിൽ നല്ലൊരു ശതമാനവും ഇന്ത്യക്കാരാണ്. അടുത്തിടെ പുറത്ത് വന്ന കണക്കുകൾ പ്രകാരം കുവൈറ്റിലും ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുവൈറ്റിൽ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യക്കാരുടെ എണ്ണം 10,59,000 ആയി ഉയര്‍ന്നു. 2024 ല്‍ ഇന്ത്യക്കാര്‍ 10,08,000 ആയിരുന്നു. കുവൈറ്റിലെ ആകെ ജനസംഖ്യയുടെ 20 ശതമാനവും പ്രവാസികളില്‍ 29 ശതമാനവും ഇന്ത്യന്‍ സമൂഹമാണ്. മൊത്തം ഗാര്‍ഹിക തൊഴിലാളികളില്‍ 40.1 ശതമാനം ഇന്ത്യക്കാരാണ്. കുവൈറ്റിൽ 3,43,000 ഇന്ത്യക്കാര്‍ ഗാര്‍ഹിക തൊഴിലാളികളായി ജോലി ചെയ്യുന്നു. 2025 ല്‍ കുവൈറ്റിലെ ആകെ ജനസംഖ്യ അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ച്…
Read More » -
എതിരാളിയെ മുച്ചൂടും തകർക്കാൻ ഇറാന്റെ വജ്രായുധം ഒരുങ്ങുന്നു: ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു: കടലിലും വായുവിലും കരയിലും ഡ്രോണുകൾ നിറയും
തെഹ്റാൻ : കാലാളും കുതിരയും ആനപ്പടിയും ഒക്കെയാണ് പണ്ടത്തെ യുദ്ധ മുഖത്തെ സേനാബലമെങ്കിൽ ഇന്ന് ഡ്രോൺ സേനയാണ് ശത്രു രാജ്യത്തിനെതിരെ എതിരാളികൾ അണിനിരത്തുന്ന തന്ത്രപ്രധാനമായ സൈനികശക്തി. അതുകൊണ്ടുതന്നെ ആയുധ വ്യാപാര മേഖലയിലെ ഏറ്റവും നിർണായകമായ ആയുധമായി ഡ്രോണുകൾ മാറിയിരിക്കുന്നു. ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടതോടെ ഇറാന്റെ ഡ്രോൺ സൈന്യം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള അതിവേഗത്തിലുള്ള പോരാട്ടത്തിൽ തന്ത്രപരമായ നേട്ടങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ യുദ്ധസജീകരണങ്ങൾ സഹായമാകും. ഏതെങ്കിലും അധിനിവേശത്തിനോ ആക്രമണകാരിക്കോ എതിരായി ശക്തമായ പ്രത്യാക്രമണം തന്നെയാണ് സൈന്യത്തിന്റെ മുൻഗണനയെന്ന് അമീർ ഹാതമി വ്യക്തമാക്കി. നാശം, ആക്രമണം, ഇലക്ട്രോണിക് യുദ്ധം എന്നീ വിഭാഗങ്ങളിൽ പെട്ട പുതിയ ഡ്രോണുകൾ ആധുനിക ഭീഷണികളെ നേരിടാൻ അനുയോജ്യമാണെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. കടലിലും വായുവിലും കരയിലും ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ…
Read More » -
അറബിപ്പൊന്നിന്റെ നാട്ടിൽ പൊന്നുകൊണ്ടൊരു തെരുവ് : ലോകത്തിലെ ആദ്യത്തെ ഗോൾഡ് സ്ട്രീറ്റ് ദുബായിയിൽ വരുന്നു: ലോകം വിസ്മയിക്കാൻ ഒരുങ്ങുന്നു
ദുബായ് : അറബി പെണ്ണിന്റെ നാട്ടിൽ പൊന്നുകൊണ്ട് ഒരു തെരുവ് ഉയരാൻ പോകുന്നു. വിസ്മയ കാഴ്ചകൾ കൊണ്ട് എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് ലോകത്തിലെ ആദ്യത്തെ ഗോൾഡ് റേറ്റ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ദുബായ് ആരംഭിക്കാൻ പോകുന്ന ഈ സംരംഭം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റാണ് പിറവിയെടുക്കുക ദെയ്റയിൽ തുറമുഖ നഗരത്തിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വര്‍ണാഭരണ വില്‍പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സ്വര്‍ണത്താല്‍ പൊതിഞ്ഞ അത്ഭുത തെരുവിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിച്ച ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോള്‍ഡ് സ്ട്രീറ്റും ഒരുങ്ങുന്നത്. സ്വര്‍ണത്താൽ ചുറ്റപ്പെട്ട തെരുവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായിയിലെ സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പുതിയ ആസ്ഥാനമായി ഇവിടം മാറും. ചില്ലറ വില്‍പ്പനയും മൊത്ത വ്യാപാരവും നിക്ഷേപവുമെല്ലാം ഗോള്‍ഡ് സ്ട്രീറ്റില്‍ കേന്ദ്രീകരിക്കും. ദുബായിയുടെ പാരമ്പര്യത്തിനൊപ്പം ഭാവിയിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വര്‍ണ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിലെ പ്രധാന…
Read More » -
ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൗദി : ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം: ഫാമിലി വിസ അപേക്ഷകൾ ഇനി എളുപ്പമാകും
റിയാദ് : പല തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണം കർശനമാക്കിയ സൗദി പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ പുതിയ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള ‘മുഖീം’ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു. വിസിറ്റ് വിസയിൽ എത്തിയ കുടുംബാംഗങ്ങളെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇഖാമയിലേക്ക് (Resident Permit) മാറ്റാൻ ഈ സേവനം വഴി സാധിക്കും. നിലവിൽ മുഖീം പ്ലാറ്റ്‌ഫോമിൽ ഇതിനായുള്ള പ്രത്യേക പേജ് ദൃശ്യമായിട്ടുണ്ടെങ്കിലും സേവനം പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ല. വരും ദിവസങ്ങളിൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനികൾക്കോ സ്പോൺസർമാർക്കോ തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ…
Read More » -
എന്നാലും എന്റെ സൗദി : സ്വദേശിവൽക്കരണം സജീവമാക്കി സൗദി : പല മേഖലകളിലും ഇനി പ്രവാസികൾ വേണ്ട: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി : തൊഴിൽ തേടിയെത്തുന്നവർക്കും ബുദ്ധിമുട്ടേറും
സൗദി അറേബ്യ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽ തേടുന്നവർക്ക് കനത്ത ആഘാതമായി സൗദിയിൽ സ്വദേശിവൽക്കരണം സജീവമാക്കുന്നു. സൗദിയില്‍ ജനറല്‍ മാനേജര്‍ പ്രൊഫഷനുകളില്‍ പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ജോലി തേടി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്കും അവിടെയുള്ളവർക്കും കനത്ത തിരിച്ചടിയാണ്. സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ മേഖലകളിലും ഇനി സൗദി സ്വദേശികൾ മാത്രം മതിയെന്നാണ് പുതിയ തീരുമാനം. ഈ പ്രൊഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം പ്രവാസി തൊഴിലാളികളുടെ ചില പ്രൊഫഷനുകള്‍ മാറ്റുന്ന സേവനം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ എന്നിവ അടക്കമുള്ള പ്രൊഫഷനുകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു. ഈ പ്രൊഫഷനുകളിലുള്ള വിദേശ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക അറിയിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ഷമിക്കണം,…
Read More » -
ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു
ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ…
Read More » -
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Read More »
